"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
==<font color=#006400><b>കുരുന്നുകളുടെ സൃഷ്ടികൾ</b></font>== | ==<font color=#006400><b>കുരുന്നുകളുടെ സൃഷ്ടികൾ</b></font>== | ||
[[{{PAGENAME}}/കവിതകൾ/கவிதைகள்|കവിതകൾ/கவிதைகள்]] | |||
===കവിതകൾ/கவிதைகள்=== | ===കവിതകൾ/கவிதைகள்=== | ||
വരി 318: | വരി 320: | ||
---- | ---- | ||
[[{{PAGENAME}}/കഥകൾ/கதைகள்|കഥകൾ/கதைகள்]] | |||
===കഥകൾ/கதைகள்=== | ===കഥകൾ/கதைகள்=== | ||
വരി 405: | വരി 407: | ||
---- | ---- | ||
[[{{PAGENAME}}/വായനാക്കുറിപ്പ്|വായനാക്കുറിപ്പ്]] | |||
===വായനാക്കുറിപ്പ്=== | ===വായനാക്കുറിപ്പ്=== | ||
വരി 419: | വരി 421: | ||
---- | ---- | ||
[[{{PAGENAME}}/വിവരണം|വിവരണം]] | |||
===വിവരണം === | ===വിവരണം === | ||
വരി 437: | വരി 439: | ||
---- | ---- | ||
[[{{PAGANAME}}/ചിത്ര പ്രദർശനം/அரும்புகளின் வரைபடங்கள்|ചിത്ര പ്രദർശനം/அரும்புகளின் வரைபடங்கள்]] | |||
===ചിത്ര പ്രദർശനം/அரும்புகளின் வரைபடங்கள்=== | ===ചിത്ര പ്രദർശനം/அரும்புகளின் வரைபடங்கள்=== |
23:20, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കുരുന്നുകളുടെ സൃഷ്ടികൾ
കവിതകൾ/கவிதைகள்
അമ്മ എന്നെ പെറ്റതും അമ്മ എന്നെ സ്നേഹിച്ചതും അമ്മ ഞാൻ ആദ്യമായി കണ്ടതും എൻറെ സ്വന്തം അമ്മ എന്നെ പോറ്റിവളർത്തി അമ്മ എന്നെ ഉമ്മ വെച്ചതുമമ്മ എൻറെ കണ്ണിൽ ഉറക്കം കേറീടുമ്പോൾ തോളത്താട്ടിയുറക്കുന്നതും അമ്മ എന്നെ വീഴാതെ നടക്കാൻ പഠിപ്പിച്ചതമ്മ എല്ലാമെല്ലാം അമ്മ.
-
സനിക.എ 4. A
பட்டாம்பூச்சி வண்ண வண்ண பட்டாம்பூச்சிகள் பறக்குது பார் வானத்திலே எனக்குப் பிடித்த பட்டாம்பூச்சி பறந்து வருது என்னை பார்க்க நீலம்,மஞ்சள், சிவப்பு எத்தனை எத்தனை பட்டாம்பூச்சிகள் வருது பாரு தேன் குடிக்க வண்ணப்பூக்கள் தோட்டத்திலே வானவில்லின் ஏழு நிறத்தில் பறக்கும் பட்டாம்பூச்சிகள் உலவும் அந்த வானிலே பறக்க எனக்கு ஆசையே!!!
மீரா. சு, 4 .C
பட்டாம்பூச்சி
பூக்கள் முழுதும் பறந்து திரியும் பட்டாம்பூச்சியாம் தங்க நிற கருப்பு நிற பட்டாம்பூச்சியாம். தேனை உண்டு மயங்கிப் பறக்கும் பட்டாம்பூச்சியாம். நானும் கூட பறந்து வந்தால் தேன் தருவாயோ. பட்டாம்பூச்சி போல நீயும் பரந்து செல்வாயே பட்டுக்குட்டி நீயும் கூடி சேர்ந்து வாழ்வாயே சுறுசுறுப்பாய் தினமும் காலை எழுந்திடுவாயே காலைக்கடனை முடித்து கல்வி நிலையம் செல்வாயே.
-
ஷியாம் 3.C
சுத்தம் நகத்தை நாமும் வளர வளர வெட்டிட வேண்டும்- தினம் காலை மாலை பல்துலக்கி சாப்பிட வேண்டும் காலைக்கடனை கருத்துடனே முடித்திட வேண்டும் முடித்து நீயும் கல்வி நிலையம் சென்றிட வேண்டும் பள்ளிக்கூடம் சுத்தமாக வைத்திட வேண்டும் அதுவும் கலைக்கோவில் என்று உணர்ந்திட வேண்டும் தேவையான உணவை மட்டும் சாப்பிட வேண்டும் நல்ல நல்ல பிள்ளைகளாய் வளர்ந்திட வேண்டும். -அஷ்வின் குமார்.4.C
നായ ഭംഗിയുള്ള നായ നന്ദിയുള്ള നായ എൻറെ സ്വന്തം നായ എന്നെ ആപത്തിൽ രക്ഷിക്കുമെൻറെ നായ എന്നെ വഴക്ക് പറഞ്ഞ വരെ മുഖത്തുനോക്കി കുറയ്ക്കുമെന്റെ നായ നായ നായ എൻറെ നായ. -ശ്രീഹരി-3B
വീട് എന്തു നല്ല വീട് ഭംഗിയുള്ള വീട് എൻറെ സ്വന്തം വീട് അമ്മയുള്ള വീട് അച്ഛനുള്ള വീട് അനിയനുള്ള വീട് അനിയത്തിയുള്ള വീട് എന്തു നല്ല വീട് എൻറെ സ്വന്തം വീട്. -അഖിലേഷ്-3B
പൂവ് പൂവേ പൂവേ പൂച്ചെടിയേ നിന്നെ കാണാനെന്തു ഭംഗി എന്നും രാവിൽ പൂന്തേൻ നുകരാൻ പൂമ്പാറ്റകൾ വരുന്നുണ്ടോ? പൂവേ പൂവേ എന്നോടൊപ്പം കളികൂടാനായി വരുന്നുണ്ടോ? എന്നും രാവിൽ നിന്നെക്കാണാൻ ഞാൻ വരാമല്ലോ? -ഹേമവർഷിണി 4A
സൗന്ദര്യറാണി വാർമഴവില്ലേ വന്നാലോ ഏഴു നിറത്തിൽ കാണാലോ വെയിലും മഴയും വന്നപ്പോൾ നീയും മാനത്ത് പാഞ്ഞെത്തി എന്നെക്കാളും സുന്ദരി നീ വർണ്ണങ്ങളിലെ സുന്ദരിയാകാൻ നിന്നെപ്പോലെ ആരുണ്ട് എടുത്തു കാണും നിൻ അഴക് അഴകിൽ മുങ്ങിയ മഴവിൽ നീ എങ്ങനെ കിട്ടി സൗന്ദര്യം ? നല്ലതുപോലെ കാത്തോളൂ അഴകേ കാക്കാൻ ഞാൻ പ്രാർത്ഥിക്കാം നിൻ സൗന്ദര്യം നിലനിർത്താൻ. -ഷരൺജിത്ത്‍ 4A
മുത്തച്ഛൻ മാവ് കണ്ടോ നിങ്ങളെൻ മുത്തച്ഛൻ മാവിനെ എത്ര മനോഹര മാണെൻ മുത്തച്ഛൻ മാവ് എത്ര ഞാൻ ഓടിക്കളിച്ച മാവ് കാണുന്നു ഞാനെൻറെ മുത്തച്ഛൻ മാവിനെ ഓർക്കുന്നു ഞാനെൻറെ മുത്തച്ഛൻ മാവിനെ മുത്തച്ഛൻ മാവിലെ മാമ്പഴം കഴിച്ചതോർക്കുമ്പോൾ ഓർക്കുന്നു ഞാനെൻറെ ബാല്യകാലം
-റിതു.എസ് 3B
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ കണ്ടോ എൻറെ വീട്ടിൻ മുറ്റത്ത് സുന്ദരിയായൊരു പൂമ്പാറ്റ പുള്ളി പുള്ളിയുടുപ്പിട്ട് തേൻ നുകരുന്നൊരു പൂമ്പാറ്റ മഴവിൽ നിറമുള്ള പൂമ്പാറ്റ ചന്തമെഴുന്നൊരു പൂമ്പാറ്റ ഒന്നുതൊടട്ടെ നിൻ ചിറകിൽ എന്ത് രുചിയാ പൂവിന് ഒന്ന് ചൊല്ലി പൂമ്പാറ്റേ പല പല നിറങ്ങളാൽ മൂടിയ ചിറയിൽ ഒന്ന് തൊടട്ടെ പാറിപ്പറക്കല്ലേ പൂമ്പാറ്റ നിൻറെ ചിറകിൽ തൊടുമ്പോൾ.
-അർച്ചന 4A
തത്തക്കുഞ്ഞ് തെങ്ങിൻറെ പൊത്തിലെ തത്തക്കുഞ്ഞ് സന്തോഷത്തോടെ കഴിഞ്ഞ നാളിൽ പൊത്തിൽ കഴിഞ്ഞൊരാ പൈതലിനെ കൂട്ടിൽ പിടിച്ചിട്ടു തീറ്റ നൽകി തീറ്റ തിന്നില്ല തത്തക്കുഞ്ഞ് വെള്ളം കുടിച്ചില്ല തത്തക്കുഞ്ഞ് ചിറകിട്ടടിച്ചു ബഹളം വെച്ചു അമ്മയെ കാണാതെ തത്തക്കുഞ്ഞ് പനയോല കൊടുത്തു ചെറുപയ്യൻ പനയോല തിന്നില്ല തത്തക്കുഞ്ഞ് അച്ഛനും അമ്മയും പാറിവന്നു തത്തക്കുഞ്ഞിനെയും കൊണ്ടങ്ങുപോയി.
-വിഷ്ണുജ.എസ് 3B
ആന
ആന വരുന്നേ ആന കാലുകൾ നാലുള്ളാന കൊമ്പുകൾ രണ്ടുള്ളാന കുഞ്ഞിക്കണ്ണുള്ളാന പുറകിൽ വാലുള്ളാന ആഹാ കൊമ്പൻ ആന.
-ഫർസാന 2 A
മഴവില്ല്
മാനത്തുണ്ടൊരു മഴവില്ല് അഴകു തുടിക്കും മഴവില്ല് ഏഴുനിറങ്ങൾ കൂടിയിരിക്കും കാണാൻ നല്ലൊരു മഴവില്ല്.
-അതുൽ 2B
കുരങ്ങൻ
ചാഞ്ചാടിക്കടവിൽ ഒരു കുരങ്ങുണ്ട് മരംചാടി മറിയണ കുരങ്ങുണ്ട് തലകുത്തി മാറിയണ കുരങ്ങാണ് അങ്ങോട്ടും ഇങ്ങോട്ടും ചാടീട്ട് മരത്തിൽക്കേറണ കുരങ്ങാണ്. വാല് മരത്തിൽ ചുറ്റീട്ട് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു. അറിയാതെ കാൽതെറ്റി വീണപ്പോൾ കാലുകൾ രണ്ടും ഒടിഞ്ഞല്ലോ കയ്യുകൾ രണ്ടും മുറിഞ്ഞല്ലോ തലമണ്ട രണ്ടായ് പിളർന്നല്ലോ പാവം പാവം കുറങ്ങച്ചാർ അയ്യോ പാവം കുരങ്ങച്ചാർ.
-അനന്യ.ആർ 3B
പൂമ്പാറ്റ പൂമ്പാറ്റേ പൂമ്പാറ്റേ പൂമ്പാറ്റേ നീ വന്നാട്ടെ പൂമ്പാറ്റേ പൂമ്പാറ്റേ പൂമ്പാറ്റേ നീ വന്നാട്ടെ പാറി പറക്കാൻ വന്നാട്ടെ പൂമ്പാറ്റേ പൂമ്പാറ്റേ പൂമ്പാറ്റേ നീ വന്നാട്ടെ പൂവിലുറങ്ങാൻ വന്നാട്ടെ പൂമ്പാറ്റേ പൂമ്പാറ്റേ പൂമ്പാറ്റേ നീ വന്നാട്ടെ പൂമണമേറാൻ വന്നാട്ടെ പൂന്തേൻ നുകരാൻ വന്നാട്ടെ എന്നുടെ കൂടെ കളിച്ചാട്ടേ പൂമ്പാറ്റേ പൂമ്പാറ്റേ പൂമ്പാറ്റേ നീ വന്നാട്ടെ.
-ശ്രീലക്ഷ്മി.ആർ 3B
സഞ്ചാരം
മഞ്ഞക്കിളിയെ മഞ്ഞക്കിളിയെ രാവിലെയെന്താ സഞ്ചാരം മാമ്പഴം നിറയും മാന്തോട്ടത്തിൽ പോകുന്നു ഞാൻ പോകുന്നു പച്ചക്കിളിയേ പച്ചക്കിളിയേ ഉച്ചയ്ക്കെന്താ സഞ്ചാരം പാടം നിറയും നെൽക്കതിർ കൊത്താൻ ഞാനോ വേഗം പോകുന്നു കരിങ്കുയിലേ പെൺകുയിലേ എവിടേക്കോടി പോകുന്നു കാക്കക്കൂട്ടിൽ മുട്ടയിടാനായ് പോകുന്നു ഞാൻ പോകുന്നു.
-വിഷ്ണു 4B
റോസാപ്പൂവ് എൻറെ മുറ്റത്ത് പൂക്കും റോസാപ്പൂവേ ചന്തത്തിൽ പൂക്കും റോസാപ്പൂവേ നിന്നെ കാണാൻ എന്തൊരു ചന്തം റോസാപ്പൂവേ നിന്നോട് ചങ്ങാതികൾ എവിടെപ്പോയി കൊഴിഞ്ഞുപോയോ വാടിപ്പോയോ വെള്ളയെവിടെ?ചുവപ്പെവിടെ? നിന്നോട് ചെടിയിൽ എന്തേ കൂർത്ത മുള്ള് എന്തൊരു ചന്തം റോസാപ്പൂവേ നിറമുള്ള റോസാപ്പൂവേ തലയിൽ വയ്ക്കുന്ന റോസാപ്പൂവേ നല്ല ഭംഗിയിൽ പൂക്കുന്ന പൂവേ എന്ത് ചന്തമുള്ള ഇതളുകൾ കൊച്ചു പൂവേ.
-സഞ്ജന 4B
എൻറെ കവിത
മാനത്തെങ്ങും പറന്നു നടക്കും തത്തമ്മ പെണ്ണേ പുന്നാര തത്തമ്മ പെണ്ണേ എൻ കൂടെ പോരാമോ നീ പുന്നാര തത്തമ്മ പെണ്ണേ എൻറെ തത്തമ്മ പെണ്ണേ.
-സാത്തിക.എസ് 3A
കഥകൾ/கதைகள்
നന്മയുടെ പ്രതിഫലം
ഒരിടത്ത് ചിന്നു എന്നും മിന്നു എന്നും കേരളം കുട്ടികളുണ്ടായിരുന്നു. അവർ ചങ്ങാതിമാരായിരുന്നു. ചിന്നു നല്ല കുട്ടിയും മിന്നു ചീത്ത കുട്ടിയും ആയിരുന്നു. ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോൾ അമ്മു എന്ന് പേരുള്ള അവരുടെ ചങ്ങാതി വീണു കിടക്കുന്നത് കണ്ടു.മിന്നു അതു ശ്രദ്ധിക്കാതെ പോയി.ചിന്നു അമ്മുവിനെ എഴുന്നേൽപ്പിച്ചു മുറിവിൽ മരുന്നു വെച്ചുകൊടുത്തു ഇതെല്ലാം അറിഞ്ഞ ടീച്ചർ ചിന്നുവിനെ അഭിനന്ദിച്ചു.
-
വൈഗപ്രഭ 4A
கடவுளும் வண்டிக்காரனும்
ஒரு வண்டிக்காரன் நான்கு சக்கர வண்டியொன்றை கிராமத்தின் தெரு ஒன்றில் ஓட்டிக்கொண்டு சென்றான். அப்போது ஒரு பள்ளத்தை நோக்கி வண்டியின் சக்கரம் சரிந்து தடம் புரண்டு விட்டது. பட்டிக்காட்டு வண்டிக்காரன் அதைக் கண்டு பிரமித்து நின்றுவிட்டான். பள்ளத்தில் விழுந்துவிட்ட வண்டியைத் தூக்கி நிறுத்துவதற்கு முயற்சிக்காமல், தனக்கு உதவிசெய்ய ஆண்டவனை பலவாறாக உரத்த குரலில் கூவி அழைத்தான். ஆண்டவனும் அவன் முன்பு தோன்றி, உன் தோள்களால் முட்டுக்கொடுத்து சக்கரத்தைப் பள்ளத்திலிருந்து தூக்கி நிறுத்தி, மாடுகளையும் அதட்டி ஓட்டி உன் வேலைகளை நீயே செய்து கொள்ள முயற்சி செய்யும் வரை என்னை உதவிக்கு வரும்படிக் கூப்பிட்டு வணங்காதே. அப்படிச் செய்யாமல் என்னை உதவிக்கு அழைப்பதனால் உனக்கு விதப்பிரயோஜனமும் கிடைக்காது, என்று கூறியருளி மறைந்தார். தன் கையே தனக்கு உதவி என்பதை பட்டிக்காட்டு வண்டிக்காரனும் புரிந்து கொண்டான்.
-
தயாளன்.கு 3C
முயலின் தந்திரம் ஒரு காட்டில் ஒரு முரட்டுச்சிங்கம் வசித்து வந்தது. அது அனைத்து விலங்குகளையும் ஒவ்வொரு நாளாக ஒவ்வொரு விலங்காக வந்து தனக்கு உணவாகக் கட்டளையிட்டது. அதன்படி முயலின் முறை வந்தபோது முயல் எப்படியாவது சிங்கத்திற்குப் பாடம் புகட்ட எண்ணியது. அதன்படி முயல் சிங்கத்திடம் தாமதமாக வந்தது. சிங்கம் முயலைப் பார்த்து தாமதத்திற்கான காரணத்தைக் கேட்டது. அப்போது முயல் அந்தக் கிணற்றுக்குள் வேறொரு சிங்கம் இருக்கிறது. அது தன்னை சாப்பிட வந்ததாகக் கூறியது. அதைக் கேட்ட முரட்டுச் சிங்கம் கிணற்றுக்குச் சென்று எட்டிப் பார்த்தது. அங்கு தண்ணீரில் தெரிந்த தனது நிழலை வேறு சிங்கம் என்று நினைத்தது. அதைத் தாக்க கிணற்றுக்குள் குதித்தது. முயலும் சிங்கத்திடமிருந்து தப்பித்துக் கொண்டது.
கோகுல் கிருஷ்ணன்.கு 3C
മേശയുടെ ആത്മകഥ പ്രിയപ്പെട്ട കൂട്ടുകാരെ,ഞാനാണ് നിങ്ങളുടെ മേശ.ഞാൻ ആദ്യം അനുവിൻറെ വീട്ടുമുറ്റത്ത് ഒരു കുഞ്ഞു തയ്യാറായിരുന്നു.അവർ എനിക്ക് വെള്ളവും വളവും തന്നു.ഞാനും അനുവും നല്ല കൂട്ടുകാരായി.ഞാനങ്ങനെ വളർന്നു വലുതായി.അപ്പോൾ അവളുടെ അച്ഛൻ എന്നെ മുറിക്കാൻ പോവുകയാണ് എന്ന് അവളുടെ അമ്മയോട് പറഞ്ഞു.എനിക്ക് വളരെ സങ്കടമായി.പിറ്റേന്ന് എന്നെ മുറിക്കാൻ മരംവെട്ടുകാരൻ വന്നു.അനു ഒരുപാട് കരഞ്ഞു.അവൾ കരയുന്നത് കണ്ട് എനിക്ക് കൂടുതൽ സങ്കടമായി.മരം വെട്ടുകാർ വെട്ടുമ്പോൾ എനിക്ക് ഒരുപാട് വേദനിച്ചു.വെട്ടി കഴിഞ്ഞ് അവർ എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി.എന്നെ കൊണ്ടുപോയത് ഒരു കമ്പനിയിലേക്ക് ആയിരുന്നു.അവിടെ നിന്ന് എന്നെ ചെത്തി മിനുസമാക്കി.പിന്നെ എന്നെ എത്തിച്ചത് ഒരു സ്കൂളിലേക്ക് ആയിരുന്നു.അവിടുത്തെ ടീച്ചർ എൻറെ മേലെ ബുക്കും പേനയും എല്ലാം വയ്ക്കും.എന്നാലും എനിക്ക് വളരെ സന്തോഷമാണ്.എന്നാൽ അനുവിന്റെ കാര്യമോർക്കുമ്പോൾ നല്ല സങ്കടം വരും.
എന്ന് മേശ.
ശ്രുതി ലക്ഷ്മി.ആർ 3B
അച്ഛൻറെ ദുഷ്ട സ്വപ്നം
ഒരു ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു.അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല.അങ്ങനെ കുറെ വർഷങ്ങൾ കഴിഞ്ഞ് സുന്ദരമായ ഒരു ആൺകുഞ്ഞ് ജനിച്ചു.അച്ഛന് ഒരു ആഗ്രഹമുണ്ടായിരുന്നു.എല്ലാവർക്കും വേണ്ടി നല്ല വീടും,കാറും വാങ്ങണമെന്ന്.കുറെ വർഷങ്ങൾ കഴിഞ്ഞ് അങ്ങനെതന്നെ സംഭവിച്ചു.അച്ഛൻ നല്ല കാറും വീടും വാങ്ങി.ഒരു ദിവസം കുട്ടി പുതിയ കാറിൻറെ ക്ലാസിൽ വരച്ചു.ഇത് ദൂരെ നിന്ന് കണ്ട അച്ചന് ദേഷ്യം വന്നു.അച്ഛൻ കുട്ടിയെ തല്ലി. കുട്ടിയുടെ കൈയ്യിൽ നിന്ന് ചോര വന്നു.ആശുപത്രിയിൽ പോയപ്പോൾ അറിഞ്ഞു കൈ മുറിഞ്ഞുവെന്നു.അച്ഛൻ കാറിൻറെ ക്ലാസ്സിൽ നോക്കുമ്പോൾ കുട്ടിയെ എഴുതിയത് I love you my dear daddy എന്നാണ്.അച്ഛൻ ഓർത്തു കാറിൻറെ പെയിൻറ് കളയാം പക്ഷേ മകൻറെ കൈവിരൽ വയ്ക്കാൻ പറ്റില്ല.അച്ഛൻ മകനെ കെട്ടിപ്പിടിച്ചു. അച്ചന് മനസ്സിലായി തൻറെ മുൻകോപമാണ് എല്ലാത്തിനും കാരണം.
അഹമ്മദ് ഷബീർ 3B
നല്ല ഓർമ്മ
ഞാൻ കുഞ്ഞായിരിക്കുമ്പോൾ ധാരാളം കാര്യങ്ങൾ അമ്മ പറഞ്ഞു തന്നിട്ടുണ്ട്.സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു തന്നു.റോഡിലൂടെ വളരെ ശ്രദ്ധിച്ചു നടക്കണം.പരിചയമില്ലാത്തവർ വിളിച്ചാൽ ഒപ്പം പോകരുത്,മറ്റുള്ളവരുടെ സാധനങ്ങൾ കട്ടെടുക്കരുത്,ടീച്ചർമാർ പറയുന്നത് അനുസരിക്കണം,കൂട്ടുകാരുമായി വഴക്കിടരുത്,ഭക്ഷണം വെറുതെ കളയരുത്,രാവിലെ ഉണരുമ്പോൾ ദൈവത്തോടും പ്രാർത്ഥിക്കണം.ഇതെല്ലാം എനിക്ക് അമ്മ പറഞ്ഞു തന്നതാണ്.അമ്മ പറഞ്ഞുതന്ന ഈ നല്ല കാര്യങ്ങൾ ഇന്നും ഓർമ്മിക്കുന്നു.ഈ കാര്യങ്ങളെല്ലാം ഞാനിന്നും അനുസരിക്കുന്നു.
ഹരിജിത്ത് 3A
പ്രത്യുപകാരം
ഒരു വീട്ടിൽ ഭയങ്കര എലിശല്യം. എന്ത് സാധനം വെച്ചാലും കടലാസായാലും പ്ലാസ്റ്റിക്കാ യാലും തുണിയായാലും എലി നശിപ്പിക്കും. ശല്യം സഹിക്കാനാവാതെ വീട്ടമ്മ എലിക്കെണി വെച്ചു.പാവം ഒരു എലി വിശന്നുവലഞ്ഞ് നടക്കുകയായിരുന്നു.എലിക്കെണിക്കുള്ളിലെ തേങ്ങ മുറി തിന്നാൻ തലയിട്ടതും കെണിയിൽ കുടുങ്ങി.കരയാൻ തുടങ്ങി. അതുവഴി വന്ന പൂച്ച എലിയെ കണ്ടതും എലി സഹായം ചോദിച്ചു.ഞാൻ സഹായിക്കാം എന്ന് പറഞ്ഞ് പൂച്ച വേഗം എലി കെണിയുടെ കൊളുത്ത് തുറന്ന് എലിയെ രക്ഷപ്പെടുത്തി. അവൻ പൂച്ചയോട് നന്ദി പറഞ്ഞ് അവിടെ നിന്നും പോയി.
നിയ പ്രകാശ് 4B
വിടപറയുമ്പോൾ
എന്നെ നിങ്ങൾക്കറിയാമല്ലോ? കുട്ടികളെ നിങ്ങൾക്ക് എന്നെ അറിയുന്നുണ്ടോ? എത്ര ജനങ്ങളാണ് എന്നെ ഉപേക്ഷിക്കുന്നത്.ഒരു കുട്ടി ഒരു മാസത്തിൽ എത്ര പേനയാണ് കളയുന്നതെന്ന് നിങ്ങൾക്കറിയാമോ? എങ്കിൽ എത്ര സ്കൂളിൽ എത്ര കുട്ടികൾ ആയിരിക്കും അവർ എത്ര പേനയാണ് കളയുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ല? ഉപയോഗിച്ചതിനു ശേഷം നിങ്ങളെന്നെ വലിച്ചെറിയുകയല്ലേ ചെയ്യുന്നത്? നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് തെറ്റാണെന്ന് തോന്നുന്നില്ല? ഇനിയെങ്കിലും ഒന്ന് ആലോചിച്ച് ചെയ്യൂ.ഓ....... ഇത് ഭയങ്കരം തന്നെ എന്നെ പാടെ ഉപേക്ഷിക്കാൻ എല്ലാവരും തുടങ്ങുകയാണ്.പരിസ്ഥിതിക്ക് ദോഷം ആണെന്ന് പറയുന്നു. ഞാൻ പോയി ഇനി ഈ രംഗത്ത് മഷിപ്പേന വരാൻ പോവുകയാണ്.എന്നാലും എനിക്ക് സങ്കടമില്ല നിങ്ങൾ ചെയ്യുന്നത് നല്ലതല്ലേ. എന്ന് സ്വന്തം, ബോൾപേന.
വിഷ്ണുരാജ് 4B
என் நண்பன்
அருண் என் நண்பன். காலை முதல் மாலை வரை எப்போதும் தண்ணீரிலேயே இருப்பான். வாயைத் திறந்து திறந்து மூடுவான். ஆனால் எதுவும் பேச மாட்டான். கண்ணை திறந்து கொண்டே தூங்குவான். அது எப்படி? அவன் வேறு யாரும் இல்லை நான் வளர்க்கும் மீன் தான்.
-
ஷியாம், 3.C
വായനാക്കുറിപ്പ്
മാന്ത്രിക കഥകൾ തുമ്പൂർ ലോഹിതാക്ഷൻ പുനരാഖ്യാനം ചെയ്ത പുസ്തകമാണ് മാന്ത്രിക കഥകൾ.ഈ പുസ്തകത്തിലെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്.എല്ലാ കഥകളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.മാന്ത്രിക കഥകൾ എന്ന പുസ്തകത്തിലെ സർപ്പവും രാജകുമാരിയും എന്ന കഥയിൽ വിശ്വാസത്തിൻറെയും വഞ്ചനയുടെയും ചതിയുടെയും കഥയാണ് പറയുന്നത്.അതുകൊണ്ട് ഒരാളെ അമിതമായി വിശ്വസിച്ചാൽ നമ്മളും ചതിയിൽ പെടും എന്ന് എനിക്ക് മനസ്സിലായി.ഓരോ കഥകളിൽ നിന്നും ഓരോ കാര്യങ്ങൾ എനിക്ക് മനസ്സിലായി. റിതിക.ആർ , 3. A
തേനൂറുന്ന വാക്കുകൾ
പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന കുട്ടിയുടെ സ്വഭാവത്തിന് യോജിച്ച ചിത്രം. എത്രപെട്ടെന്നാണ് കരച്ചിൽ മാറി ചിരിയുദിക്കുന്നത്. നിഴൽ നീങ്ങി നിലാവ് പരക്കുന്നത്. നല്ല വാക്കുകൾ കൊണ്ട് ഇതെല്ലാം സാധിക്കും. ഇതെല്ലാമാണ് തേനൂറുന്ന വാക്കുകൾ എന്ന ബുക്ക് വായിച്ചപ്പോൾ എനിക്കു മനസ്സിലായത്. ഈ ബുക്ക് എഴുതിയത് കെ.മനോഹൻ ആണ്. സഞ്ജന.എസ്, 3. A
വിവരണം
രാപ്പാടി
രാത്രികാലങ്ങളിൽ പാടുന്ന ഒരു പക്ഷിയായതുകൊണ്ടാണ് രാപ്പാടി എന്ന പേര് വന്നത്. എന്നാൽചില രാപ്പാടികൾ പകൽസമയത്തും പാടാറുണ്ട്. മരച്ചില്ലകൾക്കിടയിൽ മറഞ്ഞിരുന്നു കൊണ്ടാണ് ഇവ പാടുന്നത്. അതുകൊണ്ടു തന്നെ ഇവയെ നേരിട്ട് കാണാൻ വളരെ പ്രയാസമാണ്. ആൺ പക്ഷികൾ രാത്രി പാടുന്നത് ഇണയെ ആകർഷിക്കാൻ വേണ്ടിയാണ്. ഏഷ്യയിലും, യൂറോപ്പിലെയും ഇടതൂർന്ന വനങ്ങളിൽ രാപ്പാടികൾ ധാരാളമായി കാണപ്പെടുന്നു. പ്രണിത്കെ.എസ്,3. A
ചന്ദ്രദിനം എല്ലാവർഷവും ജൂലൈ21 ചാന്ദ്ര ദിനമായി ആചരിക്കുന്നു.ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയ ദിനത്തിൻറെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.അപ്പോളോ 11 എന്ന വാഹനത്തിൽ 1969 ജൂലൈ 21നാണ് നീൽ ആംസ്ട്രോങ്,എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നിവർ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ഭൂമിയുടെ ഏക സ്വഭാവിക ഉപഗ്രഹമാണ് ചന്ദ്രൻ.നിന്നിൽ ആദ്യമായി ഇറങ്ങിയ പേടകം ലൂണ ആണ്.നീൽ ആംസ്ട്രോങ്ങ് ചന്ദ്രോപരിതലത്തിൽ എത്തിയ സ്ഥലം പ്രശാന്തിയുടെ സമുദ്രം എന്ന് അറിയപ്പെടുന്നു. സൂര്യ എസ് 3. A
പക്ഷിപ്പാട്ട് എന്നുടെ മരത്തിലെ ചില്ലയിൽ എന്തു മുട്ട എന്തു മുട്ട കാക്ക മുട്ട കാക്ക മുട്ട കാക്കയുടെ മുട്ട അങ്ങുള്ള മരത്തിൽ എന്ത് മുട്ട എന്തു മുട്ട തത്ത മുട്ട തത്ത മുട്ട തത്തയുടെ മുട്ട എന്നോട് മരത്തിലെ കൊമ്പിൻ തുമ്പത്ത് പൈങ്കിളി ഇട്ടു കുഞ്ഞു മുട്ട മുട്ടവിരിഞ്ഞു വന്ന പൈങ്കിളി കൂട്ടിൽ ചാടിച്ചാടി നടന്നു. നിരഞ്ജൻ.എം 3. A
[[ഫലകം:PAGANAME/ചിത്ര പ്രദർശനം/அரும்புகளின் வரைபடங்கள்|ചിത്ര പ്രദർശനം/அரும்புகளின் வரைபடங்கள்]]
ചിത്ര പ്രദർശനം/அரும்புகளின் வரைபடங்கள்
-
ദയാളൻ.കെ 3.C
-
പ്രണീത്.4.A
-
ശ്രീലക്ഷ്മി.എസ് 3.B
-
ശ്രുതിലക്ഷ്മി.എസ് 3.B
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-