"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 170: | വരി 170: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="10.914224" lon="76.319275" zoom="9" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
10.544521, 76.231384 | |||
Anchery school | |||
</googlemap> | </googlemap> | ||
19:37, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് എസ് അഞ്ചേരി | |
---|---|
വിലാസം | |
അഞ്ചേരി തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2009 | Sasi |
തൃശ്ശൂ൪ നഗരത്തില്‍ നിന്നും 4കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് അഞ്ചേരി| ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. മലയാള വ൪ഷം 1085-ാംആണ്ടില്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍|നഗരത്തില്‍ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി|.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ് .
ഈ പ്രദേശത്തിന് അഞ്ചേരി| എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്.
"എരി" യെന്നാല്‍ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി കൊണ്ടാണ് അഞ്ചേരി| എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട് ആയിരുന്നുവെന്നാണ് കേള്‍വി. ഇഞ്ചക്കാട് "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരി|യുമായി എന്നു പറയപ്പെടുന്നു.
മലയാള വ൪ഷം 1085-ാംംആണ്ടില്‍ തെക്കുട്ടുമഠത്തില്‍ കുഞ്ഞ൯ തിരുമുല്‍പ്പാട് അദ്ദേഹത്തിന്റെ
ഭവനത്തിന്റെ പടിപ്പുരയില്‍ കുട്ടികള്‍ക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങ്ങി.കുറെ കാലം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂള്‍ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു. തുട൪ന്ന്കുഞ്ഞ൯ തിരുമുല്‍പ്പാടിന്റെ ഉത്സാഹത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബ വക കുറച്ചു സ്ഥലം സ്കൂളിനു വേണ്ടി വിട്ടു കൊടുക്കുകയും ഈ സ്ഥലത്ത് ഓലപ്പുര കെട്ടി ഒന്നാം ക്ളാസ്സ് ആരംഭിക്കുകയും ചെയ്തു. കൊല്ല വ൪ഷം 1090 (1915 എ.ഡി)ആയിരിക്കണമെന്നാണ് അനുമാനിക്കപ്പെടുന്നത്. വെളപ്പായ പിഷാരത്തെ രാമപ്പിഷാരടി സ്കൂള്‍ നടത്തിപ്പിന്റെ ചുമതലക്കാരനായിരുന്നുവെന്നും അഞ്ചേരി പിഷാരത്തെ അന്തരിച്ച ശ്രീ.ടി നാരായണ പിഷാരടി ആദ്യത്തെ അദ്ധ്യാപകന്‍
ആയിരുന്നുവെന്നും പറയുന്നു.കാലക്രമത്തില്‍ സ്കൂള്‍ നടത്തികൊണ്ടുവാ൯ പ്രയാസം നേരിട്ടപ്പോള്‍ ശ്രീ കുഞ്ഞ൯ തിരുമുല്‍പ്പാട് തന്നെ അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിച്ച് സ്കൂള്‍
സ൪ക്കാരിലേക്ക് എടുപ്പിക്കുകയാണ് ഉണ്ടായത്.ഈ സംഭവം നടന്നത് കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു. പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം ലോവര്‍ പ്രൈമറി സ്കൂള്‍ ആയി തുട൪ന്നു.
1963 -ല്‍ ശ്രീ.പി.ജി.ബാലന്റെ നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി ഈ വിദ്യാലയം
യു.പി. സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯, ശ്രീ.പി.ജെ.ജോ൪ജ്, ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪, ശ്രീമതി.റോസ ടീച്ച൪ , ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ
സാരഥികള്‍ ആയിരുന്നു. 1980 -ല്‍ ഈ വിദ്യാലയം ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ശ്രീമതി സുഭദ്ര ടീച്ച൪,
ശ്രീ.അബ്ദുളള മാസ്ററ൪, ശ്രീ.ബാലചന്ദ്രമേനോ൯ ,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪,ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി,ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോള്‍.സി,ശ്രീമതി..ഐ.ഗിരിജ എന്നിവ൪ ഹൈസ്ക്കൂള്‍ ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്. 2004 ജൂണില്‍ ഹയ൪ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്. തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോള്‍ വിദ്യാലയം 23-ാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന കൗ൯സിലറായ ശ്രീ.ഇ.വി.സുനില്‍രാജ് ഈ വിദ്യാലയത്തിന് എല്ലാ സഹായ സഹകരണങ്ങളും നല്‍കി വരുന്നു.
S.S.L.C,+2 വിദ്യാ൪ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും,ഉയ൪ന്ന വിജയ ശതമാനം
കൈവരിക്കുന്നതിനും വേണ്ടി ഈ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുന്നുണ്ട്. 2007-2008 S.S.L.C വിജയശതമാനം 99 ആയി ഉയ൪ന്നു. ശ്രീമതി.കെ.ടി.ത്രേസ്യാമ്മ ടീച്ച൪(ഹെഡ് മിസ്ട്രസ്സ്), ശ്രീമതി.ഷെ൪ളി കെ.സി.(പ്രി൯സിപ്പാള്‍ ഇ൯ ചാ൪ജ്)എന്നിവരാണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ സാരഥികള്‍ .
.
ഭൗതികസൗകര്യങ്ങള്‍
ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു ഏക്കറോളം വരുന്ന കളിസ്ഥലം അര കി.മീ.അകലെയായി ഈ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയ൯സ്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സ്റ്റാഫ് റൂമുകളുണ്ട്. സ്കൂളിന് ഒരു സ്മാ൪ട്ട് ക്ലാസ്സ്റൂമുണ്ട്. രണ്ട് എല്‍ സി ഡി പ്രൊജക്ട൪ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ഫാ൪മേഴ്സ് ക്ളബ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
ഹൈസ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1980 | ശ്രീമതി സുഭദ്ര ടീച്ച൪ |
ശ്രീ.അബ്ദുളള മാസ്ററ൪ | ശ്രീ.ബാലചന്ദ്രമേനോ൯ |
1991 - 94 | ശ്രീമതി.എ.ലീലാവതി ടീച്ച൪, |
1994 - 96 | ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪ |
1996 - 98 | ശ്രീമതി.ഒ.കെ.ഭവാനി |
1998 - 2002 | ശ്രീമതി.എ.കെ.പ്രേമാവതി |
2002 - 2004 | ശ്രീമതി.കെ.ജെ.ആനി |
2004 - 2005 | ശ്രീ.ടി.പി.ജോസ് |
2005 - 2007 | ശ്രീമതി.പമീല പോള്‍.സി |
2007 - 2008 | .ശ്രീമതി.ഐ.ഗിരിജ |
2008 - | ശ്രീമതി.കെ.ടി.ത്രേസ്യാമ്മ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മു൯ ഒല്ലൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ബാല൯, ഡോ.വി.പി.ഗോപിനാഥ൯, ഡോ.സുധീര൯, ഡോ.ബിന്ദു വ൪മ്മ, തൃശ്ശൂ൪ കോ൪പ്പറേഷ൯ കൗണ്‍സില൪മാരായിരുന്ന ശ്രീ.കെ.ജി.രാധാകൃഷ്ണ൯, ശ്രീ.കെ.വി.ജനാ൪ദ്ദന൯.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.914224" lon="76.319275" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.544521, 76.231384 Anchery school </googlemap>