"ജെ. യു. പി. എസ്. വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എ) |
(എ) |
||
വരി 73: | വരി 73: | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | ||
വരന്തരപ്പിള്ളി ജനത യു പി സ്കൂളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂള്‍ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട് ശ്രീ ദേവന്‍ തറയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു .വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിന്ദു പ്രിയന്‍ യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരെ പരിപാടിയില്‍ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ അവസരമൊരുക്കി. | വരന്തരപ്പിള്ളി ജനത യു പി സ്കൂളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂള്‍ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട് ശ്രീ ദേവന്‍ തറയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു .വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിന്ദു പ്രിയന്‍ യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരെ പരിപാടിയില്‍ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ അവസരമൊരുക്കി. | ||
[[പ്രമാണം:22275-pothuvidyabhyasam.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - പ്രതിജ്ഞ]] | |||
ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങള്‍ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട് ശ്രീ ദേവന്‍ തറയില്‍ ചൊല്ലിക്കൊടുത്തു .യോഗത്തില്‍ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചര്‍ ഗ്രീന്‍ പ്രോട്ടോകോള്‍ വിശദീകരിക്കുകയും ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. | ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങള്‍ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട് ശ്രീ ദേവന്‍ തറയില്‍ ചൊല്ലിക്കൊടുത്തു .യോഗത്തില്‍ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചര്‍ ഗ്രീന്‍ പ്രോട്ടോകോള്‍ വിശദീകരിക്കുകയും ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. | ||
PTA-MPTA അംഗങ്ങള്‍ , OSA പ്രസിഡണ്ട് ശ്രീ മോഹന്‍ദാസ് മുളയ്കല്‍ , സ്വാമി ബാബാനന്ദ ,സ്കൂള്‍ മാനേജര്‍ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട് ശ്രീമതി ഉദയ ബാബു ,എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂള്‍ തല സമിതി രൂപീകരിച്ചു. | PTA-MPTA അംഗങ്ങള്‍ , OSA പ്രസിഡണ്ട് ശ്രീ മോഹന്‍ദാസ് മുളയ്കല്‍ , സ്വാമി ബാബാനന്ദ ,സ്കൂള്‍ മാനേജര്‍ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട് ശ്രീമതി ഉദയ ബാബു ,എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂള്‍ തല സമിതി രൂപീകരിച്ചു. |
09:47, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജെ. യു. പി. എസ്. വരന്തരപ്പിള്ളി | |
---|---|
വിലാസം | |
വരന്തരപ്പിള്ളി | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 22275 |
അറിവ് എന്ന മഹാപ്രപഞ്ചം.. , അത് ഗ്രാമത്തിലെ സാധാരണക്കാരിലേക്ക് പുതുനാമ്പുകളായി ....വലിയൊരു സാക്ഷാത്കാരമായി....ജനങ്ങളുടേത് എന്നര്‍ത്ഥം വരുന്ന “ജനത” സ്കൂളിന്‍റെ 1962ലെ ആരംഭത്തോടെ. നാലാം ക്ലാസ്സ് പഠനത്തിനു ശേഷം വിസ്യാഭ്യാസം അന്യമായിരുന്ന വേളയില്‍ ജനത സ്കൂളിന്‍റെ ഉദയത്തോടെ അറിവിന്റെ ഓരോ മലരുകളും ഒരു നല്ല ഗ്രാമവാസികള്‍ക്ക് എന്നും കൂട്ടായി. കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥികളായിട്ടുണ്ട്. നമ്മുടെ വിദ്യാലയത്തിനെ സുവര്‍ണകാലഘട്ടത്തില്‍
20ഡിവിഷനുകളിലായി 500ല്‍ പരം വിദ്യാര്‍ഥികളും 30ഓളം അദ്ധ്യാപകരും കര്‍മ്മപഥത്തിലുണ്ടായിരുന്നു.
നമ്മുടെ വിദ്യാലയം,ഒറ്റ നോട്ടത്തില്‍
• 1962 ല്‍ ശ്രീ.സി.പി.അനന്തരാമാസ്വാമി പണികഴിപ്പിച്ചു.
• ജനങ്ങള്‍ക്കു വേണ്ടി എന്ന അര്‍ത്ഥത്തില്‍ “ജനത” എന്ന പേര്.
• കലാകായിക പഠനത്തിനു പ്രത്യേകം അദ്ധ്യാപകര്‍
• 2002നു വിവേകാനന്ദ ട്രസ്റ്റ് ഏറ്റെടുക്കുന്നു.
• 2012ല്‍ പ്രവര്‍ത്തനത്തിന്‍റെ 50ആം വര്‍ഷം
നിലവിലെ സ്കൂള്‍
-
ഉദ്ഘാടനം
ചേര്‍പ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭാഗമായ നമ്മുടെ വിദ്യാലയത്തില്‍ നിലവില്‍ 5,6,7 ക്ലാസ്സുകളില്‍ മൂന്നു ഡിവിഷനുകളിലായി 83 വിദ്യാര്‍ഥികളാണ് ഉള്ളത്. വിവേകാനന്ദ ട്രസ്റ്റ് ഡയരക്ടര്‍ ശ്രീ.കെ.ആര്‍. ദിനേശന്‍ ആണ് സ്കൂള്‍ മാനേജര്‍. 6 അധ്യാപകരും 1 അനദ്ധ്യാപകജീവനകകാരനും ഇവിടെ പ്രവത്തിക്കുന്നു. വിദ്യാലയത്തില്‍ കുട്ടികള്‍ക്കുവേണ്ട എല്ലാവിധ സഹകരണങ്ങളും ചെയ്യുന്ന കര്‍മ്മനിരതമായ PTA, MPTA തുടങ്ങിയവയുടെ പങ്ക് സ്ഥാപനത്തിനെ വളര്‍ച്ചയ്ക്ക് വളരെയേറെ സഹായിക്കുന്നു. 2002ല്‍ വിവേകാനന്ദ ട്രസ്റ്റ് നമ്മുടെ വിദ്യാലയത്തിനെ ഭരണച്ചുമതല ഏറ്റെടുത്തു.വിദ്യാലയത്തിനെ സമഗ്രവികസനം മുന്‍നിര്‍ത്തി അനേകം പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നു. കെട്ടിടത്തിനു വേണ്ടതായ കാലോചിതമായ മാറ്റങ്ങള്‍, കളിസ്ഥലം, ലൈബ്രറി എന്നിവ അവയില്‍ ചിലതാണ്.കലാകായികപഠനത്തിനുവേണ്ടി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാലയം കര്‍മ്മപഥത്തിലെ 50-)മത് വര്‍ഷത്തിലെത്തിനില്‍ക്കുന്ന വേളയില്‍ സുവര്‍ണജൂബിലിയുമായി ബന്ധപ്പെട്ട് ബഹു:ജില്ലാപഞ്ചായത്ത് അംഗം ശ്രീ.കല്ലൂര്‍ ബാബു രക്ഷാധികാരിയായും ബഹു:ജില്ലാകളക്ടര്‍ ശ്രീ.P.M ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വഹിച്ച് ഒരു ആഘോഷസമിതി രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ സ്കൂള്‍ കെട്ടിടത്തിനു വേണ്ടിയുള്ള തറക്കല്ലിടല്‍ ബഹു.MLA ശ്രീ.രവീന്ദ്രനാഥ് നിര്‍വഹിച്ചു. 2015 മാര്‍ച്ച് 28നു സ്കൂളിന്‍റെ പുതിയ കെട്ടിടം മുന്‍ സഹകരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
വരന്തരപ്പിള്ളിയിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രമുഖനായ ശ്രീ ടി പി അനന്തരാമസ്വാമിയെ ഒരു വിദ്യാലയതിന്‍റെ ആരംഭത്തിനു വേണ്ടി സമീപിച്ചു. ശ്രീ അനന്തരാമാസ്വാമിയുടെയും നാട്ടുകാരുടെയും തീവ്ര യജ്ഞത്തിന്റെ ഫലമാണ് വരന്തരപ്പിള്ളി ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം. ജനങ്ങളുലെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ജനങ്ങളുടെത് എന്ന അര്‍ത്ഥത്തില്‍ത്തന്നെയാണ് “ജനത” എന്ന പേര് ഈ വിദ്യാലയത്തിനു നല്‍കിയത്. കാരുവീട്ടില്‍ വിജയന്‍ മാസ്റ്റര്‍ ,പുത്തന്‍വീട്ടില്‍ ശിവരാമന്‍ മാസ്റ്റര്‍ ,വട്ടക്കൊട്ടായ് ഭാസ്കരന്‍ നായര്‍, മുന്‍ മുന്‍ പഞ്ചായത്ത് അംഗമായ അടിയള്ളൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
ജൈവകൃഷി രംഗത്ത് ജനത സ്കൂളിലെ വിദ്യാര്‍ഥികളുടെയും PTA അംഗങ്ങളുടെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളായി പൂര്‍ണമായും ജൈവ രീതിയില്‍ പച്ചക്കറികള്‍ ഉത്പ്പാദിപ്പിക്കുകയും തത്ഫലമായി പോഷകസമൃദ്ധവും വിഷവിമുക്തവുമായ ഭക്ഷണം സ്കൂള്‍ ഉച്ചഭക്ഷണപരിപാടിയില്‍ ഉള്‍പ്പെടുത്താനും കഴിയുന്നു. കൃഷി ചെയ്ത് സ്കൂളില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറി അയല്പക്ക വിദ്യാലയങ്ങളിലേക്ക് പങ്കുവയ്ക്കാനും കഴിഞ്ഞു. വരന്തരപ്പിളി പഞ്ചായത്തിലെ വര്‍ഷത്തെ ഏറ്റവും മികച്ച കൃഷി നടത്തിയ സ്കൂള്‍ ആയി ജനത സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വഴികാട്ടി
{{#multimaps:10.4245,76.3212|zoom=15}}
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വരന്തരപ്പിള്ളി ജനത യു പി സ്കൂളില്‍ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂള്‍ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട് ശ്രീ ദേവന്‍ തറയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു .വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിന്ദു പ്രിയന്‍ യോഗം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരെ പരിപാടിയില്‍ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ അവസരമൊരുക്കി.
ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങള്‍ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട് ശ്രീ ദേവന്‍ തറയില്‍ ചൊല്ലിക്കൊടുത്തു .യോഗത്തില്‍ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചര്‍ ഗ്രീന്‍ പ്രോട്ടോകോള്‍ വിശദീകരിക്കുകയും ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
PTA-MPTA അംഗങ്ങള്‍ , OSA പ്രസിഡണ്ട് ശ്രീ മോഹന്‍ദാസ് മുളയ്കല്‍ , സ്വാമി ബാബാനന്ദ ,സ്കൂള്‍ മാനേജര്‍ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട് ശ്രീമതി ഉദയ ബാബു ,എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂള്‍ തല സമിതി രൂപീകരിച്ചു.