"ജി.എച്ച്.എസ്. കരിപ്പൂർ /പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:




=== പരിസ്ഥിതി പ്രശ്നോത്തരി ===
<big><big><font color=green>'''പരിസ്ഥിതി പ്രശ്നോത്തരി'''</font></big>.</big> <br>
 
'''പ്രകൃതീയത്തിൽ നടന്ന ജവഹർ പരിസ്ഥിതി പ്രശ്നോത്തരിയിൽ സമ്മാനാർഹരായ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ  അഭിനന്ദ് എസ് അമ്പാടി, ആഷിദഹസീൻഷാ, ഗൗരീകൃഷ്ണ , ആഷ്ന, അസ്ന  
'''പ്രകൃതീയത്തിൽ നടന്ന ജവഹർ പരിസ്ഥിതി പ്രശ്നോത്തരിയിൽ സമ്മാനാർഹരായ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ  അഭിനന്ദ് എസ് അമ്പാടി, ആഷിദഹസീൻഷാ, ഗൗരീകൃഷ്ണ , ആഷ്ന, അസ്ന  
'''       
'''       

19:32, 23 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി വാരാചരണത്തിനു തുടക്കമായി

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണത്തിനു പരിസ്ഥിതി ക്ലബ്ബിന്റേയും കാർഷികക്ലബ്ബിന്റേയും ഉദ്ഘാടനത്തോടെ തുടക്കമായി. പാഴ് വസ്തുക്കൾ പ്രയോജനപ്പെടുത്തി കുട്ടികൾ നിർമിച്ച പാഴ്‌ക്കൂട പ്രദർശിപ്പിച്ചു  കൊണ്ട് വാർ‍ഡു കൗൺസിലർ ശ്രീ എൻ ആർ ബൈജു പരിസ്ഥിതി ക്ലബ്ബിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു.ഏറ്റവും നല്ല കർഷകനുള്ള അവാർഡു നേടിയിട്ടുള്ള ശ്രീ  ഡൊമനിക്കാണ് കുട്ടികൾക്കു വിത്തുകൾ വിതരണം ചെയ്തുകൊണ്ട് കാർഷിക ക്ലബ്ബ്  ഉദ്ഘാടനം ചെയ്തത്.വൈഷ്ണവി, അസ്ന എന്നിവർ പരിസ്ഥിതി ദിന സന്ദേശം  നല്കി.വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസി‍ഡന്റ് ശ്രീ ബാബു,ഹെ‍ഡ്മിസ്ട്രസ് ജെ റസീന, ഗിരിജ, മംഗളാംമ്പാൾ പുഷ്പരാജ് എന്നിവർ  സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വ‍ൃക്ഷത്തൈകൾ വിതരണം ചെയ്തു.


പരിസ്ഥിതി പ്രശ്നോത്തരി.

പ്രകൃതീയത്തിൽ നടന്ന ജവഹർ പരിസ്ഥിതി പ്രശ്നോത്തരിയിൽ സമ്മാനാർഹരായ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ അഭിനന്ദ് എസ് അമ്പാടി, ആഷിദഹസീൻഷാ, ഗൗരീകൃഷ്ണ , ആഷ്ന, അസ്ന


വീട്ടിലൊരു കാവ്‌ .
ജൂൺ 5 പരിസ്ഥിതി ദിനത്തിന്‌ ഞങ്ങൾ പുതിയൊരു പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു.'മണ്ണ്‌ നിരീക്ഷണം'. നാൽപതോളം കുട്ടികളുടെ അര സെന്റിൽ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വർഷം നീണ്ടു നിൽക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങൾ മറ്റ്‌ ജീവികൾ ഇവയൊക്കെ പഠനത്തിന്‌ വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച്‌ അറിയുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂൺ 6- ന്‌ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഈ സ്ഥലങ്ങൾ സന്ദർശിച്ചു.
തഴുതാമകണ്ട്‌ കീഴാർനെല്ലിയെ അറിഞ്ഞ്‌ കുളക്കരയിലേക്ക്‌ .
ഞങ്ങൾ ബാലചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ മറ്റ്‌ അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ്‌ ഇതിനായി തിരഞ്ഞെടുത്തത്‌.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളിൽ തലയുയർത്തി നിൽക്കുന്ന തഴുതാമ,കീഴാർനെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയൽച്ചെവിയൻ..........ഇവ ഞങ്ങൾ കണ്ടു.ഞങ്ങൾ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിർപ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട്‌ കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടർപ്രവർത്തനമാക്കാനാണ്‌ ഞങ്ങൾ ഉദ്ദേശിക്കുന്നത്‌.
മഴനടത്തം -2018.


ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്താറുള്ള പരിസ്ഥിതി പഠനയാത്ര മഴനടത്തം ഈ വർഷവും.ഞങ്ങളും പങ്കടുത്തു