"ജി.എച്ച്.എസ്.എസ്. അരീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
</div>
</div>
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
<div style="background-color:#f8f9fa>
[[പ്രമാണം:Nannangadi.png|center]] <font size=6><center>ചരിത്രം</center></font size>
[[പ്രമാണം:Nannangadi.png|center]] <font size=6><center>ചരിത്രം</center></font size>
==ചരിത്രം==
==ചരിത്രം==

00:28, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

ചരിത്രം

പെരുമ്പറമ്പിൽ ഗവൺമെന്റ് ഹൈസ്കൂൾ തുടങ്ങുന്നതിന് പതിനൊന്നേക്കർ സ്ഥലം സൗജന്യമായി നൽകിയ കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി

മലപ്പുറം ജില്ലയിൽ ഏറനാട്‌ താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്‌. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട്‌ പുറമറിഞ്ഞിരുന്നത്‌ ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്‌. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച്‌ നഗരഭാഗങ്ങൾ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക്‌ തട്ടിയുണർത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും. ഏറനാടിന്റെ തെക്കൻ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ഒട്ടേറെ ബ്രാഹ്മണ കുടുംബങ്ങൾ അടുത്ത ബന്ധുക്കളുടെ ചതിപ്രയോഗത്താൽ വീടും കൃഷിസ്ഥലങ്ങളും നഷ്ടപ്പെട്ട് സ്ഥലം വിടേണ്ടി വന്നു.അവർ ഈ പ്രദേശത്ത് എത്തി കാട് വെട്ടിത്തെളിച്ച് വീടുകൾ നിർമ്മിക്കുകയും ചാലിയാറിന്റെ തീരത്ത് നരസിംഹമൂർത്തീ ക്ഷേത്രം പണിയുകയും അതിനു ചുറ്റും നാലുകെട്ടുകളും വീടുകളും പണിത് ഒരു പുതിയ ഗ്രാമം പടുത്തുയർത്തി. ഉഗ്രപ്രതാപിയായ നരസിംഹമൂർത്തിയുടെ ആസ്ഥാനമെന്ന നിലയിൽ ഉഗ്രപുരം എന്ന് നാമകരണവും ചെയ്യപ്പെട്ടു.മറിച്ച് ഉഗ്രസേനൻ എന്ന നാട്ടുരാജാവ് പ്രദേശം ഭരിച്ചിരുന്നു എന്നും ഉഗ്രപ്രതാപിയായ അദ്ദേഹത്തിന്റെ കാലശേഷം പ്രദേശത്തിന് ഉഗ്രപുരം എന്ന പേര് ലഭിച്ചു എന്ന അഭിപ്രായവും നിലനിൽക്കുന്നു.

കുട്ടി അഹമ്മദ് മാസ്റ്റർ

വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം മുൻപേ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ പ്രദേശമായിരുന്നു ഇത്. ബാലവാടികൾ, പ്രൈമറി വിദ്യാലയങ്ങൾ, ആർട്സ് ആൻറ് സയൻസ് കോളജ് ഗവ:ഐ.റ്റി.ഐഎന്നിവ ഈ നാടിന്റെ മേൽവിലാസത്തിൽ അറിയപ്പെടുന്നു.1957-ൽ ആണ് അരീക്കോട് ഗവ: ഹൈസ്ക്കൂൾ ആരംഭിക്കുന്നത്.ഇതിന് മുമ്പെ തന്നെ ഒരു സർക്കാർ ഹൈസ്ക്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനങ്ങളാണ്. അരീക്കോട് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ തുടങ്ങാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത് കൊഴക്കോട്ടൂർ ആറ്റുപുറത്ത് കേശവൻ നമ്പൂതിരി , പി.എം കുമാരൻ നായർ, അമ്പാഴത്തിങ്ങൽ മേക്കാമ്മു ഹാജി മധുരക്കറിയാൻ മമ്മദ്, കൊല്ലത്തങ്ങാടി ഇസ്മായിൽ മാസ്റ്റർ തുടങ്ങി പലരും ഈ ഉദ്യമത്തിന് നേതൃത്വം നൽകി.ഹൈസ്ക്കൂളിനായി മലബാർ ഡിസ്ട്രിക് ബോർഡിന് സമർപ്പിച്ച നിവേദനത്തിനു മറുപടിയായി അന്നത്തെ പ്രസിഡന്റ് ഭീമമായ തുക കെട്ടിവയ്ക്കണമെന്ന ഉപാധിവച്ചു.ഇത് ആദ്യശ്രമങ്ങൾക്കേറ്റ കനത്ത പ്രഹരമായിരുന്നു. തുടർന്ന് പി.ടി.ഭാസകര പണിക്കർ പ്രസിഡൻറായി പുതിയ ബോർഡ് നിലവിൽ വരികയും അദ്ദേഹം അരീക്കോട് സന്ദർശിക്കുകയും പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് യാതൊരു ഉപാധിയും കൂടാതെ സ്കൂൾ അനുവദിക്കുകയും ചെയ്തു. പെരുമ്പറമ്പിൽ പതിനൊന്നേക്കർ സ്ഥലം കാന്തക്കര പുല്ലൂർമണ്ണ നാരായണൻ നമ്പൂതിരി സൗജന്യമായി നൽകി.നാട്ടുകാർ പണവും സാധന സാമഗ്രികളും ശ്രമദാനവും നൽകി നിർമ്മിച്ച ഓലഷെഡ്ഡിൽ ഉഗ്രപുരത്ത് ഹൈസ്കൂൾ ആരംഭിച്ചപ്പോൾ അരീക്കോട് ജി.എം.യു.പിയിലെ 6, 7, 8 ക്ലാസ്സുകളും അവിടെ ജോലി ചെയ്തിരുന്ന അദ്ധ്യാപകരേയും ഹൈസ്കൂളിലേയ്ക്ക് മാറ്റി.കുറുമാപ്പള്ളി ശ്രീധരൻ നമ്പൂതിരി ആയിരുന്നു പെരുമ്പറമ്പ് ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. അരീക്കോട്ടുകാരനും പൗരപ്രമാണിയുമായിരുന്ന കുട്ടി അഹമ്മദ് മാസ്റ്റർ ആദ്യകാലം മുതൽ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.

പഴയ സ്കൂൾ

പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസത്തിന് നാട്ടുകാർക്കിന്ന് അന്യനാടുകൾ തേടിപ്പോകേണ്ടതില്ല. ബഹുനില കെട്ടിടങ്ങളോടുകൂടിയ സ്ക്കൂൾ ഇന്ന് മലപ്പുറം ജില്ലയ്ക്ക് തന്നെ മാതൃകയാണ്.കലാ കായിക രംഗത്ത ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ശ്രദ്ധേയമായ പ്രകടനങ്ങൾ സ്ഥാപനത്തിന്റെ പെരുമ ഉയർത്തിക്കാട്ടുന്ന ഒന്നാണ്. 2100-ൽ അധികം കുട്ടികൾ ഇവിടെ അധ്യയനത്തിനെത്തുന്നു. 2016-ലെ ജില്ലാ കലോത്സവത്തിന് വേദിയാകാനും സ്ക്കൂളിന് കഴിഞ്ഞു.

എസ്.എസ് എൽ സി യ്ക്കും ഹയർ സെക്കന്ററിക്കും ഉയർന്ന വിജയശതമാനത്തോടൊപ്പം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ പ്രക്രീയ സ്കൂളിന്റെ പ്രത്യേകതയാണ്. ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. മുൻ രാജ്യസഭാ എം.പി.പി.രാജീവിന്റെ ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് വിദ്യാർത്ഥികൾക്കായി സർവ്വീസ് വിജയകരമായി നടത്തി വരുന്നു. ഹയർ സെക്കന്ററിയിൽ സയൻസ് (രണ്ടു ബാച്ച്), കൊമേഴ്സ് (രണ്ടു ബാച്ച്), ഹ്യുമാനിറ്റിക്സ് (രണ്ടു ബാച്ച്) എന്നീ കോഴ്സുകൾ നടത്തി വരുന്നു.അതു കൊണ്ടു തന്നെ ഹൈസ്ക്കൾ പഠനം പൂർത്തീകരിക്കുന്ന ഭൂരിപക്ഷം കുട്ടികൾക്കും പ്ലസ്സ് വൺ പ്രവേശനം എളുപ്പമാക്കാനും നമുക്ക് സാധിക്കുന്നു.