"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
     വളരെ നല്ല രീതിയില്‍ ഇവിടെ റെഡ്ക്രോസ് പ്രവര്‍ത്തിക്കുന്നു. അധ്യാപകനായ ശ്രീ. മനോജ് ബി  കെ  നായറുടെ നേതൃത്വത്തില്‍ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം(2016-17) യു.പി വിഭാഗത്തില്‍ 30 കുട്ടികളും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്.  '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അവയവദാന ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍''','''ദിനാചരണങ്ങള്‍'''എന്നിവയില്‍ എല്ലാ ജെ‍.ആര്‍.സി കേഡറ്റുകളും സജീവമായി  പ്രവര്‍ത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് '''ഗ്രേസ് മാര്‍ക്കും'''ലഭിക്കുന്നുണ്ട്.
     വളരെ നല്ല രീതിയില്‍ ഇവിടെ റെഡ്ക്രോസ് പ്രവര്‍ത്തിക്കുന്നു. അധ്യാപകനായ ശ്രീ. മനോജ് ബി  കെ  നായറുടെ നേതൃത്വത്തില്‍ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം(2016-17) യു.പി വിഭാഗത്തില്‍ 30 കുട്ടികളും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്.  '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അവയവദാന ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍''','''ദിനാചരണങ്ങള്‍'''എന്നിവയില്‍ എല്ലാ ജെ‍.ആര്‍.സി കേഡറ്റുകളും സജീവമായി  പ്രവര്‍ത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് '''ഗ്രേസ് മാര്‍ക്കും'''ലഭിക്കുന്നുണ്ട്.


== ''''ഹായ് കുട്ടിക്കൂട്ടം'''''''കട്ടികൂട്ടിയ എഴുത്ത്''' ==
== ''ഹായ് കുട്ടിക്കൂട്ടം'' ==
         2017 ജനുവരി മാസത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഐ ടി യില്‍ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത്  " '''ഹായ് കുട്ടിക്കൂട്ടം''' " എന്ന '''സ്റ്റുഡന്റ്സ് സ്കുള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍''' ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനല്‍ അവധിക്കാലത്ത്  ഇവര്‍ക്ക് പരിശീലനം നല്‍കി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തില്‍ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി  വാര്‍ത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം.
         2017 ജനുവരി മാസത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഐ ടി യില്‍ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത്  " '''ഹായ് കുട്ടിക്കൂട്ടം''' " എന്ന '''സ്റ്റുഡന്റ്സ് സ്കുള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍''' ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനല്‍ അവധിക്കാലത്ത്  ഇവര്‍ക്ക് പരിശീലനം നല്‍കി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തില്‍ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി  വാര്‍ത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം.



13:29, 11 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി
വിലാസം
പകല്‍ക്കുറി

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,
അവസാനം തിരുത്തിയത്
11-03-201742047



തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകല്‍ക്കുറി ഗവണ്‍മെന്റ്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. അഞ്ചാം ക്ളാസു മുതല്‍ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.

ചരിത്രം

‍‍‌‌‍ എ.ഡി 1915ല്‍ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂള്‍ പകല്‍ക്കുറിയില്‍ ആരംഭിച്ചു. 1945ല്‍ ഇത് ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1950ല്‍ ഇതൊരു ഇംഗ്ലീഷ് ഹൈസ്കൂളായും 1953 – 54ല്‍ ഒരുപൂര്‍ണ്ണഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പൂര്‍ണ്ണഹൈസ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ അടൂര്‍സ്വദേശിയായ നാരായണക്കുറുപ്പ് സാര്‍ ആയിരുന്നു. 1990 ല്‍ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ല്‍ ഹയര്‍സെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടന്‍സി കോഴ്സ് ഒരു ബാച്ചും, ഹയര്‍സെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയന്‍സിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോള്‍ ഇവിടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ പതിനഞ്ച് ഡിവിഷനുകളും പ്രൈമറി വിഭാഗത്തില്‍ 09 ഡിവിഷനുകളും ഉണ്ട്. ഇപ്പോള്‍ ഹൈസ്കുള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ഓമന.സി-യും, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പിള്‍ ശ്രീമതി. ജസ്ലറ്റ് മേരിയും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പിള്‍ ശ്രീ നിക്സണും സേവനമനുഷ്ഠിച്ച് വരുന്നു. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പി.ടി.എ പ്രസിഡന്റ് ശ്രീ. ജയചന്ദ്രന്റെ നേതൃത്ത്വത്തിലുള്ള പി.ടി.എ അംഗങ്ങള്‍ സദാ ഊര്‍ജ്ജസ്വലരായി നിലകൊള്ളുന്നു. എല്ലാ ദിനാഘോഷങ്ങളും വളരെ മെട്ടപ്പെട്ട രീതിയില്‍ ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് എല്ലാ വിജയങ്ങള്‍ക്കും അടിസ്ഥാനം. ഇപ്പോള്‍ ഹൈടെക്ക് ക്ലാസ്സ് റൂം സജ്ജീകരിക്കുന്നതിന് എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണ്.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്,വി എച്ച് എസ് ഇ ക്ക് 2 കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി എച്ച്എസ് ഇ ക്കും, ഹയര്‍സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. ഇപ്പോള്‍, പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളും, ലാപ് ടോപ്പുകളും വളരെ കുറവാണ്. നല്ല രീതിയില്‍ എെടി പഠനം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* ജൂനിയര്‍ റെഡ് ക്രോസ്.

    വളരെ നല്ല രീതിയില്‍ ഇവിടെ റെഡ്ക്രോസ് പ്രവര്‍ത്തിക്കുന്നു. അധ്യാപകനായ ശ്രീ. മനോജ് ബി  കെ  നായറുടെ നേതൃത്വത്തില്‍ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം(2016-17) യു.പി വിഭാഗത്തില്‍ 30 കുട്ടികളും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അവയവദാന ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍,ദിനാചരണങ്ങള്‍എന്നിവയില്‍ എല്ലാ ജെ‍.ആര്‍.സി കേഡറ്റുകളും സജീവമായി   പ്രവര്‍ത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്കുംലഭിക്കുന്നുണ്ട്.

ഹായ് കുട്ടിക്കൂട്ടം

        2017 ജനുവരി മാസത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഐ ടി യില്‍ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത്  " ഹായ് കുട്ടിക്കൂട്ടം " എന്ന സ്റ്റുഡന്റ്സ് സ്കുള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനല്‍ അവധിക്കാലത്ത്  ഇവര്‍ക്ക് പരിശീലനം നല്‍കി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തില്‍ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി  വാര്‍ത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം.

'നാഷണല്‍ സര്‍വ്വീസ് സ്കീം'

       നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നുവരുന്നു.  പകല്‍ക്കുറി അംഗനവാടിയിലെ കുട്ടികള്‍ക്ക് സ്നേഹസമ്മാനം പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകള്‍ വിതരണം ചെയ്തു.  സ്നേഹസ്പര്‍ശം പരിപാടിയുടെ ഭാഗമായി ആറ്റിങ്ങല്‍ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.

ഗാന്ധിദര്‍ശന്‍'

   ഗാന്ധിദര്‍ശന്റെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകനായ ശ്രീ. അരുണിന്റെ നേതൃത്വത്തില്‍ വളരെ നല്ല രീതിയില്‍ നടക്കുന്നു.  2016-17 ഗാന്ധിദര്‍ശന്‍ കലോത്സവത്തിലും സ്കൂള്‍ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

* വിദ്യാരംഗം കലാ സാഹിത്യ വേദി.

   വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ വളരെ വളരെ മെച്ചപ്പെട്ട  രീതിയില്‍ കൊണ്ടുപോകുന്നതിന് അധ്യാപകര്‍ കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി  'നാടന്‍പാട്ട്"  എന്ന ഐറ്റം സംസ്ഥാനതലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു.

* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

    ഇംഗ്ലീഷ്  ക്ലബ്ബ്, ഹിന്ദി  ക്ലബ്ബ്, സയന്‍സ്  ക്ലബ്ബ്, സാമൂഹ്യശാസ്ത്രം  ക്ലബ്ബ്, ഇക്കോ  ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐടി  ക്ലബ്ബ് തുടങ്ങിയ എല്ലാ  ക്ലബ്ബുകളുടേയുെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടക്കുകയും വിവിധതരം മേളകളില്‍ 2016-17 വര്‍ഷത്തിലും സമ്മാനങ്ങള്‍ വാരിക്കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ട്.


 ===== ആര്‍ട്സ് ക്ലബ്ബ്. =====

മികവുകള്‍

       2016-17 സ്കൂള്‍ ശാസ്ത്രമേളയിലും കലോത്സവത്തിലും വളരെയധികം ഒന്നാം സമ്മാനങ്ങള്‍ നേടാന്‍ ഈ സ്കൂളിലെ മിടുക്കര്‍ക്ക് കഴിഞ്ഞു.  SS Quiz  (UP) Sub jilla Ist , Jilla 3rd,  Maths Quiz (UP) Sub jilla 1st, Jilla 3rd    അക്ഷരമുറ്റം ക്വിസ് (UP) Sub jilla Ist , Jilla 4th. 
       സ്കൂള്‍ കലോത്സവത്തില്‍ 73  പോയിന്റ് നേടി കിളിമാനൂര്‍ സബ് ജില്ലയില്‍ ഓവറോള്‍ രണ്ടാംസ്ഥാനം നേടി.  നൃത്തയിനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി.  അറബിക് കലോത്സവത്തില്‍ പങ്കെടുത്ത എല്ലാ ഐറ്റത്തിനും A ഗ്രേഡ്. ഇപ്പോള്‍ 10C - യില്‍ പഠിച്ചുകൊണ്ടിരിക്കുന്ന 'സംഗീര്‍ത്ത്'  എന്ന കുട്ടി  സംസ്ഥാനകലോത്സവത്തില്‍  തായമ്പക എന്ന ഐറ്റത്തിന്   'A' ഗ്രേഡ് നേടി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

       1963-ല്‍  ഈ സ്കുളില്‍ പഠിക്കുകയും  എസ്. എസ്. എല്‍. സി, പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത 
" ഡോക്ടര്‍ തര്യന്‍" ഇപ്പോള്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചുവരുന്നു. 2016-ലെ കേരളസര്‍വ്വകലാശാലയുടെ എം എ പൊളിറ്റിക്സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ 'പാര്‍വതി' നേടി. കൂടാതെ, പൂര്‍വ്വവിദ്യാര്‍ത്ഥികളായ 'സൗമ്യാകൃഷ്ണന്' എം എ മ്യൂസിക്കിനും, 'അനീഷിന്' എം എസ് സി സുവോളജിക്കും, 'ചിപ്പി പുഷ്പാംഗദന്' എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകള്‍ ലഭിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികളായ 'അഞ്ജന, ശ്രീരാജ്, മൃദുല' എന്നിവര്‍ക്ക് എം ബി 'ബി എസ്സിന്' അഡ്മിഷന്‍ ലഭിച്ചു. 'ശ്രീമതി. ഓമന. സി,,' ഈ സ്കൂളില്‍ പഠിക്കുകയും , ഹൈസ്കുള്‍ അധ്യാപികയായി ഇവിടെ ജോലിചെയ്യുകയും, ഇപ്പോള്‍ 'ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്' ആയി സേവനമനുഷ്ഠിച്ചുവരികയും ചെയ്യുന്നു.

=വഴികാട്ടി

{{#multimaps: 8.8465238,76.7922319 | zoom=12 }}