"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 148: | വരി 148: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3191417,75.9666885|width=800px|zoom=12}} | {{#multimaps:11.3191417,75.9666885|width=800px|zoom=12}} |
22:43, 13 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ് മണാശ്ശേരി | |
---|---|
വിലാസം | |
മണാശ്ശേരി | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
13-08-2017 | 47340 |
കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയില്‍ മണാശ്ശേരി ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1908ൽ സിഥാപിതമായി.
ചരിത്രം
ഓരോ പൊതു വിദ്യാലയവും കേവലമായ അറിവിന്റെ സംഭരണ വിതരണ കേന്ദ്രങ്ങളല്ല, മറിച്ച് നാടിന്റെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഊര്‍ജ്ജസ്രോതസ്സുകളാണ്. ഈ വിദ്യാലയത്തിന്റെ ചരിത്രവും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത് അതാണ്.
കുടിപ്പള്ളിക്കൂടങ്ങളുടെ തുടര്‍ച്ചയായി 1908ലാണ് മണാശ്ശേരി ഗവ: യു.പി. സ്കൂള്‍ സ്ഥാപിതമായത്. കോഴിക്കോട് താലൂക്കില്‍ ചാത്തമംഗലം കഴിഞ്ഞാല്‍ കിഴക്കന്‍ ഭാഗത്തുള്ള ഏക വിദ്യാലയമായിരുന്നു ഇത്. മണ്ണിലിടം ജന്മി ദാനമായി നല്‍കിയ 36സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പഴയ കെട്ടിടം നിര്‍മ്മിച്ചു. ബോയ്സ് എലിമെന്ററി സ്കൂളായി തുടങ്ങി ബോര്‍ഡ് എലിമെന്ററി സ്കൂളായും തുടര്‍ന്ന് ഗവ: എല്‍.പി. സ്കൂളായും മാറി. 1962-ല്‍ ഗവ: യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാ ലത്ത് സമൂഹത്തിലെ സവര്‍ണ കുടുംബത്തിലെ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. പിന്നീടാണ് മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രവേശനം ലഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം സാധ്യമായത്
കുറച്ച് കാലം കൂടി കഴിഞ്ഞാണ്.അമ്പതുകളുടെ അവസാനത്തോടെയാണ് പട്ടികജാതിക്കാരായ കുട്ടികള്‍ക്ക് സാര്‍വത്രികമായ വിദ്യാലയ പ്രവേശനം സാധ്യമായത്.
കുങ്കന്‍ മാസ്റ്റര്‍, കടത്തനാട്ട് പുറമേരിക്കാന്‍ കൃഷ്ണക്കുറുപ്പ്, കുണ്ടുപറമ്പിലെ കുട്ട്യാപ്പു മാസ്റ്റര്‍, അരീപ്പ രാവുണ്ണി നമ്പീശന്‍, കിഴക്കോത്ത് നാരായണന്‍ നമ്പീശന്‍, പാലക്കാട് സ്വദേശി കടുപ്പൊട്ടന്‍ മാസ്റ്റര്‍, കവിയാട്ട് ശങ്കരന്‍ നായര്‍, കുന്നത്ത് രാമന്‍ മാസ്റ്റര്‍, അരുമ മാസ്റ്റര്‍, എലത്തൂര്‍ക്കാരി സീതലക്ഷ്മി എന്നിവര്‍ ആദ്യകാല അദ്ധ്യാപകരിലെ പ്രമുഖരാണ്. സ്കൂള്‍ ചരിത്രത്തിലെ രണ്ടാം പകുതി തൊട്ട് ഏറെക്കുറെ പ്രശസ്ഥമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദ്യാലയമാണിത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ ഏറെ മുന്നിലെത്താന്‍ നാട്ടുകാരെ സാധ്യരാക്കിയത് ഈ വിദ്യാലയമാണ്.
ഭൗതികസൗകരൃങ്ങൾ
- ശിശു സൗഹാര്‍ദ്ദ പഠന ക്ലാസ്റൂം
- ലൈബ്രറി
- സയന്‍സ് ലാബ്
- കമ്പ്യൂട്ടര്‍ ലാബ്
- സി. ഡി. ലൈബ്രറി
- സ്കൂള്‍ മ്യുസിയം
- വായനപ്പുര
- സ്റ്റേജ്
- ഓപ്പണ്‍ സ്റ്റേജ്
- അടുക്കളയും സ്റ്റോര്‍റൂമും
- പ്രാതല്‍ (പ്രഭാതഭക്ഷണ പരിപാടി)
- സ്മാര്‍ട്ട് ക്ലാസ്റൂം
- ചുമര്‍ചിത്രങ്ങളോട് കൂടിയ ചുറ്റുമതില്‍
- പരിസ്ഥിതി സൗഹാര്‍ദ്ദ വിദ്യാലയാങ്കണം
- ബയോഗ്യാസ് പ്ലാന്റ്
- ശുചിത്വ സേന
- താമരകുളം
- സന്ദേശ സൂചകമായ പ്രവേശന കവാടം
- ഗേള്‍സ് ഫ്രണ്ട്ലി ടോയിലറ്റ്
- കുടിവെള്ള സൗകര്യം (കിണര്‍, കുഴല്കിനാര്‍)
മികവുകൾ
ദിനാചരണങ്ങൾ
പ്രവേശനോത്സവം - 2017 ജൂണ്‍ 1
ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്‍റെ കുന്ദമംഗലം ബി. ആര്‍. സി തല ഉദ്ഘാടനം മണാശ്ശേരി ഗവ. യു.പി സ്കൂളില്‍ മുക്കം നഗരസഭാ ചെയര്‍മാന്‍ ശ്രീ. വി കുഞ്ഞന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. മുഖ്യാത്ഥികളും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് ഹൈഡ്രജന്‍ ബലൂണ്‍ ആകാശത്തേക്ക് ഉയര്‍ത്തിവിട്ടത് കൗതുകമായി. ചെണ്ടമേളത്തോടെ കുട്ടികളെ വരവേറ്റു. പുതുതായി വന്നവര്‍ക്ക് കടലാസ് തൊപ്പി കൊടുത്തു.
പാഠപുസ്തകങ്ങളുടെ വിതരണം ഡയറ്റ് അധ്യാപകന്‍ സുനില്‍കുമാറും, യൂണിഫോം വിതരണം ബി.പി. ഒ. സുഭാഷും ജൈവവൈവിധ്യപാര്‍ക്ക് എം.പി.ടി.എ പ്രസിഡണ്ട് സ്മിതയും കലണ്ടര്‍ പ്രകാശനം പൂര്‍വവിദ്യാര്‍ഥി സംഘടന സെക്രട്ടറി രാജഗോപാലും സ്കൂളിലെ മനോമോഹനന്‍ വരച്ച് ചുമര്‍ ചിത്രം മുന്‍ എ.ഇ. ഒ ലൂക്കോസ് മാത്യുവും വര്‍ണക്കുട വിതരണം എസ്.എം. സി ചെയര്‍മാന്‍ എന്‍ സുനില്‍കുമാറും നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി രാജന്‍ അധ്യക്ഷത വഹിച്ചു. രാജു കുന്നത്ത്, എന്‍ വാസു എന്നിവര്‍ സംസാരിച്ചു. പി ഗിരീഷ് കുമാര്‍ സ്വാഗതവും പത്മശ്രീ നന്ദിയും പറഞ്ഞു.
കുട്ടികള്‍ക്ക് പായസം വിതരണം നടത്തി. ബോബി ജോസഫ്, ശബരീഷ് എന്നിവര്‍ കുട്ടികള്‍ക്ക് ഉണര്‍ത്തുപാട്ട് നല്‍കി. മിനി, ഷിജീഷ്, ഷണ്‍മുഖന്‍, ഷിജിമാഷ്, ബബിഷ, കോമളവല്ലി, സതി, ആമിന, ബിന്ദു, ഭരധ്വാജ് അറ്റ് അധ്യാപകരും നേതൃത്വം നല്‍കി.
പരിസ്ഥിതി ദിനാഘോഷം - 2017 ജൂണ്‍ 5
മുക്കം: മണാശ്ശേരി യു.പി. സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. പി.എസ് മനോമോഹനന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. വൃക്ഷത്തൈ വിതരണം ഹെഡ്മാസ്റ്റര്‍ പി. ഗിരീഷ് കുമാര്‍ നിര്‍വ്വ ഹിച്ചു. മുക്കം മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന ഇ-മാലിന്യശേഖരണ ഉദ്ഘാടനം ഡോ.കെ.കെ ദേവി നിര്‍വ്വഹിച്ചു.
പരിസ്ഥിതിദിന ക്വിസും, കുട്ടികളുടെ കലാപരിപാടികളും, അധ്യാപകനായ പി. പി. അനില്‍കുമാറിന്‍റെ പരിസ്ഥിതി ഗാനവും ഉണ്ടായിരുന്നു. മരം ഒരു വരം എന്ന ചിത്രീകരണത്തില്‍ മരംവെട്ടുകാരനായെത്തിയ മുരളി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ജൈവവൈവിധ്യ ചുമതല യുള്ള കെ.കെ ഷിജീഷ്, കെ.പി ബബിഷ, കെ. വാസു, കെ. ബിന്ദു, കെ.ആര്‍ ഷണ്‍മുഖന്‍, സതിമേപ്പള്ളിപ്പുറത്ത്കുനിയില്‍, ആമിന ചോലശ്ശരി, ബോബി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. സീനിയര്‍ അസ്സിസ്റ്റന്‍റ് പി. കോമളവല്ലി അധ്യക്ഷത വഹിച്ചു. SRG കണ്‍വീനര്‍ കെ.ടി മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. പത്മശ്രീ നന്ദിയും പറഞ്ഞു.
സംസ്കൃത ദിനാഘോഷം - 2017 ആഗസ്ത് 7
2017 ആഗസ്ത് 7 ശ്രാവണപൂര്‍ണിമ സംസ്കൃതദിനം സംസ്കൃതഅസംബ്ലി യോടുകൂടി ആരംഭിച്ചു. സ്കൂള്‍ ലീഡറായ ശ്രീനിധി കെ ടി അസംബ്ലി നിയന്ത്രിച്ചു. സംസ്കൃത പ്രാര്‍ത്ഥന, പ്രതിജ്ഞ, സന്ദേശം കൈമാറല്‍ പ്രഭാഷണം തുടങ്ങിയവക്കുശേഷം കാളിദാസനെ പരിചയപ്പെടുത്തുകയും ഐ.സി.ടി സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അഭിജ്ഞാന ശാകുന്തളത്തിന്റെ നാലാമങ്കം ദൃശ്യവല്‍ക്കരിക്കുകയും ചെയ്തു. വേഷം കൊണ്ടും ഭാവം കൊണ്ടും അവതരണം കൊണ്ടും ഏറെ ഹൃദ്യമായി. തുടര്‍ന്ന് വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് സംസ്കൃത പ്രശ്നോത്തരിയും നടന്നു.
അദ്ധ്യാപകർ
- ഗിരീഷ് കുമാര്‍
- മനോമോഹനന്‍ പി എസ്
- വാസു കെ
- ഷിജി ജോസ് പി
- ഭരദ്വാജ് എ കെ
- ഷണ്‍മുഖന്‍
- ബോബി ജൊസഫ്
- അനില്‍
- കോമളവല്ലി പി
- ജയതി സി കെ
- ബബിഷ കെ പി
- ബിന്ദു. കെ
- പ്രവീണ കെ
- ദേവി കെ കെ
- മിനി കെ ടി
- പത്മശ്രീ പി
- പ്രവിത പി ടി
- ശ്രീജ ഇ
- സചിത്ര ഡി
- ആമിന ചോലശ്ശേരി
- വഹീദ കോലോത്തും തൊടി
- സമീറ പി പി
- സതി മേപ്പള്ളിപ്പുറത്ത് കുനിയില്‍
- ഷൈനി
- ശ്രീജ
- സ്രീത
ക്ളബുകൾ
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
വഴികാട്ടി
{{#multimaps:11.3191417,75.9666885|width=800px|zoom=12}}