"കുമാരനല്ലൂർ ഡിവി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 86: വരി 86:
# ഡോ. രാജലക്ഷ്മി
# ഡോ. രാജലക്ഷ്മി
# കല പി നായര്‍
# കല പി നായര്‍
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായുള്ള പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പരിപാടിയുടെ സ്‌കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ ജനുവരി 27-ാം തീയതി 11 മണിക്ക് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. രേണുകാശശി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ശ്രീ.സി.എന്‍.ശങ്കരന്‍ നമ്പൂതിരി, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സി.റ്റി.ഹരി, മാതൃസംഗമം പ്രസിഡന്റ് ശ്രീമതി മഞ്ചു സജീവ്, ഹെഡ്മാസ്റ്റര്‍ ശ്രീ. എം.വി.നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍ പ്രധാനാദ്ധ്യാപകന്‍ ശ്രീ. കെ.എസ്.കൃഷ്ണന്‍ നമ്പൂതിരിപ്പാട് പദ്ധതിയുടെ വിജയത്തിനായുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളുമായി ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് പി.റ്റി.എ പൊതുയോഗം നടത്തി സ്‌കൂള്‍ ഡവലപ്‌മെന്റ് പ്ലാന്‍ ചര്‍ച്ചചെയ്തു.


==വഴികാട്ടി==
==വഴികാട്ടി==

14:21, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുമാരനല്ലൂർ ഡിവി എൽപിഎസ്
വിലാസം
കുമാരനല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-02-201733242






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1905 ല്‍ സ്ഥാപിതമായ ദേവി വിലാസം വിദ്യാലയം , ഇന്ന് ദേവീ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ന്നു. ചെങ്ങഴിമറ്റത്തില്ലത്ത് ബ്രഹ്മശ്രീ.സി.എന്‍. തുപ്പന്‍ നമ്പൂതിരി ഋഃ.ങഘഇ യാണ് ദേവി വിലാസം വിദ്യാലയത്തിന്റെ സ്ഥാപകന്‍ . 1905 ലെ വിജയദശമി നാളിലാണ് വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പിറന്നാള്‍ദിനം വിജയദശമിനാള്‍ അക്ഷരപൂജയായി ദേവീ വിലാസം എല്‍.പി.സ്‌കൂളില്‍ ആഘോഷിക്കുന്നു. ജില്ലയിലെ പാരമ്പര്യമേറിയ വിദ്യാലയങ്ങളില്‍ ഒന്ന്. ദേവീ വിലാസം ഹൈസ്‌കൂളിന്റെ ഫീഡര്‍ സ്‌കൂള്‍ എന്ന നിലയില്‍ 1968 ല്‍ ഈ സ്‌കൂള്‍ സ്ഥാപിതമായി. അതേവര്‍ഷം ജൂണില്‍ തന്നെ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐദ്യവര്‍ഷം തന്നെ ഒന്നാം ക്ലാസ്സില്‍ 3 ഡിവിഷനുകള്‍ ആരംഭിക്കാനുള്ള വിദ്യാര്‍ത്ഥികളെ ലഭിച്ചു. ഹൈസ്‌കൂള്‍ കെട്ടടത്തോടുചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളിന് അടുത്തവര്‍ഷമായപ്പോഴേക്കും സ്വന്തമായി കെട്ടിടം പൂര്‍ത്തിയായി. ശ്രീ കേശവപിള്ള സാര്‍ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍. എല്ലാത്തരത്തിലുംമ ഒരു മാതൃകാദ്ധ്യാപകനും, മാര്‍ഗദര്‍ശിയും കഠിനാദ്ധ്വാനിയും എല്ലാമായിരുന്നു അദ്ദേഹം. തുടര്‍ന്നുവന്ന പ്രധാനാദ്ധ്യാപകരും അതേപാത പിന്‍തുടര്‍ന്നതിനാല്‍ സ്‌കൂള്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു വരുന്നു. സബ്ജില്ലയിലെ ഏറ്റവും നല്ല സ്‌കൂള്‍ എന്ന പദവി ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഏകദേശം 48 വര്‍ഷങ്ങളായി ഈ നാട്ടിലെ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും പ്രാഥമികവിദ്യാഭ്യാസം നല്‍കാന്‍ സഹായിച്ച ഈ സ്‌കൂളിനെ ജനങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കുമാരനല്ലൂരിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂള്‍ പുരോഗതിയുടെ പാതയില്‍ അനുദിനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ്മുറികളുണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, സുസജമായ , കംപ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍, വായനാമുറി, കളിയുപകരണങ്ങളോടുകൂടിയ മൈതാനം, പാചകപ്പുര, ശുദ്ധജലം ലഭിക്കുന്ന കിണര്‍, 2 പ്രീമൈറി ക്ലാസ്സുകള്‍ എന്നിവയോടുകൂടിയ വിദ്യാലയമാണിത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാസാഹിത്യവേദി

ഗണിതോത്സവം

മലയാളത്തിളക്കം

ഹലോ ഇംഗ്ലീഷ്

സയന്‍സ് ക്ലബ്ബ്

ഗണിത ക്ബ്ബ്

പരിസ്ഥിതി ക്ലബ്ബ്

സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മറ്റി

ശുചിത്വസേന

അക്ഷരക്കളരി

കുട്ടികളില്‍ അക്ഷരം, ചിഹ്നം എന്നിവ ഉറപ്പിച്ച് #െഴുത്തിലേക്കും വായനയിലേക്കും നയിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും അക്ഷരക്കളരി നടന്നുവരുന്നു.

ആഴ്ചവട്ടം

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഉച്ചസമയം ഫലപ്രദമായി വിനിയോഗിക്കാന്‍ ഇന്ത്യ, കേരളം, പത്രം, ഇംഗ്ലീഷ്, മലയാളഭാഷ എന്നിവയുടെ അടിസ്ഥാനമായി ക്ലാസ്സുകള്‍ എടുക്കുന്നു.

യോഗ

ശ്രീമതി ബീന സേവ്യറിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരു ദിവസം മുഴുവന്‍ കുട്ടികള്‍ക്കും യോഗാക്ലാസ്സ് നല്‍കുന്നു.

കലാപഠനം(പാട്ട്/ഡാന്‍സ്)

പാട്ട്, നൃത്തം എന്നിവയ്ക്കായി പ്രത്യേക ക്ലാസ്സുകള്‍ എല്ലാ ആഴ്ചയിലും കുട്ടികള്‍ക്ക് നല്‍കുന്നു.

സഹവാസ ക്യാമ്പ്

ഉണര്‍ത്തുപാട്ട് എന്നപേരോടെ നാലാം ക്ലാസ്സിലെ കുട്ടികള്‍ക്കായി 2 ദിവസത്തെ സഹവാസക്യാമ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ തുടര്‍ച്ചയായി നടത്തുന്നു.

കുഞ്ഞുകൈത്താങ്ങ്

നവജീവനിലെ അംഗങ്ങള്‍ക്കായി കുഞ്ഞുകൈത്താങ്ങ് എന്നപേരിലല്‍ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്.

ദിനാചരണങ്ങള്‍

പ്രധാന ദിനാചരണങ്ങള്‍ രക്ഷകര്‍ത്താക്കളുടെയും, നാട്ടുകാരുടെയും, പൂര്‍വ്വാദ്ധ്യാപകരുടെയും, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ വളരെ ഭംഗിയായി നടത്തിവരുന്നു.

അക്ഷരപൂജ

ദേവീ വിലാസം വിദ്യാലയത്തിന്റെ പിറന്നാള്‍ വിജയദശമി നാള്‍ അക്ഷരപൂജ ചെയ്ത് ആഘോഷിക്കുന്നു. വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൂര്‍വ്വഅദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, കലാകാരന്മാര്‍ അങ്ങനെ അക്ഷരസ്‌നേഹികളായ എല്ലാവരും ,വിരിച്ച മണലില്‍ ഹരിശ്രീ കുറിച്ചും മണ്‍ചിരാതില്‍ ദീപം തെളിച്ചും അക്ഷരപൂജയില്‍ പങ്കാളികളാകും. ദേവീ വിലാസം എല്‍.പി.സ്‌കൂള്‍ പി.റ്റി.എ ആണ് അക്ഷരപൂജയുടെ സംഘാടകര്‍

മാനേജ്‌മെന്റ്

കുമാരനല്ലൂര്‍ അമ്പലത്തിന്റെ ഭാഗമായ കുമാരനല്ലൂര്‍ ഊരാണ്മദേവസ്വം ആണ്.ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ സി.എന്‍. ശങ്കരന്‍ നമ്പൂതിരി മാനേജരായും ശ്രീ എം.എന്‍. നീലകണ്ഠന്‍ നമ്പൂതിരി ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ 7 അംഗസ്റ്റാഫ് സേവനം ചെയ്യുന്നു.

മുന്‍സാരഥികള്‍

സ്‌കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ഇവരാണ്.

  1. ശ്രീ.കേശവപിള്ള
  2. ശ്രീമതി പൊന്നമ്മ
  3. ശ്രീമതി കെ.എം.രാജമ്മ
  4. ശ്രീമതി രാധക്കുട്ടിയമ്മ
  5. ശ്രീമതി ലീലക്കുട്ടിയമ്മ
  6. ശ്രീമതി ജി സരസമ്മ
  7. ശ്രീമതി എല്‍.രാജമ്മ
  8. ശ്രീമതി ചന്ദ്രമതിയമ്മ
  9. ശ്രീമതി കെ.ജഗദമ്മ
  10. ശ്രീമതി എ.എന്‍. രമണിയമ്മ
  11. ശ്രീമതി വി.എന്‍. ശാന്തകുമാരിയമ്മ
  12. ശ്രീമതി സി.എസ്.ലതിക

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

  1. ഡോ. രാജലക്ഷ്മി
  2. കല പി നായര്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായുള്ള പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പരിപാടിയുടെ സ്‌കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ ജനുവരി 27-ാം തീയതി 11 മണിക്ക് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. രേണുകാശശി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ശ്രീ.സി.എന്‍.ശങ്കരന്‍ നമ്പൂതിരി, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സി.റ്റി.ഹരി, മാതൃസംഗമം പ്രസിഡന്റ് ശ്രീമതി മഞ്ചു സജീവ്, ഹെഡ്മാസ്റ്റര്‍ ശ്രീ. എം.വി.നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍ പ്രധാനാദ്ധ്യാപകന്‍ ശ്രീ. കെ.എസ്.കൃഷ്ണന്‍ നമ്പൂതിരിപ്പാട് പദ്ധതിയുടെ വിജയത്തിനായുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളുമായി ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് പി.റ്റി.എ പൊതുയോഗം നടത്തി സ്‌കൂള്‍ ഡവലപ്‌മെന്റ് പ്ലാന്‍ ചര്‍ച്ചചെയ്തു.

വഴികാട്ടി

"https://schoolwiki.in/index.php?title=കുമാരനല്ലൂർ_ഡിവി_എൽപിഎസ്&oldid=341777" എന്ന താളിൽനിന്ന് ശേഖരിച്ചത്