"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
പി.ടി.ഏ. പ്രസിഡണ്ട്= ഫാ. നൈനാന് വര്‍ഗീസ്| | പി.ടി.ഏ. പ്രസിഡണ്ട്= ഫാ. നൈനാന് വര്‍ഗീസ്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം=37008-1.jpg| | ||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. --> |
20:32, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് പതനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പതനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-12-2009 | Stmaryshsanikad |
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലൂക്കില്‍ ആനിക്കാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന വിദ്യാലയമാണ് ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂള്‍.
ചരിത്രം
1927 മെയില്‍ എം. ഡി. മാനേജ്മെന്റിന്റെ കീഴില്‍ ഒരു എല്‍.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ബധനി സന്യാസ സമൂഹാധ്യക്ഷനായിരുന്ന എം. എ. അച്ഛന് സ്കൂളിന് നേതൃത്വം നല്കി. പാലമറ്റത്ത് ശ്രീ. കെ. കെ. ഫിലിപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1940-ല്‍ തിരുവല്ല രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ സേവറിയോസ് തിരുമേനി ഇതിനെ മിഡില്‍ സ്കൂളാക്കി ഉയര്‍ത്തി. 1950-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി ആയിരുന്നു ഹൈസ്കൂളിന്റെ പ്രധാനാധ്യാപകന്. 2003-04-ല്‍ ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തനം ആരംഭിച്ചു. 2005 സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷമായിരുന്നു.
ഭൗതികസൗകര്യങ്ങള്
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി. ഹൈസ്കൂള്‍ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 6 കമ്പ്യൂട്ടറുകള്‍ അടങ്ങുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും, ബ്രോഡ്ബാന്റ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്. പ്രവര്‍ത്തനസജ്ജമായ ഒരു സയന്‍സ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയന്‍സ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
2002-ല്‍ ഈ വിദ്യാലയത്തില്‍ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റര്‍ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതല്‍ 2009 വരെയുള്ള 5 വര്‍ഷളില്‍ കേരളാഗവര്ണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാര്‍ സ്കൗട്ടിലെ 30 കുട്ടികള്‍ക്കും ഗൈഡ്സിലെ 35 കുട്ടികള്‍ക്കും ലഭിച്ചിട്ടുണ്ട്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ മുന്‍പന്തിയിലാണ്. പലതരത്തിലുള്ള ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തപ്പെടുന്നു. ഉപജില്ല, ജില്ല, സംസഥാനതലങ്ങളില്‍ നടത്തപ്പെട്ട മേളകളിലും കലോത്സവങ്ങളിലും മികച്ച വിജയം നേടാന്‍ സാധിച്ചു.
മാനേജ്മെന്റ്
മലങ്കര കത്തോലിക്കാസഭ തിരുവല്ലാ അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് ഈ സ്കൂളിന്റെ ഭരണം നടത്തുന്നത്. തിരുവല്ല അതിരൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. തോമസ് മാര്‍ കൂറിലോസ് രക്ഷാധികാരിയായും റവ. ഫാ. ഡോ. ഷെബി കോഴിയടിയില് കോര്‍പ്പറേറ്റ് മാനേജരായും ശ്രീമതി. ലൂസി ഫിലിപ്പ് പ്രധാനാദ്ധ്യാപകയായും പ്രവര്‍ത്തിക്കുന്നു. ഈ മാനേജ്മെന്റിന്റെ കീഴില്‍ പല വിഭാഗങ്ങളിലായി 15 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1942-43 | ശ്രീ. പി. സി. ഏബ്രഹാം |
1943-48 | ശ്രീ. പി. സി. മത്തായി |
1948-50 | ശ്രീ. വി. ഒ. ചാക്കോ |
1950-52 | ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി |
1952-56 | റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കല്‍ |
1956-58 | റവ. ഫാ. ജോണ്‍ കച്ചിറമറ്റം |
1958-66 | റവ. ഫാ. തോമസ് പഴൂര്‍ |
1966-70 | റവ. ഫാ. പീറ്റര്‍ തേക്കുപറമ്പില്‍ |
1970-74 | റവ. ഫാ. ഫിലിപ്പ് ഇരട്ടമാക്കല്‍ |
1974-81 | ശ്രീ. പി. വി. സ്കറിയ |
1981-83 | ശ്രീ. വി. എന്‍. രാമസ്വാമി |
1983-84 | ശ്രീ. സി. സി. ഫിലിപ്പ് |
1984-85 | ശ്രീ. ജോര്‍ജ് ജോസഫ് |
1985-89 | ശ്രീ. മാത്യു വര്‍ഗീസ് |
1989-90 | ശ്രീമതി. ഏ. ജെ. ഏലിയാമ്മ |
1990-91 | ശ്രീ. പി. എം. ഫിലിപ്പോസ് |
1991-94 | ശ്രീ. കെ. സി. ചാക്കോ |
1994-96 | ശ്രീ. പി. റ്റി. ജോസഫ് |
1996-98 | ശ്രീ. പി. എം. ജോര്‍ജ് |
1998-2000 | ശ്രീ. കെ. സി. കുര്യന് |
2000-09 | ശ്രീ. തോമസ് ജോണ്‍ |
2009- | ശ്രീമതി. ലൂസി ഫിലിപ്പ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മോറാന്‍ മോര് ബസ്സേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ-മലങ്കര സഭാധ്യക്ഷന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.