"ജി.എൽ.പി.എസ്. തയ്യ‌ിൽ സൗത്ത് കടപ്പ‌ുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
|| സ്ഥലപ്പേര്= തയ്യ‌ില്‍ സൗത്ത്
|| സ്ഥലപ്പേര്= തയ്യ‌ില്‍ സൗത്ത്
| വിദ്യാഭ്യാസ ജില്ല=  Kanhangad
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12512
| സ്കൂള്‍ കോഡ്= 12512
വരി 10: വരി 10:
| സ്കൂള്‍ ഇമെയില്‍= 12512thayyilsouth@gmail.com
| സ്കൂള്‍ ഇമെയില്‍= 12512thayyilsouth@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= Cheruvathur
| ഉപ ജില്ല= ചെറുവത്തൂര്‍
| ഭരണ വിഭാഗം=പൊതു
| ഭരണ വിഭാഗം=പൊതു
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 7
| ആൺകുട്ടികളുടെ എണ്ണം= 7

23:08, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. തയ്യ‌ിൽ സൗത്ത് കടപ്പ‌ുറം
വിലാസം
തയ്യ‌ില്‍ സൗത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Suvarnan




ചരിത്രം

1943 ലാണ് വിദ്യാലയം ആരംഭിച്ചത്.സ്വകാര്യ വ്യക്തി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തില്‍ വാടക നല്‍കിയാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1995 ല്‍ 7 സെന്‍റ് സ്ഥലം രണ്ട് പേര്ല്‍ നിന്ന് ദാനാധാരമായി വാങ്ങുകയും ആ സ്ഥലത്ത് രണ്ട് ക്ലാസ് മുറിയും ചെറിയ ഒരു ഓഫീസും ഉള്‍പ്പെടുന്ന കെട്ടിടം പണിയുകയും ചെയ്തു. 2009ല്‍ സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 300 മീറ്റര്‍ അപ്പുറത്ത് 5 സെന്‍റ് വാങ്ങി അവിടെ 2 മുറി കെട്ടിടം പണിയുകയുമാണ് ഉണ്ടായത്. ആരംഭകലാത്ത് കുട്ടികള്‍ ധാരാളമുണ്ടായിരുന്നെങ്കിലും ആളുകള്‍ കൂട്ടത്തോടെ താമസം മാറ്റിയത് കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി.

ഭൗതികസൗകര്യങ്ങള്‍

   4 ക്ലാസ് മുറി മാത്രമാണ് സ്കൂളിന്‍റെ ഭൗതിക സാഹചര്യം എന്നു പറയുന്നത്. അതു തന്നെ രണ്ടിടങ്ങളിലായാണ്  സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന് പുറത്തായി അല്പം പോലും സ്ഥലമില്ല എന്നത് വളരെ പ്രയാസകരമാണ്. പച്ചക്കറി കൃഷി കുട്ടികള്‍ കളിക്കുന്നത് ഒക്കെ സ്വകാര്യ വ്യക്തികളുടെ  സ്ഥലത്താണ്. ലൈബ്രറി ലാബ് എന്നിവയൊന്നുമില്ല. സ്റ്റാഫ്റൂം, എച്ച്.എം.റൂം ഊട്ടുപുര എന്നിവയൊന്നും തന്നെയില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പച്ചക്കറി രണ്ട് വര്‍ഷമായി നല്ല നിലയില്‍ നടക്കുന്നു. അമ്മമാരുടെ സംഘം അതിന് നേതൃത്വം നല്‍കി വരുന്നു. കുട്ടികളുടെ എണ്ണക്കുറവ് ഈ മേഖലയിലെ പ്രവര്‍ത്തനത്തിനെ ദുര്‍ബലമാക്കുന്നു. ശാസ്ത്രമേളയില്‍ ലഘുപരീക്ഷണത്തില്‍ 2016 -17 വര്‍ഷത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം (A grade) നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

കെ.പ്രീത പ്രസിഡന്‍റായുളള പി.ടി.എ കമ്മിറ്റി സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇപ്പോഴത്തെ Headmaster പി.മാധവന്‍ മാസ്റ്ററാണ്. ആകെ 3 അധ്യാപകരും 1 അധ്യാപികയും 1 പി.ടി. സി.എം ഉം ഉണ്ട്. പഞ്ചായത്ത് പി.ഇ.സി സെക്രട്ടറിയും നിര്‍വ്വഹണോദ്യോഗസ്ഥനും ഹെഡ്മാസ്റ്റരാണ്.

മുന്‍സാരഥികള്‍

അബ്ബാസ്, വികെ.പി. സുലൈമാന്‍, പി.പ്രഭാകരന്‍, കെ.കുഞ്ഞിരാമന്‍, കെ.രാഘവന്‍, കെവി.കരുണാകരന്‍, പി.വി.നാരായണന്‍, സി.വി.ബാലഭാസ്ക്കരന്‍, കെ.പി.സരോജിനി, എം.ചന്ദ്രന്‍, സി.പി.ലക്ഷ്മിക്കുട്ടി, അനിയന്‍കുഞ്ഞ്, കെ.വി. എന്നിവര്‍ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പയ്യന്നൂരില്‍ നിന്നും വടക്കുമ്പാട് വന്ന് കടവ് കടന്നും ഉദിനൂര്‍ കടപ്പുറത്ത് നിന്ന് 45 മിനുട്ട് നടന്നു സ്കൂളിലെത്താം. നിലവില്‍ റോഡ് സൗകര്യങ്ങളൊന്നുമില്ല.