"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 124: | വരി 124: | ||
ചിത്രം | ~ചിത്രം~ | ||
വരി 131: | വരി 131: | ||
=== വായനാദിനം === | |||
SSA ബി.ർ.സി ൽ വെച്ച് നടത്തിയ മലയാള പ്രസംഗ മത്സരത്തിൽ കുമാരി റിസ്‌വാന 3 ആം സ്ഥാനം നേടി. കുമാരി സ്നേഹ അസ്സബ്‌ളിയിൽ പുസ്തകാസ്വാദനം നടത്തി. മലയാള മനോരമ വായനകളരി ഉദ്ഘാടനം ചെയ്തു. | SSA ബി.ർ.സി ൽ വെച്ച് നടത്തിയ മലയാള പ്രസംഗ മത്സരത്തിൽ കുമാരി റിസ്‌വാന 3 ആം സ്ഥാനം നേടി. കുമാരി സ്നേഹ അസ്സബ്‌ളിയിൽ പുസ്തകാസ്വാദനം നടത്തി. മലയാള മനോരമ വായനകളരി ഉദ്ഘാടനം ചെയ്തു. | ||
=== ചാന്ദ്ര ദിനം === | |||
ചുമർ പത്ര നിർമ്മാണം, ക്വിസ് മത്സരം എന്നിവ ഉണ്ടായിരുന്നു. ബഹിരാകാശ യാത്രയെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പിങ് പ്രദർശിപ്പിച്ചു. | |||
=== ഹിരോഷിമ & നാഗസാക്കി ദിനം === | |||
സഡാക്കോ കൊക്കിന്റെ നിർമ്മാണം പരിശീലിപ്പിച്ചു. കുട്ടികൾ ഓരോരുത്തരും അവരവർ നിർമിച്ചു കൊണ്ട് വന്ന കൊക്കുകൾ സ്‌കൂൾ അങ്കണത്തിൽ തോരണമായി ചാർത്തി. സഡാക്കോയുടെ കഥ സ്കിറ്റ് ആയി അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. യുദ്ധത്തിനെതിരെ പോസ്റ്ററുകൾ നിർമ്മിച്ചു. | |||
=== സ്വാതന്ത്ര്യ ദിനം === | |||
പറ്റാവുക ഉയർത്തൽ, പ്രച്ഛന്ന വേഷങ്ങൾ, ജാലിയൻ വാലാബാഗ് tableau, ദേശഭക്‌തി ഗാനാലാപനം, റാലി എന്നിവ എല്ലാം കൊണ്ട് വളരെ ഭംഗിയായി ആഘോഷിച്ചു. | |||
വരി 153: | വരി 187: | ||
പഞ്ചായത്തു തലത്തിൽ നടത്തിയ പ്രസംഗം, നാടൻപാട്ട്, ദേശഭക്‌തിഗാനം എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടി. സ്‌കൂൾ അങ്കണത്തിൽ റാലി ഉണ്ടായിരുന്നു. | പഞ്ചായത്തു തലത്തിൽ നടത്തിയ പ്രസംഗം, നാടൻപാട്ട്, ദേശഭക്‌തിഗാനം എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടി. സ്‌കൂൾ അങ്കണത്തിൽ റാലി ഉണ്ടായിരുന്നു. | ||
=== കലോത്സവങ്ങൾ === | |||
ഉപജില്ലാ മേളയിൽ ഈ വിദ്യാലയം ഒവൊറോൾ ചാംപ്യൻഷിപ് നേടി. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം തുടങ്ങിയ ഇനങ്ങളിൽ അധ്യാപകരും പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറബി, സംസ്‌കൃതം കലോത്സവങ്ങളിൽ രണ്ടാം റണ്ണർ അപ്പ് ആയിരുന്നു. | |||
=== ഭക്ഷ്യ മേള === | |||
BRC തലത്തിൽ നടന്ന നാടൻ ഭക്ഷ്യ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
=== ആകാശവാണി കൊച്ചി Fm -ൽ === | |||
ആകാശവാണി കൊച്ചി Fm -ലെ "വിടരുന്ന മൊട്ടുകൾ" എന്ന പരിപാടിയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ നാടകം, കവിത, പ്രസംഗം (മലയാളം.അറബി, സംസ്‌കൃതം), ദേശഭക്‌തി ഗാനം തുടങ്ങിയ ഇനങ്ങൾ അവതരിപ്പിച്ചു. | |||
=== ഇംഗ്ലീഷ് നാടകം === | |||
ഇംഗ്ലീഷ് മേളയോട് അനുബന്ധിച്ചു BRC തലത്തിൽ നടന്ന നാടകമത്സരങ്ങളിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും എ-ഗ്രേഡും ലഭിച്ചു. |
15:22, 3 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ | |
---|---|
വിലാസം | |
ചേരാനല‍്ലൂ൪ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുുളം |
വിദ്യാഭ്യാസ ജില്ല | എറണാകുുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-06-2017 | 26264 |
................................
ചരിത്രം
ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .ആദരണീയനായ ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട് സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ് ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്. പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005 മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ് ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ് ഉണ്ട് .
ഭൗതികസൗകര്യങ്ങള്‍
സെൻറ് ജെയിംസ് പള്ളി അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പുതിയ കെട്ടിടത്തിൽ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണ് ഉള്ളത് ഒപ്പം 1 ഓഫീസ് മുറിയും,1 കമ്പ്യൂട്ടർ മുറിയും ഉണ്ട് ,പഴയ കെട്ടിടത്തിൽ 4 മുറികളിൽ സംസ്‌കൃതം ,അറബിക്ലാസുകളും സ്റ്റോർ മുറിയും,ലൈബ്രറിയും ഉണ്ട്. വായനാമുറി ,സ്മാർട്ട് ക്‌ളാസ്മുറി എന്നിവ കുട്ടികൾക്ക് ലഭ്യമായിരിക്കെ തന്നെ സയൻസ് ലാബ് ഇല്ലാത്തത് ഒരു പരിമിതി തന്നെയാണ്.കുട്ടികളുടെ എന്നതിന് ആനുപാതികമായി ശുചിമുറികൾ ഉണ്ട്.പരിമിതമായ പള്ളിഅങ്കണം അല്ലാതെ കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലമില്ല .കുടിവെള്ള സൗകര്യം ലഭ്യമാണ് അതിലേക്കായി സ്കൂൾ മുറ്റത്തെ കിണർ പ്ര ത്യേകമായി പരിപാലിക്കുന്നു ഒപ്പം പൊതു ജലവിതരണ സംവിധാനവും ഉപയോഗപ്പെടുത്തുന്നു .പള്ളിയോടും വിദ്യാലയത്തോടും ചേർന്ന് നിൽക്കുന്ന പൂന്തോട്ടവും ,പച്ചപ്പ് വിരിച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.
ഉച്ചഭക്ഷണ പരിപാടി
വൈവിധ്യപൂർണവും പോഷക സമൃദ്ധവും ആയ ഭക്ഷണം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ഉറപ്പുവരുത്തുന്നു .ബഹുമാനപ്പെട്ട എം.പി. പ്രൊഫ കെ.വി തോമസ് അവർകളുടെ "വിദ്യാപോഷണം "എന്ന പ്രേത്യക പദ്ധതിയിലും വിദ്യാലയം ഉൾപ്പെട്ടിട്ടുണ്ട്.
റഫറൻസ് ലൈബ്രറി
വായനയുടെ ലോകത്തിലേക്കു വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുവാൻ ഉതകുന്ന തരത്തിൽ ഉള്ള ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ അമ്മമാരുടെ വായനയെ പരിപോഷിക്കുന്നതിനു വേണ്ടി "അമ്മ വായന "എന്ന പദ്ധതി വായനാദിനത്തിനോടനുബന്ധിച്ചു സംഘടിപ്പിച്ചു.സ്കൂൾ ലൈബ്രറിയിൽ അംഗത്വമെടുക്കുന്ന അമ്മമാർക്ക് പുസ്‌തകങ്ങൾ എടുത്തുകൊണ്ട് പോയി വായിക്കുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് .
കമ്പ്യൂട്ടർ ലാബ്
മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തോടു കൂടിയ നിലവാരമുള്ള സ്മാർട്ട് ക്ലാസ് മുറി വിദ്യാലയത്തിൽ ഉണ്ട്.എം ൽ എ ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട എം ൽ എ ശ്രീ ഹൈബി ഈഡൻ അവർകൾ അനുവദിച്ചുതന്ന നൂതന സംവിധാനത്തോട് കൂടിയ ബോധന ഉപകരണങ്ങൾ ഉണ്ട്.എങ്കിലും കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി പ്രവർത്തന സജ്ജമായ കംപ്യൂട്ടറുകളുടെ അപര്യാപ്തത പ്രശ്നം തന്നെയാണ്.
ബയോഗ്യാസ് പ്ളാൻറ്
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി സൗകര്യപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളിൽ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന സക്രിയമായ രചനാ ശേഷിയെ ഉയർത്താൻ സജീവമായിത്തന്നെ പ്രസ്തുത വേദി ജാഗരൂഗമാണ് . വിവിധ ക്ലബ് പ്രവർത്തനങ്ങൾ മലയാളം ,ആംഗലേയം ,ഹിന്ദി തുടങ്ങിയ ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തനത്തിലൂടെ കുട്ടികളെ കലോത്സവ ത്തിന് വേണ്ടരീതിയിൽ സജ്ജമാക്കുന്നു ഒപ്പം ഭാഷാപഠനം സുഗമമാക്കുന്നു .ശാസ്ത്ര ,സാമൂഹ്യ ,ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര പ്രദർശനങ്ങൾ ,ദിനാചരണങ്ങൾ,ഗണിത ശില്പശാലകൾ മുതലായവ സംഘടിപ്പിക്കുന്നുണ്ട്.
പ്രവർത്തിപരിചയം
തികച്ചും ഉപയോഗശൂന്യമായ പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കൾ നിർമിച്ചെടുക്കുന്നു ,പേപ്പർ ബക്കറ്റ് ,പേപ്പർ ഗ്ലാസ്,ക്യാരി ബാഗുകൾ എന്നിവ ഉദാഹരണം മാത്രം. സോപ്പ് നിർമാണത്തിലൂടെ കുട്ടികൾക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ അവസരം ഒരുക്കുന്നുന്നു .
കായികം
സ്കൂൾ കായികമേളയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു ഒപ്പം അത്‌ലറ്റിക്സ് ,ഹോക്കി,ഫുട്ബോൾ,എന്നീ ഇനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു പരിശീലനം നൽകുന്നു .
ബാൻഡ്
കാലങ്ങളായി പൊതുജനശ്രദ്ദയാകർഷിച്ചു വരുന്ന സ്കൂൾ ബാൻഡ് വിദ്യാലയത്തിലെ വിശേഷാവസരങ്ങളിലും ,സമീപ ദേവാലയങ്ങളുടെ ഉത്സാവഘോഷ വേളകളിലും ഒക്കെ അനിവാര്യമായ ഘടകമായി വർത്തിക്കുന്നു.വരും അധ്യയന വർഷത്തിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു ബാൻഡ് പരിഗണനയിൽ ഉണ്ട്.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്
കുട്ടികളുടെ അച്ചടക്കവും മറ്റും ഉറപ്പുവരുത്തുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുന്നതിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് മുൻപന്തിയിൽ ഉണ്ട് ,അതുപോലെ ഏതൊരു പൊതുപരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചാലും ഇവരുടെ സേവനം ലഭ്യമാണ്.
ആകാശവാണിയിൽ
തുടർച്ചയായി മൂന്നാം വർഷവും ആകാശവാണി കൊച്ചി എഫ് എം "വിടരുന്ന മൊട്ടുകൾ" എന്ന പരിപാടിയിൽ പങ്കെടുത്തു വിദ്യാലയത്തിന് പുറത്തേക്കും കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വ്യാപിപ്പിക്കുന്നു.
ക്ളാസ് പി ടി എ
കുട്ടികളുടെ പഠന പാഠ്യേതര നിലവാരം ഉറപ്പുവരുത്തുന്നതിനായി മാസാമാസം ഒരു നിശ്ചിത ദിവസം ക്ലാസ് പി ടി എ കൂടാറുണ്ട് .റിപ്പോർട്ട് തയ്യാറാക്കി സൂക്ഷിക്കുന്നതിൽ ക്ലാസ് പി ടി എ സെക്രട്ടറിമാർ ബദ്ധശ്രദ്ധരാണ് .
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ആനി ലി൯ സീലിയ
- മരിയ പാക്സി
- മേരി ത്രേസ്യ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ പിതാവ്
- സംഗീത സംവിധായക൯ അലക്സ് പോൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള്
|
{{#multimaps:10.047719, 76.2918509 |zoom=13}}
അധ്യയന വർഷം 2015-2016
പ്രവേശനോത്സവം
പുതിയ അധ്യയന വർഷത്തിലെ പ്ര വേ ശനോത്സവം വർണ ശബലമായ ആഘോഷപരിപാടികൾ.
ലോക പരിസ്ഥിതി ദിനം
കുട്ടികളും അധ്യാപകരും ചേർന്ന് നെല്ലിയുടെ നക്ഷത്രമായ ഭരണി നക്ഷത്രത്തിൽ ജനിച്ച അഞ്ചാം ക്ലാസിലെ വിദ്യാർത്ഥിനി വിസ്മയ എം .എം തദ്ദവസരത്തിൽ വൃക്ഷതൈ നട്ടു. പരിസ്ഥിതി സംരക്ഷണ മുദ്ര വാക്യങ്ങൾ പ്ര തി നിതാനം ചെയ്യുന്ന പ്ലക്കാർഡ്‌കൾ വഹിച്ചു റാലി നടത്തി.
പി .ടി.എ പൊതുയോഗം
~ചിത്രം~
വായനാദിനം
SSA ബി.ർ.സി ൽ വെച്ച് നടത്തിയ മലയാള പ്രസംഗ മത്സരത്തിൽ കുമാരി റിസ്‌വാന 3 ആം സ്ഥാനം നേടി. കുമാരി സ്നേഹ അസ്സബ്‌ളിയിൽ പുസ്തകാസ്വാദനം നടത്തി. മലയാള മനോരമ വായനകളരി ഉദ്ഘാടനം ചെയ്തു.
ചാന്ദ്ര ദിനം
ചുമർ പത്ര നിർമ്മാണം, ക്വിസ് മത്സരം എന്നിവ ഉണ്ടായിരുന്നു. ബഹിരാകാശ യാത്രയെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പിങ് പ്രദർശിപ്പിച്ചു.
ഹിരോഷിമ & നാഗസാക്കി ദിനം
സഡാക്കോ കൊക്കിന്റെ നിർമ്മാണം പരിശീലിപ്പിച്ചു. കുട്ടികൾ ഓരോരുത്തരും അവരവർ നിർമിച്ചു കൊണ്ട് വന്ന കൊക്കുകൾ സ്‌കൂൾ അങ്കണത്തിൽ തോരണമായി ചാർത്തി. സഡാക്കോയുടെ കഥ സ്കിറ്റ് ആയി അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. യുദ്ധത്തിനെതിരെ പോസ്റ്ററുകൾ നിർമ്മിച്ചു.
സ്വാതന്ത്ര്യ ദിനം
പറ്റാവുക ഉയർത്തൽ, പ്രച്ഛന്ന വേഷങ്ങൾ, ജാലിയൻ വാലാബാഗ് tableau, ദേശഭക്‌തി ഗാനാലാപനം, റാലി എന്നിവ എല്ലാം കൊണ്ട് വളരെ ഭംഗിയായി ആഘോഷിച്ചു.
വയോജന ദിനം
വിദ്യാർത്ഥികളുടെ വീട്ടിലെ പ്രായം ചെന്ന മുത്തശ്ശൻ മുത്തശ്ശിമാരെ ആദരിച്ചു. അവർക്കു സ്‌കൂളിന്റെ വകയായി സമ്മാനങ്ങളും നൽകി, കുട്ടികളുമായി സംവദിച്ചു.
ശിശു ദിനം
പഞ്ചായത്തു തലത്തിൽ നടത്തിയ പ്രസംഗം, നാടൻപാട്ട്, ദേശഭക്‌തിഗാനം എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടി. സ്‌കൂൾ അങ്കണത്തിൽ റാലി ഉണ്ടായിരുന്നു.
കലോത്സവങ്ങൾ
ഉപജില്ലാ മേളയിൽ ഈ വിദ്യാലയം ഒവൊറോൾ ചാംപ്യൻഷിപ് നേടി. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം തുടങ്ങിയ ഇനങ്ങളിൽ അധ്യാപകരും പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറബി, സംസ്‌കൃതം കലോത്സവങ്ങളിൽ രണ്ടാം റണ്ണർ അപ്പ് ആയിരുന്നു.
ഭക്ഷ്യ മേള
BRC തലത്തിൽ നടന്ന നാടൻ ഭക്ഷ്യ മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ആകാശവാണി കൊച്ചി Fm -ൽ
ആകാശവാണി കൊച്ചി Fm -ലെ "വിടരുന്ന മൊട്ടുകൾ" എന്ന പരിപാടിയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ നാടകം, കവിത, പ്രസംഗം (മലയാളം.അറബി, സംസ്‌കൃതം), ദേശഭക്‌തി ഗാനം തുടങ്ങിയ ഇനങ്ങൾ അവതരിപ്പിച്ചു.
ഇംഗ്ലീഷ് നാടകം
ഇംഗ്ലീഷ് മേളയോട് അനുബന്ധിച്ചു BRC തലത്തിൽ നടന്ന നാടകമത്സരങ്ങളിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും എ-ഗ്രേഡും ലഭിച്ചു.