"ജി എച് എസ് എരുമപ്പെട്ടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:


= '''2018-19''' =
= '''2018-19''' =
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.
=== രൂപീകരണം ===
=== രൂപീകരണം ===
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

14:33, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂഹ്യശാസ്ത്രക്ലബ്ബ്

        2016-17 അദ്ധ്യയനവർഷത്തിൽ സാമൂഹ്യശാസ്ത്രക്ലബ്ബിൻെറ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്താൻ ക്ലബ്ബ് കൺവീനർ സീനടീച്ചറിന്റെയും ജോയിന്റ്കൺവീനർ സുനിതടീച്ചറിൻെറയും നേതൃത്വത്തിൽ തീരുമാനിച്ചു.
            ജൂൺ 5 പരിസ്ഥിതിദിനം മുതൽ പ്രധാന ദിനാചരണങ്ങളിലെല്ലാം തന്നെ അനുയോജ്യമായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്നു.
           വായനാദിനത്തോടനുബന്ധിച്ച് പത്രവായനാമത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും പ്രസ്തുതമത്സരത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അമൽ എം കെ സമ്മാനാർഹനാവുകയും ചെയ്തു.ചാന്ദ്രദിനത്തോടനുബന്ധിച്ച്  ക്ലാസ്സ് തല ക്വിസ്സ് മത്സരം ,പോസ്റ്റർ രചനാ മത്സരം,'ചന്ദ്രനിലേക്കൊരു യാത്ര' – ഉപന്യാസമത്സരം എന്നിവ നടത്തുകയുണ്ടായി. 10 സി ക്ലാസ് വിദ്യാർതഥികളുടെ പാഠഭാഗാവതരണത്തോട് ബന്ധപ്പെട്ട റോൾപ്ലേയാണ്  ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിച്ചത്.
          പതിപ്പ് തയ്യാറാക്കിയും പതാക നിർമ്മിച്ചും റാലി,ക്വിസ് മത്സരം,ദേശഭക്തിഗാനാലാപനമത്സരം എന്നിവ നടത്തിയും സ്വാതന്ത്ര്യദിനം ആഘോഷപൂർവ്വം കൊണ്ടാടി.ഇന്ത്യയുടെ മാതൃക, സ്കൂൾ ഗ്രൗണ്ടിൽ വരച്ച്  അതിനുളളിൽ കുട്ടികളെ അണിനിരത്തി ദേശഭക്തിഗാനം അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി.
         സ്കൂൾ തല സാമൂഹ്യശാസ്ത്രമേളയിൽ സ്വയം നിർമ്മിച്ച മാതൃകകളുമായി കുട്ടികൾ വളരെ താത്പര്യത്തോടെ പങ്കെടുക്കുകയും മേളയിലെ ഒാരോ ഇനത്തിൽ നിന്നും കണ്ടെത്തിയ മത്സരവിജയികളെ ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത് ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ
              ക്വിസ് മത്സരം             - അമൽ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി (ഒന്നാം സ്ഥാനം എ ഗ്രേഡ്)
              പ്രാദേശിക ചരിത്രരചന- അനിഘ (രണ്ടാം സമ്മാനം എ ഗ്രേഡ്)
              പ്രവർത്തനമാതൃക        - അക്ഷയ്,പ്രസൂൽ(മൂന്നാംസ്ഥാനം എ ഗ്രേഡ്)
              ടാലന്റ്സർച്ച്           -  ബ്രിസ്റ്റോ ബ്രൂസ് ടി (ഒന്നാം സ്ഥാനം എ ഗ്രേഡ്)

ആർക്കൈവ്സ് വകുപ്പ് ചാവക്കാട് മണത്തല സ്കൂളിൽ വെച്ച് നടത്തിയ ചരിത്രക്വിസ് മത്സരത്തിൽ അമൽ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി എന്നിവർ ഒന്നാം സമ്മാനത്തിനർഹരായി.ഗാന്ധിജയന്തി ദിനത്തിൽ പരിസരശുചീകരണം നടത്തുകയും നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു.

2018-19

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

രൂപീകരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. 2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ 4 ബുധനാഴ്ച നാടൻപാട്ട് കലാകാരൻ ചന്ദ്രശേഖരൻ നിർവഹിച്ചു.

ലോകജനസംഖ്യാദിനം

ജൂലൈ 11 ലോകജനസംഖ്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പോസ്റ്റർ രചനാ മത്സരം നടത്തി.

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊളാഷ് മത്സരം(ക്ലാസ് തലം), യാത്രവിവരണകുുറിപ്പ് മത്സരം(വ്യക്തിഗതം) എന്നിവ നടത്തി. വിഷയം -- ചന്ദ്രനിലേക്കൊരു യാത്ര(സാങ്കല്പികം)

കേരളചരിത്ര ക്വിസ്

ജൂലൈ 31 ന് സ്കൂൾതല കേരളചരിത്ര ക്വിസ് മത്സരം നടത്തി. വിജയികളെ തെരഞ്ഞെടുത്തു.

ഹിരോഷിമ ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ക്ലാസ് തല പോസ്റ്റർരചന മത്സരം നടത്തുകയുണ്ടായി.

സ്വാതന്ത്യദിനം

ആഗസ്റ്റ് 15 സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധമതസരങ്ങൾ നടത്തി. ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം, ക്വിസ്(ഇന്ത്യാ ചരിത്രം 1857-1947) സമ്മാനാർഹമായ ഇനങ്ങൾ ആഗസ്റ്റ് പതിനഞ്ചിന് അസംബ്ലിയിൽ അവതരിപ്പിച്ചു.