"എ.യു.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചരിത്രം) |
(ചെ.) (ചരിത്രം) |
||
വരി 61: | വരി 61: | ||
പ്രഭാത ഭക്ഷണം | പ്രഭാത ഭക്ഷണം | ||
പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം പല കുട്ടികള്‍ക്കും ലഭിക്കാത്തതിന് പ്രധാന കാരണം ദാരിദ്രം തന്നെ. കൂടാതെ അതിരാവിലെ അമ്മമാര്‍ ജോലിക്ക് പോകുന്നത് കാരണവും ട്യൂഷന്‍ , സ്കൂള്‍ ബസ്സിന്‍െറ സമയം പാലിക്കല്‍ എന്നിവ കാരണം കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം കഴിക്കാനുളള സാവകാശം കിട്ടാതെ വരുന്നു. അത്തരം കുട്ടികളെ ഉദ്ദേശിച്ചാണ് രാവിലെ 9 മുതല്‍ 9.30 വരെ സ്കൂളില്‍ പ്രഭാത ഭക്ഷണം പി.ടി.എ ആവിഷ്കരിച്ചത്. | |||
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം | |||
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികള്‍ക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാല്‍ ഭാവിയില്‍ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങള്‍ക്കും കാരണമാവുന്നു . ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
15:23, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ്. പുത്തൂർ | |
---|---|
വിലാസം | |
പുതിയങ്ങാടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | 17454 |
................................
ചരിത്രം
ആരാധ്യനായ കൊയിലോത്ത് പരിയങ്ങാട്ട് രാരിച്ചന്‍ മാസ്റ്ററുടെ പരിശ്രമത്തിന്‍െറ ഫലമായി അക്കാലത്ത് അത്രയൊന്നും വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന ഈ പ്രദേശത്ത് 1923ല്‍ സ്ഥാപിച്ചതാണ് പുത്തൂര്‍ യു.പി സ്കൂള്‍ . അന്നിതിന്‍െറ പേര്‍ പുത്തൂര്‍ ഹിന്ദു ഹയര്‍ എലിമെന്‍റ്ററി സ്ക്കൂള്‍ എന്നായിരുന്നു . അന്ന് സമീപ പ്രദേശങ്ങളില്‍ എട്ടാം തരം വരെയുളള സ്ക്കൂളുകള്‍ ഉണ്ടായിരുന്നില്ല . ദൂരദിക്കുകളില്‍ നിന്നുളള കുട്ടികള്‍ പോലും ഇവിടെ പഠിച്ചിരുന്നു. വളരെ പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 1942 ല്‍ രാരിച്ചന്‍ മാസ്റ്ററുടെ മരണശേഷം മകന്‍ കൊയിലോത്ത് പരിയങ്ങാട്ട് ശങ്കരന്‍ മാസ്റ്റര്‍ മാനേജരും പിന്നീട് ഹെഡ്മാസ്റ്ററുമായും ചുമതലയേറ്റു.
ഭൗതികസൗകര്യങ്ങള്‍
മികച്ച ഭൗതികസാഹചര്യങ്ങള്‍ പുത്തൂര്‍ യു.പി സ്കൂളില്‍ ലഭ്യമാണ്. 6 ക്ലാസ്സുകള്‍ ഉള്‍കൊളളുന്ന ബഹുതല കോണ്‍ക്രീറ്റ് കെട്ടിടവും , KER കെട്ടിടങ്ങളും 12 Pvt- KER കെട്ടിടങ്ങളും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 4000 പുസ്തകങ്ങളുളള റഫറന്‍സ് ലൈബ്രറി, കുട്ടികളുടെ വായനയും അമ്മമാരുടെ വായനയ്ക്കും വേണ്ടി വായനപ്പുരയും ഉണ്ടാക്കി. സ്മാര്‍ട്ട് ക്ലാസ്സ്റൂം , കംപ്യൂട്ടര്‍ ലാബ് , എല്ലാ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി, എന്നിവ നിലവിലുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് മാനേജര്‍ 32 സീറ്റുകളുളള ഒരു വാഹനം ഏര്‍പ്പെടുത്തുകയും ചെയ്തു. സ്കൂള്‍ അസംബ്ലി കൂടാന്‍ മുറ്റം തണല്‍ വല വിരിച്ചിരിക്കുന്നു കൂടാതെ LKG ,UKG വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കിഡ്സ് പാര്‍ക്ക് 25/02/2017 ന് ഉദ്ഘാടനം ചെയ്യുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ദിശ
വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയുടേയും ജീവിതസാഹചര്യം, കഴിവ്, താത്പര്യം, പരിമിതികള്‍ , സാധ്യതകള്‍, പഠനാവസ്ഥ,ആരോഗ്യം , തുടങ്ങിയവ തികച്ചും വ്യത്യസ്തമായിരിക്കും.അത്കൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് കുട്ടിയുടെ സമഗ്രമായ വികാസത്തിന് സാഹചര്യം ഒരുക്കേണ്ടത് വിദ്യാലയമാണ് എന്നതിനാല്‍ സ്കൂള്‍ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാണ് ദിശ. പഠന പിന്നോക്കാവസ്ഥയുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കും, രക്ഷിതാക്കള്‍ക്കും ആവശ്യമായ കൗണ്‍സിലിങ്ങും യോഗയും ജില്ല ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ നടപ്പാക്കി മരുന്ന് ആവശ്യമായവര്‍ക്ക് അത് നല്‍കി . ഇതു കൊണ്ട് തന്നെ ഇത്തരം വിദ്യാര്‍ത്ഥികളുടെ പിന്നീടുളള പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ശ്രദ്ധേയമായി.
പഠനവീട്
വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ലഭ്യമാകുന്ന സമയം തികച്ചും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കേണ്ടതുകൊണ്ട് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടൂതല്‍ പ്രാമുഖ്യം സ്വന്തം പ്രദേശത്തു ലഭിക്കുന്നതിന്നു വേണ്ടി സ്കൂള്‍ കമ്മറ്റി ആസൂത്രണം ചെയ്ത പദ്ധതിയാണ് പഠനവീട്.വിദ്യാര്‍ത്ഥികളുടെ വീടുകളെ അടിസ്ഥാനമാക്കി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും ഒരു കേന്ദ്രം കണ്ടെത്തുകയും, ഓരോ കേന്ദ്രത്തിലും എല്ലാ ഞായരാഴ്ചകളിലും വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തികളെ പങ്കെടുപ്പിച്ച് ക്ലാസ്സുകള്‍ നടത്തുകയും ചെയ്തു.
കൈത്തറിക്കൊരു കൈത്താങ്ങ്
കൈത്തറി മേഖലയുടെ പുനരുജ്ജിവനത്തിന് നമ്മള്‍ കഴിയുന്ന ഒരു സഹായം എന്ന നിലയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആഴ്ചയില്‍ ഒരു ദിവസം കൈത്തറി യൂണിഫോം നടപ്പിലാക്കി തീര്‍ത്തു സൗജന്യമായി നല്‍കുന്ന യൂണിഫോംനുളള ചെലവ് പി.ടി.എ സംഭാവന വഴി കണ്ടെത്തുന്നു.
എര്‍ളിബേഡ്സ്
യു.പി തലത്തില്‍ നടപ്പിലാക്കിയ നൂതന പദ്ധതിയാണ് "എര്‍ളിബേഡ്സ് " സ്കൂളിലെ യു.പി തലത്തില്‍ തെരഞ്ഞെടുത്ത ഏറ്റവും കഴിവുളള കുട്ടികള്‍ക്ക് എല്ലാ ശനിയാഴ്ചകളിലും വൈവിധ്യമാര്‍ന്ന മേഖലകളില്‍ പരീശീലനം നല്‍കുന്നു . ഇവന്‍ ക്ലാസ്സിലെ മറ്റു കുട്ടികളെ പരീശീലിപ്പിക്കുകയും അവര്‍ നേടിയ അറിവ് മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
പ്ലമരം
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നമ്മുടെ നാടിന് ആപത്താണ് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. എന്നിരുന്നാലും ഇത്തരം പ്ലാസ്റ്റിക്കുകള്‍ നാം എന്ത് ചെയ്യണം എന്ന് ആരും പറയുന്നില്ല . നമ്മുടെ നാട് നേരിടുന്ന പ്ലാസ്റ്റിക് മാലിന്യസംസ്കരണ പ്രശ്നം മനസ്സിലാക്കി സ്കാള്‍ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാണ് " പ്ലമരം " പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥിയും തന്‍െറ വീട്ടിലെയും തൊട്ടടുത്ത വീടുകളിലേയും വൃത്തിയുളളതും ഉപയോഗ ശൂന്യമായതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്കൂളില്‍ എത്തിക്കുകയും ഇത് സ്കൂളുകളില്‍ ശേഖരിച്ച് വെസ്റ്റ്ഹില്‍ പ്ലാസ്റ്റിക് റീ സൈക്ലിങ്ങ് യൂണിറ്റിന് കൈമാറി ലഭ്യമാക്കുന്ന പണം നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനചെലവിന് വിനിയോഗിക്കുകയും ചെയ്യുന്നു.
എന്‍ഡോവ്മെന്റ്
പഠന നിലവാരമടക്കം പൊതു പ്രകടനത്തെ അടിസ്ഥാനമാക്കി പി.ടി.എയും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് ഓരോ ക്ലാസ്സില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ക്യാഷ് എന്‍ഡോവ്മെന്റ് സ്പോണ്‍സര്‍ഷിപ്പിലൂടെ സ്വരൂപിച്ച് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്നു.
പ്രഭാത ഭക്ഷണം
പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം പല കുട്ടികള്‍ക്കും ലഭിക്കാത്തതിന് പ്രധാന കാരണം ദാരിദ്രം തന്നെ. കൂടാതെ അതിരാവിലെ അമ്മമാര്‍ ജോലിക്ക് പോകുന്നത് കാരണവും ട്യൂഷന്‍ , സ്കൂള്‍ ബസ്സിന്‍െറ സമയം പാലിക്കല്‍ എന്നിവ കാരണം കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം കഴിക്കാനുളള സാവകാശം കിട്ടാതെ വരുന്നു. അത്തരം കുട്ടികളെ ഉദ്ദേശിച്ചാണ് രാവിലെ 9 മുതല്‍ 9.30 വരെ സ്കൂളില്‍ പ്രഭാത ഭക്ഷണം പി.ടി.എ ആവിഷ്കരിച്ചത്.
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികള്‍ക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാല്‍ ഭാവിയില്‍ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങള്‍ക്കും കാരണമാവുന്നു . ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|