"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
<font color=#7E5109 > | <font color=#7E5109 > | ||
==[[അധ്യാപക സൃഷ്ടികൾ]]== | ==[[അധ്യാപക സൃഷ്ടികൾ]]== | ||
<font size=4>പാഠ | <font size=4>പാഠ സംബന്ധമായി അധ്യാപകർ തയ്യാറാക്കിയ കുറിപ്പുകളും | ||
അവരുടെ സർഗ്ഗാത്മക രചനകളും കാണാൻ ഇവിടെ ക്ലിക് ചെയ്യുക </font size> | അവരുടെ സർഗ്ഗാത്മക രചനകളും കാണാൻ ഇവിടെ ക്ലിക് ചെയ്യുക </font size> | ||
20:17, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
തൃശൂർ കോർപ്പറേഷനിൽ സ്ഥിതി ചെയ്യുന്ന അഞ്ചേരി ഗവ.ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ കുട്ടികളെ പാകപ്പെടുത്തിയെടുക്കുന്നതിനനുസൃതമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാമ്പത്തികമായി വളരെയധികം പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിയ്ക്കുന്നത്. അവരിൽ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വളർത്തി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾപ്രവർത്തിക്കുന്നത്. മൂല്യബോധവും പാരിസ്ഥിതികബോധവുമെല്ലാം ചോർന്നുപോയിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ അവ വിദ്യാർത്ഥികളിലെത്തിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ കർത്തവ്യബോധത്തോടെ അധ്യാപകരും പി.ടി..യും സ്കൂൾ അഭ്യൂദയകാംക്ഷികളും പൂർവ്വവിദ്യാർത്ഥികളും എല്ലാവരും ഒത്തു ചേർന്ന് വിദ്യാലയ പുരോഗതിയ്ക്കുവേണ്ടി പ്രവർത്തിയ്ക്കുന്നു. വിദ്യാർത്ഥികളെ അവരുടെ അഭിരുചികൾക്കനുസരിച്ച് വൈവിധ്യമാർന്ന പരിപാടികളിലൂടെ പ്രവർത്തനനിരതരാക്കി സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാൻ ശ്രമിക്കുന്നു. വൈവിധ്യമേറിയ ഒട്ടേറെ ക്ലബ്ബുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. കാർഷികക്ലബ്ബ്, എനർജിക്ലബ്ബ്, വിദ്യാരംഗംകലാസാഹിത്യവേദി, പ്രവർത്തിപരിചയക്ലബ്ബ്, ഗണിത ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, ഐ.ടി.ക്ലബ്ബ്, സോഷ്യൽസയൻസ്ക്ലബ്ബ്, വൈഖരി വായനകൂട്ടം, ഇംഗ്ലീഷ്ക്ലബ്ബ്,ബാലസഭ, ഹെൽത്ത്ക്ലബ്ബ്, ഗാന്ധിദർശൻ, റെഡ്ക്രോസ്, ഗൈഡ്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്ക് പുറമേ കലാകായിക മേഖലയിലും പരിശീലനം നൽകി വരുന്നു.
തൃശൂർ ഡി ഇ ഒ യും എച്ച് എം ഫോറവും ചേർന്ന് ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം 2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.
അധ്യാപക സൃഷ്ടികൾ
പാഠ സംബന്ധമായി അധ്യാപകർ തയ്യാറാക്കിയ കുറിപ്പുകളും അവരുടെ സർഗ്ഗാത്മക രചനകളും കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വിവിധ വർഷത്തിലെ പ്രവർത്തനങ്ങൾ
1999-2000 വർഷത്തിലെ പ്രവർത്തനങ്ങൾ
2000-01 വർഷത്തിലെ പ്രവർത്തനങ്ങൾ
2001-02 വർഷത്തിലെ പ്രവർത്തനങ്ങൾ
2002-03 വർഷത്തിലെ പ്രവർത്തനങ്ങൾ
2011-12 വർഷത്തിലെ പ്രവർത്തനങ്ങൾ
2012-13 വർഷത്തിലെ പ്രവർത്തനങ്ങൾ
2013-14 വർഷത്തിലെ പ്രവർത്തനങ്ങൾ
2014-15 വർഷത്തിലെ പ്രവർത്തനങ്ങൾ
2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ
2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ
2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ
2018-19 വർഷത്തിലെ പ്രവർത്തനങ്ങൾ
മികവുകൾ
ചിത്രജാലകം
QR_CODE
-
QRകോഡ് സ്കാൻ ചെയ്ത് കൂടുതൽ വിവരങ്ങൾ കാണുക
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തൽ
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും പൊതുവിദ്യാഭ്യാസത്തിന്റെപ്രസക്തി വർദ്ധിപ്പിക്കാനും നിരവധി പദ്ധതികളാണ്ആസൂത്രണം ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾവർദ്ധിപ്പക്കുക, ക്ലാസ്സ്മുറികൾ ഇന്റർനെറ്റ് കണക്റ്റിവിറ്റിയോടെ ഹെെടെക് ആക്കി മാറ്റുക,മാതൃഭാഷയോടൊപ്പംഇംഗ്ലീഷ് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഇതര ഭാഷാപഠനത്തിനും തുല്യതയും ഗുണവും ഉറപ്പാക്കുക,കുട്ടികളിൽ പാരിസ്ഥിതിക ബോധം വളർത്തുക,ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ വിവിധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക.തുടങ്ങിയ വിവിധമേഖലകളിലൂടെ വെെവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തെ മുൻശ്രേണിയിലേക്കെത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാലയവും ക്ലാസ്സ്മുറികളും പരിസരവും ആകർഷകവും അത്യാധുനികവുമാക്കി വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും അഭിമാനബോധവും വളർത്തി രാജ്യാന്തര നിലവാരത്തിലേയ്ക്ക് അഞ്ചരി സ്ക്കൂളിനെ ഉയർത്താൻ സഹായിക്കുന്ന ഈ പദ്ധതികൾ സാക്ഷാൽക്കരിക്കാനാകട്ടെ.സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ് കൂടിയും എസ് ആർ ജി യോഗങ്ങൾ കൂടിയും പി ടി എ മീറ്റിങ്ങ് കൂടിയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. റെഡ് ക്രോസ്സ് ഗൈഡ്സ് എന്നിവരുടെയോഗങ്ങളും വിളിച്ചുകൂട്ടുന്നു.എല്ലാവരുടെയും പൂർണ്ണ സഹകരണത്തോടെയാണ്പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ........
സ്കൂൾ പ്രവർത്തന സമയം :9.30 മുതൽ3.30 വരെ
അസംബ്ലി ഓരോ ദിവസത്തെയും ചാർജ് ഓരോ ക്ലാസിനു നൽകിയിരിക്കുന്നു. പ്രാർത്ഥന പ്രതിജ്ഞ പത്ര വായന ചിന്ത വിഷയം സർഗം ദേശീയ ഗാനം ബുധൻ മാസ്സ് ഡ്രിൽ
ഉച്ച ഇടവേള വായനക്കൂട്ടം അംഗങ്ങൾക്ക് വായനയുമായി പരിപാടി ലൈബ്രറി തുറന്നു വക്കുന്നു കുട്ടികൾക്ക് വായനക്ക് സൗകര്യമുണ്ട് വായന മുറിയിൽ പത്രങ്ങൾ മാസികകൾ എന്നിവ ലഭ്യമാണ്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ചാർട്ടുകൾ തയ്യാറാക്കൽ പരിപാടികൾമസൂത്രണം ചെയ്യൽ. കുട്ടികൾക്ക് കളിക്കുന്നതിനായി ചെസ്സ് കാരംസ് ഷട്ടിൽ ,റിങ്ങ് എന്നിവയുണ്ട് കുട്ടികൾ അവരവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
ദിനാചരണങ്ങൾ ചിട്ടയോടെ നടത്തുന്നു. ആഴ്ചയിൽ രണ്ടു ദിവസം റേഡിയോ പ്രക്ഷേപണം നടത്തുന്നു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അധ്യാപകരും, രക്ഷകർത്താക്കളും സ്കൂൾ സമീപവാസികളും ഉൾപ്പെടുന്ന സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ അച്ചടക്കത്തിനും വികസനത്തിനും ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. നൂറ് വർഷത്തിലെത്തി നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ എല്ലാ വിജയങ്ങൾക്കും കാരണം കൂട്ടായ പ്രവർത്തനമാണ്..