"എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| അദ്ധ്യാപകരുടെ എണ്ണം= 44 | | അദ്ധ്യാപകരുടെ എണ്ണം= 44 | ||
| പ്രിൻസിപ്പൽ= സുനുകമാരീ | | പ്രിൻസിപ്പൽ= സുനുകമാരീ | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= സുനിത. പി | ||
പി.ടി.ഏ. പ്രസിഡണ്ട്= കന്നേൽ നിസ്സാർ | പി.ടി.ഏ. പ്രസിഡണ്ട്= കന്നേൽ നിസ്സാർ | ||
|ഗ്രേഡ്=7 | |ഗ്രേഡ്=7 |
10:30, 3 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കട്ടികൂട്ടിയ എഴുത്ത്
എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ പൻമനമനയിൽ | |
---|---|
വിലാസം | |
കൊല്ലം പൻമന പി.ഒ, , കൊല്ലം 691 583 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04762670491 |
ഇമെയിൽ | 41015panmana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനുകമാരീ |
പ്രധാന അദ്ധ്യാപകൻ | സുനിത. പി പി.ടി.ഏ. പ്രസിഡണ്ട്= കന്നേൽ നിസ്സാർ |
അവസാനം തിരുത്തിയത് | |
03-10-2017 | Panmana |
ചരിത്രം
'ഗാന്ധിജിയുടെ പന്മന ആശ്രമസന്ദർശനത്തിന്റെ 75-ാം വാർഷികം' കൊല്ലം:ഹരിജൻഫണ്ട് ശേഖരണത്തിന് മഹാത്മാഗാന്ധി പന്മന ആശ്രമം സന്ദർശിച്ചതിന്റെ 75-ാം വാർഷികം 19, 20 തീയതികളിൽ ആഘോഷിക്കുന്നു. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനമായ പന്മന ആശ്രമത്തിൽ 1934 ജനവരി 19, 20 തീയതികളിലായിരുന്നു രാഷ്ട്രപിതാവിന്റെ ഐതിഹാസികമായ സന്ദർശനം. 'മാതൃഭൂമി'യുടെ കോഴിക്കോട്ടെ ആസ്ഥാനം സന്ദർശിച്ച് ആറുദിവസത്തിനുശേഷം. കുമ്പളത്ത് ശങ്കുപ്പിള്ളയായിരുന്നു ഇവിടെ ആതിഥേയൻ. പന്മന ആശ്രമത്തിൽ ഗാന്ധിജി വരുന്ന വിവരമറിഞ്ഞ് നിരവധിപേർ അവിടെ എത്തിയിരുന്നതായി കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥയായ 'കഴിഞ്ഞകാല സ്മരണകളിൽ' വിവരിക്കുന്നു.
ഗാന്ധിജി വൈകുന്നേരമാണ് എത്തിയത്. ആശ്രമത്തിൽ കടന്ന ഗാന്ധിജി ആദ്യമായി ചട്ടമ്പിസ്വാമികളുടെ സമാധിക്ഷേത്രം സന്ദർശിച്ചു. വെള്ളമണൽ വിരിച്ച സ്ഥലത്ത് പിന്നീട് ഗാന്ധിജിയും കൂടെ വന്നവരും ചമ്രംപടിഞ്ഞിരുന്നു. 'രഘുപതി രാഘവ രാജാറാം' പ്രാർഥനാഗാനവും ഭഗവദ്ഗീതയിലെ ഏതാനും വരികളും ഗാന്ധിജി ചൊല്ലിയപ്പോൾ കൂടെയുണ്ടായിരുന്ന എ.വി.താക്കറും ശ്രീമതി ബജാജും മീരാബെന്നും അത് ഏറ്റുചൊല്ലി.
തുടർന്ന് കുശലപ്രശ്നമായി. ഗാന്ധിജി ശങ്കുപ്പിള്ളയുടെ പേര് ചോദിച്ചു. അദ്ദേഹം പറഞ്ഞു. 'ഇംഗ്ലീഷ് അറിയാമോ? അറിയില്ലെന്ന് മറുപടി. ഹിന്ദിയോ? അതും അറിയില്ല. ഞാൻ ദുഃഖിക്കുന്നു എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. ഈ രണ്ട് ഭാഷയും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു ദ്വിഭാഷി. ഭീമമായ തുക സ്വീകരണത്തിനുവേണ്ടി ചെലവഴിക്കുന്നത് ശരിയല്ലെന്ന് ഗാന്ധിജി ഉപദേശിച്ചു. അത്താഴം കഴിച്ച് ഗാന്ധിജി ഉറങ്ങാൻപോയി. തുറസ്സായ സ്ഥലത്തേ കിടന്നുറങ്ങൂവെന്ന് ഗാന്ധി വാശിപിടിച്ചു. ടെറസിലാണ് അദ്ദേഹം കിടന്നത്. ഗാന്ധിജിയുടെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി മീരാബെൻ ഒരു വേപ്പിൻതൈ രാത്രിതന്നെ നട്ടു.
പിറ്റേന്ന് രാവിലെ ഏഴരയ്ക്കായിരുന്നു പൊതുസമ്മേളനം. ആശ്രമത്തിന് തെക്കുവശം തയ്യാറാക്കിയിരുന്ന പ്രസംഗവേദിയിൽ ഗാന്ധിജി ഇരുന്നപ്പോൾ വിശാലമായ വയലും കഴിഞ്ഞ് ആളുകൾ നിരന്നു. അരമണിക്കൂറോളം ഗാന്ധിജി പ്രസംഗിച്ചു. ഹരിജൻ ഫണ്ടിലേക്ക് പിരിച്ചുവച്ചിരുന്ന 500 രൂപയിലധികം വരുന്ന പണക്കിഴി കുമ്പളത്ത് ശങ്കുപ്പിള്ള രാഷ്ട്രപിതാവിനെ ഏല്പിച്ചു. അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ==വഴികാട്ടി==
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41015
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ