"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 99: | വരി 99: | ||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ പ്രവേശികയായി ജൂൺ 3 മുതൽ 13 വരെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 8 മേഖലകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി നടത്തുകയുണ്ടായി. ഓരോ ദിവസത്തെയും ക്ലാസ് തല പ്രവർത്തനങ്ങളിലെ മികവാർന്ന ഇനങ്ങൾ, അവതരണങ്ങൾ, സ്കിറ്റുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ പ്രവേശികയായി ജൂൺ 3 മുതൽ 13 വരെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 8 മേഖലകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി നടത്തുകയുണ്ടായി. ഓരോ ദിവസത്തെയും ക്ലാസ് തല പ്രവർത്തനങ്ങളിലെ മികവാർന്ന ഇനങ്ങൾ, അവതരണങ്ങൾ, സ്കിറ്റുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ||
==ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ== | ==ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ== | ||
<gallery> | |||
41409 Onnorukkam 1.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 2.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 3.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 4.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 5.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 6.jpg| ഒന്നൊരുക്കം | |||
41409 Onnorukkam 7.jpg|ഒന്നൊരുക്കം | |||
41409 Onnorukkam 8.jpg|ഒന്നൊരുക്കം | |||
</gallery> | |||
=== പ്രവർത്തന റിപ്പോർട്ട്=== | |||
ഔപചാരികവിദ്യാഭ്യാസത്തിലേക്ക്കുട്ടികൾ സമർദ്ധമില്ലാതെ നിത്യവും എത്തിച്ചേരേണ്ടതുണ്ട്.അതിനായി കുട്ടിയുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനാനുഭവങ്ങൾ ഒന്നാം ക്ലാസിൽ ഒരുക്കണം.അതായത് കഥ പാട്ട് കളികൾ അഭിനയം etc.... | |||
സന്നദ്ധതാപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മുന്നോടിയായി മെയ് 20ന് ഒന്നാം ക്ലാസ് പി.ടി.എകൂടുകയുംവീട് ഒരുക്കത്തിനുള്ള നിർദ്ദേശങ്ങൾ നൽകുകയുംചെയ്തു.ഒന്നൊരുക്കത്തിൽ 10 ദിവസത്തെസന്നഗ്ദ്ധതാ പ്രവർത്തനങ്ങളാണ്ഉൾപ്പെടുത്തിയിരുന്നത്. ഏറെ പ്രവർത്തനങ്ങളിലും കുട്ടികൾഅത്യുത്സാഹത്തോടെ പങ്കെടുക്കുകയുംആസ്വദിക്കുകയും ചെയ്തു.ഇതിലുണ്ടായിരുന്ന ഏറെ പാട്ടുകളും അവർഹൃദ്യസ്ഥമാക്കുകയും താള ബോധത്തോടെ പാടുകയും അഭിനയിക്കുകയുംചെയ്തു.ചക്ക പാട്ട്,മഴ പാട്ട്,പാട്ടുനടത്തം etc...എന്നിവഅവർക്ക് ഏറെ പ്രിയപ്പെട്ടതായി തോന്നി.നിർമ്മാണ പ്രവർത്തനങ്ങളിലുംഅധ്യാപകരുടെഇടപെടൽആവശ്യമായിവന്നു എങ്കിലുംഅത്യുത്സാഹത്തോടെ അവർ അത് ഏറ്റെടുത്തു.ഇതിലു ണ്ടായിരുന്ന എല്ലാ കഥകളും ഏറെ ഇഷ്ടത്തോടെയും ആസ്വാദ്യതയോടെയുംഅവർ കേട്ടിരുന്നു.യാതൊരു സങ്കോചവും കൂടാതെ കഥഭാഗങ്ങൾ അഭിനയിച്ചു.ഇതിൽ ഉണ്ടായിരുന്നഎല്ലാ കളികളും ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു. ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെ യുമാണ്അവർ ഓരോ പരീക്ഷണങ്ങളിലും ഏർപ്പെട്ടത്.ഇംഗ്ലീഷ് എല്ലാ ആക്ടിവിറ്റുകളിലുംഅവർ ഉത്സാഹത്തോടെ പങ്കാളികളായി | |||
10 ദിവസത്തെ സന്നഗ്ദ്ധതാ പ്രവർത്തനങ്ങൾ സമയബന്ധിതമായിതീർക്കാൻ കഴിഞ്ഞില്ല എങ്കിലുംകുട്ടികൾക്കും,അധ്യാപകർക്കും ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. പ്രീസ്കൂൾ അനുഭവമില്ലാതെ ഒന്നാം ക്ലാസിലെത്തുന്നകുട്ടികൾക്ക്അവരുടെ അനുഭവം വിടവുകൾപരിഹരിക്കുന്നതിനും,അധ്യാപികയുമായി ശക്തമായസൗഹൃദബന്ധംസ്ഥാപിക്കുന്നതിനും ഒന്നൊരുക്കപ്രവർത്തനങ്ങൾ ഏറെ പ്രയോജന കരമായിരുന്നു. | |||
== വായനാവാരം == | == വായനാവാരം == | ||
വായനാവാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടന്നു. പി.എൻ. പണിക്കർ അനുസ്മരണം, വായനാ ക്വിസ്, പാഠത്തിൽ നിന്ന് വിദ്യാലയത്തിലേക്ക്, ചുമർ പത്രികയുടെ പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു. | വായനാവാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടന്നു. പി.എൻ. പണിക്കർ അനുസ്മരണം, വായനാ ക്വിസ്, പാഠത്തിൽ നിന്ന് വിദ്യാലയത്തിലേക്ക്, ചുമർ പത്രികയുടെ പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു. | ||
| വരി 412: | വരി 429: | ||
==യുറീക്ക വിജ്ഞാനോത്സവം== | ==യുറീക്ക വിജ്ഞാനോത്സവം== | ||
==ചിലമ്പൊലി സ്കൂൾ കലോത്സവം== | ==ചിലമ്പൊലി സ്കൂൾ കലോത്സവം== | ||
ചിലമ്പൊലി എന്നു പേരിട്ട് 2025-26 ലെ സ്കൂൾ കലോത്സവം പ്രശസ്ത നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി കുട്ടികൾ കലാ പരിപാടിക അവതരിപ്പിച്ചു. ഒന്നാം സ്ഥാനത്തെത്തിയ കുട്ടികളെ സബ് ജില്ലാ കലത്സവത്തിലേക്ക് തെരഞ്ഞെടുത്തു. | |||
[[പ്രമാണം:KPAC Leelakrishnan at GLPS Prakkulam 2025 3.jpg|ലഘുചിത്രം|കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു]] | |||
==സ്കൂളിന് പുതിയ കെട്ടിടം== | |||
നവ കേരള സദസിൽ കൊല്ലം നിയമസഭാംഗമായ എം. മുകേഷ് എം.എൽ.എ യുടെ ശുപാർശ പ്രകാരം രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു. പുതിയ കെട്ടിടത്തിന് പിഡബ്ല്യുഡി പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഴക്കു വശത്തെ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ശുചിമുറി സമുച്ചയവും നിർമ്മിക്കാനാണ് ഭരണാനുമതി ലഭിച്ചത്. വാലുവേഷൻ പ്രവർത്തനങ്ങൾ നടന്നു വരുന്നു. മേയിൽ പണി തുടങ്ങാനാകുമെന്ന് കരുതുന്നു. | |||
<gallery> | |||
41409 New building plan 2026 .png|പുതിയ കെട്ടിടത്തിന്റെ പ്ലാൻ | |||
41409 New bilding ad 2026.jpg| പരസ്യം | |||
</gallery> | |||
==ഉപജില്ല ജില്ല കലോത്സവം 2025 - 26 == | ==ഉപജില്ല ജില്ല കലോത്സവം 2025 - 26 == | ||
| വരി 418: | വരി 444: | ||
==റോഡ് സുരക്ഷിത മാർഗ് 25 പദ്ധതി== | ==റോഡ് സുരക്ഷിത മാർഗ് 25 പദ്ധതി== | ||
വിദ്യാർത്ഥികളിലൂടെ, കുടുംബങ്ങളിലേക്കും , സമൂഹത്തിലേക്കും , സുരക്ഷിതയാത്ര ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയും | വിദ്യാർത്ഥികളിലൂടെ, കുടുംബങ്ങളിലേക്കും , സമൂഹത്തിലേക്കും , സുരക്ഷിതയാത്ര ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയും കുറ്റൂക്കാരൻ ഗ്രൂപ്പ്, എസ്‌സിഎംഎസ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സുരക്ഷിത് മാർഗ് പദ്ധതി ആരംഭിച്ചു. പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ 24 .10 . 2025 വെള്ളിയാഴ്ച സ്കൂൾ റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ ആദ്യ യോഗം നടന്നു. കോ- ഓർഡിനേറ്റർ ഷെമി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ക്ലാസ് തലത്തിൽ തെരഞ്ഞെടുത്ത 30 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂൾ തല റോഡ് സേഫ്റ്റി ക്ലബ്ബ് രൂപികരിച്ചു. ക്ലബ്ബ് അംഗങ്ങൾക്ക് ക്ലബ്ബിൻ്റെ ഉദ്ദേശങ്ങളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. ശേഷം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. | ||
[[പ്രമാണം:41409 Road safety club 4.jpg|ലഘുചിത്രം]] | [[പ്രമാണം:41409 Road safety club 4.jpg|ലഘുചിത്രം]] | ||
* പ്രസിഡൻറ് -ആര്യൻ 4.B | * പ്രസിഡൻറ് -ആര്യൻ 4.B | ||
| വരി 521: | വരി 547: | ||
==ക്ലാസ് തല പിറ്റിഎയും പഠന പിന്തുണയും== | ==ക്ലാസ് തല പിറ്റിഎയും പഠന പിന്തുണയും== | ||
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ടാം ടേം മൂല്യ നിർണയത്തിനു ശേഷം എസ്.ആർ.ജി., പിറ്റിഎ എക്സിക്യൂട്ടീവ്, ക്ലാസ് തല പിറ്റിഎ എന്നിവ വിളിച്ചു ചേർത്തു. എൺപതു ശതമാനത്തോളം കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. | വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ടാം ടേം മൂല്യ നിർണയത്തിനു ശേഷം എസ്.ആർ.ജി., പിറ്റിഎ എക്സിക്യൂട്ടീവ്, ക്ലാസ് തല പിറ്റിഎ എന്നിവ വിളിച്ചു ചേർത്തു. എൺപതു ശതമാനത്തോളം കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു. | ||
<gallery mode="packed"> | |||
<gallery> | <gallery> | ||
41409 1class pta 2nd term.jpg|വാർഡ് മെംബർ ശ്രീമതി. സതി ഉദ്ഘാടനം ചെയ്യുന്നു | 41409 1class pta 2nd term.jpg|വാർഡ് മെംബർ ശ്രീമതി. സതി ഉദ്ഘാടനം ചെയ്യുന്നു | ||
| വരി 553: | വരി 580: | ||
==നേത്ര പരിശോധന== | ==നേത്ര പരിശോധന== | ||
ആരോഗ്യവകുപ്പുമായി ചേർന്ന് കുട്ടികളുടെ നേത്ര പരിശോധന നടത്തി. 162 കുട്ടികളുടെ കണ്ണുകൾ പരിശോധിച്ചു. അമിത മൊബൈൽ ഉപയോഗത്തിനെതിരെയും സ്ക്രീൻ ടൈം അധികരിക്കുന്നതിനെത്തിരെയും ബോധവത്കരണം നടത്തി. | ആരോഗ്യവകുപ്പുമായി ചേർന്ന് കുട്ടികളുടെ നേത്ര പരിശോധന നടത്തി. 162 കുട്ടികളുടെ കണ്ണുകൾ പരിശോധിച്ചു. അമിത മൊബൈൽ ഉപയോഗത്തിനെതിരെയും സ്ക്രീൻ ടൈം അധികരിക്കുന്നതിനെത്തിരെയും ബോധവത്കരണം നടത്തി. | ||
<gallery mode="packed"> | |||
<gallery> | |||
41409 Eye testing1.jpg |കുറിപ്പ്1 | |||
41409 Eye testing2.jpg |കുറിപ്പ്1 | |||
41409 Eye testing3.jpg |കുറിപ്പ്1 | |||
41409 Eye testing4.jpg |കുറിപ്പ്1 | |||
</gallery> | |||
== വിക്കിപീഡിയ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷം== | == വിക്കിപീഡിയ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷം== | ||
| വരി 625: | വരി 659: | ||
വിവിധ തരം വി.എച്ച്.എഫ്., യു.എച്ച്.എഫ് ഉപകരണങ്ങളുടെയും ആന്റിനകളുടെയും പ്രദർശനവും നടന്നു. പ്രാക്കുളം സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, വിവിധ വിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. വാർഡ് മെംബർ ലത, കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പിറ്റിഎ പ്രസിഡന്റ് എ ആൻഡേഴ്സൺ., പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി മിനി. ജെ, സീനിയർ ടീച്ചർ ജിബി ടി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. ക്യു.എ.ആർ.എൽ സംഘടനാ ഭാരവാഹികളായ രാജേഷ് ആർ.കെ നായർ, സുനിൽ രാധകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ലൈസൻസ്ഡ് ഹാമുകൾക്കായി ഫോക്സ് ഹണ്ട് ആന്റിന ശിൽപ്പശാലയും നിർമ്മാണവും അനുബന്ധമായി നടന്നു. | വിവിധ തരം വി.എച്ച്.എഫ്., യു.എച്ച്.എഫ് ഉപകരണങ്ങളുടെയും ആന്റിനകളുടെയും പ്രദർശനവും നടന്നു. പ്രാക്കുളം സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, വിവിധ വിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. വാർഡ് മെംബർ ലത, കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പിറ്റിഎ പ്രസിഡന്റ് എ ആൻഡേഴ്സൺ., പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി മിനി. ജെ, സീനിയർ ടീച്ചർ ജിബി ടി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. ക്യു.എ.ആർ.എൽ സംഘടനാ ഭാരവാഹികളായ രാജേഷ് ആർ.കെ നായർ, സുനിൽ രാധകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ലൈസൻസ്ഡ് ഹാമുകൾക്കായി ഫോക്സ് ഹണ്ട് ആന്റിന ശിൽപ്പശാലയും നിർമ്മാണവും അനുബന്ധമായി നടന്നു. | ||
===മാധ്യമങ്ങളിലൂടെ=== | ===മാധ്യമങ്ങളിലൂടെ=== | ||
<gallery mode="packed"> | |||
<gallery> | <gallery> | ||
41409 Ham radio seminar deshabimani news.png|കേരള കൗമുദി | 41409 Ham radio seminar deshabimani news.png|കേരള കൗമുദി | ||
| വരി 641: | വരി 676: | ||
==വിളംബര റാലി== | ==വിളംബര റാലി== | ||
തിങ്കളാഴ്ച കാഞ്ഞാ വെളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര റാലി തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോസമ്മ മാർഷൽ ഫ്ലാഗ് ഓഫ് ചെയ്തു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവതരണം ഓപ്പൺ സ്റ്റേജില നടന്നു. സ്കൂൾ അങ്കണത്തിൽ ശതോത്തര രജത ജൂബിലി സൂചകമായി സ്കൂൾ അങ്കണത്തിൽ 125 ബലൂണുകൾ കുട്ടികൾ പറത്തി ആഘോഷ പരിപാടികൾക്കു തുടക്കമായി. | തിങ്കളാഴ്ച കാഞ്ഞാ വെളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര റാലി തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോസമ്മ മാർഷൽ ഫ്ലാഗ് ഓഫ് ചെയ്തു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവതരണം ഓപ്പൺ സ്റ്റേജില നടന്നു. സ്കൂൾ അങ്കണത്തിൽ ശതോത്തര രജത ജൂബിലി സൂചകമായി സ്കൂൾ അങ്കണത്തിൽ 125 ബലൂണുകൾ കുട്ടികൾ പറത്തി ആഘോഷ പരിപാടികൾക്കു തുടക്കമായി. | ||
<center> | |||
[[പ്രമാണം:125th Jubilee celebrations GLPS Prakkulam 55.JPG|900px|തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാർഷൽ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നു]] | |||
<center/> | |||
<gallery mode="packed"> | |||
പ്രമാണം:41409 125th Anniversary notice 4.jpg|പോസ്റ്റർ | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 3.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 4.JPG|പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ ചാക്കോ, മെംബർമാരായ ശ്രീകുമാർ, ലത എന്നിവർ | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 9.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 6.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 13.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ ട്രാഫിക് ബോധവൽക്കരണ നാടകംഅവതരിപ്പിക്കുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 14.JPG|പകരം=കാഞ്ഞാവെളി ജംഗ്ഷനിൽ | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 15.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 16.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 19.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 20.JPG|കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 21.JPG|ട്രാഫിക് ബോധവൽക്കരണ നാടകം | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 26.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 19.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 30.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 35.JPG|ട്രാഫിക് ബോധവൽക്കരണ നാടകം | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 38.JPG|ട്രാഫിക് ബോധവൽക്കരണ നാടകം | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 43.JPG|ട്രാഫിക് ബോധവൽക്കരണ നാടകം | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 44.JPG|ട്രാഫിക് ബോധവൽക്കരണ നാടകം | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 47.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 50.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 53.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 58.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 60.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 61.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 67.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 68.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 69.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 72.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 76.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 77.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 80.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 81.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 82.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 83.JPG | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 84.JPG|പൂർവ വിദ്യാർത്ഥി കൂടിയായ തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാർഷലിന് ആദരവ് നൽകുന്നു | |||
പ്രമാണം:125th Jubilee celebrations GLPS Prakkulam 88.JPG|തുടക്കം | |||
പ്രമാണം:41409 125th Anniversary arts fest 16.png|ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ 125 ബലൂണുകൾ പറത്തി എച്ച്.എം തുടക്കം കുറിക്കുന്നു. | |||
പ്രമാണം:41409 125th Anniversary arts fest 11.png|ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം | |||
</gallery> | |||
==ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം == | ==ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം == | ||
[[പ്രമാണം:41409 125 th Jubilee celebrations 62.JPG|ലഘുചിത്രം|ശതോത്തര രജത ജൂബിലി ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു]] | [[പ്രമാണം:41409 125 th Jubilee celebrations 62.JPG|ലഘുചിത്രം|ശതോത്തര രജത ജൂബിലി ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു]] | ||
| വരി 648: | വരി 728: | ||
'''ചിത്രങ്ങൾ''' | '''ചിത്രങ്ങൾ''' | ||
ശതോത്തര രജത ജൂബിലി ആഘോഷ പരിപാടി വിവിധ ദൃശ്യങ്ങൾ | ശതോത്തര രജത ജൂബിലി ആഘോഷ പരിപാടി വിവിധ ദൃശ്യങ്ങൾ | ||
== ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ മാധ്യമങ്ങളിലൂടെ== | |||
<gallery> | |||
പ്രമാണം:41409 125 Anniversary news mathrubumi.png|മാതൃഭൂമി | |||
പ്രമാണം:41409 janmabumi 125 celeb.png|ജന്മഭൂമി | |||
പ്രമാണം:41409 deshabimani 125 news.png|ദേശാഭിമാനി | |||
പ്രമാണം:41409 125th anniversary news mathrubume.png|മാതൃഭൂമി | |||
പ്രമാണം:41409 125th Anniversary News Manorama.jpg|മലയാള മനോരമ | |||
പ്രമാണം:41409 125th Anniversary News Madhyamam.jpg|മാധ്യമം | |||
പ്രമാണം:41409 125th Anniversary News Kerala Kaumudy.jpg|കേരള കൗമുദി | |||
പ്രമാണം:41409 125th Anniversary News Janmabumi.jpg|ജന്മഭൂമി | |||
പ്രമാണം:41409 125th Anniversary News Deshabimani5.jpg|ദേശാഭിമാനി | |||
</gallery> | |||
==സ്നേഹാദരവ് 2026 == | ==സ്നേഹാദരവ് 2026 == | ||
| വരി 704: | വരി 796: | ||
# ലത എസ് | # ലത എസ് | ||
</div> | </div> | ||
==എൻഡോവ്മെന്റ് വിതരണം== | |||
===2025-26 വർഷത്തെ എൻഡോവ്മെന്റുകൾ === | |||
2025-26 വർഷത്തെ ടി.ഡി. സദാശിവൻ മെമ്മോറിയൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് - ജുവൽ മരിയ ജോഷിക്ക് തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗം ടി.എസ്. ഗരി നൽകി. | |||
<gallery mode="packed"> | |||
പ്രമാണം:41409 Endowement 2025 26 jewel maria joshy.png|ടി.ഡി. സദാശിവൻ മെമ്മോറിയൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് - ജുവൽ മരിയ ജോഷി | |||
പ്രമാണം:41409 Endowement 2025 26 1.JPG|ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ സീലിയ സേവ്യറിന് നൽകുന്നു | |||
പ്രമാണം:41409 Endowement 2025 26 2.JPG|ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ ആശിഷ് വിനോദിന് നൽകുന്നു | |||
പ്രമാണം:41409 Endowement 2025 26 3.JPG|ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ ആദിത്യൻ എസ്.ജെ ക്ക് നൽകുന്നു | |||
പ്രമാണം:41409 Endowement 2025 26 gopukrishnan.png|ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ. സ്റ്റീഫൻ ആന്റണിയുടെ ഓർമ്മക്ക് മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ് ഗോപുകൃഷ്ണൻ ഏറ്റുവാങ്ങുന്നു | |||
പ്രമാണം:41409 Endowement 2025 26 ശിവദ എൽ.png|ഈ സ്കൂളിലെ പൂർവ അധ്യാപകനായിരുന്ന ശ്രീ. മാനുവൽ സാറിന്റെ ഓർമ്മക്ക് ചെറു മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ് ശിവദ എൽ ഡോ വിജയമോഹൻ നൽകുന്നു | |||
</gallery> | |||
{| class="wikitable" | |||
! 2024 25 വർഷത്തെ എൻഡോവ്മെന്റുകൾ !!!!വിജയികൾ !! വിജയികൾ | |||
|- | |||
| || എൻഡോവ്മെന്റുകൾ || || | |||
|- | |||
| 1|| സ്കൂളിലെ മികച്ച വിദ്യാർത്ഥിക്ക് ടി.ഡി. സദാശിവൻ മെമ്മോറിയൽ എൻഡോവ്മെന്റ് - മകൾ '''ശ്രീമതി. സായിശ്രീ എസ്.ബി.ഐ മാനേജർ''' നൽകുന്നത് || ജുവൽ മരിയ ജോഷി Std 4 || || || | |||
|- | |||
| 2 || ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് 1 2 ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് || സെലിയ സേവ്യർ, ആഷിഷ് വിനോദ് Std 1 || ആദിത്യൻ എസ്.ജെ Std 2|| || | |||
|- | |||
| 3 || ശ്രീ കോലാടത്ത് നാരായണപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് മക്കൾ ഏർപ്പെടുത്തിയത് മൂന്നു നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് || അതുല്യകൃഷ്ണ എം.എസ് Std 3|| രൂപേഷ് പിള്ള Std 4 || || || | |||
|- | |||
|4 || ശ്രീനാണു മെമ്മോറിയൽ എൻഡോമെന്റ് - മൂന്ന് നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് || അനാമിക ജി.എസ് Std 3 || വൈഗ വരുൺ Std 4 || || | |||
|- | |||
| 5 || ശ്രീരാഘവൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് പ്രാക്കുളം എൻഎസ്എസ് എച്ച്എസ് മുൻ അധ്യാപിക ജയ ടീച്ചർ നൽകുന്നത് ഓരോ ക്ലാസിലും പഠനത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക് || തൻമയ Std 1 || അശ്വിനി രാജീവ് Std 2 || ഷഹനാസ് Std 3 || ആദിദേവ് എം.ഡി Std 4 | |||
|- | |||
| 6 || ശ്രീ ജനാർദ്ദനൻ പിള്ള മെമ്മോറിയൽ പ്രാക്കുളം കൃഷ്ണ ഭവനിൽ കുമാർ നൽകുന്നു ഇംഗ്ലീഷിനും കണക്കിനും വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് || കണക്ക് -ജുവൽ മരിയ ജോഷി Std3, ||ഇംഗ്ലീഷ് -ദേവഗോവിന്ദ്. ആർ.എസ്Std3 ||കണക്ക് -രൂപേഷ് എം പിള്ള Std4, അമാനഷിബു,അധിരജ് സന്ദീപ്,അമന്റ വിനോദ്,ദേവമിത്രStd4 || ഇംഗ്ലീഷ് -രൂപേഷ് എം പിള്ള, അധിരജ് സന്ദീപ് | |||
|- | |||
| 7 || കലാകായികരംഗത്ത് മികവ് കാട്ടിയ കുട്ടികൾക്ക് പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസ് മുൻ ഹെഡ്മിസ്ട്രസ് ജയ ടീച്ചർ നൽകുന്ന എൻറോൾമെൻറ് || ശ്രദ്ധ ആർ ഗിരീഷ് STD : 1 ||റംസിയ ഫാത്തിമ STD : 2 || അഭിജിത പി STD : 3 ||വൈഗ വി.എസ് STD : 4 | |||
|- | |||
| 8 || മൂന്നാം ക്ലാസിൽ പഠിക്കുന്ന വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് ഈ സ്കൂളിലെ മുൻ അധ്യാപിക ശ്രീമതി ഓമനക്കുട്ടിയമ്മ സാർ നൽകുന്ന എൻഡോമെന്റ് ||അതുല്യകൃഷ്ണ എം.എസ് Std 3 || - || || | |||
|- | |||
| 9 || ഭാസ്കരൻ ജോത്സ്യൻ എൻഡോമെന്റ് (കലാകായിക പഠനരംഗത്ത് മികവ് പുലർത്തുന്ന എൽകെജി വിദ്യാർഥിക്കായി മുൻ വാർഡ് മെമ്പർ ശ്രീമതി നന്ദിനി നൽകുന്ന എൻഡോവ്മെൻറ് ) || ശിവ രഞ്ജിത്ത് എൽകെജി -- || || || | |||
|- | |||
| 10 || എൽകെജിയിലും യുകെജിയിലും പഠനത്തിൽ പുലർത്തുന്ന വിദ്യാർഥിക്ക് സ്കൂൾ വികസന സമിതി അംഗം ആർ പി പണിക്കർ സാർ നൽകുന്ന ക്യാഷ് അവാർഡ് || അദ്രിത് എ.ആർ എൽകെജി - - || മുഹമ്മദ് അദിനാൻ എ യുകെജി ||- || | |||
|- | |||
| 11 || പിതാവിൻറെ ഓർമ്മയ്ക്കായി അഞ്ചാം താഴത്തതിൽ ശ്രീ ബാബു ഏർപ്പെടുത്തിയ ശ്രീനിവാസൻ മെമ്മോറിയൽ പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡ് || ധീരവ് ദീപു എൽകെജി - - || || || | |||
|-- | |||
| 12 || അറബിക്കലാ മേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വിദ്യാർത്ഥി സ്കൂൾ വിദ്യാർത്ഥിക്ക് വികസന സമിതി അംഗം '''ശ്രീ ഇബ്രാഹിംകുട്ടി സാർ''' ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് || റംസിയ ഫാത്തിമ STD : 3 || || || | |||
|- | |||
| 13 || അറബിക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടിക്ക് '''മിനി മോൾ ടീച്ചർ''' ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് || മുഹമ്മദ് സിനാൻ STD : 4 || || || | |||
|- | |||
| 14 || മികച്ച നിലയിൽ വാർത്ത വായിക്കുന്ന കുട്ടിക്ക് പൂർവ വിദ്യാർത്ഥിയും ആൻഡമാൻ ആകാശവാണി പോർട്ട് ബ്ലയർ നിലയത്തിലെ പ്രോഗ്രാം അനൗൺസറുമായ '''ശ്രീമതി ധന്യ വി.ജി''' നൽകുന്ന ക്യാഷ് അവാർഡ് || സൂരജ് എസ് STD : 4 || ആശിഷ് വിനോദ് STD : 2 || || | |||
|- | |||
| 15 || പഠനത്തിൽ സമർത്ഥനുംസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ ആൺകുട്ടിക്ക് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ. സ്റ്റീഫൻ ആന്റണിയുടെ ഓർമ്മക്ക് മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ്|| ഗോപുകൃഷ്ണൻ|| || || | |||
|- | |||
| 16 ||പഠനത്തിൽ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ പെൺകുട്ടിക്ക് ഈ സ്കൂളിലെ പൂർവ അധ്യാപകനായിരുന്ന ശ്രീ. മാനുവൽ സാറിന്റെ ഓർമ്മക്ക് ചെറു മകൻ '''ആൻഡേഴ്സൺ എ''' നൽകുന്ന കാഷ് അവാർഡ് ||ശിവദ എൽ|| || || | |||
|- | |||
| 17 ||പഠനത്തിൽ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ യുകെജി വിദ്യാർത്ഥിക്ക് ഞാറയ്ക്കൽ പുകയിലപ്പുര വീട്ടിൽ ശ്രീമതി. സുജാകുമാരിയുടെ ഓർമ്മയ്ക്കായി മകളും ഈ സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയുമായ '''ശ്രീമതി. ദിവ്യ രമേഷ് ബാബു''' നൽകുന്ന കാഷ് അവാർഡ് ||ദർശന എം യു.കെ.ജി|| || || | |||
|} | |||
==സർഗസന്ധ്യ 2026== | ==സർഗസന്ധ്യ 2026== | ||
ഗ്രൂപ്പ് ഇനങ്ങളും വ്യക്തിഗത ഇനങ്ങളുമുൾപ്പെടെ മുപ്പതിലധികം ഇനങ്ങൾ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള നൂറ്റി എഴുപതോളം കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. എൽ.ഇ.ഡി വാൾ ഉൾപ്പെടെ ക്രമീകരിച്ച് വിപുലമായ ദൃശ്യ ശ്രാവ്യ മികവോടെ നടന്ന പരിപാടികൾ സദസിനെ ഏറെ ആകർഷിച്ചു. പൊതുയോഗത്തിനു ശേഷം വൈകുന്നേരം ഏഴു മണിയോടെ ആരംഭിച്ച പരിപാടികൾ പത്തു മണിയോടെ അവസാനിച്ചു. | ഗ്രൂപ്പ് ഇനങ്ങളും വ്യക്തിഗത ഇനങ്ങളുമുൾപ്പെടെ മുപ്പതിലധികം ഇനങ്ങൾ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള നൂറ്റി എഴുപതോളം കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. എൽ.ഇ.ഡി വാൾ ഉൾപ്പെടെ ക്രമീകരിച്ച് വിപുലമായ ദൃശ്യ ശ്രാവ്യ മികവോടെ നടന്ന പരിപാടികൾ സദസിനെ ഏറെ ആകർഷിച്ചു. പൊതുയോഗത്തിനു ശേഷം വൈകുന്നേരം ഏഴു മണിയോടെ ആരംഭിച്ച പരിപാടികൾ പത്തു മണിയോടെ അവസാനിച്ചു. | ||
== | <gallery> | ||
41409 125th Anniversary arts fest 1.png |നൃത്തം | |||
41409 125th Anniversary arts fest 2.png|നൃത്തം | |||
41409 125th Anniversary arts fest 3.png|നൃത്തം | |||
41409 125th Anniversary arts fest 4.png|നൃത്തം | |||
41409 125th Anniversary arts fest 10.png|നൃത്തം | |||
41409 Sargasandhya 2025 26 5.jpg|നാടകം | |||
</gallery> | |||
==പാട്ടും പറച്ചിലും== | |||
[[പ്രമാണം:41409 Nadan pattu karinthandans 1.JPG|ലഘുചിത്രം|മണികണ്ഠൻ തവന്നൂർ, ധനേഷ് കാരയാട്, റിജു ആവള]] | |||
'''മണികണ്ഠൻ തവന്നൂർ''', '''ധനേഷ് കാരയാട്''', '''റിജു ആവള''' എന്നീ പ്രമുഖ നാടൻ പാട്ട് കലാകാരന്മാരടങ്ങുന്ന ടീം കരിന്തണ്ടൻസ് പ്രസിദ്ധമായ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. റീജു ആവള കഴിഞ്ഞ 25 വർഷക്കാലമായി വിവിധ നാടൻ കലാ മേഖലയിൽ ഗവേഷണം... ചെണ്ട, തുടി എന്നീ വാദ്യോപകരണങ്ങളിൽ പ്രാവീണ്യം. ഫോക് ലോർ അക്കാഡമിയുടെ കീഴിൽ ഫോക്ആർട്ട് റിസർച്ച് സെന്റെർ നടത്തിയ നാടൻ പാട്ട് മാപ്പിളപ്പാട്ട്, കോൽക്കളി , തുടി ഗോത്രനൃത്തങ്ങൾ എന്നിവയിൽ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ചിട്ടുണ്ട്.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ നാടൻ കലാമേളയിൽ നിരവധി തവണഗോത്രനൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന കേരളോൽസവമൽസരത്തിൽ നാടൻ പാട്ട്, നാടോടി നൃത്തം (ഗോത്രനൃത്തം) എന്നീ ഇനങ്ങളിൽസംസ്ഥാന വിന്നറാണ്. പാരമ്പര്യ കലാകാരനാണ്. തുടിയിൽ വേൾഡ് റെക്കോഡ് വിന്നറാണ്.പളിയ നൃത്തം, പണിയ നൃത്തം, മലപ്പുലയാട്ടം എന്നീ ഇനങ്ങളുടെ പരിശീലകനായും വിധികർത്താവായും സേവനമനുഷ്ഠിച്ചു വരുന്നു. സബ് ജില്ലാ ജില്ലാ - ഇന്റെർസോൺ, വിവിധ സോണൽ മൽസരങ്ങൾ, ആരോഗ്യ സർവ്വകലാശാല, അഗ്രികൾച്ചർ ഫെസ്റ്റ് എന്നിവയിൽ വിവിധ ഇനങ്ങളിൽവിധികർത്താവാണ്. | |||
2019 ലെ കലാഭവൻ മണി പുരസ്കാരം, 2021 ലെ തൃശൂർ കലാഭവൻ മണി ഫൗണ്ടേഷന്റെ ഓടപ്പഴം പുരസ്കാരം, 2022 ലെ രവി അരീക്കൽ പ്രതിഭാ പുരസ്കാരം, | |||
2023 ലെ ഉണർവ്വ് കൽപ്പറ്റയുടെ ചെറുക്ക്. പ്രതിഭാ പുരസ്കാരം എന്നീ ആദരവുകൾ നേടിയിട്ടുണ്ട്. 2024 ലെ കേരള ഫോൿലോർ അക്കാദമി അവാർഡ് ജേതാവാണ് മണികണ്ഠൻ തവന്നൂർ. | |||
==പഠനോത്സവം == | |||
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അക്കാദമിക മികവുകളുടെ ഉത്സവം, പഠനോത്സവം മജീഷ്യൻ ടി. സദാശിവൻ മാജിക് അവതരിപ്പിച്ചുകൊണ്ട് നിർവഹിച്ചു. കുട്ടികൾ പഠനത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് കാര്യങ്ങൾ നിർഭയമായി വിനിമയം ചെയ്യാനുള്ള അവസരം ഉത്സവാന്തരീക്ഷത്തിൽ ഒരുക്കിയിരുന്നു. ആത്മവിശ്വാസത്തോടെ പ്രായത്തിനനുയോജ്യമായി പ്രശ്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരം കുട്ടികൾക്കു ലഭിച്ചു. പിറ്റിഎ പ്രസിഡന്റ് എ. ആൻഡേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെംബർ സതി, സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, സ്കൂൾ ലീഡർ ജുവൽ മരിയ ജോഷി, വിദ്യാർത്ഥി പ്രതിനിധി ഗോപു എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷിത് മാർഗ് പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ സികെപി ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം അഭിനന്ദനീയമായ നിലയിൽ നിർവഹിക്കുന്ന മുൻ പിറ്റിഎ അംഗം കൂടിയായ സ്പെഷ്യൽ പോലീസ് ഓഫീസർ നിസാർ എ, പൂർവ വിദ്യാർത്ഥികളായ തൃക്കരുവ പഞ്ചായത്ത് മെംബർ സിദ്ധാർത്ഥൻ, പ്രാക്കുളം ജയപ്രകാശ് എന്നിവരെ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം ആദരിച്ചു. പഠനോത്സവത്തിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള പ്രത്യേക അവതരണവും പ്രദർശനവും നടന്നു. പഠനോൽപ്പന്ന പ്രദർശനം, മികവ് അവതരണം, സ്കിറ്റ്, ലഘു പരീക്ഷണങ്ങളുടെ അവതരണം, അറിവ് പങ്ക് വയ്ക്കൽ എന്നിവയായിരുന്നു പഠനോത്സവത്തിലെ മുഖ്യ ഇനങ്ങൾ. എസ്.ആർ.ജി കൺവീനർ ബിന്ദു, സ്റ്റാഫ് സെക്രട്ടറി മിനി ജെ, സീനിയർ അസിസ്റ്റന്റ് ജിബി ടി ചാക്കോ, മിനിമോൾ, ഷെമി തുടങ്ങിയവർ നേതൃത്വം നൽകി. | |||
[[പ്രമാണം:41409 Special police news.png|ലഘുചിത്രം|സ്പെഷ്യൽ പോലീസ് ഓഫീസർ നിസാർ എ യെ ആദരിക്കുന്നു]] | |||
<gallery> | |||
പ്രമാണം:41409 Padanolsavam 26 4 activities.jpg|പോസ്റ്റർ | |||
പ്രമാണം:41409 Padanolsavam 26 1 activities.jpg|പോസ്റ്റർ | |||
പ്രമാണം:41409 Padanolsavam 007.jpg|പഠനോത്സവം | |||
പ്രമാണം:41409 Padanolsavam 004.jpeg|സുരക്ഷിത് മാർഗ് | |||
പ്രമാണം:41409 Padanolsavam 002.jpeg|സുരക്ഷിത് മാർഗ് | |||
പ്രമാണം:41409 Padanolsavam 26 9 activities.jpg|കുറിപ്പ്2 | |||
പ്രമാണം:41409 Padanolsavam 26 2 activities.jpg|ആഷിഷ് വിനോോദ് | |||
പ്രമാണം:41409 Padanolsavam 26 3 activities.jpg|ഭാഗ്യലക്ഷ്മി | |||
പ്രമാണം:41409 Padanolsavam 2026 madhyamam news.jpg|മാധ്യമം വാർത്ത | |||
പ്രമാണം:41409 Padanolsavam 17.jpg|നസീർ സാറിനെ ആദരിക്കുന്നു | |||
</gallery> | |||
==ഗ്രൂപ്പ് ഫോട്ടോകൾ== | |||
[[പ്രമാണം:41409 Staff group photo 2025.jpg|1000px]] | |||
[[പ്രമാണം:41409 4A Class group 25 26.jpg|400px|4A ക്ലാസ് ഗ്രൂപ്പ്]] | |||
[[പ്രമാണം:41409 4B Class group 25 26.jpeg|400px|4B ക്ലാസ് ഗ്രൂപ്പ്]] | |||
==മറ്റ് ഗ്രൂപ്പ് ഫോട്ടോകൾ== | |||
<gallery> | |||
41409 LKG group 25 26.jpg.jpg|LKG | |||
41409 UKG group 25 26.jpg|UKG | |||
</gallery> | |||
==അവലംബം== | ==അവലംബം== | ||
<References/> | <References/> | ||
19:06, 24 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം
| Home | 2026-27 |
മുന്നൊരുക്കം
സർക്കാറിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നിർദേശ പ്രകാരം സ്കൂളും പരിസരവും ക്ലാസ് മുറികളും ശുദ്ധീകരിച്ചു. ഡി.വൈ.എഫ്. ഐ മേഖലാ കമ്മിറ്റി പ്രവർത്തകർ ക്ലാസ് മുറികൾ തേച്ചു കഴുകി വൃത്തിയാക്കി. പഞ്ചായത്തിന്റെ സഹായത്തോടെ അപകടകരമായ മരച്ചില്ലകൾ കോതിയൊതുക്കി. കിണർ ശുദ്ധീകരിച്ച് കുടിവെള്ള പരിശോധന നടത്തി. 1984 എസ്.എസ്എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികൾ പ്രധാന രണ്ട് കെട്ടിടങ്ങളും പെയിന്റ് ചെയ്തു തരികയുണ്ടായി. പഞ്ചായത്ത് അധികൃതർ കെട്ടിടം പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. പോലീസ് നിർദേശ പ്രകാരം സ്കൂളിൽ കുട്ടികളെ കൊണ്ടു വന്നു പോകുന്ന ആട്ടോ, മിനി ബസ് ഡ്രൈവർമാർ പോലീസിന്റെ ട്രാഫിക് ക്ലാസിൽ പങ്കെടുത്തു. ഡ്രൈവർമാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാൻ നിർദേശിച്ചു. പൂർവ വിദ്യാർത്ഥിയായ ആർട്ടിസ്റ്റ് രാധാകൃഷ്ണൻ പ്രധാന കെട്ടിടത്തിന്റെ ചുവരുകൾ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി.
പ്രവേശനോത്സവം
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി അധ്യക്ഷ പ്രസംഗം നടത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ നവാഗതർക്ക് പഠനോപകരണ വിതരണം ചെയ്തു. കേരള സർവകലാശാല ബി.എസ്.സി മാത്‍സ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ വിദ്യലയത്തിലെ പൂർവ വിദ്യാർത്ഥിനി കുമാരി. മധുരിമക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി. പ്രീ പ്രൈമറിക്ക് ലഭിച്ച ടിവി, ടാബ്‍ലറ്റ്, ആഡിയോ റിക്കോർഡർ, സ്പീക്കർ മറ്റ് ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ടീച്ചർക്ക് കൈമാറി. സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, പുതിയ വർഷത്തിൽ സ്കൂൾ കെട്ടിടം പെയിന്റ് ചെയ്ത് നൽകിയ 1982 പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ആൻഡേഴ്സൺഎ, സാംസ്കാരിക പ്രവർത്തകൻ ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. സീനിയർ ടീച്ചർ ജിബി ടി ചാക്കോ കൃതജ്ഞത രേഖപ്പെടുത്തി.
-
പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ
-
പ്രീ പ്രൈമറി വിഭാഗത്തിനായി എസ്.എസ്.കെ. നൽകിയ ടിവി യും മറ്റ് ഉപകരണങ്ങളും വാർഡ് മെംബർ ഡാഡു കോടിയിൽ കൈമാറുന്നു
-
പ്രീ പ്രൈമറി വിഭാഗം
-
.ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ പൂർവ വിദ്യാർത്ഥി മധുരിമക്ക് പ്രസിഡന്റ് ഉപഹാരം നൽകുന്നു
-
ആൻഡേഴ്സൺ സർ
-
പഠനോപകരണ വിതരണം
പരിസ്ഥിതിദിനാഘോഷം
മണ്ണ് പര്യവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷം, ഫലവൃക്ഷത്തൈകൾ നട്ട് ജില്ലാ ഓഫീസർ അനിത സി.വി നിർവഹിച്ചു. പിറ്റഎ എക്സിക്യൂട്ടീവ് അംഗം ഷെഫ്ന, സരിതാകൃഷ്ണ, സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, ആർ.പി. പണിക്കർ, എസ്.ആർ.ജി. കൺവീനർ ബിന്ദു, ഷെമി, മിനി തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി പ്രതിജ്ഞ എടുത്തു. പരസ്ഥിതി ക്വിസ് മത്സരത്തിൽ മൂന്നാം ക്ലാസിലെ ഷഹ്നാസ് ഒന്നാം സ്ഥാനം നേടി.
-
പരിസ്ഥി ദിനാഘോഷം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ശ്രീമതി അനിത ഫലവൃക്ഷത്തൈ നട്ട് നിർവഹിക്കുന്നു
-
പച്ചക്കറി ത്തൈ നടൽ
-
പരിസ്ഥിതി ദിന പ്രതിജ്ഞ
-
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ശ്രീമതി അനിത സിവി
-
പേപ്പർ ബാഗ് നിർമ്മാണം
-
പേപ്പർ ബാഗ്
-
മാലിന്യം വേർതിരിച്ച് ശേഖരിക്കൽ
എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയികൾക്ക് അനുമോദനം
സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ ഒൻപത് വിദ്യാർത്ഥികൾക്ക് സ്റ്റാഫ് കൗൺസിലിന്റെ അനുമോദന ഉപഹാരം വാർഡ് മെംബർ ഡാഡു കോടിയിൽ നൽകി. പൂർവ്വവിദ്യാർത്ഥികൂട്ടായ്മയായ സസ്നേഹം 1985 നു വേണ്ടി ജയശങ്കർ, ഷാജഹാൻ എന്നിവർ ഉപഹാരം നൽകി.
-
എൽ.എസ്.എസ് വിജയി രൂപേഷ് പിള്ളക്ക് വാർഡ് മെംബർ ഉപഹാരം നൽകുന്നു
-
അൽഫിദ
-
കൃതിക ഹരി
-
അനാമിക ആർ ബിനു
-
അമന്റ വിനോദ്
-
എൽ.എസ്.എസ് വിജയികൾ അധ്യാപകരോടൊപ്പം
-
കേരള കൗമുദി വാർത്ത
-
മനോരമ വാർത്ത
-
മാതൃഭൂമി വാർത്ത
-
ജന്മഭൂമി വാർത്ത
-
ആർ.പി. പണിക്കർ
ദിവസവും ഓരോ മണിക്കൂർ
കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ അടിസ്ഥാനപ്പെടുത്തി ജൂൺ 3 മുതൽ 13 വരെ നടന്ന പ്രവർത്തനാധിഷ്ഠിത ക്ലാസുകളുടെ റിപ്പോർട്ട് അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ തന്നെ പൗരബോധം ഉളവാക്കുന്ന വിഷയങ്ങളെ മുൻനിർത്തി ദിവസവും ഓരോ മണിക്കൂർ എന്ന നിലയിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ നൽകി.
ജൂൺ 3 പൊതുകാര്യങ്ങൾ / ലഹരി ഉപയോഗത്തിനെതിരെ
കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ അടിസ്ഥാനപ്പെടുത്തി 2025 ജൂൺ മൂന്നാം തീയതി പൊതുകാര്യങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്ലാൻ ചെയ്തിരുന്നത്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എസ്. ആർ ജി കൂടുകയും കൃത്യമായി പ്ലാനിങ് നടത്തുകയും ചെയ്തു. ജൂൺ 3 ന് ഉച്ചകഴിഞ്ഞ് നാലുമണി വരെയുള്ള സമയത്ത് എല്ലാ ക്ലാസിലും ഒരേസമയം ഈ പ്രവർത്തനങ്ങൾ നടന്നു പരസ്പരം പരിചയപ്പെടൽ എന്ന പ്രവർത്തനമാണ് ആദ്യം നടന്നത്. കുട്ടികൾ പരസ്പരം അഭിമുഖമായി വരത്തക്ക വിധം രണ്ട് ലൈനായി മാറുകയും ഒരു ലൈനിൽ നിന്ന് കുട്ടി അഭിമുഖമായി മറ്റേ ലൈനിൽ നിൽക്കുന്ന കുട്ടിക്ക് പന്ത് കൈമാറുകയും കൈമാറുന്നതോടൊപ്പം സ്വയം പരിചയപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം. പരസ്പര പരിചയപ്പെട്ടതിനു ശേഷം സ്കൂൾ പരിചയപ്പെടൽ എന്നതായിരുന്നു അടുത്തത്. അധ്യാപികയും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും നടന്നു കാണുകയും ഓഫീസ്, ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ജൈവവൈവിധ്യ പാർക്ക്, മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുകയും ചെയ്തു, തിരികെ ക്ലാസിൽ വന്നതിനുശേഷം സ്കൂൾ ഡയറി പരിചയപ്പെടുകയും സ്കൂൾ നിയമങ്ങളെ കുറിച്ചും ക്ലാസിലും സ്കൂളിലും പെരുമാറേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും സ്കൂൾ അച്ചടക്കത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്തു. ചർച്ച ക്രോഡീകരിച്ച് സ്കൂൾ നിയമങ്ങൾ എല്ലാം പാലിക്കും എന്ന പ്രതിജ്ഞയോടെ ക്ലാസ് അവസാനിച്ചു.
ജൂൺ 4 – സ്കൂൾ വാഹനം, ട്രാഫിക് നിയമങ്ങൾ, റോഡ് സഞ്ചാരത്തിൽ ശ്രദ്ധിക്കേണ്ടവ

എൽ.പി. ക്ലാസിലെ കുട്ടികൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിവക്ക് ഊന്നൽ നൽകിയായിരുന്നു ഈ ദിവസത്തെ ക്ലാസ്.രണ്ടു മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾക്ക് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള രസകരമായ പ്രവർത്തനങ്ങളിലൂടെയും അനിമേഷൻ വീഡിയോയിലൂടെയും റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'സ്കൂൾ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ'അടയാളവിളക്കുകൾ' എന്നിവ പരിചയപ്പെടുത്തി.എല്ലാ ക്ലാസിലും അടയാളവിളക്കുകൾ വരപ്പിക്കുകയും രണ്ടാം ക്ലാസിൽ ആക്ഷൻ സോങ്ങിലൂടെ അടയാളവിളക്കുകൾ തെളിയുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു മൂന്ന് നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട ഒരു ചെറു നാടകവും നടത്താൻ കഴിഞ്ഞു.ഇതിലൂടെ വരും തലമുറയെ സുരക്ഷിതമായി യാത്ര ചെയ്യാൻ പരിശീലിപ്പിക്കാൻ കഴിഞ്ഞു
ജൂൺ 5 – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം
മണ്ണ്സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ശ്രീമതി. അനിത വൃക്ഷ തൈ നട്ടു പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. നമ്മുടെ പരിസ്ഥിതിയെ മലിനീകരിക്കാതെ സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക്കിനെ ഒഴിവാക്കി പച്ചപ്പിന്റെ സമൃദ്ധി തിരിച്ചുപിടിക്കും എന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. പ്രകൃതിയെ സ്നേഹിക്കാനും, പരിപാലിക്കാനും, കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സ്കൂൾ വളപ്പിൽ വിഷ രഹിത ജൈവ പച്ചക്കറി നട്ടു.പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പേപ്പർ ബാഗ് നിർമ്മിച്ച് അതിൽ "ശുചിത്വ സന്ദേശം" പ്രദർശിപ്പിച്ചു. ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന സന്ദേശവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി. ക്ലാസ് തലത്തിലും, സ്കൂൾതലത്തിലും പ്രശ്നോത്തരിമത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ഫലവൃക്ഷ തൈ നൽകി അനുമോദിച്ചു.നിലവിലുള്ള മരങ്ങളുടെ സംരക്ഷണം നടന്നു. ഹരിത ക്യാമ്പസ് ,സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട ചാർട്ട് കുട്ടികളെ പരിചയപ്പെടുത്തി സ്കൂളിൽ പ്രദർശിപ്പിച്ചു. മാലിന്യങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് നിക്ഷേപിക്കേണ്ട സ്ഥലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. വീടുകളിലും, വിദ്യാലയങ്ങളിലും, പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം കുട്ടികളിൽ എത്തിച്ചു. മാലിന്യം ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ, ജല സ്രോതസ്സുകളുടെ സംരക്ഷണം ,മാലിന്യം വിഭവമാക്കൽ,ഡ്രൈ ഡേ ആചരണം എന്നിവ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഔഷധസസ്യങ്ങളുടെ മാഗസിൻ കുട്ടികളെ പരിചയപ്പെടുത്തി.
വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്നടത്തി .നല്ല ആരോഗ്യ ശീലങ്ങളെ കുറിച്ചുള്ള ശുചിത്വ പാട്ട് ആംഗ്യപാട്ട് രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു.കൈ കഴുകൽ, രീതി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
ജൂൺ 9 – ആരോഗ്യം, വ്യായാമം, കായിക ക്ഷമത
എൽപി വിഭാഗം കുട്ടികളിൽ ലളിതവും രസകരവുമായ പ്രവർത്തനങ്ങളിലൂടെ ആരോഗ്യത്തെയും കായികക്ഷമതയെയും കുറിച്ച് അടിസ്ഥാനപരമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ദിവസത്തെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. താഴെപ്പറയുന്ന പ്രവർത്തനങ്ങൾ ഒന്നു മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് മുറികളിലും സ്കൂൾ ഗ്രൗണ്ടിലുമായി വിവിധ ഇ നം രസകരമായ പ്രവർത്തനങ്ങൾ നൽകിയാണ് ആരോഗ്യ കായിക ക്ഷമത ബോധവൽക്കരണ പരിപാടി നടത്തിയത്.
ആദ്യം അധ്യാപിക സ്വയം പരിചയപ്പെടുത്തുകയും പിന്നീട് കുട്ടികൾക്ക് സ്വയം പരിചയപ്പെടുത്താൻ അവസരം നൽകുകയും ചെയ്തു. ശേഷം "Simon says" എന്ന ആക്ഷൻ സോങ് കേൾപ്പിച്ച് അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ ചലിച്ചു.ഈ കളി കുട്ടികളെ കൂടുതൽ ഉന്മേഷവാന്മാരാക്കി. അടുത്തതായി കുട്ടികൾക്ക് അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണത്തെക്കുറിച്ച് ചോദിച്ചു കൊണ്ട് കഥയിലൂടെ ആരോഗ്യം എന്ന ഭാഗത്തേക്ക് പ്രവേശിച്ചു. " ആരോഗ്യരാമനും മടിയൻ കുട്ടപ്പനും" എന്ന കഥയിലൂടെ നല്ല ആരോഗ്യ ഭക്ഷണ ശീലങ്ങൾ കുട്ടികളിൽ എത്തിച്ചു.
നല്ല ഭക്ഷണം (കളി)
അധ്യാപിക ഭക്ഷണസാധനങ്ങളുടെ പേര് പറയും നല്ല ഭക്ഷണം ആണെങ്കിൽ കുട്ടികൾ"Thumps up" ആം ഗ്യവും മറിച്ച് ആണെങ്കിൽ " Thumps down" ആം ഗ്യവും കാണിക്കുന്നു. ചെറിയ കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഗെയിം ആയിരുന്നു ഇത്. മറ്റൊരു ഗെയിം കുട്ടികളെ രണ്ട് ഗ്രൂപ്പ് ആക്കി. ശേഷം കളി ഉപകരണം നൽകി (bowling pin) കൊണ്ട് കളിയുടെ നിയമങ്ങൾ വിശദീകരിക്കുന്നു. ബൗളിംഗ് പിൻ പിറകിലേക്ക് പാസ്സ് ചെയ്തു കൊടുത്ത് അവസാനത്തെ ആൾ ബൗളിംഗ് പിന്നുമായി മുൻപിൽ എത്തുമ്പോൾ കളി അവസാനിക്കുന്നു.
വ്യായാമങ്ങൾ
കുട്ടികളെ ഗ്രൗണ്ടിൽ ഇറക്കി അധ്യാപിക ലളിതമായ വ്യായാമങ്ങൾ കാണിക്കുന്നു. അധ്യാപികയുടെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ കൈകൾ വട്ടത്തിൽ കറക്കുന്നു, ചാടുന്നു, ശ്വാസം ഉള്ളിലേക്ക് എടുത്ത് പുറത്തേക്ക് വിടുന്നു, കാൽപാദം മുട്ട് വളയ്ക്കാതെ തൊടുന്നു... മുതലായ വ്യായാമങ്ങൾ ചെയ്തു.
സുംബ ഡാൻസ്
കുട്ടികളെ ഗ്രൗണ്ടിൽ വരിയായി നിർത്തി. അധ്യാപിക വേണ്ട നിർദ്ദേശങ്ങൾ നൽകി. Zumba യുടെ സ്റ്റെപ്പുകൾ പഠിച്ച് പരിശീലനം ലഭിച്ച കുട്ടികൾ എല്ലാവർക്കും മുൻപിൽ അവതരിപ്പിക്കുകയും അത് കണ്ട് മറ്റു കുട്ടികൾ ഏറ്റു കളിക്കുകയും ചെയ്തു. എല്ലാ കുട്ടികളും ഒരേ താളത്തിൽ ഒരേ വേഗത്തിൽ ഒരേ മനസ്സോടെ പങ്കാളികളായ ഈ പ്രവർത്തനം കണ്ണിനു കുളിർമയേകുന്ന ഒരു കാഴ്ചയായി.
ആരോഗ്യപ്രതിജ്ഞ
കുട്ടികളെ കൊണ്ട് ലളിതമായ ആരോഗ്യപ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിച്ചു.
ആരോഗ്യ വ്യായാമ കായിക ക്ഷമത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ കുട്ടികൾക്കും നന്ദി പറഞ്ഞുകൊണ്ട് കുട്ടികൾക്ക് കിട്ടിയ അറിവുകൾ വീട്ടിലുള്ളവർക്കും ചുറ്റുപാടും ഉള്ളവർക്കും പകർന്നു നൽകണം എന്ന സന്ദേശവുമായി ആണ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്.
ജൂൺ 10 – ഡിജിറ്റൽ അച്ചടക്കം
സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ സംവാദം നടന്നു. പോസ്റ്റർ നിർമ്മാണം, കഥാരചന എന്നിവയിൽ മത്സരങ്ങൾ നടത്തി.

- ഭക്ഷണം കഴിക്കുമ്പോൾ ടെലിവിഷൻ. മൊബൈൽ തുടങ്ങിയവ കാണുന്ന ശീലം
- ഒരു ദിവസം എത്ര സമയം ഇത് ഉപയോഗിക്കുന്നു
- ഡിജിറ്റൽ ഉപകരണങ്ങളെക്കുറിച്ചുള്ള അറിവ്
- സാമൂഹ്യ മാധ്യമത്തിൽ സ്വന്തം അക്കൗണ്ട് തുറക്കാനുള്ള മിനിമം പ്രായം
- ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം
ജൂൺ 11- പൊതു മുതൽ സംരക്ഷണം
പൊതുമുതൽ സംരക്ഷണവുമായി ബന്ധപ്പെട്ട് എന്താണ് പൊതുസ്വത്ത് റോഡുകൾ പാർക്കുകൾ ടോയ്ലറ്റുകൾ കുടിവെള്ളം സ്കൂൾ ഫർണിച്ചറുകൾ പുസ്തകങ്ങൾ ലൈബ്രറി തണൽ മരങ്ങൾ എന്നിവ എല്ലാം പൊതു സ്വത്തിൽ ഉൾപ്പെടുന്നവയാണെന്നും അവ നശിപ്പിക്കുന്ന പ്രവർത്തികളിൽ കുട്ടികൾ ഏർപ്പെടരുത് എന്നും അധ്യാപിക കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
ജൂൺ 12 – പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണമില്ലായ
ജൂൺ 12ന് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നതിനെ അടിസ്ഥാനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി കുട്ടികൾക്ക് സഹപാഠികളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തുക ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ എന്തെല്ലാം നേട്ടങ്ങളുണ്ട് എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം ഇതിനായി തിരഞ്ഞെടുത്ത പ്രവർത്തനം പന്ത് പാസിംഗ് ആയിരുന്നു കുട്ടികളെ രണ്ടു കൂട്ടങ്ങൾ ആക്കി അഭിമുഖമായി നിർത്തി ശേഷം ഓരോ കൂട്ടങ്ങൾക്കും ഒരു പന്ത് നൽകി ആദ്യം നിൽക്കുന്നയാൾ അടുത്തയാൾക്ക് പന്ത് കൈമാറണം ഏതു കൂട്ടമാണോ ആദ്യം പന്ത് കൈമാറി അവസാനത്തെ ആൾക്ക് കൈമാറുന്നത് ആ കൂട്ടം വിജയിച്ചതായി പ്രഖ്യാപിക്കും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത് കൂടെയുള്ളവർ ആശയക്കുഴപ്പത്തിൽ പെടാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാണ് പ്രവർത്തനം പൂർത്തിയാക്കിയത്
ജൂൺ 13 – പൊതു ക്രോഡീകരണം
-
വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട കരുതലുകൾ എന്ന സ്കിറ്റ്
-
സ്കിറ്റ്
-
ട്രാഫിക് ലൈറ്റ് ക്ലാസ്
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ പ്രവേശികയായി ജൂൺ 3 മുതൽ 13 വരെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 8 മേഖലകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി നടത്തുകയുണ്ടായി. ഓരോ ദിവസത്തെയും ക്ലാസ് തല പ്രവർത്തനങ്ങളിലെ മികവാർന്ന ഇനങ്ങൾ, അവതരണങ്ങൾ, സ്കിറ്റുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ
-
ഒന്നൊരുക്കം
-
ഒന്നൊരുക്കം
-
ഒന്നൊരുക്കം
-
ഒന്നൊരുക്കം
-
ഒന്നൊരുക്കം
-
ഒന്നൊരുക്കം
-
ഒന്നൊരുക്കം
-
ഒന്നൊരുക്കം
പ്രവർത്തന റിപ്പോർട്ട്
ഔപചാരികവിദ്യാഭ്യാസത്തിലേക്ക്കുട്ടികൾ സമർദ്ധമില്ലാതെ നിത്യവും എത്തിച്ചേരേണ്ടതുണ്ട്.അതിനായി കുട്ടിയുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനാനുഭവങ്ങൾ ഒന്നാം ക്ലാസിൽ ഒരുക്കണം.അതായത് കഥ പാട്ട് കളികൾ അഭിനയം etc....
സന്നദ്ധതാപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മുന്നോടിയായി മെയ് 20ന് ഒന്നാം ക്ലാസ് പി.ടി.എകൂടുകയുംവീട് ഒരുക്കത്തിനുള്ള നിർദ്ദേശങ്ങൾ നൽകുകയുംചെയ്തു.ഒന്നൊരുക്കത്തിൽ 10 ദിവസത്തെസന്നഗ്ദ്ധതാ പ്രവർത്തനങ്ങളാണ്ഉൾപ്പെടുത്തിയിരുന്നത്. ഏറെ പ്രവർത്തനങ്ങളിലും കുട്ടികൾഅത്യുത്സാഹത്തോടെ പങ്കെടുക്കുകയുംആസ്വദിക്കുകയും ചെയ്തു.ഇതിലുണ്ടായിരുന്ന ഏറെ പാട്ടുകളും അവർഹൃദ്യസ്ഥമാക്കുകയും താള ബോധത്തോടെ പാടുകയും അഭിനയിക്കുകയുംചെയ്തു.ചക്ക പാട്ട്,മഴ പാട്ട്,പാട്ടുനടത്തം etc...എന്നിവഅവർക്ക് ഏറെ പ്രിയപ്പെട്ടതായി തോന്നി.നിർമ്മാണ പ്രവർത്തനങ്ങളിലുംഅധ്യാപകരുടെഇടപെടൽആവശ്യമായിവന്നു എങ്കിലുംഅത്യുത്സാഹത്തോടെ അവർ അത് ഏറ്റെടുത്തു.ഇതിലു ണ്ടായിരുന്ന എല്ലാ കഥകളും ഏറെ ഇഷ്ടത്തോടെയും ആസ്വാദ്യതയോടെയുംഅവർ കേട്ടിരുന്നു.യാതൊരു സങ്കോചവും കൂടാതെ കഥഭാഗങ്ങൾ അഭിനയിച്ചു.ഇതിൽ ഉണ്ടായിരുന്നഎല്ലാ കളികളും ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു. ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെ യുമാണ്അവർ ഓരോ പരീക്ഷണങ്ങളിലും ഏർപ്പെട്ടത്.ഇംഗ്ലീഷ് എല്ലാ ആക്ടിവിറ്റുകളിലുംഅവർ ഉത്സാഹത്തോടെ പങ്കാളികളായി
10 ദിവസത്തെ സന്നഗ്ദ്ധതാ പ്രവർത്തനങ്ങൾ സമയബന്ധിതമായിതീർക്കാൻ കഴിഞ്ഞില്ല എങ്കിലുംകുട്ടികൾക്കും,അധ്യാപകർക്കും ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. പ്രീസ്കൂൾ അനുഭവമില്ലാതെ ഒന്നാം ക്ലാസിലെത്തുന്നകുട്ടികൾക്ക്അവരുടെ അനുഭവം വിടവുകൾപരിഹരിക്കുന്നതിനും,അധ്യാപികയുമായി ശക്തമായസൗഹൃദബന്ധംസ്ഥാപിക്കുന്നതിനും ഒന്നൊരുക്കപ്രവർത്തനങ്ങൾ ഏറെ പ്രയോജന കരമായിരുന്നു.
വായനാവാരം
വായനാവാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടന്നു. പി.എൻ. പണിക്കർ അനുസ്മരണം, വായനാ ക്വിസ്, പാഠത്തിൽ നിന്ന് വിദ്യാലയത്തിലേക്ക്, ചുമർ പത്രികയുടെ പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു.
പി.എൻ. പണിക്കർ അനുസ്മരണം
ജൂൺ 19 ന് വായനാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും സാംസ്കാരിക പ്രവർത്തകൻ കാൻഫെഡ് ആർ.പി. പണിക്കർ നിർവഹിച്ചു. പി.എൻ. പണിക്കരുമൊത്തുള്ള നിരവധി അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്ക് വെച്ചു. കുട്ടികൾ തയ്യാറാക്കിയ ചുമർ പത്രികയുടെ പ്രകാശനവും മറ്റ് അവതരണങ്ങളും നടന്നു. ഗോപുകൃഷ്ണൻ, ആശിഷ് വിനോദ്, ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം തുടങ്ങിയവർ സംസാരിച്ചു. അർച്ചന, ജിബി ടി ചാക്കോ, ശിവശങ്കർ ആർ പിള്ള എന്നിവർ വായനാദിനാശംസകൾ നേർന്നു.
പാഠത്തിൽ നിന്ന് വിദ്യാലയത്തിലേക്ക്ം
വായനാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പാഠപുസ്തകത്തിലെ കവി പരിപാടിയിൽ കവി ക്രിസ്റ്റി ഇലക്കണ്ണൻ പങ്കെടുത്തു. കവിതകൾ ചൊല്ലി. കുട്ടികളുമായുള്ള അഭിമുഖവും നടന്നു. മുതുവാൻ ഗ്രോതഭാഷയിൽ എഴുതിയ 'നെ്ഞ്ച്" (നഞ്ച്) എന്ന കവിത നാലാം ക്ലാസിലെ മലയാള പാഠാവലിയിലാണ് ഉള്ളത്. വാമൊഴിയായ മുതുവാൻ ഗോത്രഭാഷയ്ക്ക് പ്രത്യേക ലിപിയില്ല. തമിഴുമായി ധാരാളം സാമ്യമുണ്ട്. ആദ്യമായാണ് മുതുവാൻ ഗോത്രഭാഷയിലെ കവിത പാഠപുസ്തകത്തിൽ ഇടം നേടുന്നത്. തോട്ടിൽ നഞ്ച് കലക്കി മീൻപിടിക്കുന്നതിന്റെ പാരിസ്ഥിതികാഘാതമാണ് കവിതയുടെ ഇതിവൃത്തം. പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിയാണ് അടിമാലി കുറത്തിക്കുടി ആദിവാസി ഊരിലെ ക്രിസ്റ്റി ഇലക്കണ്ണൻ. സുകുമാരൻ ചാലിഗദ്ധ എഡിറ്റ് ചെയ്ത ഗോത്രകവിത എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച ക്രിസ്റ്റിയുടെ രചന വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. മുതുവാൻ ഗോത്രഭാഷയിലെ കവിതയ്ക്കൊപ്പം മലയാളത്തിലുള്ള തർജ്ജമയും ചേർത്തിട്ടുണ്ട്.
മൂന്നാം ക്ലാസ് മുതൽ കവിത എഴുതി തുടങ്ങിയ ക്രിസ്റ്റിയുടെ രചനകളിലേറെയും ചൂഷണത്തിനും പരിസ്ഥിതി നശീകരണത്തിനുമെതിരെയുള്ളവയാണ്. ഇരുട്ടും മിന്നാമിനുങ്ങും ഇതിവൃത്തമായ സ്ട്രീറ്റ് ലൈറ്റ്, കറുപ്പ്, അമ്മ തുടങ്ങിയവ പ്രധാന കവിതകളാണ്. അഞ്ചോളം കവിതകൾ മുതുവാൻ ഭാഷയിലെഴുതി മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ പി.ജി പ്രോഗ്രാമായി മലയാള സാഹിത്യവും ക്രിസ്റ്റി പഠിക്കുന്നുണ്ട്. ഇലക്കണ്ണൻ- പത്മ ദമ്പതികളുടെ മകനാണ്.
ക്രിസ്റ്റി ഇലക്കണ്ണൻ അവതരിപ്പിച്ച കവിത
'നെ്ഞ്ച്'
(മുതുവാൻ ഗോത്ര ഭാഷയിൽ)
തോട്ടില്
നെ്ഞ്ച് കലക്കിയാര്
ആദ്യം
കെല്ലാമുട്ടി ചത്ത്‌പൊങ്ങിയ്ത്
പിന്നാരാൻ, വെട്ട്വാൻ, പള്ള്ത്ത്, വാള,
മുശി, കോല, മുത്ക്ക്ല, മുള്ളിയൊക്ക
ചത്ത് പൊങ്ങിയ്ത് ഒക്കെ കെയിഞ്ഞ്പ്പ്നാ
തോടും
ചത്ത്‌പൊങ്ങിയ്ത്
മീനില്ലാണ്ട്
തോട്മാത്രമേണ
സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം ക്രിസ്റ്റിക്ക് വിദ്യാലയത്തിന്റെ ഉപഹാരം നൽകി. എസ്.ആർ.ജി. കൺവീനർ ബിന്ദു, മിനി. ജെ, അർച്ചന അശോക്, വൃന്ദ ബി.ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ചിത്രശാല
-
കവി സംസാരിക്കുന്നു
-
കവിയുമായി അഭിമുഖം
-
കവിയുമായി അഭിമുഖം
-
കവിയുമായി അഭിമുഖം
-
കൈരളി ചാനലിൽ
-
വായനാക്വിസ്
-
ഹെഡ്മാസ്റ്റർ ഉപഹാരം നൽകുന്നു
-
കവിതാവതരണം
-
മനോരമ
-
മാധ്യമം
-
ദേശാഭിമാനി
-
മാതൃഭൂമി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
സ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധദിന സന്ദേശം കുട്ടികൾക്കായി ജിബി ടീച്ചർ വായിച്ചു. ആദിത്യൻ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഷിഷ് വിനോദ്, സൂരജ്, രോഹിത്ത് എം. പിള്ള തുടങ്ങിയ വിദ്യാർത്ഥികൾ ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള പ്രസംഗങ്ങൾ നടത്തി. അദ്വൈത് അവതരിപ്പിച്ച കവിത ആകർഷകമായി. സ്കൂൾ ടീം അവതരിപ്പിച്ച യോഗ നൃത്തം, ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ റംസിയ , ശിവാനി, രുദ്ര രഞ്ജിത്ത്, നിധി ശങ്കർ, ആരാധ്യ തമ്പി, ജുവൽ, സ്നേഹ, അഭിജിത എന്നിവർ ലഘുനാടകം അവതരിപ്പിച്ചു. സ്കൂൾ ടീം അവതരിപ്പിച്ച ആക്ഷൻ ഡാൻസോടെ പരിപാടികൾ സമാപിച്ചു.
പിറ്റിഎ പൊതുയോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും
ഈ വർഷത്തെ ആദ്യ പിറ്റിഎ പൊതുയോഗത്തിന്റെ ഉദ്ഘാടനം വാർഡ് മെംബർ ഡാഡു കോടിയിൽ നിർവഹിച്ചു. ആൻഡേഴ്സൺ എ, പ്രസിഡന്റായും അനില വൈസ് പ്രസിഡന്റായും പുതിയ കമ്മിറ്റി നിലവിൽ വന്നു. പുതിയ ഉച്ചഭക്ഷണ കമ്മിറ്റി, മദർ പിറ്റിഎ എന്നിവയും തെരഞ്ഞെടുത്തു.
ഷുഗർ ബോർഡ്
കുട്ടികളിലെ പ്രമേഹം പ്രതിരോധിക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക പദ്ധതിയാണ് ഷുഗർ ബോർഡ്. വിദ്യാലയങ്ങളിൽ കുട്ടികളുടെ മധുരപദാർത്ഥഉപയോഗം കുറയ്ക്കാൻ ആലോചിച്ചിരുന്നു. . ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ഷുഗർ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു . അതിമധുര വസ്തുക്കളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ഇതിൽ കൃത്യമായ അറിയിപ്പുകൾ നൽകാനും നിർദേശിച്ചു.
-
ഷുഗർ ബോർഡ്
-
ഷുഗർ ബോർഡ് കൈമാറുന്നു
സ്കൂൾ പരിസരങ്ങളിൽ ലഭിക്കുന്ന ശീതളപാനീയങ്ങൾ, മധുരഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവയും പിൽക്കാല പ്രമേഹത്തിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. കുട്ടികളിൽ അമിതവണ്ണം, ദന്തരോഗങ്ങൾ, ഉപാപചയ വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനും അതിമധുരത്തിന്റെ ഉപയോഗം കാരണമാകുന്നുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിരുന്നു. അമിതമായ പഞ്ചസാര ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പും ബോധവത്കരണവും നൽകുകയാണ് ഷുഗർ ബോർഡുകളിലൂടെ ചെയ്യുക. സ്‌കൂൾ അടുക്കള, ക്ലാസ് മുറി, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം ബോർഡുകൾ സ്ഥാപിച്ചു. ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ എന്നിവയും നടത്തി.
സ്കൂൾ സുരക്ഷാ സമിതി

30/06/2025 പ്രഥമാധ്യാപകന്റെ അധ്യക്ഷതയിൽ സ്കൂൾ സുരക്ഷാ സമിതി യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു എഎസ് ഐ ശ്രീ രാജേഷ് കുമാർ ശ്രീമതി ലതിക ജെ എച്ച് ഐ ശ്രീ രാജേഷ് വാർഡ് മെമ്പർ ശ്രീ ജോയ് ജെ എസ് എം സി ചെയർമാൻ ആൻഡേഴ്സൺ അധ്യാപികമാരായ ശ്രീമതി മിനി ശ്രീമതി ജിബി ടി ചാക്കോ ശ്രീമതി ബിന്ദു എസ് വിദ്യാർഥികളുടെ പ്രതിനിധികളായി നാലാം ക്ലാസിലെ ജുവൽ മരിയ ജോഷി ഗോപു കൃഷ്ണൻ എന്നിവരെ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. വിദ്യാലയത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് തീരുമാനങ്ങൾ എടുത്തു. ക്ലാസ് പിടിഎ കൂടുന്നതോടൊപ്പം ഘട്ടം ഘട്ടമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. സിഗ്നൽ ബോർഡ് വയ്ക്കുന്നതിനായി പിഡബ്ല്യുഡി ഓഫീസിൽ കത്ത് കൊടുക്കാൻ തീരുമാനിച്ചു. 2/07/2025 ബുധനാഴ്ച ആരോഗ്യവകുപ്പിന്റെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കാം എന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
- ഫയർ എകസ്റ്റിൻഗ്യുഷർ റീഫിൽ ചെയ്യാൻ തീരുമാനിച്ചു
- അടുക്കളയിലെ ഗ്യാസ് പുറത്തു പുറത്തുവയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനെ അറിയിക്കാൻ തീരുമാനിച്ചു
- ഒറ്റയ്ക്ക് നടന്നു പോകുന്ന കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തണമെന്ന് പോലീസ് ഓഫീസർ അറിയിച്ചു
- അടിയന്തിര ഫോൺ നമ്പർ കുട്ടികൾ കാണുന്ന രീതിയിൽ പതിക്കാൻ തീരുമാനിച്ചു
- റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങൾ മുറിക്കാൻ പഞ്ചായത്തിന് നിവേദനം നൽകാൻ തീരുമാനിച്ചു
റാബിസ് ക്ലാസ്
പേ വിഷബാധ അഥവാ റാബിസ് തൃക്കരുവ ഹെൽത്ത് സെൻററിൽ നിന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ നഴ്സിംഗ് വിദ്യാർത്ഥികൾ കുട്ടികൾക്ക് ക്ലാസ് എടുത്തു ഇന്നത്തെ സാഹചര്യത്തിൽ പേവിഷബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നതിനാൽ ഈ ക്ലാസ്സിന്റെ പ്രാധാന്യം വളരെ വലുതായിരുന്നു വീട്ടിൽ ഒമിനിച്ചു വളർത്തുന്ന പട്ടി പൂച്ച എന്നിവയ്ക്ക് കൃത്യമായ ഇടവേളകളിൽ കുത്തിവയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിത്തന്നു. വീട്ടിൽ വളർത്തുന്നതോ മറ്റു മൃഗങ്ങളിൽ നിന്നോ കുഞ്ഞുങ്ങളിൽ നിന്നു കടി മാന്തൽ ചെറിയ പോറൽ എന്നിവ ഉണ്ടായാൽ പ്രഥമ ശുശ്രൂഷ ഉടനടി ചെയ്യുകയും പ്രതിരോധ കുത്തിവയ്പുകൾ കൃത്യസമയത്ത് മുഴുവൻ ഡോസുകളും എടുക്കേണ്ടതും വാക്സിനേഷൻ കാർഡ് സൂക്ഷിച്ച് വയ്ക്കേണ്ടതും ആണെന്ന് പറഞ്ഞുതന്നു. കടിയോ മാന്തലോ പോറലോ ടൻ തന്നെയാണ് പൈപ്പ് തുറന്ന് ആ ഭാഗം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും ഉടൻതന്നെ ആശുപത്രിയിൽ പോകേണ്ടതുമാണ് ഇങ്ങനെ സംഭവിച്ചാൽ ആ വിവരം മറച്ചു വയ്ക്കാതെ രക്ഷിതാക്കളെയോ അധ്യാപകരെ അറിയിക്കാൻ മടി കാണിക്കരുതെന്ന് ഓർമിപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിച്ചു
പാഴ് പുതുക്കം അപ്‍സൈക്കിൾ ഫെസ്റ്റിവൽ
2/07/2025 ന് സ്കൂളിൽ ഹരിത വിദ്യാലയത്തിന്റെ ഭാഗമായി പാഴ്‌പുതുക്കം അപ് സൈക്കിൾ ഫെസ്റ്റിവൽ സംഘടിപ്പിച്ചു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പാഴ്സ്തുക്കൾ ഉപയോഗിച്ച് പുതുമയാർന്ന ഉൽപ്പന്നങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു പഠനപ്രവർത്തനത്തിന് അനുയോജ്യമായതും സമൂഹത്തിന് പ്രയോജനപ്രദവുമായ കരകൗശല വസ്തുക്കൾ രക്ഷിതാക്കളുടെ സഹായത്തോടെയാണ് കുട്ടികൾ തയ്യാറാക്കിയത് രക്ഷിതാക്കളുടെയും കുട്ടികളുടെയും സർഗാത്മക കഴിവുകളുടെ പ്രദർശനം കൂടിയായിരുന്നു ഇത്
-
അപ് സൈക്കിൾ ഫെസ്റ്റിവൽ
-
പ്രദർശനം
-
പ്രദർശനം
-
പ്രദർശനം
അലിഫ് ടെസ്റ്റ്
3.7.2025 വ്യാഴാഴ്ച സ് കൂൾ തലത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് മത്സരത്തിൽ ആയിഷ . എ 3.B ഷഹാനാസ്. എസ് 3 A റംസിയ ഫാത്തിമ 3 B എന്നിവർ 1, 2, 3 സ്ഥാനത്തിന് അർഹരായി. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. ഉപ ജില്ലാ മത്സരത്തിൽ അയിഷ എ ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
പിറ്റഎ പ്രസിഡന്റ് ആൻഡേഴ്സൺ കൊല്ലം ഉപ ജില്ല ഓഫീസർ ആന്റണി പീറ്ററിനു നൽകി അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രമാണം:41409-KLM-AMP2025.pdf പ്രകാശനം ചെയ്തു.
-
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
-
അക്കാദമിക് മാസ്റ്റർ പ്ലാൻ കവർ
അന്തർ ദേശീയ ചക്ക ദിനം
ചക്ക ഡേ! അമ്മമാർ ഒറ്റക്കെട്ട് : സ്കൂൾ വളപ്പിലെ ചക്കഫലങ്ങൾ കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തിയ ഉച്ചഭക്ഷണം
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അന്തർദേശീയ ചക്ക ദിനാഘോഷത്തിനാണ് അമ്മമാർ ഒറ്റക്കെട്ടായി പിന്തുണയുമായി എത്തിയത്. സ്കൂൾ ഉച്ച ഭക്ഷണ കമ്മിറ്റിയുടെയും രക്ഷകർതൃ സമിതിയുടെയും തൃത്വത്തിലായിരുന്നു ചക്ക ദിനാഘോഷം. രാവിലെ തന്നെ സ്കൂളിലെത്തിയ പതിനഞ്ചോളം അമ്മമാർ ചക്കകൾ അരിഞ്ഞു വിവിധ വിഭവങ്ങളൊരുക്കാൻ കൂടിയത്. ചക്ക കറിയോടൊപ്പം പൂർവ്വ വിദ്യാർത്ഥികളുടെ വക മീൻ കറിയുമുണ്ടായിരുന്നു. ഇടിചക്കത്തോരൻ, കൊത്തു ചക്കത്തോരൻ, ചക്ക എരിശ്ശേരി, ചക്ക മുറുക്ക്, ചക്ക ഉപ്പേരി,, ചക്ക അട, ചക്ക ബജി, ചക്ക ചമ്മന്തി ചക്ക അപ്പം, ചക്ക ജ്യൂസ്, ചക്ക പായസം, എന്നിങ്ങനെ ഇരുപത്തഞ്ചോളം ചക്ക വിഭവങ്ങളാണ് കുട്ടികൾ പ്രദർശിപ്പിച്ചത്. സ്കൂൾ വളപ്പിൽ തന്നെയുണ്ടായിരുന്ന പത്തോളം ചക്കകളാണു ചക്ക സദ്യക്കായി തയ്യാറാക്കിയത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കൂ, ആരോഗ്യകരമായി ജീവിക്കൂ എന്ന വിഷയത്തിൽ പ്രപഞ്ച ഗ്രീൻ മാർട്ട് ഡയറക്ടർ ഷാജി ജി.ആർ ഭക്ഷണ രീതികളെക്കുറിച്ചും ആരോഗ്യ പരിപാലനത്തെക്കുറിച്ചും ക്ലാസെടുത്തു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ, കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, നൂൺ മീൽ ഓഫീസർ ചന്ദ്രലേഖ വി.ജി, പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ. എ, സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി മിനി. ജെ എന്നിവർ സംസാരിച്ചു. ജിബി ടി ചാക്കോ, നദീറാ ബീഗം, ബിന്ദു, മിനിമോൾ, അർച്ചന അശോക്, വിനു തുടങ്ങിയവർ നേതൃത്വം നൽകി.
-
മാതൃഭൂമി
-
സുപ്രഭാതം
-
ദേശാഭിമാനി
-
മനോരമ
-
കേരള കൗമുദി
-
ജനയുഗം
-
മാതൃഭൂമി
ദൃശ്യ മാധ്യമങ്ങളിൽ
| ടിവി | വാർത്താ ലിങ്ക് |
|---|---|
| സീ ടിവി | ചക്ക ദിനാഘോഷത്തെക്കുറിച്ച് സീ ടിവി യിൽ വന്ന വാർത്ത |
| അഷ്ടമുടി ലൈവ് ന്യൂസിൽ | ദിനാഘോഷത്തെക്കുറിച്ച് അഷ്ടമുടി ലൈവ് ന്യൂസിൽ വന്ന വാർത്ത |
ബഷീർ ദിനം - ജൂലൈ 5
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. രാവിലെ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സീനിയർ ടീച്ചർ ശ്രീമതി ജിബി ടി ചാക്കോ ബഷീർ അനുസ്മരണം നടത്തി. തുടർന്ന് കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ ഒരു സ്കിറ്റിലൂടെ പുനരാവിഷ്കരിച്ചു. വൈക്കം മുഹമ്മദ് ബഷീർ ആയി നാലാം ക്ലാസിലെ അയോധ് കൃഷ്ണ വേഷമിട്ടു. ആദ്യം 'മതിലുകൾ 'ആണ് അവതരിപ്പിച്ചത്. ഇതിൽ ബഷീർ ആയി നാലാം ക്ലാസിലെ സൂരജും നാരായണിയായി മൂന്നാം ക്ലാസിലെ ശ്രദ്ധയും വേഷമിട്ടു. തുടർന്ന് 'പൂവൻ പഴം' എന്ന കഥയിലെ അബ്ദുൽ ഖാദറും, ജമീല ബീവിയുമായി നാലാം ക്ലാസിലെ അമിതേഷ് എസ് പിള്ളയും ശിവദയും വേഷമിട്ടു. ശേഷം ബാല്യകാലസഖിയിലെ മജീദും സുഹറയും ആയി മൂന്നാം ക്ലാസിലെ സെഹിയോനും രുദ്രാ രഞ്ജിത്തും വേഷമിട്ടു. 'പ്രേമലേഖന'ത്തിലെ സാറാമ്മ എന്ന കഥാപാത്രത്തെ മൂന്നാം ക്ലാസിലെ ശിവാനി അവതരിപ്പിച്ചു.' മുച്ചീട്ടു കളിക്കാരന്റെ മകൾ' സൈനബയായി വേഷമിട്ടത് മൂന്നാം ക്ലാസിലെ ജോഷിക ആയിരുന്നു. അതിനുശേഷം രംഗത്തെത്തിയത് 'ആനവാരിരാമൻ നായരായി' മൂന്നാം ക്ലാസിൽ നിന്നും അഭി ദേവും, 'പൊൻ കുരിശ് തോമ'യായി മൂന്നാം ക്ലാസിലെ മേഘനാദും, 'എട്ടുകാലി മമ്മൂഞ്ഞായി' മൂന്നാം ക്ലാസിലെ ദേവജിത്തും വേഷമിട്ടു.' ഒറ്റക്കണ്ണൻ പോക്കർ ആയത് മൂന്നാം ക്ലാസിലെ ധ്യാൻ ഷാജിയാണ്. പാത്തുമ്മയായി മൂന്നാം ക്ലാസിലെ റംസിയ ഫാത്തിമയും, വേഷമിട്ടു. ബഷീർ മലയാളസാഹിത്യത്തിന് നൽകിയ ഈ കഥാപാത്രങ്ങളെ ഒരു സ്കിറ്റിലൂടെ പുനരാവിഷ്കരിച്ചു. ശേഷം ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ പുസ്തകം പരിചയപ്പെടുകയും വായിക്കുകയും ചെയ്തു. വളരെ മികച്ച രീതിയിൽ തന്നെ ബഷീർ ദിനം ആഘോഷിക്കാൻ സാധിച്ചു.
കഥക് ശിൽപ്പശാലയും നൃത്താവതരണവും
കഥയറിയാതെ ആട്ടം കാണാതിരിക്കാൻ കഥക് എന്താണെന്നും എങ്ങനെയാണെന്നും കുട്ടികളെ പഠിപ്പിക്കുകയാണ് പ്രസിദ്ധ കഥക് നർത്തകി സംഗീത ദസ്‍തിധർ. പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സാംസ്കാരിക വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന സ്പിൿമാകെ പരിപാടിയുടെ ഭാഗമായാണ് പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ കഥക് ശിൽപ്പശാലയും നൃത്താവതരണവും നടന്നത്. നാലാം ക്ലാസിലെ പരിസരപഠന പാഠപുസ്തകത്തിൽ കണ്ട കഥക് നൃത്തം കൺമുന്നിൽ അവതരിപ്പിക്കപ്പെട്ടത് കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നവ്യാനുഭവമായി. കഥ എന്ന വാക്കിൽ നിന്നാണ് കഥക് എന്ന പേര് ഉരുത്തിരിഞ്ഞത്. ശ്രീകൃഷ്ണകഥകളാണ് കഥക് നർത്തകർ അവതരിപ്പിച്ചിരുന്നത്. രാധയുടേയും കൃഷ്ണന്റേയും ലീലകൾ അവതരിപ്പിക്കുന്ന രാസലീല എന്ന നാട്യരൂപവും കഥക് കഥാവതാരകരുടെ മുദ്രകൾ ഉൾക്കൊള്ളിച്ച നാടോടിനൃത്തവും സംയോജിപ്പിക്കപ്പെട്ടാണ് ഈ നൃത്തരൂപം രൂപം കൊണ്ടത്.
ഗണേശസ്തുതിയോടെയാണ് കഥക് ആരംഭിക്കുന്നത്. “ആമദ്”(വന്ദനം) എന്ന ചടങ്ങോടെയാണ് വേദിയിൽ നർത്തകർ പ്രവേശിക്കുന്നത്. ഓരോ കാലിലും ഒരു കിലോയിലധികം ഭാരമുള്ള നൂറ്റിപ്പത്ത് ചിലങ്കകൾ ഉറപ്പുള്ള ചരടിൽ കോർത്തുകെട്ടുകയാണ് ചെയ്യാറ്.
ദൂരദർശൻ ഗ്രേഡഡ് ആർടിസ്റ്റും സിസിആർടി സ്കോളർഷിപ്പ് വിജയിയുമാണ് സംഗീത. പത്മഭൂഷൺ പണ്ഡിറ്റ് ബിർജു മഹാരാജിന്റെ മൂത്ത മകൻ പണ്ഡിറ്റ് ജയ്കിഷൻ മഹാരാജിന്റെ ശിഷ്യയാണ് ലഖ്നോ ഖരാനയിലെ സംഗീത ദസ്‍തിധർ. ബനാറസ് സർവകലാശാലയിൽ നിന്ന് കഥകിൽ എം.എ ബിരുദം നേടിയിട്ടുണ്ട്.താജ് മഹോത്സവം, ഡൽഹി കഥക് മഹോത്സവം, കഥക് അഞ്ജലി തുടങ്ങി നിരവധി കഥക് നൃത്തോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ കലാകാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ വിദ്യാലയത്തിന്റെ ഉപഹാരം നൽകി. സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, സ്പിക്മാകെ സ്റ്റേറ്റ് കോർഡിനേറ്റർ ഉണ്ണി മലപ്പുറം, സ്റ്റാഫ് സെക്രട്ടറി മിനി ജെ എന്നിവർ സംസാരിച്ചു. കഥക് എന്ന പാരമ്പര്യ നൃത്ത രൂപത്തെ കൂടുതൾ ഉൾകാഴ്‌ചയോടെ ആസ്വദിക്കാൻ കുട്ടികൾക്ക് കരുത്തു പകരുന്നതായിരുന്നു ശിൽപ്പശാലയും നൃത്താവതരണവും.
-
മാധ്യമം
-
മാധ്യമം
-
ദേശാഭിമാനി
-
മനോരമ
-
സിറാജ്
-
നർത്തകിയുമായി കുട്ടികളുടെ അഭിമുഖം
-
കലാകാരിക്ക് വിദ്യാലയത്തിന്റെ ഉപഹാരം നൽകുന്നു
-
നൃത്തത്തിൽ നിന്നും
-
കലാകാരിയെ വാർഡ് മെംബർ ആദരിക്കുന്നു
-
കഥക് നൃത്തത്തിൽ നിന്നും
-
പിറ്റിഎ അംഗങ്ങൾ
-
അധ്യാപകരോടൊപ്പം
-
കഥക്
ജൂലൈ 21 ചാന്ദ്രദിനാഘോഷം

പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ ചാന്ദ്ര ദിനാഘോഷങ്ങൾ തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ ഉത്ഘാടനം ചെയ്തു. അസ്ട്രോ ഫോട്ടോഗ്രാഫറും ഗവേഷകനുമായ ശാസ്ത്ര പ്രചാരകൻ ശരത് പ്രഭുവിന്റെ ക്ലാസ്സ് കുട്ടികളെ അൽഭുത ലോകത്തേക്ക് കൂട്ടികൊണ്ടുപോയി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെയും ചന്ദ്രൻറെ വൃദ്ധിക്ഷയങ്ങളുടെും വീഡിയോ പ്രദർശനവും നടന്നു. ബഹിരാകാശ യാത്രകൾക്കും ചാന്ദ്രയാത്രകൾക്കും റോക്കറ്റുകൾ ഉപയോഗിക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുത്തു. [1]
കേരള സർക്കാരിൻറെ വിദ്യാഭ്യാസ ചാനൽ ആയ വിക്ടേഴ്സിൽ ജ്യോതിശാസ്ത്ര ക്ലാസുകൾ നടത്തുന്ന ശരത് പ്രഭുവിന്റെ നേതൃത്വത്തിൽ തുടർന്ന് വാട്ടർ റോക്കറ്റ് നിർമ്മാണ ശിൽപ്പശാല നടന്നു. ശീതള പാനീയങ്ങളുടെ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് റോക്കറ്റുകൾ നിർമ്മിച്ചു. ജലത്തെ പ്രതിപ്രവർത്തന പിണ്ഡമായി ഉപയോഗിക്കുന്ന ഒരു തരം മാതൃകാ റോക്കറ്റാണ് വാട്ടർ റോക്കറ്റ്. സമ്മർദ്ദമുള്ള വാതകം, സാധാരണയായി കംപ്രസ് ചെയ്ത വായു വഴി വെള്ളം പുറത്തേക്ക് തള്ളപ്പെടുന്നു. എല്ലാ റോക്കറ്റ് എഞ്ചിനുകളെയും പോലെ, ഇത് ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ തത്വത്തിലാണ് പ്രവർത്തിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ നിന്നും റോക്കറ്റുകൾ വിക്ഷേപിച്ചത് കുട്ടികൾക്ക് ആനന്ദക്കാഴ്ചയായി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ സെലീന ഷാഹുൽ ഉൾ്പ്പെടെയുള്ള പഞ്ചായത്ത് അധികൃതരും രക്ഷകർത്താക്കളും പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. പ്രഥാമാധ്യാപകൻ കണ്ണൻ ഷൺമുഖം, ജിബി ടി ചാക്കോ, എസ്.ആർ.ജി. കൺവീനർ ബിന്ദു. എസ് എന്നിവർ സംസാരിച്ചു. അധ്യാപകരായ വൃന്ദ ബി.ആർ, മിനി. ജെ, അർച്ചന അശോക്, മിനി മോൾ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കി വന്ന റോക്കറ്റിന്റെ മോഡലുകളും പോസ്റ്ററുകളുംപ്രദർശിപ്പിച്ചു.
-
ചാന്ദ്രദിനാഘോഷ പരിപാടികളുടെ ഉത്ഘാടനം - ജോയി. വി, വാർഡ് മെംബർ
-
ചാന്ദ്രദിനാഘോഷം
-
ചാന്ദ്രദിനാഘോഷം -റോക്കറ്റ് മാതൃകകളുമായി കുട്ടികൾ
-
ചാന്ദ്രദിനാഘോഷം -റോക്കറ്റ് മാതൃകകളുമായി കുട്ടികൾ
-
ശരത് പ്രഭുവിന്റെ ക്ലാസ്
-
ഹെഡ്മാസ്റ്റർ
-
ജന്മഭൂമി
-
സ്കൂൾ വാർത്ത
-
മാതൃഭൂമി
ഉച്ച ഭക്ഷണത്തിന് പരിഷ്കരിച്ച മെനു
ആഗസ്റ്റ് 1 മുതൽ സർക്കാർ നിർദേശ പ്രകാരം പരിഷ്കരിച്ച മെനുവിൽ ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചു.
| തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
|---|---|---|---|
| നമ്പർ | ദിവസം | വിഭവം | ചിത്രം |
| 1 | DAY 1 | ചോറ്, പുളിശ്ശേരി, തീയൽ | കളത്തിലെ എഴുത്ത് |
| 2 | DAY 2 | ചോറ്, സാമ്പാർ, കാബേജ് തോരൻ | കളത്തിലെ എഴുത്ത് |
| 3 | DAY 3 | ചോറ്, പുളിശ്ശേരി, കടല മസാല | കളത്തിലെ എഴുത്ത് |
| 4 | DAY 4 | ഫ്രൈഡ് റൈസ്, സലാഡ്, വെജിറ്റബിൾ കുറുമ | കളത്തിലെ എഴുത്ത് |
| 5 | DAY 5 | ചോറ്, പൈനാപ്പിൾ പുളിശ്ശേരി, വൻ പയർ തോരൻ | കളത്തിലെ എഴുത്ത് |
| 6 | DAY 6 | ചോറ്, സോയാബീൻ, പുളിശ്ശേരി | കളത്തിലെ എഴുത്ത് |
| 7 | DAY 7 | ചോറ്, മുരിങ്ങയില കറി, തീയൽ | കളത്തിലെ എഴുത്ത് |
| 9 | DAY 8 | ചോറ്, കൂട്ടുകറി, വെള്ളരിക്ക പച്ചടി | കളത്തിലെ എഴുത്ത് |
| 9 | DAY 9 | ചോറ്, ലെമൺ റൈസ്, മുട്ട മസാല | കളത്തിലെ എഴുത്ത് |
| 10 | DAY 10 | ചോറ്, എരിശ്ശേരി, പുളിശ്ശേരി | കളത്തിലെ എഴുത്ത് |
| 11 | DAY 11 | ചോറ്, സാമ്പാർ, ബീറ്റ്റൂട്ട് തോരൻ | കളത്തിലെ എഴുത്ത് |
| 12 | DAY 12 | ചോറ്, കൂട്ടുകറി, പൈനാപ്പിൾ പച്ചടി | കളത്തിലെ എഴുത്ത് |
| 13 | DAY 13 | ചോറ്, വാഴക്കൂമ്പ് തോരൻ, ഓലൻ | കളത്തിലെ എഴുത്ത് |
| 14 | DAY 14 | ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല | കളത്തിലെ എഴുത്ത് |
| 15 | DAY 15 | തക്കാളി ചോറ്, സോയാബീൻ കറി | കളത്തിലെ എഴുത്ത് |
| 16 | DAY 16 | ചോറ്, സാമ്പാർ, മുരിങ്ങയില തോരൻ | കളത്തിലെ എഴുത്ത് |
| 17 | DAY 17 | ചോറ്, ദാൽ കുറുമ, അവിയൽ | കളത്തിലെ എഴുത്ത് |
| 18 | DAY 18 | ചോറ്, സാമ്പാർ, മുട്ട അവിയൽ | കളത്തിലെ എഴുത്ത് |
| 19 | DAY 19 | ചോറ്, പനീർ കറി, അച്ചിങ്ങ പയർ തോരൻ | കളത്തിലെ എഴുത്ത് |
| 20 | DAY 20 | ചോറ്, പരിപ്പ് കറി, കോവയ്ക്ക തോരൻ | കളത്തിലെ എഴുത്ത് |
| തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
|---|---|---|
| തിങ്കൾ, വ്യാഴം | പാൽ | കളത്തിലെ എഴുത്ത് |
| ബുധൻ | മുട്ട | കളത്തിലെ എഴുത്ത് |
നെല്ലിക്ക ചമ്മന്തി
സ്കൂൾ വളപ്പിലെ നെല്ലിയിലെ നെല്ലിക്ക ഉൾപ്പെടുത്തി നെല്ലിക്ക ചമ്മന്തി നൽകിയത് രസകരമായി. കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ടു.
-
ഷെരീഫിക്ക നെല്ലിക്ക പറിക്കുന്നു
-
നെല്ലിക്ക
-
നെല്ലിക്ക ചമ്മന്തി
-
നെല്ലിക്ക
-
നെല്ലിക്ക ചമ്മന്തി
-
പോസ്റ്റർ
സ്പെഷ്യൽ
| വിഭവങ്ങൾ |
|---|
| റാഗി |
| സേമിയ പായസം |
| അവൽ നനച്ചത് |
| മില്ലറ്റ് പായസം |
ഹിരോഷിമ ദിനം
ഓണാഘോഷവും കരടികളിയും
കൊല്ലം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കളങ്ങര രാഘവനാശാന്റെ നേതൃത്വത്തിൽ അരിനല്ലൂർ കരടി കളി സംഘം കരടിപ്പാട്ടുകളോടെ കരടി കളി അവതരിപ്പിച്ചു. ഓണക്കാലത്ത് കൊല്ലം,കായംകുളം ഭാഗങ്ങളിൽ നടക്കുന്ന നാടൻ കലയാണ് കരടികളി. നാടൻ വാദ്യോപകരണങ്ങളായ കൈമണി, ഗഞ്ചിറ തുടങ്ങിയവയുടെയും പിന്നണിയിൽ കൈത്താളവുമാണ് കരടി കളിക്ക് ഉപയോഗിക്കുന്നത്. വായ്ത്താരിയും പാട്ടും ചുവടുകളുമായി കരടുകളി കുട്ടികളിൽ ആവേശമുണർത്തി. വാമൊഴിയായി തലമുറകൾ കൈമാറി വന്ന കരടിപ്പാട്ടുകളെക്കുറിച്ചും കലാരൂപത്തിന്റെ ചരിത്രത്തെക്കുറിച്ചും കളങ്ങര രാഘവനാശാൻ കുട്ടികളോട് വിശദീകരിച്ചു. പുരാണ ഇതിഹാസങ്ങളിലെ സംഭവങ്ങളും സമകാലിക സംഭവങ്ങളുമാണ് പാടി അവതരിപ്പികക്കുന്നത്. കരടി കളിയെ പരിപോഷിപ്പിക്കുകയും ജനകീയമാക്കാൻ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്ന കലാകാരനാണ് ഫോൿലോർ അവാർഡ് ലഭിച്ചിട്ടുള്ള കളങ്ങര രാഘവനാശാൻ. പിറ്റിഎ പ്രസിഡന്റ് എ. ആൻഡേഴ്സൺ കളങ്ങര രാഘവനാശാനെ പൊന്നാടയണിയിച്ച് ആദരിച്ചു. വാർഡ് മെംബർ ഡാഡു കോടിയിൽ, പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, ജിബി ചാക്കോ, മിനി. ജെ, മിനി മോൾ,വൃന്ദ, ഷെമി, നദീറബീഗം, എസ്.ആർ.ജി കൺവീനർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാ പരിപാടികളും ഓണ സദ്യയുമൊരുക്കിയിരുന്നു.
-
അരിനല്ലൂർ കരടികളിസംഘം അവതരിപ്പിച്ച കരടികളി
-
കരടികളിയിൽ നിന്ന്
-
കരടികളിയിൽ നിന്ന്
-
മാതൃഭൂമി
-
മാതൃഭൂമി
-
ദേശാഭിമാനി
-
മനോരമ
-
ജന്മഭൂമി
| ടി വി | വാർത്താ ലിങ്ക് |
|---|---|
| കേരള വിഷൻ ന്യൂസ് | കരടി കളി വാർത്ത കേരള വിഷൻ ന്യൂസിൽ |
| കൈരളി ന്യൂസ് | കരടി കളി വാർത്ത കൈരളിയിൽ |
| കൈരളി ന്യൂസ് | ഓണാഘോഷ വാർത്ത കൈരളിയിൽ |
| എസിവി ന്യൂസ് | കരടി കളി എസിവി ന്യൂസ് |
പ്രഭാത ഭക്ഷണം
തൃക്കരുവ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഗവ. എൽപി സ്ത്രൂളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി സെപ്തംബർ 18 ന് ആരംഭിച്ചു. മൂന്ന് സ്കൂളുകളിലെ 200 കുട്ടികൾക്കാണ് പ്രഭാതഭക്ഷണം നൽകുന്നത്. പ്രാക്കുളം ഗവ. എൽപി സ്ക്കളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുലഭ, പഞ്ചായത്ത് അംഗങ്ങളായ അജ്മീൻ എം.കരുവ, ഡാഡു കോടിയിൽ, വി. അനിൽ കുമാർ, ഐ. ഷീജ, എൽ. മഞ്ജു, ഷംലാ മുജാബ്, പഞ്ചായത്ത് സെക്രട്ടരി അജയകുമാർ, പ്രധാനാധ്യാപകൻ കണ്ണൻ ഷൺമുഖം തുടങ്ങിയവർ പ്രസംഗിച്ചു. ഇഡലി - ചമ്മന്തി, ദോശ - സാമ്പാർ, അപ്പം, ഇടിയപ്പം - കറി തുടങ്ങിയവയാണ് കുട്ടികൾക്ക് നൽകുന്നത്.
-
പദ്ധതിയുടെ ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ നിർവഹിച്ചു.
-
ഉദ്ഘാടനം
-
മാതൃഭൂമി
-
മലയാള മനോരമ
-
പ്രഭാത ഭക്ഷണ വിതരണം
-
പ്രഭാത ഭക്ഷണ വിതരണം
-
പ്രഭാത ഭക്ഷണ വിതരണം
-
പ്രഭാത ഭക്ഷണ വിതരണം
ഫ്രീ സോഫ്റ്റ്‍വെയർ ദിനാഘോഷം
-
ദിനാചരണത്തോടനുബന്ധിച്ച് എല്ലാ മെഷീനുകളിലും പുതിയ കൈറ്റ് ഓ.എസ് ഇൻസ്റ്റാൾ ചെയ്തു
-
പ്രതിജ്ഞ
-
പ്രതിജ്ഞ
-
പ്രതിജ്ഞ
വിദ്യാലയത്തിലെ മുഴുവൻ ലാപ്പുകളിലും ഉബുണ്ടുവിന്റെ പുതിയ കൈറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു. അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രതിജ്ഞ ചൊല്ലി.
സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രതിജ്ഞ
"സെപ്റ്റംബർ 20, ലോകമെങ്ങും സോഫ്റ്റ്വെയർ സ്വാതന്ത്യ ദിനമായി ആചരിക്കുന്ന ഈ വേളയിൽ, നമ്മൾ ഓരോരുത്തരും സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കളല്ല, മറിച്ച് അതിന്റെ ഭാവി ശില്പികളാണ്' എന്ന് തിരിച്ചറിയുന്നു. ഒരുമിച്ച്, നമ്മൾ ഒരു പ്രതിജ്ഞയെടുക്കുന്നു. എല്ലാ പുരോഗതിയുടെയും അടിസ്ഥാനം മനുഷ്യൻ പലപ്പോഴായി സ്വായത്തമാക്കിയ അറിവാണ്. തലമുറകളിലൂടെ കൈമാറി വികസിച്ചു വന്ന ആ അറിവ് ഉപയോഗിക്കാനും മെച്ചപ്പെടുത്താനും കൈമാറ്റം ചെയ്യാനും ഏതൊരു വ്യക്തിക്കും അവകാശമുണ്ടായിരിക്കണം എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. അറിവിൻറെ കുത്തകവത്കരണം ഒരു രംഗത്തും ഉണ്ടാകാതിരിക്കാനായി ഞാൻ പ്രയത്നിക്കും. സാങ്കേതികവിദ്യകളുടെ ഭാഗമായ സോഫ്റ്റുവെയറുകളുടെ നിർമ്മാണത്തെ സംബന്ധിക്കുന്ന അറിവുകൾ എല്ലാവർക്കും ഉപയോഗിക്കാനും പഠിക്കാനും മെച്ചപ്പെടുത്താനും കഴിയണമെന്ന് എന്ന് ഞാൻ തിരിച്ചറിയുന്നു. അതിനാൽ എല്ലാ വിജ്ഞാനത്തിന്റെയും സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നും പ്രവർത്തിക്കുമെന്നും ഞങ്ങൾ കൂട്ടായി പ്രതിജ്ഞ ചെയ്യുന്നു. അധ്യാപകരും രക്ഷിതാക്കളും ഞങ്ങൾക്ക് നൽകുന്ന എല്ലാ അറിവും, തുറന്ന മനസ്സോടെ സ്വീകരിക്കാനും അത് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനും ഞങ്ങൾ തയ്യാറാണ്. സൈബർ ലോകത്തിലെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാകാനും, സൈബർ സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമുള്ള അറിവുകൾ നേടാനും, സാങ്കേതികവിദ്യയെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു"
കളിയങ്കണം

പ്രീ-പ്രൈമറിയിലെയും ഒന്ന്, രണ്ട് ക്ലാസുകളിലെയും കുട്ടികളുടെ ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് 'കളിയങ്കണം' കിഡ്‌സ് അത്‌ലറ്റിക്‌സ് പദ്ധതിയുമായി എസ്.എസ്.കെ. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. വിവിധ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയുള്ള കളികളിലൂടെ കുട്ടികളുടെ മാനസിക വികാസവും അതുവഴി പഠനത്തിൽ താൽപര്യം വളർത്തിയെടുക്കുകയുമാണ് സ്‌പോർട്‌സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഫ്‌ളാറ്റ് റിംഗ്, ടെന്നിക്കോയ് റിംഗ്, ബീൻ ബാഗ്, ഹൂല ഹൂപ്‌സ്, സോസർ കോൺ, അജിലിറ്റി ഹർഡിൽസ് തുടങ്ങിയ ആറ് ഇനങ്ങളിലായി 30 വ്യത്യസ്ത കളിയുപകരണങ്ങളാണ് കിഡ്‌സ് അത്‌ലറ്റിക്‌സിന്റെ ഭാഗമായി വിതരണം ചെയ്തത്. ഈ ഉപകരണങ്ങൾ കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്.
തലച്ചോറിലെ ന്യൂറോണുകൾ തൊണ്ണൂറു ശതമാനവും വികസിക്കുന്ന എട്ടുവയസ്സുവരെയുള്ള കാലഘട്ടത്തിൽ സൂക്ഷ്മ, സ്ഥൂല പേശികൾക്കും പഞ്ചേന്ദ്രിയങ്ങൾക്കും ധാരാളം പ്രവർത്തനാനുഭവങ്ങൾ നൽകിയാൽ മാത്രമേ ന്യൂറോണുകൾ സജീവമാവൂ എന്നതിനാലാണ് പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിൽ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.
യുറീക്ക വിജ്ഞാനോത്സവം
ചിലമ്പൊലി സ്കൂൾ കലോത്സവം
ചിലമ്പൊലി എന്നു പേരിട്ട് 2025-26 ലെ സ്കൂൾ കലോത്സവം പ്രശസ്ത നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി കുട്ടികൾ കലാ പരിപാടിക അവതരിപ്പിച്ചു. ഒന്നാം സ്ഥാനത്തെത്തിയ കുട്ടികളെ സബ് ജില്ലാ കലത്സവത്തിലേക്ക് തെരഞ്ഞെടുത്തു.

സ്കൂളിന് പുതിയ കെട്ടിടം
നവ കേരള സദസിൽ കൊല്ലം നിയമസഭാംഗമായ എം. മുകേഷ് എം.എൽ.എ യുടെ ശുപാർശ പ്രകാരം രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു. പുതിയ കെട്ടിടത്തിന് പിഡബ്ല്യുഡി പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഴക്കു വശത്തെ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ശുചിമുറി സമുച്ചയവും നിർമ്മിക്കാനാണ് ഭരണാനുമതി ലഭിച്ചത്. വാലുവേഷൻ പ്രവർത്തനങ്ങൾ നടന്നു വരുന്നു. മേയിൽ പണി തുടങ്ങാനാകുമെന്ന് കരുതുന്നു.
-
പുതിയ കെട്ടിടത്തിന്റെ പ്ലാൻ
-
പരസ്യം
ഉപജില്ല ജില്ല കലോത്സവം 2025 - 26
കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഉപജില്ല കലോത്സവത്തിൽ പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ നിന്ന് 10 വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലുമായി 21 കുട്ടികൾ മത്സരിക്കുകയും 8 എ ഗ്രേഡ് 3 ബി ഗ്രേഡ് 1 സി ഗ്രേഡ് ഉൾപ്പെടെ 50 പോയിൻറ് നേടി ഓവറോൾ പത്താം സ്ഥാനം കരസ്ഥമാക്കി. അറബിക് സാഹിത്യോത്സവത്തിൽ 9 ഇനങ്ങളിൽ ഏഴ് കുട്ടികൾ മത്സരിക്കുകയും 7 A ഗ്രേഡ് 2 C ഗ്രേഡ് ഉൾപ്പെടെ 37 പോയിന്റോടെ ഓവറോൾ അഞ്ചാം സ്ഥാനം നേടുകയും ചെയ്തു.
റോഡ് സുരക്ഷിത മാർഗ് 25 പദ്ധതി
വിദ്യാർത്ഥികളിലൂടെ, കുടുംബങ്ങളിലേക്കും , സമൂഹത്തിലേക്കും , സുരക്ഷിതയാത്ര ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയും കുറ്റൂക്കാരൻ ഗ്രൂപ്പ്, എസ്‌സിഎംഎസ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷൻ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സുരക്ഷിത് മാർഗ് പദ്ധതി ആരംഭിച്ചു. പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ 24 .10 . 2025 വെള്ളിയാഴ്ച സ്കൂൾ റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ ആദ്യ യോഗം നടന്നു. കോ- ഓർഡിനേറ്റർ ഷെമി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ക്ലാസ് തലത്തിൽ തെരഞ്ഞെടുത്ത 30 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂൾ തല റോഡ് സേഫ്റ്റി ക്ലബ്ബ് രൂപികരിച്ചു. ക്ലബ്ബ് അംഗങ്ങൾക്ക് ക്ലബ്ബിൻ്റെ ഉദ്ദേശങ്ങളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. ശേഷം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

- പ്രസിഡൻറ് -ആര്യൻ 4.B
- വൈസ് പ്രസിഡൻറ് -ശബരിനാഥ് 4B
- സെക്രട്ടറി -ഭാഗ്യലക്ഷ്മി 4 . A
-
പ്രസിഡൻറ് -ആര്യൻ
-
വൈസ് പ്രസിഡൻറ് -ശബരിനാഥ്
-
സെക്രട്ടറി ഭാഗ്യലക്ഷ്മി
അതിനുശേഷംറോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു.റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട് ദേശാഭിമാനി , മലയാള മനോരമ, മാതൃഭൂമി , ജന്മഭൂമി, തുടങ്ങി ലഭ്യമാകുന്ന പത്രങ്ങളിൽ വരുന്ന പത്ര കട്ടിംഗ് ശേഖരിച്ച് ആൽബം തയ്യാറാക്കാൻ തീരുമാനിച്ചു.ആഴ്ചയിൽ ഒരു ദിവസം ക്ലബ് അംഗങ്ങൾ ഒത്തുകൂടി പ്രവർത്തനം വിലയിരുത്താനും പുതിയ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാനും തീരുമാനിച്ചു.ക്ലബ്ബിൻ്റെ ഉദ്ഘാടനം ഒക്ടോബർ 29 ന് നടത്താൻ തീരുമാനിച്ചു.സീനിയർ അസിസ്റ്റൻറ് ശ്രീമതി ജിബി .ടി .ചാക്കോ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.യോഗം അവസാനിച്ചു.
ഉദ്ഘാടനം
പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ 30.10.2025 വ്യാഴാഴ്ച സുരക്ഷിത് മാർഗ് 2025പദ്ധതിയും, റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനവും നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. എസ് കണ്ണൻ സ്വാഗതം അർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. ആൻഡേഴ്സൺ അധ്യക്ഷത വഹിച്ചു.കൊല്ലം ജോയിൻ്റ്. ആർ.ടി.ഒ ശ്രീ. ശരത്ചന്ദ്രൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾക്ക് റോഡ് നിയമത്തെ ക്കുറിച്ചും, വാഹന യാത്രകളിൽ ഹെൽമെറ്റ് ,സീറ്റ് ബെൽറ്റ് ഇവ ധരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, റോഡ് മുറിച്ചു കടക്കുമ്പോഴും, സൈക്കിൾ സവാരി ചെയ്യുമ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണ ക്ലാസ് നൽകി. സുരക്ഷിത് മാർഗ് 2025പദ്ധതിയുടെ Digital poster പ്രദർശിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ആഷിഷ് സുരക്ഷിതയാത്രയെക്കുറിച്ച് പ്രസംഗിച്ചു. രക്ഷിതാക്ക ളും,പങ്കെടുത്തു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ജിബി.ടി. ചാക്കോ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.



റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ മൂന്നാമത്തെ യോഗം7.11.2025 1.30 PM ന്ഹെഡ്മാസ്റ്റർ എസ് കണ്ണൻ സാറിന്റെ നേത്യത്വത്തിൽ നടന്നു. കോ ഓർഡിനേറ്റർ ശ്രീമതി ഷെമി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ക്ലബ്ബ് അംഗങ്ങളെല്ലാം പങ്കെടുത്തു.നേരത്തെ അറിയിച്ചിരുന്ന ആൽബം തയ്യാറാക്കൽ പ്രവർത്തനങ്ങളെക്കുറിച്ച് സർ , സംസാരിച്ചു.സ്കൂൾ പരിസരത്തെ അപകട സാഹചര്യങ്ങൾ ഓർമ്മപ്പെടുത്തുകയും ട്രാഫിക് സുരക്ഷ മിറർ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു.സ്കൂൾ ബസ്സിൽ വരുന്ന കുട്ടികളെ വാഹനങ്ങളിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നതിനായി മാസ്റ്റർ ,രോഹിത്ത്. എം..പിള്ള,കുമാരി. അഭിജിത ,കുമാരി. നിരഞ്ജന , കുമാരി.ജോഷിക എന്നിവരെ സ്കൂൾ ബസ് ക്രോസിംഗ് വാർഡൻ മാരായി നിയമിച്ചു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് , ട്രാഫിക് ബോധവൽക്കരണ പ്രദർശനം, ചിത്ര രചന, ക്വിസ് മത്സരംഎന്നിവ നടത്തുന്നതിന് കുറിച്ച് ചർച്ച ചെയ്തു.കുട്ടികളെല്ലാം താല്പര്യപൂർവ്വം പങ്കെടുത്തു.ക്ലബ്ബ് പ്രസിഡൻറ്. മാസ്റ്റർ. ആര്യൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. യോഗം അവസാനിച്ചു.
ബോധവൽക്കരണ പ്രദർശനം
7.11.2025 ൽ നടന്ന യോഗത്തിൽ തീരുമാനിച്ചത് പ്രകാരം 14.11.2025 വെള്ളിയാഴ്ച റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ ഗ്രൗണ്ടിൽ ഒരു ബോധവൽക്കരണ പ്രദർശനംസംഘടിപ്പിച്ചു.റോഡ് സുരക്ഷയെക്കുറിച്ച് അറിയേണ്ട പ്രാഥമിക കാര്യങ്ങൾ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. കുട്ടികൾക്ക് റോഡ് നിയമത്തെക്കുറിച്ചും, സുരക്ഷയെക്കുറിച്ചും ഒരു അവബോധം ലഭിക്കാൻ ഈ പ്രദർശനം സഹായിച്ചു സമൂഹനന്മ കുട്ടികളിലൂടെ എന്ന സന്ദേശം നൽകാൻ ഈ പ്രദർശനത്തിന് കഴിഞ്ഞു.
പ്രദർശന ചാർട്ടുകൾ
- സിഗ്നൽ ലൈറ്റുകൾ - കാൽനടക്കാരുടെ ശ്രദ്ധയ്ക്ക്. ( സിഗ്നൽ ലൈറ്റുകൾ, ക്രോസിംഗ് ഡ്രിൽ I, ക്രോസിംഗ് ഡ്രിൽ 2)
- റോഡിൽ നടക്കുമ്പോൾ.
- റോഡ് മുറിച്ച് കടക്കുമ്പോൾ (ഓർമ്മിക്കുക)
- റോഡ് മുറിച്ച് കടക്കുമ്പോൾ (സിഗ്നൽ ഉള്ള സ്ഥലങ്ങളിൽ)
- റോഡ് സുരക്ഷയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങൾ.
- അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് എന്ത് ചെയ്യാം.
- ചില റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ.
- യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- സുരക്ഷിതമായി ബസ്സിൽ യാത്ര ചെയ്യുന്നതിന് ചില നിർദ്ദേശങ്ങൾ.
- സൈക്കിൾ സവാരി ചെയ്യുമ്പോൾ (ഓർമിക്കുക)
- നിങ്ങളും റോഡ് സുരക്ഷിതത്വം.
- ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- അഞ്ചും , പത്തും വയസ്സിന് ഇടയ്ക്കുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് എന്ത് ചെയ്യാം.
- Protect your life with Seat Belt and Helmet .
സേഫ്റ്റിമിറർ - ട്രാഫിക് ക്ലബ്ബ് ബോർഡ്
മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സ്കൂളിനു മുന്നിലെ കൊടും വളവിൽ സേഫ്റ്റിമിറർ സ്ഥാപിച്ചു. സ്കൂൾ വളപ്പിൽ ട്രാഫിക് ക്ലബ്ബ് ബോർഡും സ്ഥാപിച്ചു.
-
സേഫ്റ്റിമിറർ
-
സേഫ്റ്റിമിറർ
-
സേഫ്റ്റിമിറർ
പ്രദേശത്തെ ട്രാഫിക് ബോർഡുകളുടെ വൃത്തിയാക്കൽ
സ്കൂളിനു സമീപ പ്രദേശത്തെ ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി. വാർഡ് മെംബർ സതിയും പ്രവർത്തനത്തിൽ പങ്കെടുത്തു. മിനിമോൾ ടീച്ചറും ഷെമി ടീച്ചറും നേതൃത്വം നൽകി.
-
ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി.
-
ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി.
-
ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി.
-
വാർഡ് മെംബർ സതി
-
ഷെരീഫിക്ക
ട്രാഫിക് ഗെയിംസ്
കൈറ്റ് ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ട്രാഫിക് ഗെയിംസിന്റെ സഹായത്തോടെ ക്ലബ്ബംഗങ്ങൾ ട്രാഫിക് നിയമങ്ങൾ പരിചയപ്പെടുകയും മറ്റ് ക്ലാസിലെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
-
ട്രാഫിക് ഗെയിംസ്
-
ട്രാഫിക് ഗെയിംസ്
-
ട്രാഫിക് ഗെയിംസ്
-
ട്രാഫിക് ഗെയിംസ്
മഴവില്ല് 2025 പ്രീ പ്രൈമറി കലോത്സവം
പ്രീ പ്രൈമറി കലോത്സവം, മഴവില്ല് 2025, വലിയ ജനപങ്കാളിത്തത്തോടെ നടന്നു. കലോത്സവം പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ സർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. തുടർന്ന് കുട്ടികളുടെ കലാപ്രകടനങ്ങൾ നടന്നു ഈ പരിപാടിയിൽ എല്ലാ രക്ഷകർത്താക്കളും പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. ശിശുദിനവുമായി ബന്ധപ്പെട്ട ശിശുദിന പ്രസംഗം,ശിശുദിന പാട്ടുകൾ, മറ്റു കലാപരിപാടികളായ ഗ്രൂപ്പ് ഡാൻസ്,നാടോടി നൃത്തം, ഫ്ലവർ ഡാൻസ്, ആക്ഷൻ സോങ്ങ്,തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു ഓരോ കുട്ടിക്കും ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞു പങ്കെടുത്ത എല്ലാ കുട്ടികൾക്കും എച്ച്. എം കണ്ണൻ സാറും പിടിഎ പ്രസിഡന്റ് ആൻഡേഴ്സൺസാറും സമ്മാനങ്ങൾ നൽകി വൈകിട്ട് 4 മണിയോടുകൂടി കലാപരിപാടികൾ അവസാനിച്ചു
ട്രാഫിക് സിഗ്‍നൽ ക്ലാസ്
മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് വിദ്യാലയത്തിൽ നടക്കുന്ന സുരക്ഷിത് മാർഗ് - ട്രാഫിക് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവായ എച്ച്. ഷാനവാസ് സാറിന്റെ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടന്നു.കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ചു. ട്രാക്കുമായി ചേർന്നുള്ള ഗതാഗത ബോധവൽക്കരണ ക്ലാസുകളിൽ സജീവമാണിപ്പോൾ.
-
പോസ്റ്റർ
-
ഷാനവാസ് സാറിന്റെ ക്ലാസ്
-
ഉപഹാര സമർപ്പണം
-
സ്കൂൾ ലീഡർ
-
ഷാനവാസ് സാറിന്റെ ക്ലാസ്
സുരക്ഷിത യാത്ര ബോധവൽക്കരണ സ്കിറ്റ്
-
സ്കിറ്റ്
-
സ്കിറ്റ്
ട്രാഫിക് ക്ലബ്ബ് പ്രവർത്തനങ്ങൾ
-
ട്രാഫിക് നിയമങ്ങളെ ക്കുറിച്ചുള്ള പോസ്റ്റർ വായന
-
ട്രാഫിക് നിയമങ്ങളെ ക്കുറിച്ചുള്ള പോസ്റ്റർ വായന
-
ചിത്രരചനാ മത്സരം
-
ചിത്രരചനാ മത്സരം
-
ബോധവൽക്കരണം
ദേശീയ വിരവിമുക്ത ദിനാചരണം
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ വിരവിമുക്ത ദിനാചരണത്തിനോടനുബന്ധിച്ച് സ്കൂളിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ യുള്ള കുട്ടികൾക്കായി ആൽബൻഡസോൾ ഗുളിക നൽകി. ഒരു ഗുളികയാണ് (400 മില്ലിഗ്രാം) വിതരണം ചെയ്തത്. വാർഡ് മെംബർ സതി ഉദ്ഘാടനം ചെയ്തു.
-
വാർഡ് മെംബർ സതി
-
വാർഡ് മെംബർ സതി ഉദ്ഘാടനം ചെയ്യുന്നു
കൈയ്യെഴുത്ത് ദിനം
ജനുവരി 21 ന് കൈയ്യെഴുത്ത് ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി കൈയ്യെഴുത്ത് മത്സരം നടത്തി. മികച്ചവ പ്രദർശിപ്പിച്ചു. മികച്ച കൈയ്യെഴുത്തിനുള്ള സമ്മാനം മൂന്നാം ക്ലാസിലെ സ്വാതിക്ക് ഹെഡ്‍മാസ്റ്റർ നൽകി.
ക്ലാസ് തല പിറ്റിഎയും പഠന പിന്തുണയും
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ടാം ടേം മൂല്യ നിർണയത്തിനു ശേഷം എസ്.ആർ.ജി., പിറ്റിഎ എക്സിക്യൂട്ടീവ്, ക്ലാസ് തല പിറ്റിഎ എന്നിവ വിളിച്ചു ചേർത്തു. എൺപതു ശതമാനത്തോളം കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു.
-
വാർഡ് മെംബർ ശ്രീമതി. സതി ഉദ്ഘാടനം ചെയ്യുന്നു
-
പിറ്റിഎ പ്രസിഡന്റ് ശ്രീ. ആൻഡേഴ്സൺ
റിപ്പബ്ലിക് ദിനാഘോഷം
രാജ്യത്തിന്റെ എഴുപത്തിഏഴാം റിപ്പബ്ലിക് ദിനാഘോഷം വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങളുടെ ആലാപനവും പ്രസംഗ മത്സരവും നടന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ ജുവൽ മരിയ ജോഷി ഒന്നാം സ്ഥാനം നേടി. വാർഡ് മെംബർ സതി, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് അംഗം ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു.
-
പതാക ഉയർത്തൽ
-
ആർ.പി. പണിക്കർ
-
ദേശഭക്തി ഗാനം
-
ദേശഭക്തി ഗാനം
-
ദേശഭക്തി ഗാനം
-
ദേശഭക്തി ഗാനം
-
റിപ്പബ്ലിക് ദിനം
-
റിപ്പബ്ലിക് ദിന ക്വിസ് ഒന്നാം സ്ഥാനം - ജുവൽ മേരി ജോഷി
പരീക്ഷയെ സർഗാത്മകമായി എങ്ങനെ നേരിടാം?
സി.എം. കിഡ്സ് പരീക്ഷക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്കായി പരീക്ഷയെ സർഗാത്മകമായി എങ്ങനെ നേരിടാം? എന്ന വിഷയത്തിൽ കവി ശശിധരൻ കുണ്ടറയും വി.എം. രാജമോഹനും പങ്കെടുത്തു. വ്യത്യസ്തമായ കവിതകളുടെ അവതരണത്തോടെ വിവിധ ചോദ്യമാതൃകകൾ അവതരിപ്പിച്ചു. കവി ശശിധരൻ കുണ്ടറ സ്കൂൾ ഗ്രന്ഥശാലക്ക് തന്റെ കാവലും കൂവലും എന്ന കൃതി പുസ്തകോപഹാരമായി നൽകി.
-
കവി ശശിധരൻ കുണ്ടറ
-
കവി ശശിധരൻ കുണ്ടറ
-
കവി ശശിധരൻ കുണ്ടറ
-
കവി ശശിധരൻ കുണ്ടറ
-
കവി ശശിധരൻ കുണ്ടറ
-
കവി ശശിധരൻ കുണ്ടറ സ്കൂൾ ഗ്രന്ഥശാലക്ക് പുസ്തകോപഹാരം നൽകുന്നു
നേത്ര പരിശോധന
ആരോഗ്യവകുപ്പുമായി ചേർന്ന് കുട്ടികളുടെ നേത്ര പരിശോധന നടത്തി. 162 കുട്ടികളുടെ കണ്ണുകൾ പരിശോധിച്ചു. അമിത മൊബൈൽ ഉപയോഗത്തിനെതിരെയും സ്ക്രീൻ ടൈം അധികരിക്കുന്നതിനെത്തിരെയും ബോധവത്കരണം നടത്തി.
-
കുറിപ്പ്1
-
കുറിപ്പ്1
-
കുറിപ്പ്1
-
കുറിപ്പ്1
വിക്കിപീഡിയ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷം
ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25- പിറന്നാൾ ആഘോഷ പരിപാടികൾ കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ വിക്കിസംരംഭങ്ങളിലെ കാര്യനിർവാഹകനായ ഡോ. ഫുവാദ് ജലീൽ, കേക്ക് മുറിച്ച്, സ്കൂൾ ലീഡർ ജുവൽ മരിയ ജോഷിക്ക് നൽകി നിർവഹിച്ചു. വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ സഹകരണത്തോടെയായിരുന്നു സംഘാടനം. മുന്നൂറിലധികം ഭാഷകളിൽ പ്രചാരത്തിലുള്ള വിജ്ഞാനകോശത്തിന്റെ മലയാള പതിപ്പും അനുബന്ധ സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി പാഠശാല കുട്ടികൾക്കു പരിചയപ്പെടുത്തി. സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണി വിക്കിമീഡിയ കോമൺസിന്റെ പ്രാധാന്യവും പ്രവർത്തനവും കുട്ടികൾ പരിചയപ്പെട്ടു. ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം സ്വാഗതം പറഞ്ഞു. ജിബി ടി ചാക്കോ, വൃന്ദ ബി.ആർ, അർച്ചന അശോക് എന്നിവർ നേതൃത്വം നൽകി.
-
പിറന്നാൾ കേക്ക്
-
പോസ്റ്റർ
-
കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25- പിറന്നാൾ ആഘോഷ പരിപാടികൾ
-
കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25- പിറന്നാൾ ആഘോഷ പരിപാടികൾ
-
കേക്ക് വിതരണം
-
ഡോ ഫുവാദ് ജലീൽ
-
ഡോ ഫുവാദ് ജലീൽ
-
ഡോ ഫുവാദ് ജലീൽ വിക്കി സംരംഭങ്ങൾ പരിചയപ്പെടുത്തുന്നു
-
കണ്ണൻ
-
വിക്കി ക്ലാസ്
-
വിക്കി ക്ലാസ്
-
ജിബി ടീച്ചർ
-
ദേശാഭിമാനി വാർത്ത
-
മാധ്യമം വാർത്ത
-
കേരള കൗമുദി വാർത്ത
മണിപ്പൂരി നൃത്ത വിസ്മയം

സ്പിക് മാകെയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരി നൃത്ത പരിപാടി പ്രാക്കുളം ഗവ എൽ.പി സ്കൂളിൽ നടന്നു. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച മണിപ്പൂരി നർത്തകൻ ഡോ. സിനം ബസു സിംഗും സംഘവും ആണ് വേദിയിലെത്തിയത്. ഭാരതീയ പൈതൃകവും സാംസ്‌കാരിക മൂല്യങ്ങളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന സന്നദ്ധ സംഘടനയാണ് സ്പിക് മാകെ. മണിപ്പൂരി താളവാദ്യമായ പംഗ് (Pung) വാദകരിൽ പ്രശസ്തനായിരുന്ന ഗുരു സിനം ബോകുൽ സിംഗിന്റെ കൊച്ചുമകനാണ് ഡോ. സിനം ബസു സിംഗ്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ‘ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം’ ലഭിച്ചിട്ടുണ്ട്. ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അമേരിക്ക, റഷ്യ, ജപ്പാൻ, ഓസ്‌ട്രേലിയ, തായ്‌ലൻഡ്, വിയറ്റ്‌നാം തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലെ പ്രശസ്തമായ ഫെസ്റ്റിവലുകളിൽ അദ്ദേഹം മണിപ്പൂരി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ശൃംഗാർ മണി, നാട്യശ്രീ, നൃത്താഞ്ജലി പുരസ്കാരം, ശാസ്ത്രീയ സംഗീത രത്ന സമ്മാൻ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രധാന അവതാരകനായ സിനു ബസം സിംഗിനൊപ്പം ആറംഗ കലാകാരന്മാരുടെ സംഘവും ഉണ്ടായിരുന്നു.നർത്തകരായ രബീന്ദ്ര യെങ്കോം, നിങ്കൊമ്പം ഇബെടോംബി ചാനു (നർത്തകി), ചബുങ്ബാം മെറീന ചാനു, ഹുയിഡ്രോം സഞ്ജു ചാനു എന്നിവരോടൊപ്പം ഗായകനായ ഒയിനം കല്യാണ് സിംഗും വയലിനിസ്റ്റ് ചിങ്ബാം യായിപുരേമ്പയും പംഗ് എന്ന താളവാദ്യ വാദകൻ രാഹുൽ നോങ്തോമ്പും ചേർന്ന് കുട്ടികളെയും രക്ഷകർത്താക്കളേയും മണിപ്പൂരി സംഗീതത്തിന്റെയും നൃത്തത്തിന്റെയും അവാച്യ ലോകത്ത് എത്തിച്ചു. വിവിധ മണിപ്പൂരി നൃത്തങ്ങളായ പ്രപഞ്ചോൽപ്പത്തി വിവരിക്കുന്ന മെയ് പി ലൈചിംഗ് ജബോയ്, അഭിസാരിക, പരമ്പരാഗത മെയ്തി നൃത്തരൂപമായ പുങ് ചോലോം, രാസലീല തുടങ്ങിയ ഇനങ്ങൾ സംഘം അവതരിപ്പിച്ചു. പരമ്പരാഗത മെയ്തി നൃത്തരൂപമാണ് പുങ് ചോലോം. മണിപ്പൂരി സങ്കീർത്തന സംഗീതത്തിന്റെയും മണിപ്പൂരി ക്ലാസിക്കൽ നൃത്തത്തിന്റെയും ആത്മാംശംമുള്ള കലാരൂപമാണിത്. പുങ് ചോലോം എന്നാൽ 'ഡ്രം ഗർജ്ജനം' എന്നർത്ഥം. രാസലീലയുടെ മുന്നോടിയായാണ് പുങ് ചോലോം അവതരിപ്പിക്കുക. നർത്തകൻ ഒരേ സമയം നൃത്തം ചെയ്യുമ്പോൾ പുങ് (മൃദംഗം പോലെയുള്ള ഒരു താളവാദ്യം) വായിക്കുന്നു. സംഗീതത്തിന്റെ താളമോ ഒഴുക്കോ ലംഘിക്കാതെ അവർ ഈ അക്രോബാറ്റിക് ഇഫക്റ്റുകൾ ഉപയോഗിക്കുന്നു. ഒരു മൃദുലമായ താളത്തിൽ തുടങ്ങി ക്രമേണ ഇടിമുഴക്കമുള്ള ഒരു പാരമ്യത്തിലേക്ക് അത് വളരുന്നു. മണിപ്പൂരി ആയോധനകലകളായ താങ് ടാ, സരിത് സരക് എന്നിവയിൽ നിന്നും പരമ്പരാഗത മൈബി ജാഗോയിയിൽ നിന്നും കടമെടുത്തതാണ് പുങ് ചോലോം. നൃത്തകല ശൈവമത സ്വഭാവം വിട്ട് വൈഷ്ണവ മത വിശ്വാസത്തിന്റേതായി തീർന്നതിന്റെ ഉദാഹരണമാണു “മണിപ്പുരി രാസലീല'. വൈഷ്ണവർക്ക് ഈ നൃത്തരൂപം കേവലമായ ആനന്ദത്തിനുള്ളതു മാത്രമല്ല, ആരാധനയുടേതു കൂടിയാണ്. കൃഷ്ണനും രാധയും ഗോപിമാരും ചേർന്നുള്ള നാടകീയ രംഗമാണ് മണിപ്പുരി രാസലീലാ നൃത്തനാടകത്തിലെ ഏറ്റവും ആകർഷകമായവൽ ഒന്ന്. നൃത്തകല ശൈവമത സ്വഭാവം വിട്ട്വൈഷ്ണവ മതവിശ്വാസത്തിന്റേതായിത്തീന്ന സ്വഭാവ വിശേഷം ഈ നൃത്തത്തിൽ പ്രതിഫലിക്കുന്നു. നൃത്ത സങ്കീർത്തനങ്ങളാൽ കൃഷ്ണനും രാധയും ഗോപികമാരും നൃത്തവേദിയെ വൃന്ദാവനമാക്കി മാറ്റി.
സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം നൃത്ത സംഘത്തിന് സ്വാഗതം പറഞ്ഞു. പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ. എ, സ്പിക്മാകെ കോർഡിനേറ്റർ ഉണ്ണി കോട്ടക്കൽ, ഷാജി ജി.ആർ, സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ, സീനിയർ ടീച്ചർ ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.
-
മണിപ്പൂരി നർത്തകൻ ബസു സനം
-
സദസ്
-
സദസ്
-
പംഗ് ചൂലോം നൃത്തം
-
മണിപ്പൂരി നർത്തകൻ ബസു സനം
-
രാസലീല നൃത്തം
-
രാസലീല നൃത്തം
-
രാസലീല നൃത്തം
-
മണിപ്പൂരിൽ നിന്നുള്ള നൃത്ത സംഘം
-
മണിപ്പൂരിൽ നിന്നുള്ള നൃത്ത സംഘം അധ്യാപകരോടും പിറ്റിഎ അംഗങ്ങളോടും
-
മണിപ്പൂരിൽ നിന്നുള്ള നൃത്ത സംഘം അധ്യാപകരോടും പിറ്റിഎ അംഗങ്ങളോടും
-
സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പി.ജെ. ഉണ്ണിക്കൃഷ്ണൻ, സാഹിത്യവിലാസിനി ഗ്രന്ഥശാല സെക്രട്ടറി ഉണ്ണി എന്നിവർ ഹെഡ്മാസ്റ്ററോടൊപ്പം
-
രാസലീല നൃത്തം
-
രാസലീല നൃത്തം
മാധ്യമങ്ങളിലൂടെ
-
മനോരമ
-
ജൻമഭൂമി
-
മാതൃഭൂമി
-
മാതൃഭൂമി
-
മാധ്യമം
-
കേരള കൗമുദി
-
ജനയുഗം
-
ദേശാഭിമാനി
ഹാം റേഡിയോ പരിശീലനം
സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന ഹാം റേഡിയോ പരിശീലനം തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ. ടി ഉദ്ഘാടനം ചെയ്തു. നാൽപ്പതു വർഷത്തിലധികമായി അമച്വർ റേഡിയോ രംഗത്തു പ്രവർത്തിക്കുന്ന ക്വയിലോൺ അമച്വർ റേഡിയോ ലീഗ് (ക്യു.എ.ആർ.എൽ )സംഘടനയുമായി ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്. റേഡിയോ ഉപകരണങ്ങൾ ഉപയോഗിച്ച് ലോകമെമ്പാടും ബഹിരാകാശത്തുപോലും ആശയവിനിമയം നടത്താൻ പ്രാപ്തരാക്കുന്ന റേഡിയോ സേവനമാണ് ഹാം റേഡിയോ.
വിവിധ തരം വി.എച്ച്.എഫ്., യു.എച്ച്.എഫ് ഉപകരണങ്ങളുടെയും ആന്റിനകളുടെയും പ്രദർശനവും നടന്നു. പ്രാക്കുളം സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, വിവിധ വിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. വാർഡ് മെംബർ ലത, കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പിറ്റിഎ പ്രസിഡന്റ് എ ആൻഡേഴ്സൺ., പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി മിനി. ജെ, സീനിയർ ടീച്ചർ ജിബി ടി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. ക്യു.എ.ആർ.എൽ സംഘടനാ ഭാരവാഹികളായ രാജേഷ് ആർ.കെ നായർ, സുനിൽ രാധകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ലൈസൻസ്ഡ് ഹാമുകൾക്കായി ഫോക്സ് ഹണ്ട് ആന്റിന ശിൽപ്പശാലയും നിർമ്മാണവും അനുബന്ധമായി നടന്നു.
മാധ്യമങ്ങളിലൂടെ
-
കേരള കൗമുദി
-
മനോരമ
ശതോത്തര രജത ജൂബിലി - 125 ആം വാർഷിക ആഘോഷം
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സംഘാടനത്തിനായി പിറ്റിഎ എക്സിക്യൂട്ടീവ് ചേർന്ന് പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചു. സ്പിക്മാകെ സഹകരണത്തോടെ മണിപ്പൂരി നൃത്തം, ക്വയിലോൺ അമച്വർ റേഡിയോ ലീഗിന്റെ സഹകരണത്തോടെ ഹാം റേഡിയോ സെമിനാർ എന്നിവ നടത്തി.
-
വിളംബര റാലി പോസ്റ്റർ
-
ശതോത്തര രജത ജൂബിലി പോസ്റ്റർപ്പ്2
-
ശതോത്തര രജത ജൂബിലി നോട്ടീസ്
-
ശതോത്തര രജത ജൂബിലി നോട്ടീസ്
വിളംബര റാലി
തിങ്കളാഴ്ച കാഞ്ഞാ വെളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര റാലി തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോസമ്മ മാർഷൽ ഫ്ലാഗ് ഓഫ് ചെയ്തു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവതരണം ഓപ്പൺ സ്റ്റേജില നടന്നു. സ്കൂൾ അങ്കണത്തിൽ ശതോത്തര രജത ജൂബിലി സൂചകമായി സ്കൂൾ അങ്കണത്തിൽ 125 ബലൂണുകൾ കുട്ടികൾ പറത്തി ആഘോഷ പരിപാടികൾക്കു തുടക്കമായി.
-
പോസ്റ്റർ
-
കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു
-
പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ ചാക്കോ, മെംബർമാരായ ശ്രീകുമാർ, ലത എന്നിവർ
-
കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു
-
കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു
-
കാഞ്ഞാവെളി ജംഗ്ഷനിൽ ട്രാഫിക് ബോധവൽക്കരണ നാടകംഅവതരിപ്പിക്കുന്നു
-
കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു
-
കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു
-
കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു
-
കാഞ്ഞാവെളി ജംഗ്ഷനിൽ നിന്ന് റാലി പുറപ്പെടുന്നു
-
ട്രാഫിക് ബോധവൽക്കരണ നാടകം
-
ട്രാഫിക് ബോധവൽക്കരണ നാടകം
-
ട്രാഫിക് ബോധവൽക്കരണ നാടകം
-
ട്രാഫിക് ബോധവൽക്കരണ നാടകം
-
ട്രാഫിക് ബോധവൽക്കരണ നാടകം
-
പൂർവ വിദ്യാർത്ഥി കൂടിയായ തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാർഷലിന് ആദരവ് നൽകുന്നു
-
തുടക്കം
-
ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ 125 ബലൂണുകൾ പറത്തി എച്ച്.എം തുടക്കം കുറിക്കുന്നു.
-
ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം
പ്രാക്കുളം ഗവ എൽ പി സ്കൂളിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 17 ന് ഇരവിപുരം നിയമസഭാംഗം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി കൂടിയായ ചലച്ചിത്ര നടൻ കൊല്ലം തുളസി മുഖ്യാതിഥിയായിരുന്നു.പിറ്റി എ പ്രസിഡൻ്റ് എ ആൻഡേഴ്സൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം സ്വാഗതം പറഞ്ഞു. ദീർഘകാലം സ്കൂളിൽ പഠിപ്പിച്ച മുപ്പതോളം പൂർവ അധ്യാപകരെയും വിദ്യാർത്ഥികളെയും ചലച്ചിത്ര നാടക നടൻ കെ. പിഎസി ലീലാകൃഷ്ണൻ ആദരിച്ചു. കൊല്ലം ഉപജില്ല ഓഫിസർ ആൻ്റണി പീറ്റർ സമ്മാന ദാനം നടത്തി. എൻഡോവ്മെൻ്റുകളുടെ വിതരണം തൃക്കരുവ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ശ്രീകുമാർ നിരവഹിച്ചു. വാർഡ് മെംബർമാരായ സതി, ടി സി ഗിരി, ദിലീപ്, സജീവ്, ഡോ വിജയ മോഹൻ, ഡാഡു കോടിയിൽ , എസ് എസ് കെ ബി പി സി സുഭാഷ് പി.എം, പ്രാക്കുളം ജയപ്രകാശ്, അബ്ദുൽ ഷുക്കൂർ, മിനി ജെ, ജിബി ടി ചാക്കോ, പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികൾ സർഗ സന്ധ്യ 2026 പരിപാടികൾ നടന്നു. നാടൻ പാട്ട് ബാൻഡായ കരിന്തണ്ടൻ സ് കാലിക്കറ്റ് അവതരിപ്പിച്ച പാട്ടും പറച്ചിലും പരിപാടി സദസ്യരെ ആവേശത്തിലാക്കി.
ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ ചിത്രങ്ങളിലൂടെ
ചിത്രങ്ങൾ ശതോത്തര രജത ജൂബിലി ആഘോഷ പരിപാടി വിവിധ ദൃശ്യങ്ങൾ
ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ മാധ്യമങ്ങളിലൂടെ
-
മാതൃഭൂമി
-
ജന്മഭൂമി
-
ദേശാഭിമാനി
-
മാതൃഭൂമി
-
മലയാള മനോരമ
-
മാധ്യമം
-
കേരള കൗമുദി
-
ജന്മഭൂമി
-
ദേശാഭിമാനി
സ്നേഹാദരവ് 2026
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ അധ്യാപകരെയും സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ പൂർവ വിദ്യാർത്ഥികളെയും പ്രശസ്ത ചലച്ചിത്ര നടൻ കെ.പി.എ.സി. ലീലാകൃഷ്ണൻ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.
| ശതോത്തര രജത ജൂബിലി ആഘോഷം നാടൻപാട്ട് അവതരണം |
ശതോത്തര രജത ജൂബിലി ആഘോഷം കൊല്ലം തുളസിക്ക് ആദരം |
ശതോത്തര രജത ജൂബിലി ആഘോഷം മുൻ ഹെഡ്മിസ്ട്രസ് വിലാസിനി ടീച്ചർക്ക് ആദരം |
ശതോത്തര രജത ജൂബിലി ആഘോഷം മുൻ ഹെഡ്മാസ്റ്റർ ജേക്കബ്ബ് സാറിന് ആദരം |
ശതോത്തര രജത ജൂബിലി ആഘോഷം മുൻ അധ്യാപകൻ ഗീവഗീസച്ചന് ആദരം |
ശതോത്തര രജത ജൂബിലി ആഘോഷം മുൻ അധ്യാപിക അനിത ടീച്ചർക്ക് ആദരം |
|---|---|---|---|---|---|
ചടങ്ങിൽ പങ്കെടുത്ത പൂർവ അധ്യാപകർ
- പി.എൽ. ജേക്കബ്ബ് (മുൻ ഹെഡ്‌മാസ്റ്റർ)
- വിലാസിനി ടീച്ചർ (മുൻ ഹെഡ്‌മിസ്ട്രസ്)
- ഫാദർ ഗീവർഗീസ് തരകൻ (മുൻ അധ്യാപകൻ)
- ബിന്ദു കുമാരി കെ (മുൻ അധ്യാപിക)
- അനിത ടീച്ചർ (മുൻ അധ്യാപിക)
- ശ്യാമളകുമാരി കെ (മുൻ അധ്യാപിക)
- വിമലകുമാരി കെ (മുൻ ജീവനക്കാരി)
ചടങ്ങിൽ പങ്കെടുത്ത പൂർവ വിദ്യാർത്ഥികൾ
- കൊല്ലം തുളസി
- റോസമ്മ മാർഷൽ
- ആർ.പി പണിക്കർ
- ഡോ. വി. മീനാക്ഷി
- ഡോ. വിജയമോഹൻ എസ്
- ഡോ. അരുൺ രാജ് എസ്. റ്റി
- വി ശംഭുദാസ്
- ഡേവിഡ് വി. ജെ
- ഗീതാകുമാരി
- രതീഷ്
- ഡാഡു കോടിയിൽ
- ആർ. രോഹിണി കുട്ടിയമ്മ
- പങ്കജാക്ഷൻ നായർ
- സിന്ധു അനിൽ
- അസ്ഹർ എം.എം
- മിനി ജെ
- ഫ്രാൻസിസ് ജെ
- സുരേഷ് എം
- ടി.എസ് ഗിരി
- സജീവ് ആർ
- ദിലീപ് റ്റി
- സിദ്ധാർത്ഥൻ
- വത്സല ജോൺ
- ലത എസ്
എൻഡോവ്മെന്റ് വിതരണം
2025-26 വർഷത്തെ എൻഡോവ്മെന്റുകൾ
2025-26 വർഷത്തെ ടി.ഡി. സദാശിവൻ മെമ്മോറിയൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് - ജുവൽ മരിയ ജോഷിക്ക് തൃക്കരുവ ഗ്രാമ പഞ്ചായത്ത് അംഗം ടി.എസ്. ഗരി നൽകി.
-
ടി.ഡി. സദാശിവൻ മെമ്മോറിയൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് - ജുവൽ മരിയ ജോഷി
-
ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ സീലിയ സേവ്യറിന് നൽകുന്നു
-
ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ ആശിഷ് വിനോദിന് നൽകുന്നു
-
ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് തൃക്കരുവ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകുമാർ ആദിത്യൻ എസ്.ജെ ക്ക് നൽകുന്നു
-
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ. സ്റ്റീഫൻ ആന്റണിയുടെ ഓർമ്മക്ക് മകൻ ആൻഡേഴ്സൺ എ നൽകുന്ന കാഷ് അവാർഡ് ഗോപുകൃഷ്ണൻ ഏറ്റുവാങ്ങുന്നു
-
ഈ സ്കൂളിലെ പൂർവ അധ്യാപകനായിരുന്ന ശ്രീ. മാനുവൽ സാറിന്റെ ഓർമ്മക്ക് ചെറു മകൻ ആൻഡേഴ്സൺ എ നൽകുന്ന കാഷ് അവാർഡ് ശിവദ എൽ ഡോ വിജയമോഹൻ നൽകുന്നു
| 2024 25 വർഷത്തെ എൻഡോവ്മെന്റുകൾ | വിജയികൾ | വിജയികൾ | ||||
|---|---|---|---|---|---|---|
| എൻഡോവ്മെന്റുകൾ | ||||||
| 1 | സ്കൂളിലെ മികച്ച വിദ്യാർത്ഥിക്ക് ടി.ഡി. സദാശിവൻ മെമ്മോറിയൽ എൻഡോവ്മെന്റ് - മകൾ ശ്രീമതി. സായിശ്രീ എസ്.ബി.ഐ മാനേജർ നൽകുന്നത് | ജുവൽ മരിയ ജോഷി Std 4 | ||||
| 2 | ശ്രീ തങ്കപ്പൻ പിള്ള ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ മെമ്മോറിയൽ എൻഡോമെന്റ് 1 2 ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് | സെലിയ സേവ്യർ, ആഷിഷ് വിനോദ് Std 1 | ആദിത്യൻ എസ്.ജെ Std 2 | |||
| 3 | ശ്രീ കോലാടത്ത് നാരായണപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് മക്കൾ ഏർപ്പെടുത്തിയത് മൂന്നു നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്ക് | അതുല്യകൃഷ്ണ എം.എസ് Std 3 | രൂപേഷ് പിള്ള Std 4 | |||
| 4 | ശ്രീനാണു മെമ്മോറിയൽ എൻഡോമെന്റ് - മൂന്ന് നാല് ക്ലാസുകളിൽ വാർഷിക പരീക്ഷയ്ക്ക് മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് | അനാമിക ജി.എസ് Std 3 | വൈഗ വരുൺ Std 4 | |||
| 5 | ശ്രീരാഘവൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് പ്രാക്കുളം എൻഎസ്എസ് എച്ച്എസ് മുൻ അധ്യാപിക ജയ ടീച്ചർ നൽകുന്നത് ഓരോ ക്ലാസിലും പഠനത്തിൽ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക് | തൻമയ Std 1 | അശ്വിനി രാജീവ് Std 2 | ഷഹനാസ് Std 3 | ആദിദേവ് എം.ഡി Std 4 | |
| 6 | ശ്രീ ജനാർദ്ദനൻ പിള്ള മെമ്മോറിയൽ പ്രാക്കുളം കൃഷ്ണ ഭവനിൽ കുമാർ നൽകുന്നു ഇംഗ്ലീഷിനും കണക്കിനും വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് | കണക്ക് -ജുവൽ മരിയ ജോഷി Std3, | ഇംഗ്ലീഷ് -ദേവഗോവിന്ദ്. ആർ.എസ്Std3 | കണക്ക് -രൂപേഷ് എം പിള്ള Std4, അമാനഷിബു,അധിരജ് സന്ദീപ്,അമന്റ വിനോദ്,ദേവമിത്രStd4 | ഇംഗ്ലീഷ് -രൂപേഷ് എം പിള്ള, അധിരജ് സന്ദീപ് | |
| 7 | കലാകായികരംഗത്ത് മികവ് കാട്ടിയ കുട്ടികൾക്ക് പ്രാക്കുളം എൻഎസ്എസ് എച്ച്എസ്എസ് മുൻ ഹെഡ്മിസ്ട്രസ് ജയ ടീച്ചർ നൽകുന്ന എൻറോൾമെൻറ് | ശ്രദ്ധ ആർ ഗിരീഷ് STD : 1 | റംസിയ ഫാത്തിമ STD : 2 | അഭിജിത പി STD : 3 | വൈഗ വി.എസ് STD : 4 | |
| 8 | മൂന്നാം ക്ലാസിൽ പഠിക്കുന്ന വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് ഈ സ്കൂളിലെ മുൻ അധ്യാപിക ശ്രീമതി ഓമനക്കുട്ടിയമ്മ സാർ നൽകുന്ന എൻഡോമെന്റ് | അതുല്യകൃഷ്ണ എം.എസ് Std 3 | - | |||
| 9 | ഭാസ്കരൻ ജോത്സ്യൻ എൻഡോമെന്റ് (കലാകായിക പഠനരംഗത്ത് മികവ് പുലർത്തുന്ന എൽകെജി വിദ്യാർഥിക്കായി മുൻ വാർഡ് മെമ്പർ ശ്രീമതി നന്ദിനി നൽകുന്ന എൻഡോവ്മെൻറ് ) | ശിവ രഞ്ജിത്ത് എൽകെജി -- | ||||
| 10 | എൽകെജിയിലും യുകെജിയിലും പഠനത്തിൽ പുലർത്തുന്ന വിദ്യാർഥിക്ക് സ്കൂൾ വികസന സമിതി അംഗം ആർ പി പണിക്കർ സാർ നൽകുന്ന ക്യാഷ് അവാർഡ് | അദ്രിത് എ.ആർ എൽകെജി - - | മുഹമ്മദ് അദിനാൻ എ യുകെജി | - | ||
| 11 | പിതാവിൻറെ ഓർമ്മയ്ക്കായി അഞ്ചാം താഴത്തതിൽ ശ്രീ ബാബു ഏർപ്പെടുത്തിയ ശ്രീനിവാസൻ മെമ്മോറിയൽ പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡ് | ധീരവ് ദീപു എൽകെജി - - | ||||
| 12 | അറബിക്കലാ മേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വിദ്യാർത്ഥി സ്കൂൾ വിദ്യാർത്ഥിക്ക് വികസന സമിതി അംഗം ശ്രീ ഇബ്രാഹിംകുട്ടി സാർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് | റംസിയ ഫാത്തിമ STD : 3 | ||||
| 13 | അറബിക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടിക്ക് മിനി മോൾ ടീച്ചർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് | മുഹമ്മദ് സിനാൻ STD : 4 | ||||
| 14 | മികച്ച നിലയിൽ വാർത്ത വായിക്കുന്ന കുട്ടിക്ക് പൂർവ വിദ്യാർത്ഥിയും ആൻഡമാൻ ആകാശവാണി പോർട്ട് ബ്ലയർ നിലയത്തിലെ പ്രോഗ്രാം അനൗൺസറുമായ ശ്രീമതി ധന്യ വി.ജി നൽകുന്ന ക്യാഷ് അവാർഡ് | സൂരജ് എസ് STD : 4 | ആശിഷ് വിനോദ് STD : 2 | |||
| 15 | പഠനത്തിൽ സമർത്ഥനുംസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ ആൺകുട്ടിക്ക് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ. സ്റ്റീഫൻ ആന്റണിയുടെ ഓർമ്മക്ക് മകൻ ആൻഡേഴ്സൺ എ നൽകുന്ന കാഷ് അവാർഡ് | ഗോപുകൃഷ്ണൻ | ||||
| 16 | പഠനത്തിൽ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ പെൺകുട്ടിക്ക് ഈ സ്കൂളിലെ പൂർവ അധ്യാപകനായിരുന്ന ശ്രീ. മാനുവൽ സാറിന്റെ ഓർമ്മക്ക് ചെറു മകൻ ആൻഡേഴ്സൺ എ നൽകുന്ന കാഷ് അവാർഡ് | ശിവദ എൽ | ||||
| 17 | പഠനത്തിൽ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ യുകെജി വിദ്യാർത്ഥിക്ക് ഞാറയ്ക്കൽ പുകയിലപ്പുര വീട്ടിൽ ശ്രീമതി. സുജാകുമാരിയുടെ ഓർമ്മയ്ക്കായി മകളും ഈ സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയുമായ ശ്രീമതി. ദിവ്യ രമേഷ് ബാബു നൽകുന്ന കാഷ് അവാർഡ് | ദർശന എം യു.കെ.ജി |
സർഗസന്ധ്യ 2026
ഗ്രൂപ്പ് ഇനങ്ങളും വ്യക്തിഗത ഇനങ്ങളുമുൾപ്പെടെ മുപ്പതിലധികം ഇനങ്ങൾ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള നൂറ്റി എഴുപതോളം കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. എൽ.ഇ.ഡി വാൾ ഉൾപ്പെടെ ക്രമീകരിച്ച് വിപുലമായ ദൃശ്യ ശ്രാവ്യ മികവോടെ നടന്ന പരിപാടികൾ സദസിനെ ഏറെ ആകർഷിച്ചു. പൊതുയോഗത്തിനു ശേഷം വൈകുന്നേരം ഏഴു മണിയോടെ ആരംഭിച്ച പരിപാടികൾ പത്തു മണിയോടെ അവസാനിച്ചു.
-
നൃത്തം
-
നൃത്തം
-
നൃത്തം
-
നൃത്തം
-
നൃത്തം
-
നാടകം
പാട്ടും പറച്ചിലും
മണികണ്ഠൻ തവന്നൂർ, ധനേഷ് കാരയാട്, റിജു ആവള എന്നീ പ്രമുഖ നാടൻ പാട്ട് കലാകാരന്മാരടങ്ങുന്ന ടീം കരിന്തണ്ടൻസ് പ്രസിദ്ധമായ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. റീജു ആവള കഴിഞ്ഞ 25 വർഷക്കാലമായി വിവിധ നാടൻ കലാ മേഖലയിൽ ഗവേഷണം... ചെണ്ട, തുടി എന്നീ വാദ്യോപകരണങ്ങളിൽ പ്രാവീണ്യം. ഫോക് ലോർ അക്കാഡമിയുടെ കീഴിൽ ഫോക്ആർട്ട് റിസർച്ച് സെന്റെർ നടത്തിയ നാടൻ പാട്ട് മാപ്പിളപ്പാട്ട്, കോൽക്കളി , തുടി ഗോത്രനൃത്തങ്ങൾ എന്നിവയിൽ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ചിട്ടുണ്ട്.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ നാടൻ കലാമേളയിൽ നിരവധി തവണഗോത്രനൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന കേരളോൽസവമൽസരത്തിൽ നാടൻ പാട്ട്, നാടോടി നൃത്തം (ഗോത്രനൃത്തം) എന്നീ ഇനങ്ങളിൽസംസ്ഥാന വിന്നറാണ്. പാരമ്പര്യ കലാകാരനാണ്. തുടിയിൽ വേൾഡ് റെക്കോഡ് വിന്നറാണ്.പളിയ നൃത്തം, പണിയ നൃത്തം, മലപ്പുലയാട്ടം എന്നീ ഇനങ്ങളുടെ പരിശീലകനായും വിധികർത്താവായും സേവനമനുഷ്ഠിച്ചു വരുന്നു. സബ് ജില്ലാ ജില്ലാ - ഇന്റെർസോൺ, വിവിധ സോണൽ മൽസരങ്ങൾ, ആരോഗ്യ സർവ്വകലാശാല, അഗ്രികൾച്ചർ ഫെസ്റ്റ് എന്നിവയിൽ വിവിധ ഇനങ്ങളിൽവിധികർത്താവാണ്. 2019 ലെ കലാഭവൻ മണി പുരസ്കാരം, 2021 ലെ തൃശൂർ കലാഭവൻ മണി ഫൗണ്ടേഷന്റെ ഓടപ്പഴം പുരസ്കാരം, 2022 ലെ രവി അരീക്കൽ പ്രതിഭാ പുരസ്കാരം, 2023 ലെ ഉണർവ്വ് കൽപ്പറ്റയുടെ ചെറുക്ക്. പ്രതിഭാ പുരസ്കാരം എന്നീ ആദരവുകൾ നേടിയിട്ടുണ്ട്. 2024 ലെ കേരള ഫോൿലോർ അക്കാദമി അവാർഡ് ജേതാവാണ് മണികണ്ഠൻ തവന്നൂർ.
പഠനോത്സവം
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അക്കാദമിക മികവുകളുടെ ഉത്സവം, പഠനോത്സവം മജീഷ്യൻ ടി. സദാശിവൻ മാജിക് അവതരിപ്പിച്ചുകൊണ്ട് നിർവഹിച്ചു. കുട്ടികൾ പഠനത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് കാര്യങ്ങൾ നിർഭയമായി വിനിമയം ചെയ്യാനുള്ള അവസരം ഉത്സവാന്തരീക്ഷത്തിൽ ഒരുക്കിയിരുന്നു. ആത്മവിശ്വാസത്തോടെ പ്രായത്തിനനുയോജ്യമായി പ്രശ്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരം കുട്ടികൾക്കു ലഭിച്ചു. പിറ്റിഎ പ്രസിഡന്റ് എ. ആൻഡേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെംബർ സതി, സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, സ്കൂൾ ലീഡർ ജുവൽ മരിയ ജോഷി, വിദ്യാർത്ഥി പ്രതിനിധി ഗോപു എന്നിവർ സംസാരിച്ചു. റോഡ് സുരക്ഷിത് മാർഗ് പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ സികെപി ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം അഭിനന്ദനീയമായ നിലയിൽ നിർവഹിക്കുന്ന മുൻ പിറ്റിഎ അംഗം കൂടിയായ സ്പെഷ്യൽ പോലീസ് ഓഫീസർ നിസാർ എ, പൂർവ വിദ്യാർത്ഥികളായ തൃക്കരുവ പഞ്ചായത്ത് മെംബർ സിദ്ധാർത്ഥൻ, പ്രാക്കുളം ജയപ്രകാശ് എന്നിവരെ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം ആദരിച്ചു. പഠനോത്സവത്തിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള പ്രത്യേക അവതരണവും പ്രദർശനവും നടന്നു. പഠനോൽപ്പന്ന പ്രദർശനം, മികവ് അവതരണം, സ്കിറ്റ്, ലഘു പരീക്ഷണങ്ങളുടെ അവതരണം, അറിവ് പങ്ക് വയ്ക്കൽ എന്നിവയായിരുന്നു പഠനോത്സവത്തിലെ മുഖ്യ ഇനങ്ങൾ. എസ്.ആർ.ജി കൺവീനർ ബിന്ദു, സ്റ്റാഫ് സെക്രട്ടറി മിനി ജെ, സീനിയർ അസിസ്റ്റന്റ് ജിബി ടി ചാക്കോ, മിനിമോൾ, ഷെമി തുടങ്ങിയവർ നേതൃത്വം നൽകി.

-
പോസ്റ്റർ
-
പോസ്റ്റർ
-
പഠനോത്സവം
-
സുരക്ഷിത് മാർഗ്
-
സുരക്ഷിത് മാർഗ്
-
കുറിപ്പ്2
-
ആഷിഷ് വിനോോദ്
-
ഭാഗ്യലക്ഷ്മി
-
മാധ്യമം വാർത്ത
-
നസീർ സാറിനെ ആദരിക്കുന്നു
ഗ്രൂപ്പ് ഫോട്ടോകൾ
മറ്റ് ഗ്രൂപ്പ് ഫോട്ടോകൾ
-
LKG
-
UKG
അവലംബം
- ↑ /web/20250724152512/https://newspaper.mathrubhumi.com/kollam/news/kollam-1.10772056
