"പെരുന്താറ്റിൽ വലിയപറമ്പ ഈസ്റ്റ്എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(..)
(..)
വരി 62: വരി 62:
<gallery>
<gallery>
pvelp.PNG| (ഗൂഗിൾ മാപ്)
pvelp.PNG| (ഗൂഗിൾ മാപ്)
Lenovo_A1000_IMG_20161202_100845.jpg
Lenovo_A1000_IMG_20161208_102849.jpg
</gallery>
</gallery>

20:29, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പെരുന്താറ്റിൽ വലിയപറമ്പ ഈസ്റ്റ്എൽ.പി.എസ്
വിലാസം
പെരുന്താറ്റില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201714350





ചരിത്രം

എരഞ്ഞോളി പഞ്ചായത്തിലെ പെരുന്താറ്റിൽ വില്ലേജിൽ ഉൾപ്പെട്ട വിദ്യാലയമാണ് പെരുന്താറ്റിൽ വലിയപറമ്പ് ഈസ്റ്റ് എൽ പി സ്കൂൾ. 1926 ഇൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭാസം അപ്രാപ്യമായിരുന്ന കാലത്തു സമീപ പ്രദേശങ്ങളിലുള്ള കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കാൻ വേണ്ടി ശ്രീ.എ എം കെ കുഞ്ഞിക്കണ്ണക്കുറപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെ ആയിരുന്നു. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിലെ പൂർവ കാല അദ്ധ്യാപകർ കെപി മാധവി അമ്മ, എൻ വി ദേവകി ടീച്ചർ ,എൻ രാഘവൻ മാസ്റ്റർ, കെ പദ്മാവതി അമ്മ, എം കെ ഭാസ്കരൻ മാസ്റ്റർ, എം വിലാസിനി ടീച്ചർ, കെ രാധ ടീച്ചർ, സി എം സതി ടീച്ചർ, എം രത്നവല്ലി ടീച്ചർ എന്നിവരാണ്.

ഭൗതികസൗകര്യങ്ങള്‍

പ്രീ കെ ഇ ർ പ്രകാരമുള്ള രണ്ടു ഹാളും കെ ഇ ർ അനുസരിച്ചുള്ള ഒരു ക്ലാസ് മുറിയുമാണ് ഇപ്പോളുള്ളത്. നിലവിലുള്ള രണ്ടു കംപ്യൂട്ടറുകളും പ്രവർത്തന ക്ഷമമാണ്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയത്തിന് ചുറ്റ് മതിൽ ഉണ്ട്. സ്കൂൾ കോമ്പൗണ്ടിൽ തന്നെ ഒരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്.സ്കൂളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശുചി മുറിയും പാചകപ്പുരയുമുണ്ട്.ചുമർ ചിത്രങ്ങൾ കൊണ്ട് സ്കൂൾ ആകര്ഷകമാക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യമായ ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ തരാം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ലൈബ്രറി പുസ്തക വിതരണം സജീവമായി നടക്കുന്നു. സ്കൂൾ അസംബ്ലി, ബാല സഭ, ദിനാചരണങ്ങൾ എന്നിവ കൃത്യമായി നടക്കാറുണ്ട്.പൂർണ്ണ ഇന്റർനാഷണൽ സ്കോളർഷിപ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

സ്കൂൾ മാനേജർ: ശ്രീ. ജഗദീഷ്

സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കാറുണ്ട്.

മുന്‍സാരഥികള്‍

ശ്രീ. എ എം കെ കുഞ്ഞിക്കണ്ണക്കുറുപ്പ്, കെപി മാധവി അമ്മ, എൻ വി ദേവകി ടീച്ചർ, എൻ രാഘവൻ മാസ്റ്റർ, കെ പദ്മാവതി അമ്മ, എം കെ ഭാസ്കരൻ മാസ്റ്റർ, എം വിലാസിനി ടീച്ചർ, കെ കെ രാധ ടീച്ചർ, സി എം സതി ടീച്ചർ, എം രത്നവല്ലി ടീച്ചർ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന നേതാവായ ശ്രീ. ടി പി ശ്രീധരൻ, ഏകാഭിനയ രംഗത്ത് മുടി ചൂടാ മന്നനായ ശ്രീ. പെരുന്താറ്റിൽ ഗോപാലൻ, കഥാ പ്രസംഗ രംഗത്ത് മികവ് തെളിയിച്ച സുഘിഷ, സുസ്മിത തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ധാരാളം പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

സ്കൂളിലേക്കുള്ള വഴികാട്ടി