"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


2016-'17അധ്യായനവര്‍ഷത്തില്‍ 362ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും ഉള്‍പ്പെടെ 560കുട്ടികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ 404 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം  കഴിക്കുന്നു. സാമ്പാര്‍, മോരുകറി , പരിപ്പ് കറി, കടല,ചെറുപയര്‍,അച്ചിങ്ങത്തോരന്‍,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  വാട്ടര്‍ പ്യൂരിഫയറിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കുന്നതിനായി  പ്രവര്‍ത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍  നടത്തുന്നു. [[പ്രമാണം:20170125 115421.jpg|thumb|flower making class .Sr.Tesseena1]]
വ്യവസായിക ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ വൈറ്റില ഹബ്ബ്.  ഇവിടെ നിന്നും 2 കിലോമീറ്റര്‍ ദൂരെ ചമ്പകര എന്ന മനോഹരമായ പ്രദേശം .  ചമ്പകര ബസ്സ് സ്റ്റോപ്പില്‍ നിന്നും വളവു തിരിയുന്നിടത്ത് ,ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ ചുറ്റുമതിലോടും , കവാടത്തോടും കൂടിയ സെന്റ്. ജോര്‍ജ്ജസ് വിദ്യാലയം.  കവാടം തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ , ചുവന്ന ചെമ്പകവും ,മനോഹരങ്ങളായ ചെടികളും ,പൂക്കളും , വിശാലമായ തിരുമുറ്റവും നിങ്ങള്‍ക്ക് സ്വാഗതമോതും.  ഇവിടെ നിന്നും നോക്കുമ്പോള്‍ ആദ്യം കാണുക പ്രധാനധ്യാപികയുടെ ഓഫീസ് . ഇതിന് വലതു വശത്തായി സ്റ്റാഫ് റൂം. ഇടത് , 70 കുട്ടികള്‍ക്ക് ഒരേ സമയം ഇരിക്കാന്‍ സാധിക്കുന്ന രീതിയില്‍ ശീതീകരിച്ച സ്‌മാര്‍ട്ട് ക്ലാസ്സ് . തൊട്ടടുത്തായി കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ.  പ്രധാന ഓഫീസിനു മുന്നിലും മുകളിലുമുള്ള കെട്ടിടത്തില്‍ ലോവര്‍ പ്രൈമറി ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു.  അപ്പര്‍ പ്രൈമറിക്കായി 3 നിലകളോടു കൂടിയ കെട്ടിടവും സജ്ജമാക്കിയിരിക്കുന്നു.  ഇങ്ങനെ കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ മനോഹരമായി ക്ലാസ്സുമുറികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.  2016-'17അധ്യായനവര്‍ഷത്തില്‍ 362ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും ഉള്‍പ്പെടെ 560കുട്ടികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ 404 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം  കഴിക്കുന്നു. സാമ്പാര്‍, മോരുകറി , പരിപ്പ് കറി, കടല,ചെറുപയര്‍,അച്ചിങ്ങത്തോരന്‍,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  വാട്ടര്‍ പ്യൂരിഫയറിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കുന്നതിനായി  പ്രവര്‍ത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍  നടത്തുന്നു. [[പ്രമാണം:20170125 115421.jpg|thumb|flower making class .Sr.Tesseena1]]
[[പ്രമാണം:DSC01473.JPG|thumb|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി  ഉണ്ടാക്കി വില്‍കുന്നു . ..]]  [[പ്രമാണം:DSC01481.JPG|thumb|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി  ഉണ്ടാക്കി വില്‍കുന്നു]]  
[[പ്രമാണം:DSC01473.JPG|thumb|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി  ഉണ്ടാക്കി വില്‍കുന്നു . ..]]  [[പ്രമാണം:DSC01481.JPG|thumb|സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി  ഉണ്ടാക്കി വില്‍കുന്നു]]  
"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഇവര്‍ക്കായി ശനിയാഴ്ച്ചകളില്‍  അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ  വാതിലുകള്‍ കൊട്ടിയടച്ച്  വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഉതകുന്ന രീതിയില്‍ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.  കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകള്‍  ആണ്‍-പെണ്‍ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്.
"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഇവര്‍ക്കായി ശനിയാഴ്ച്ചകളില്‍  അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ  വാതിലുകള്‍ കൊട്ടിയടച്ച്  വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഉതകുന്ന രീതിയില്‍ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.  കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകള്‍  ആണ്‍-പെണ്‍ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്.

23:34, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ
വിലാസം
പൂണിത്തുറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017ST GEORGE U P S POONITHURA




................................

ചരിത്രം

വൈറ്റില ജംഗ്ഷന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയില്‍ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയര്‍ത്തി നില്‍ക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊന്‍പ്രഭ വിതറുന്ന സെന്റ് ജോര്‍ജ്ജസ് യു പി സ്കൂള്‍ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാര്‍ച്ചില്‍ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചതോടെ ഇതേ വര്‍ഷം ജൂണ്‍ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡില്‍ ഒന്നാം ക്ലാസില്‍ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോര്‍ജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂള്‍ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിന്‍കൊല്ലങ്ങളില്‍ 2,3,4ക്ലാസുകള്‍ ആരംഭിച്ചു.

എലിസബത്ത് വളവി .(പ്രഥമ അധ്യാപിക

ഈ കാലയളവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് 1943 ല്‍ ഓടിട്ട കെട്ടിടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനെ ഒരു ലോവര്‍ സെക്കന്ററി സ്കൂള്‍ ആക്കാനുള്ള ഭഗീരഥ പ്രയത്നങ്ങളാണ് പിന്നീട് നടന്നത്. ഡോ. ജോസഫ് മുണ്ടമ്പള്ളിയുടെ നേതൃത്വത്തില്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തുകയും , വിദ്യാഭ്യാസ വകുപ്പദ്ധ്യക്ഷന്മാരെ സമീപിക്കുകയും ചെയ്ചു. അവസാനം കൊച്ചി മഹാരാജാവിന്റെ പക്കലും നിവേദനങ്ങളെത്തി. തത്ഫലമായി ഈ വിദ്യാലയം 1944 ല്‍ ലോവര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെടുകയും , ഫോറം 1 ആരംഭിക്കുകയും ചെയ്തു. പിന്‍കൊല്ലങ്ങളില്‍ ഫോറം II, III എന്നിവ യഥാക്രമം ആരംഭിച്ചു. ആദ്യകാലങ്ങളില്‍ തൃപ്പൂണിത്തുറയില്‍ നിന്നും സിസ്റ്റേസ് കാല്‍നടയായി ഇവിടെ എത്തി പഠിപ്പിച്ചു പോന്നു. ആ മഠത്തിലെ സുപ്പീരിയര്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍. ഈ രീതി തന്നെ ഇപ്പോഴും തുടരുന്നു. 1970 ല്‍ ആണ് ഇവിടെ ആദ്യമായി അധ്യാപക – രക്ഷകര്‍ത്തൃ സംഘടന രൂപം കൊള്ളുന്നത് . അതിന്റെ ആദ്യ പ്രസിഡന്റ് ശ്രീ. പി വി ജോസഫ് പാലത്തിങ്കല്‍ ആയിരുന്നു..ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ വി എക്സ് ആന്റണി വളരെ ശ്ലാഘനീയമാവിധം പി.റ്റി എ ക്ക് നേതൃത്വം നല്‍കിവരുന്നു.

1983 ല്‍ ഈ വിദ്യാലയം വിമല കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി . 1990 ല്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 1998 ല്‍ ഉന്നതസാങ്കേതിക പഠനത്തിന് നാന്ദികുറിക്കുക എന്ന ലക്ഷ്യത്തോടെ കമ്പ്യൂട്ടര്‍ ലാബിന് ആരംഭം കുറിച്ചു. ഒപ്പം സ്കൂള്‍ ബസ് സൗകര്യവും ലഭ്യമാക്കി. സെന്റ് .ജോര്‍ജ്ജസിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളില്‍ ഒന്നാണ് , വിവിധ സേവന മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. Rev.Fr. വര്‍ഗ്ഗീസ് തൊട്ടിയില്‍, Rev.Fr.ജെയിംസ് തൊട്ടിയില്‍, Rev.Fr. ജാക്സണ്‍, Rev.Fr.സെബാസ്റ്റ്യന്‍, Rev.Fr.ജോസ് തൊട്ടിയില്‍, സബ് ജഡ്ജി. ശ്രീമതി എല്‍സമ്മ ജോസഫ്,ശ്രീ.ജോസഫ് വൈറ്റില, ശ്രീ .ജയസൂര്യ തുടങ്ങി അസംഖ്യം വ്യക്തിത്വങ്ങള്‍ അദ്ധ്യാത്മിക കലാ സാഹിത്യ മേഖലകളില്‍ ഇന്നും നിറസാന്നിധ്യമായി വിരാചിക്കുന്നു. വിദ്യാലയത്തിന്റെ ഏതൊരു വികസന പ്രവര്‍ത്തനത്തിലും അകമഴിഞ്ഞ് സഹായിക്കുന്ന ഈ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നും ഒരു മുതല്‍ കൂട്ടാണ് എന്നത് നിസംശയം പറയാം.

ഭൗതികസൗകര്യങ്ങള്‍

വ്യവസായിക ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ വൈറ്റില ഹബ്ബ്. ഇവിടെ നിന്നും 2 കിലോമീറ്റര്‍ ദൂരെ ചമ്പകര എന്ന മനോഹരമായ പ്രദേശം . ചമ്പകര ബസ്സ് സ്റ്റോപ്പില്‍ നിന്നും വളവു തിരിയുന്നിടത്ത് ,ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ ചുറ്റുമതിലോടും , കവാടത്തോടും കൂടിയ സെന്റ്. ജോര്‍ജ്ജസ് വിദ്യാലയം. കവാടം തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ , ചുവന്ന ചെമ്പകവും ,മനോഹരങ്ങളായ ചെടികളും ,പൂക്കളും , വിശാലമായ തിരുമുറ്റവും നിങ്ങള്‍ക്ക് സ്വാഗതമോതും. ഇവിടെ നിന്നും നോക്കുമ്പോള്‍ ആദ്യം കാണുക പ്രധാനധ്യാപികയുടെ ഓഫീസ് . ഇതിന് വലതു വശത്തായി സ്റ്റാഫ് റൂം. ഇടത് , 70 കുട്ടികള്‍ക്ക് ഒരേ സമയം ഇരിക്കാന്‍ സാധിക്കുന്ന രീതിയില്‍ ശീതീകരിച്ച സ്‌മാര്‍ട്ട് ക്ലാസ്സ് . തൊട്ടടുത്തായി കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ. പ്രധാന ഓഫീസിനു മുന്നിലും മുകളിലുമുള്ള കെട്ടിടത്തില്‍ ലോവര്‍ പ്രൈമറി ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു. അപ്പര്‍ പ്രൈമറിക്കായി 3 നിലകളോടു കൂടിയ കെട്ടിടവും സജ്ജമാക്കിയിരിക്കുന്നു. ഇങ്ങനെ കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ മനോഹരമായി ക്ലാസ്സുമുറികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. 2016-'17അധ്യായനവര്‍ഷത്തില്‍ 362ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും ഉള്‍പ്പെടെ 560കുട്ടികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ 404 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നു. സാമ്പാര്‍, മോരുകറി , പരിപ്പ് കറി, കടല,ചെറുപയര്‍,അച്ചിങ്ങത്തോരന്‍,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍ പ്യൂരിഫയറിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കുന്നതിനായി പ്രവര്‍ത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തുന്നു.

flower making class .Sr.Tesseena1
സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി ഉണ്ടാക്കി വില്‍കുന്നു . ..
സ്വയം തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ ചന്ദനത്തിരി ഉണ്ടാക്കി വില്‍കുന്നു

"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഇവര്‍ക്കായി ശനിയാഴ്ച്ചകളില്‍ അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഉതകുന്ന രീതിയില്‍ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകള്‍ ആണ്‍-പെണ്‍ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സയന്‍സ് ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു. ജില്ലാതലം വരെ എത്തിനില്‍ക്കുന്ന വിധത്തില്‍ മത്സരങ്ങളില്‍ വിജയം നേടിവരുന്നു. ഉപജില്ലാതലത്തില്‍ സയന്‍സിന് ബെസ്റ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാര്‍ഹമാണ്.]]

ഐ ടി പഠനത്തില്‍ കൂടുതല്‍ താത്പര്യം ജനിപ്പിക്കാന്‍ തക്കവണ്ണം കമ്പ്യൂട്ടര്‍ ലാബ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഓരോ ക്ലാസുകള്‍ക്കും ലഭ്യമാകുന്ന രീതിയില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്തുന്നതില്‍ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]]

വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചു വരുന്നു. ഉപജില്ല മത്സരങ്ങളില്‍ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടന്‍പാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിക്കൊണ്ട് മികവോടെ മുന്നേറാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]]

ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മാഗസ്സിന്‍, പസ്സില്‍ തുടങ്ങിയ മത്സരങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകള്‍ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിര്‍മ്മാണ പഠന കഴിവുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]]

പുത്തന്‍ സംസ്കാരം വളര്‍ത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍സയന്‍സ് ക്ലബ് കുട്ടികളില്‍ ദേശീയ ബോധം വളര്‍ത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളില്‍ ക്വിസ്, സ്റ്റില്‍ മോ‍ഡല്‍, വര്‍ക്കിഗ് മോഡല്‍, പ്രസംഗം എന്നീ ഇനങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. .]]

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ദിന പോസ്റ്റര്‍കുട്ടികള്‍ തയ്യാറാക്കിയത്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലി
പരിസ്ഥിതി ദിനം ഉദ്‌ഘാടനം . INAUGURATION : MR. A B SABU (WARD COUNSELLOR )
FELICITATION : DENCY TEACHER (SCIENCE )

മുന്‍ സാരഥികള്‍

സിസ്റ്റര്‍.ബനവന്തുര 1940-1944 & 1948-1950

സിസ്റ്റര്‍ . ബോര്‍ജിയ 1944-1945

സിസ്റ്റര്‍. കൊച്ചുത്രേസ്യ

സി. കൊച്ചുത്രെസ്യ

1946-1948

സിസ്റ്റര്‍. മേരി ഗബ്രിയേല്‍

മേരി ഗബ്രിയേല്‍

1950-1980

സിസ്റ്റര്‍. വിറ്റാലിസ്

സി.വിറ്റാലിസ്

1994-1995

സിസ്റ്റര്‍. മേരി റോസ്

സി. മേരി റോസ്

1980-2000

സിസ്റ്റര്‍. മേരി ശാലിനി

സി. മേരി ശാലിനി

2000-2006

സിസ്റ്റര്‍. സുമ

സി. സുമ

2006-2008

സിസ്റ്റര്‍. റോസ് പോള്‍

സി. റോസ് പോള്‍

2008-2009

സിസ്റ്റര്‍. ട്രീസ ഗ്രെയ്സ്

സി. ട്രീസാ ഗ്രെയ്സ്

2009-2013

സിസ്റ്റര്‍. അര്‍ച്ചന 2013-2015

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. Rev.Fr. വര്‍ഗ്ഗീസ് തൊട്ടിയില്‍, Rev.Fr.ജെയിംസ് തൊട്ടിയില്‍, Rev.Fr. ജാക്സണ്‍, Rev.Fr.സെബാസ്റ്റ്യന്‍, Rev.Fr.ജോസ് തൊട്ടിയില്‍, സബ് ജഡ്ജി. ശ്രീമതി എല്‍സമ്മ ജോസഫ്, ശ്രീ. ജോസഫ് വൈറ്റില, ശ്രീ .ജയസൂര്യ (സിനിമ നടന്‍)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}