"എൻ എം എം എ യു പി എസ് നാറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ്യത്യാസം ഇല്ല)

14:19, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എം എം എ യു പി എസ് നാറാത്ത്
വിലാസം
ഉള്ളിയേരി

ഉള്ളിയേരി പിഒ, ഉള്ളിയേരി വഴി
,
673323
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ.........................
ഇമെയിൽnmmaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47546 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ അബ്ദുൾ ഗഫൂർ
അവസാനം തിരുത്തിയത്
15-08-201847546


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ നാറാത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

ചരിത്രം

        തൊണ്ണൂറ്റിരണ്ട് വയസ്സിന്റെ പ്രൗഢിയിൽ പുത്തൻ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോൾ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ഒതയോത്ത് ചന്തുനായർ എന്ന മഹാനുഭാവൻ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1924ൽ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. പുളിക്കൂൽ പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടമായാണ് ആദ്യപ്രവർത്തനം തുടങ്ങിയത്. ശൈശവദശയിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ പത്തോളം കുട്ടികൾ ചന്തു നായർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരുടെ ശിക്ഷണത്തിൽ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന അക്കാലത്ത് കയറുകെട്ടിയ ഇളനീർ ചിരട്ടകളിൽ പൂഴിനിറച്ച് കൊണ്ടുവരുന്ന കുട്ടികൾ അതിലായിരുന്നു എഴുതിപഠിച്ചിരുന്നത്. അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോർത്തുമുണ്ടായിരുന്നു. നാനാജാതിയിൽപെട്ടകുട്ടികൾ ഒരുമിച്ചിരുന്ന് പഠിച്ചു. അന്ന് സ്‌കൂളിന് അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് 1926ൽ മമ്മിണിപറമ്പത്ത് അഹമ്മദ് ഹാജിയോട് ഭൂമി വാങ്ങി നാറാത്ത് പ്രദേശത്ത് സ്ഥാപനം തുടങ്ങുകയായിരുന്നു. തുടർന്ന്  1 മുതൽ 5 വരെ ക്ലാസ്സുകളുള്ള സ്ഥാപനമായി മാറി. ശ്രീ നീലകണ്ടൻ നമ്പൂതിരിയായിരുന്നു പ്രാധാനധ്യാപകൻ. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. തുടക്കത്തിൽ ഒ.ചന്തുനായർ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ കേളപ്പൻ നായരും തുടർന്ന് ഒ. നാരായണി അമ്മയും മാനേജർമാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളിൽ മുൻനിരയിൽ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികൾ നേടി. 1985ൽ നാട്ടുകാരുടേയും പരേതനായ ശ്രീ. ഒതയോത്ത് നാരായണൻ മാസ്റ്ററുടേയും അശ്രാന്തപരിശ്രമ ഫലമായി യു പി സ്‌കൂളായി ഇതിനെ ഉയർത്താൻ സാധിച്ചു. പഴയകാലത്ത് ഈ വിദ്യാലയത്തിലെത്തിപ്പെടാൻ ഒട്ടേറെ പ്രയാസങ്ങൾ നേരിട്ടെങ്കിൽ ഇന്ന് യാത്രാ സൗകര്യത്തിലും പഠന സഹായകമേഖലകളിലും മുമ്പന്തിയിൽ തന്നെയാണ്. കമ്പ്യൂട്ടർ ഉൽപ്പെടെ വിവിധ ലാബുകൾ, പ്രീപ്രൈമറി, ഉച്ചഭക്ഷണശാല, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂൾ ക്ലാസ്സ് ലൈബ്രറികൾ, ക്ലബ്ബുകൾ, സ്‌കൗട്ട്, ഖഞഇ, ജനാധിപത്യവേദികൾ എന്നിവ വിദ്യാലയത്തിന്റെ മികവുകൾ തന്നെ.

ഭൗതികസൗകരൃങ്ങൾ

സ്കൂൾ കെകെട്ടിടം,

1 . 20 ക്ലാസ്മുറികൾ 2 . 1 ഓഫീസ് റൂം 3 . 1 സ്റ്റാഫ് റൂം

കമ്പ്യൂട്ടർ ലാബ്

  • 5 കമ്പ്യൂട്ടർ
  • കമ്പ്യൂട്ടർ ടീച്ചർ

ലാബുകൾ

  • സയൻസ്
  • കണക്ക്
  • സാമൂഹ്യ ശാസ്ത്രം

സ്കൂൾ ലൈബ്രറി

  • 3000 പുസ്തകങ്ങൾ
  • ആനുകാലികങ്ങൾ
  • ഷെൽഫ് 2

ക്ലാസ് ലൈബ്രറി

  • 1ആം ക്ലാസ്സ് മുതൽ 7 ആം ക്ലാസ്സ് വരെ
  • 1800 പുസ്തകങ്ങൾ
  • എല്ലാ ക്ലാസുകളിലും ഷെൽഫ്

കളിസ്ഥലം

  • 50M x 25m

കുടിവെള്ള സൗകര്യങ്ങൾ

  • കിണർ
  • ടാങ്ക്
  • വാട്ടർ പ്യുരിഫൈയിങ്ങ്മെഷിൻ

പി ഇ ടി ഉപകരണങ്ങൾ

  • വോളിബോൾ
  • ഫുട്ബോള്
  • ഷട്ടിൽ
  • ഷോട്ട് പുട്ട്
  • ഹൈ ജമ്പ്

ഉച്ചഭക്ഷണശാല

  • ഗ്യാസ് അടുപ്പ് 2
  • പുകയില്ലാത്ത അടുപ്പ് 2
  • ആവശ്യമായ പാത്രങ്ങൾ
  • പാചകക്കാർ

ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ

  • സ്മാർട്ട് ടീവി
  • മൈക്ക് സെറ്റ്

ലാട്രിൻ, യൂറിനറി സൗകര്യങ്ങൾ

  • ലാട്രിൻ 2
  • യൂറിനറി 15

ഇൻഡോർ സ്റ്റേജ്

  • 6M X 6M

പ്രീ പ്രൈമറി

സ്കൂൾ ബസ്സ്

  • സ്കൂളിന് ഏരിയാ പരിധിക്കുളിൽ ബസ്സ് ഓടും
  • യാത്ര ആവശ്യമായാ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തും
സ്കൂൾ ബസ്സ് ഉദ്ഘാടനം

അദ്ധ്യാപകർ

ആദ്യാക്ഷരം പകർന്നു നൽകിയ തലമുറയുടെ മാർഗ്ഗദർശികൾ

  • സർവ്വശ്രീ ചന്തു നായർ മാസ്റ്റർ
  • ഒ നാരായണൻ നായർ മാസ്റ്റർ
  • നീലകണ്ടൻ നമ്പൂതിരി മാസ്റ്റർ
  • ഒ ഗോപാലൻ നായർ മാസ്റ്റർ
  • കുഞ്ഞിരാമൻ മാസ്റ്റർ
  • ഇ നാരായണൻ മാസ്റ്റർ
  • കേളുക്കുട്ടി ആശാൻ
  • ടി കെ ചോയിക്കുട്ടി മാസ്റ്റർ
  • കുഞ്ഞിക്കണ്ണക്കുറുപ്പ് മാസ്റ്റർ
  • ടി കെ കുട്ടികൃഷ്ണൻ മാസ്റ്റർ
  • നാരായണൻ നമ്പൂതിരി മാസ്റ്റർ
  • ഹരികുമാരൻ മാസ്റ്റർ
  • രാരുക്കുട്ടി നായർ മാസ്റ്റർ
  • കെ ടി മൊയ്തീൻ മാസ്റ്റർ
  • കണാരൻ ഗുരുക്കൾ മാസ്റ്റർ
  • ടി ബാലകൃഷ്ണൻ മാസ്റ്റർ
  • എൻ നാരായണൻ മാസ്റ്റർ
  • എം സി മൂസ്സ മാസ്റ്റർ
  • ശങ്കരൻ മാസ്റ്റർ
  • എൻ വി സരസ്വതി ടീച്ചർ
  • രാമോട്ടി മാസ്റ്റർ
  • പി വി ഗിരിജ ടീച്ചർ
  • രാഘവൻ മാസ്റ്റർ
  • അപ്പുണ്ണി മാസ്റ്റർ
  • കെ ടി ബാബു മാസ്റ്റർ
  • കെ കെ വിശ്വൻ മാസ്റ്റർ
  • വി വിജയകുമാർ മാസ്റ്റർ
  • വി പി ഗോവിന്ദൻ കുട്ടി മാസ്റ്റർ
  • വി കെ നളിനി ടീച്ചർ
  • പി ഗോപാലൻ
  • എൻ എം ബലരാമൻ
  • ടി സൗദാമിനി
  • എംവി ദേവകി (ഓഫീസ് അറ്റൻഡർ )

ഇവരുടെ ചിന്താ കൈവഴികളിലൂടെ വളർന്ന് ജീവിക്കുന്നതാണീ വിദ്യാലയം.

സ്കൂളിലെ ഇന്നത്തെ സാരഥികൾ

  • കെ അബ്ദുൾ ഗഫൂർ (ഹെഡ് മാസ്റ്റർ )
  • വി മറിയക്കുട്ടി
  • കെ ശൈലജ
  • എൻ മീനാകുമാരി
  • സിവി ഭാസ്കരൻ
  • വിഎം നളിനി
  • ഓ അംബിക
  • കെപി ഗീത
  • കെ മഞ്ജുള
  • സി സുരേന്ദ്രൻ
  • നിഖിൽരാജ്
  • പികെ ഷീബ
  • ബിന്ദു രാമത്ത്‌
  • ഇ ജയശ്രീ
  • പിപി സുഹറ
  • പി മിനി
  • കെ റഫീന
  • നിജിൽരാജ് ((ഓഫീസ് അറ്റൻഡർ )

മുൻ പ്രധാനഅധ്യാപകർ

  • രാഘവൻ മാസ്റ്റർ
  • ഒ നാരയണൻ മാസ്റ്റർ
  • ചോയിക്കുട്ടി മാസ്റ്റർ
  • ഒ ഗോപാലൻ മാസ്റ്റർ
  • എൻ വി സരസ്വതി ടീച്ചർ
  • എൻ എം ബാലരാമൻ

മികവുകൾ

ശ്രദ്ധ

3,5 ക്ലാസുകളിലെ പഠനമുന്നേറ്റം പഠനത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന കളിയിലൂടെ ആഹ്ലാദവും ആസ്വാദ്യതയുണർത്തി പഠനാനുഭവങ്ങൾ നൽകുന്ന പദ്ധതിയാണ് 'ശ്രദ്ധ'

  • സബ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം
  • ജില്ലാതലത്തിൽ ഒന്നാംസ്ഥാനം
  • സംസ്ഥാനതലത്തിൽ പങ്കെടുത്തു
ജില്ലാതല വിജയിക്കുള അവാർഡ് കൈപറ്റുന്നു

ഡിജിറ്റൽ സ്മാർട്ട് ക്ലാസ് റൂം

സ്മാർട്ട് ടിവിയോടുകൂടിയ ഒരു ക്ലാസ് റൂം.

വിജയപഥം

തിരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി അവർക്ക് പ്രത്യേക വിജ്ഞാന പരിശീലനം

വായനമധുരം

കുട്ടികളിൽ വായനയോടുള്ള താൽപര്യം വർദ്ധിപ്പിക്കൽ ദൈനദിന പ്രവർത്തനങ്ങൾ:- വാർത്ത വായന, പുസ്തകപരിചയം, കവിതാലാപനം,പത്രക്വിസ് തുടങ്ങിയവ

ചിത്രരചനാ പരിശീലനം

LP,Up കുട്ടികൾക്ക് ചിത്രരചനയിൽ പ്രത്യേക ടീച്ചറെ വെച്ചുകൊണ്ട് പരിശീലനം നടത്തുന്നു

കരാട്ടെ ക്ലാസ്

ശാരീരികവും മാനസികവും സാമൂഹികവുമായ ഉയർച്ചയും ഉറപ്പുവരുത്താൻ കരാട്ടെ പരിശീലനം നടന്നു വരുന്നു. പെൺകുട്ടികൾക്ക് മുൻഗണന നൽകുന്നു

ക്രാഫ്റ്റ് ക്ലാസ്

  • മുത്ത് തുടങ്ങിയ വിവിധതരം വസ്തുകൾ കൊണ്ടുള്ള നിർമാണങ്ങൾ
  • തുണകളിൽ വിവിധ ചിത്രങ്ങൾ തുന്നിയെടുക്കൽ

ദിനാചരണങ്ങൾ

പ്രവേശനോത്സവം

പ്രേവേശനോത്സവം 2016
പ്രേവേശനോത്സവം 2017
പ്രേവേശനോത്സവം 2018

പരിസ്ഥിതി ദിനാചരണം

ചെടി വിതരണം

ലോക ലഹരിവിരുദ്ധ ദിനം

പ്രമാണം:Pukayila 10
ഡോക്യൂമെൻറി പ്രകാശനം

വൈക്കം മുഹമ്മദ് ബഷീർ ചരമദിനം

ബഷിർ കഥാപാത്രങ്ങളുടെ പുനരാവിഷ് കരണം,

ചാന്ദ്രദിനം

ചന്ദ്ര മനുഷ്യൻ
ചാന്ദ്രദിന ഡോക്യൂ മെന്ററി പ്രകാശനം

സ്വാതന്ത്ര്യദിനം

സ്വാത ന്ത്ര്യദിനാ ഘോഷം 2017
സ്വാതന്ത്ര്യദിനം 2018

ഓണാഘോഷം

2017

ഓണഘോഷം

ബക്രിദ്

ബക്രീദ്
ബക്രീദ്

കർഷകദിനം

കർഷകനെ ആദരിക്കൽ

നാട്ടറിവ്ദിനം

നാട്ടിലെ ഔഷധ സസ്യങ്ങൾ

കായികദിനം

[[പ്രമാണം:

ബഹു ജന ബോധവൽക്കരണ മാരത്തോൺ

കേരളപിറവി

കുട്ടികൾ കേരളീയ വസ്ത്രത്തിൽ

ഹിരോഷിമ

യുദ്ധ വിരുദ്ധ റാലി

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ ഉദ്ഘാടനം 2018

വിദ്യാരംഗം

  • ദിവസേനപത്രവായന
  • കവി പരിചയം
  • പുസ്തക പരിചയം

സയൻസ് ക്ലബ്ബ്

  • ശാസ്ത്രമേള
  • ചാന്ദ്രദിനം
  • ലഹരിവിരുദ്ധ ദിനം

ഗണിത ക്ലബ്ബ്

  • ഗണിതോത്സവം
  • ദിനാചരണങ്ങൾ

ഇംഗ്ലിഷ് ക്ലബ്ബ്

  • ഇംഗ്ലീഷ് കലോത്സവം
  • ദിനാചരണങ്ങൾ

ഹെൽത്ത് ക്ലബ്ബ്

  • പരിസര ശുചികരണം
  • വ്യക്തി ശുചിത്വം
  • ബോധവൽക്കരണ ക്ലാസുകൾ

ഹിന്ദി ക്ലബ്ബ്

  • ദിനാചരണങ്ങൾ

അറബി ക്ലബ്

സാമൂഹൃശാസ്ത്ര ക്ലബ്

  • ദിനാചരണങ്ങൾ
  • പഠനയാത്രകൾ
  • ക്വിസ്

സംസ്കൃത ക്ളബ്

  • ദിനാചരണങ്ങൾ
  • രാമായണ ക്വിസ്
  • ദിനാചരണങ്ങൾ

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി
  • പൂന്തോട്ടം

സനദ്ധ സംഘടകൾ

സ്കൗട്ട്

വള്ളിക്കാട്ട് കാവ് ,സൗ രോർജ്ജ പ്ലാൻറ്
ദ്വിദിയ സോപാൻ, ത്രിയ സോപാൻ പരീക്ഷ വിജയികൾ
പ്രശംസ പത്രം

ജെ ആർ സി

കോക്കലുർ ആശുപത്രിയിൽ കഞ്ഞിവിതരണം

പഠനപ്രവർത്തനം

ഇംഗ്ലീഷ് കലോത്സവം

ഇംഗ്ലീഷ് കലോത്സവം

ശാസ്ത്രമേള

ശാസ്ത്രമേള

ഗണിതമേള

സാമൂഹ്യ ശാസ്ത്രമേള

യൂണിറ്റ് ടെസ്റ്റ്

മോഡൽ പരീക്ഷ

ക്ലാസ് പി ടി എ

പത്ര വായന

പത്രക്വിസ്

സാഹിത്യകാരൻമാരെ പരിചയപ്പെടൽ

പഠനയാത്രകൾ

ജാനകിക്കാട് സദർശനം

സ്ക്കൂൾ തിരഞ്ഞെടുപ്പ്

സ്ക്കൂൾ തിരഞ്ഞെടുപ്പ്

പാഠ്യേതര പ്രവർത്തനങ്ങൾ

ഗൃഹസന്ദർശനം

കുട്ടികളെ നേരിട്ടറിയുന്നതിന്

ലോക കപ്പ് ഫുട്ബോൾ പ്രവചന മത്സരം

വിജയിക്ക് ഫുട്ബോൾ സമ്മാനം നല്കുന്നു

ദന്ത പരിശോധന ക്യാമ്പ്

ദന്ത പരിശോധന ക്യാമ്പ്

ഭക്ഷ്യമേള

ഭക്ഷ്യമേള

പുസ്തകോത്സവം

പുസ്തക പ്രകാശവും വില്പനയും

പുസ്തക രചന

മാതൃസംഗമം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി

വോളിമേള

വോളിമേള 2017

ഹരിതകേരളം

ബോധവൽക്കരണ യാത്ര

വിനോദയാത്ര

ഊട്ടി യാത്ര

പ്രോജക്ട്

ജോതിർഗമയ

വൈദ്യുതി എങ്ങനെ ദുരുപയോഗം ചെയ്യാതെ ഉപഭോഗം നടത്താം എന്ന് ബോധ്യപ്പെടുത്തുന്ന ഒരു പ്രക്രിയ പ്രോജക്ടാണിത്

ഉദ്ഘാടനം,ബോധ വൽക്കരണ ക്ലാസ് , ഗൃഹസദ്ധർശനം തുടങ്ങിയ പ്രവർത്തനങ്ങൾ

Green School Clean School

സ്കൂൾ പരിസര ശുചികരണം, പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക, വ്യക്തി ശുചിതം എന്നിവ ലക്ഷ്യം വെച്ച് നടത്തിയത്

ജലസമൃദ്ധി

ജലസ്രോതസ്സുകളുടെ സംരക്ഷണം,ജലം പാഴാക്കുന്നത് തടയുക, കുട്ടികളിൽ മിതവ്യയ ശീലം വളർത്തുക

കുട്ടികളുടെ പുസ്തകരചന

കുട്ടികളുടെ രചനപരമായ കഴിവ് വളർത്തിയെടുക്കൽ, വായന വർദ്ധിപ്പിക്കൽ എന്നിവ ലക്ഷ്യം വച്ച് നടത്തിയത്

'നന്മ' ഒരു നന്മ

മാതൃഭൂമി ദിനപത്രത്തിന്റെ'നന്മ' എന്ന അവശ ജന സഹായ പ്രവർത്തനമാണ് ഈ പ്രോജക്ട്. അവശരരും അശരണരുമായ ദയാർഹരെ സഹായിക്കാൻ കുട്ടികളെ പ്രാപ്തരരാക്കുക

ധനശേഖരണം

പത്രങ്ങളിലൂടെ

പത്രങ്ങളിലൂടെ
പത്രങ്ങളിലൂടെ
പത്രങ്ങളിലൂടെ
പത്രങ്ങളിലൂടെ
പത്രങ്ങളിലൂടെ

വഴികാട്ടി

{{#multimaps:11.4417386,75.7603292|width=800px|zoom=12}}