ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
9447539415 (സംവാദം | സംഭാവനകൾ)
9447539415 (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
====== ചേന്ദമംഗല്ലുർ ======
====== ചേന്ദമംഗല്ലൂർ ======
[[പ്രമാണം:47339school.jpeg|thump|എന്റെ വിദ്യാലയം]]  
[[പ്രമാണം:47339school.jpeg|thump|എന്റെ വിദ്യാലയം]]  



21:47, 21 നവംബർ 2025-നു നിലവിലുള്ള രൂപം

ചേന്ദമംഗല്ലൂർ

എന്റെ വിദ്യാലയം

ഹൈ ടെക് ക്ലാസ്സ്‌റൂം
ഹൈ ടെക് ക്ലാസ്സ്‌റൂം

കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 4 KM മാറി പ്രകൃതിസുന്ദരമായ ഗ്രാമമാണ് ചേന്ദമംഗല്ലുർ . ഉന്നതന്മാർ മംഗളമായി വസിക്കുന്ന നാട് എന്നാണ് ചേന്ദമംഗല്ലൂ‍‌‌ർ എന്ന പദത്തിന്റെ അ‌ർത്ഥം. ചേന്ദൻ മംഗലം കഴിച്ച ഊര് എന്നതിൽ നിന്നാണ് ഗ്രാമത്തിന് പേര് ലഭിച്ചതെന്നും പറയപ്പെടുന്നുണ്ട് .ഒരു പക്ഷെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളായിരിക്കാം തീർത്തും വേറിട്ടൊരു സംസ്കാരം ഗ്രാമത്തിനു സ്വായത്തമായത് .വർഷകാലം മുഴുവൻ രൗദ്രഭാവം കൊള്ളുന്ന ഇരുവഴിഞ്ഞിപ്പുഴയും അങ്ങനെ ഒറ്റപ്പെടുന്ന ഗ്രാമവും - ഇത് ചേന്ദമംഗല്ലൂരിന്റെ മാത്രം പ്രത്യേകതയാണ്. പ്രശസ്ത എഴുത്തുകാരൻ ഹമീദ് ചേന്നമംഗലൂർ , പത്രപ്രവ‌ർത്തകരായ ഒ അബ്ദുല്ല, ഒ അബ്ദു‌ർറഹ്മാൻ, സാംസ്‌കാരിക പ്രവർത്തകനായിരുന്ന ബി .പി മൊയ്‌ദീൻ എന്നിവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്. കേരളത്തിലെ ആദ്യത്തെ ഉറുദു ഭാഷാ പത്രമായിരുന്ന മലബാരീ ആവാസ് പ്രസിദ്ധീകരിച്ചത് ചേന്നമംഗല്ലൂരിൽ നിന്നാണ്.

villege

അതിരുകൾ

പടിഞ്ഞാറ്   : മണാശ്ശേരി

കിഴക്ക്‌        : കാരശ്ശേരി

തെക്ക്        :കൊടിയത്തൂർ

വടക്ക്‌        : മുക്കം

ഇരുവഞ്ഞിപ്പുഴ

GMUP SCHOOL CHENNAMANGALLOOR KOZHIKODE

അടുത്തുള്ള പ്രധാന പൊതു സ്ഥാപനങ്ങൾ

ജി എം യൂ പി എസ് ചേന്ദമംഗല്ലൂർ
  1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
  2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്
  3. എം വി ആർ റീജിയണൽ കാൻസർ സെന്റർ
  4. ഗവണ്മെന്റ് മാപ്പിള യൂ പി സ്കൂൾ, ചേന്ദമംഗല്ലൂർ
  5. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ

ശ്രദ്ധേയരായ വ്യക്തികൾ

  1. ഒ അബ്ദുറഹിമാൻ (പത്ര പ്രവർത്തകൻ)
  2. ഹമീദ് ചെന്നമംഗല്ലുർ (എഴുത്തുകാരൻ)
  3. ഒ അബ്ദുല്ല (എഴുത്തുകാരൻ)
  4. പി ടി കുഞ്ഞാലി (എഴുത്തുകാരൻ)
  5. K.T.C.ബീരാൻ -ഉറുദു ഭാഷ പണ്ഡിതൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1. സുന്നിയ്യ അറബിക് കോളേജ്

2. ഇസ്ലാഹിയ കോളേജ്

3. ചേന്നമംഗലൂർ എച്ച്  എസ് എസ്

4. ഗവണ്മെന്റ് മാപ്പിള യൂ പി സ്കൂൾ, ചേന്ദമംഗല്ലൂർ

5. IIM-K ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്  കോഴിക്കോട്

6. NIT C നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്

7. ഇസ്ലാഹിയ മീഡിയ അക്കാദമി

8. ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ

9. സ്കൂൾ ഓഫ് ഖുർആൻ ആൻറ് സയൻസ്, ചേന്ദമംഗല്ലൂർ

9. ഹെവൻസ് ഖുറാനിക് പ്രീസ്‌കൂൾ

ആരാധനാലയങ്ങൾ

1. ഒതയമംഗലം  ജുമാമസ്ജിദ്

2. സലഫി മസ്ജിദ്, ചേന്ദമംഗല്ലൂർ

3. തൃക്കുടമണ്ണക്ഷേത്രം

4. ശ്രീ മേച്ചേരി ശിവ ക്ഷേത്രം

5.സേക്രഡ്‌ ഹാർട്ട് ചർച് മുക്കം

6. ജുമാ മസ്‌ജിദ്‌  മുക്കം ഓർഫനേജ്

7. ദയാപുരം ജുമാ മസ്‌ജിദ്‌


ചിത്രശാല