"ഗൗരീവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
രാവുണ്ണി വൈദ്യർ ഏറ്റെടുത്തതിന് ശേഷം ഗൗരി വിലാസം എന്ന പേരിൽ മാറ്റം ചെയ്യപ്പെട്ടു. പിന്നീട് എം നാരായണൻ മാസ്റ്ററും തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ.ടി പത്മിനിടിച്ചറും മാനേജരായി ഇപ്പോൾ അവരുടെ മകൻ ശ്രീ.എം.ടി മനോജാണ് മാനേജർ


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

22:45, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗൗരീവിലാസം യു പി സ്കൂൾ
വിലാസം
ചൊവ്വ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201713317




ചരിത്രം

ചൊവ്വ വാർഡിൽ തെഴുക്കിൽ പീടികയിൽ NH 17 ന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം 1917 ൽ തെഴുക്കിൽ ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്ന നിലയിൽ ആരംഭിച്ചു 1957 ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയതു. രാവുണ്ണി വൈദ്യർ ഏറ്റെടുത്തതിന് ശേഷം ഗൗരി വിലാസം എന്ന പേരിൽ മാറ്റം ചെയ്യപ്പെട്ടു. പിന്നീട് എം നാരായണൻ മാസ്റ്ററും തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ.ടി പത്മിനിടിച്ചറും മാനേജരായി ഇപ്പോൾ അവരുടെ മകൻ ശ്രീ.എം.ടി മനോജാണ് മാനേജർ .

ഭൗതികസൗകര്യങ്ങള്‍

സാമാന്യം ഭേദപ്പെട്ട കെട്ടിടം നാഷണൽ ഹൈവേ റോഡിനോട് ചേർന്ന് നിൽക്കുന്നു. സ്റ്റേജുൾപ്പെടെയുള്ള ഒരു ഹാൾ നാലു ക്ലാസ്സ് റൂം സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ പ്രീ കെ.ഇ.ആർ ബിൽഡിംഗിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് ക്ലാസ്സ് മുറികൾ പോസ്റ്റ് കെ.ഇ.ആർ ബിൽഡിംഗുകളാണ്.സ്മാർട് ക്ലാസ്സ് റൂം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട് കിണറിന് പുറമേ ശുദ്ധജല വിതരണ സമ്പ്രദായവുമുണ്ട്. മൈക്ക് സെറ്റ്, ലൈബ്രറി ,ലബോറട്ടറി ,വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട് ' കുട്ടികൾക്കായി കരാട്ടെ പരിശീലനം നടത്തി വരുന്നു. കൃഷി വകുപ്പുമായി ചേർന്ന് വർഷം തോറും വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു' ഇതിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നു. കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു.

മാനേജ്‌മെന്റ്

രാവുണ്ണി വൈദ്യർ ഏറ്റെടുത്തതിന് ശേഷം ഗൗരി വിലാസം എന്ന പേരിൽ മാറ്റം ചെയ്യപ്പെട്ടു. പിന്നീട് എം നാരായണൻ മാസ്റ്ററും തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ.ടി പത്മിനിടിച്ചറും മാനേജരായി ഇപ്പോൾ അവരുടെ മകൻ ശ്രീ.എം.ടി മനോജാണ് മാനേജർ

മുന്‍സാരഥികള്‍

1957 മുതൽ ശ്രീമതി കെ.ടി പത്മിനി ടീച്ചർ പ്രധാനധ്യാപികയായിരുന്ന വിദ്യാലയത്തിൽ 1985 മുതൽ ശ്രീമതി മീറ ടീച്ചറും 1999 മുതൽ ശ്രീമതി രത്ന വല്ലിടീച്ചറും 2011 മുതൽ ശ്രീ'എൻ ബാലകൃഷ്ണൻ മാസ്റ്ററും പ്രധാനധ്യാപകരായി '2015 ൽ സ്ഥാനമേറ്റെടുത്ത ശ്രീമതി ആനന്ദകുമാരി ടീച്ചർ പ്രധാനധ്യാപികയായി തുടരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കൊയിലി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ.അനിൽകുമാർ മയ്യിൽ ഗവൺമെന്റ് ഹൈസ്കൂൾ പ്രിൻസിപ്പാൾ ശ്രീ അനൂപ് കുമാർ ബോസ്റ്റൺ സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ഗോപാലൻകുട്ടി ബ്രണ്ണൻ കോളേജിലെ പ്രിൻസിപ്പാളായി വിരമിച്ച ജാനകി ഡോ.വി വേക് [All India Medical Science] തുടങ്ങിയവർ പ്രശസ്തരായ ചില പൂർവ്വ വിദ്യാർത്ഥികളാണ്.

വഴികാട്ടി

{{#multimaps: 11.8684410, 75.403722| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗൗരീവിലാസം_യു_പി_സ്കൂൾ&oldid=298263" എന്ന താളിൽനിന്ന് ശേഖരിച്ചത്