"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/e-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''2016-2017''' == ഉദ്ഘാടനം == വിദ്യാരംഗം കലാ-സാഹിത്യവേദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 54: | വരി 54: | ||
[[പ്രമാണം:രാജേഷ് പനങ്ങാട്.JPG|thumb|left|രാജേഷ് പനങ്ങാട്]] | [[പ്രമാണം:രാജേഷ് പനങ്ങാട്.JPG|thumb|left|രാജേഷ് പനങ്ങാട്]] | ||
'''2018-2019''' |
07:20, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
2016-2017
ഉദ്ഘാടനം
വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഉദ്ഘാടനം 2016 ജൂലൈ 26ാം തീയതി വെള്ളിയാഴ്ച 10.30 നു് ശ്രീ ധർമ്മ പരിപാലന യോഗം കല്യാണമണ്ഡപത്തിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സത്കല വിജയൻ , പി.റ്റി.ഏ പ്രസിഡന്റ് സി.ജി.സുധീർ,ഡെപ്യൂട്ടി എച്ച്.എം.ടി.കെ.ലിസി പി.കെ.ഭാസി,,എം.എം.ബിബിൻ എന്നിവർ സന്നിഹിതരായിരുന്നു.ഗുരു സ്മരണയ്ക്കു ശേഷം വിദ്യാരംഗം കൺവീനർ ജയദേവൻ ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന് എം.എൻ.സന്തോഷ് അദ്ധ്യക്ഷ പ്രസംഗം നടത്തി.അതിനു ശേഷം ചിത്രകലാ അദ്ധ്യാപകനും ,നാടൻ പാട്ടു കലാകാരനുമായ സത്കലാ വിജയൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. കലകൾ പോഷിപ്പിക്കുവാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നും പറഞ്ഞു. തുടർന്നു് സി.ജി.സുധീറും ടി.കെ.ലിസി ആശംസകൾ അർപ്പിച്ചു.ഏഴാം ക്ലാസിലെ സഞ്ജയ് കൃഷ്ണ മുരുകൻ കാട്ടാക്കടയുടെ "പക" എന്ന കവിത ചൊല്ലി. നവനീതും കൂട്ടരും നാടൻപാട്ട് ആലപിച്ചു.അതിനു ശേഷം ഭാസിയും ബിബിനും ആശംസകൾ നേർന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജോ.കൺവീനർ ഗോകുൽ കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.. തുടർന്നു് സത്കലാ വിജയൻ "വരയും നാട്ടുമൊഴിയും" എന്ന പരിപാടി സ്വരാക്ഷരങ്ങൾ കോർത്തിണക്കിയ നാടൻ പാട്ട് പാടിക്കൊണ്ട് ആരംഭിച്ചു.വരകളിലൂടെയും ,താളനിബദ്ധമായ നാടൻപാട്ടാലാപനത്തിലൂടെയും,ചോദ്യോത്തരഗാനങ്ങളിലൂടെയും സദസ്സിനെ പിടിച്ചിരുത്തുവാൻ പോന്നതായിരുന്നു അദ്ദേഹത്തിന്റെ അനന്യ സാധാരണമായ അവതരണം.കുട്ടികളെ വശത്താക്കാനുള്ള 'മാന്ത്രികവിദ്യ 'അനുഭവവേദ്യമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ പരിപാടി 12.30 നു് അവസാനിച്ചു.ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം തികച്ചും വ്യത്യസ്തത പുലർത്തി. ടി.ജി.ഗാല എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹം ക്ഷണനേരം കൊണ്ടു ചാർട്ടിൽ വരച്ച ചിത്രങ്ങൾ എം.എൻ. സന്തോഷിനും ടി.കെ.ലിസിക്കും ,വിദ്യാരംഗം കൺവീനർമാരായ പ്രിൻസിനും ഗാലക്കും നൽകുകയുണ്ടായി.
കീ ബോർഡ് ക്ലാസിന്റെഉദ്ഘാടനം
കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ച കീബോർഡ് ക്ലാസ്സിന്റെ ഉദ്ഘാടനം 2016,ഒക്ടോബർ 21 ാം തീയതി, സംഗീത ലോകത്തെ ചക്രവർത്തി, ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ എം.കെ അർജ്ജുനൻ മാസ്റ്റർ കീ ബോർഡു വായിച്ചു കൊണ്ട് നിർവ്വഹിച്ചു..പ്രധാനഅദ്ധ്യാപകനും പി.ടി.ഏ പ്രസിഡന്റും ചേർന്നു് അദ്ദേഹത്തിനു് ഉപഹാരം നൽകി ആദരിച്ചു.
ചിത്രങ്ങൾ
കീബോർഡ് പരിശീലനത്തിന്റെ ദൃശ്യങ്ങൾ
2017-2018
ക്ലബുകളുടെ ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെയുള്ള സ്കൂൾതല ക്ലബുകളുടെ ഉദ്ഘാടനം രണ്ടായിരത്തിപതിനേഴ് ജൂലൈ പത്തൊമ്പതാംതീയതി വൈകിട്ട മൂന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു. ഓടക്കുഴൽ സാക്സഫോൺ എന്നീ വാദ്യോപകരണ വാദനത്തിൽ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ ചടങ്ങിൽ വിദ്യാരംഗം കൺവീനറായ ഗോകുലകൃഷ്ണൻ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല. നീണ്ട മുപ്പതുവർഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയിൽ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം ഉൾപ്പെടെ എല്ലാ ക്ലബ് പ്രവർത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാർത്ഥമായി പ്രവർത്തിച്ച് ഉന്നതനിലവാരത്തിൽ എത്തിച്ചേരാൻ ആശംസിക്കുകയും ചെയ്തു.കുട്ടികൾക്കായി ഓടക്കുഴലിലും സാക്സഫോണിലും അവർ ആവശ്യപ്പെട്ട ഗാനങ്ങൾ വാദനം ചെയ്യുകയും ചെയ്തു.സഫീർ അഹമ്മദും സംഘവും അവതരിപ്പിച്ച നാടൻപാട്ട് പരിപാടിയുടെ കൊഴുപ്പ് കൂട്ടി.ഹായ് സ്കൂൾ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു.
2018-2019