"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabna91 (സംവാദം | സംഭാവനകൾ)
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 143: വരി 143:
പ്രമാണം:19833-MLP-Inauguration 3.jpg|alt=
പ്രമാണം:19833-MLP-Inauguration 3.jpg|alt=
പ്രമാണം:19833-MLP-Inauguration min.jpg|alt=
പ്രമാണം:19833-MLP-Inauguration min.jpg|alt=
പ്രമാണം:19833-MLP-Inauguration 4.jpg|alt=
</gallery>
</gallery>
=='''വിഷരഹിത പച്ചക്കറിയൊരുക്കാൻ കുടുംബശ്രീയും'''==
തിരൂരങ്ങാടി: ജി .എൽ .പി. എസ് . ഒളകരയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു.
പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഫാർമർ ഫെസിലിറ്റേഷൻ സെന്റർ തളിർ ഫാർമേഴ്സ് ക്ലബ്ബിന്റെ കീഴിലാണ് "വിദ്യാലയത്തിന് ഒരു പച്ചക്കറിത്തോട്ടം" എന്ന പദ്ധതി ആരംഭിച്ചത്. വാർഡ് മെമ്പർതസ്‌ലീന സലാം പച്ചക്കറി തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ സിഡിഎസ് ചെയർപേഴ്സൺ ജീജാഭായ്  അധ്യക്ഷയായി. സ്കൂൾ ഉച്ചഭക്ഷണത്തിന് വിഷ രഹിത പച്ചക്കറി ലഭിക്കുന്നതിനോപ്പം കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുകയും പരിപാലിക്കുന്നതിനും അവസരം ഒരുക്കുക എന്നത്കൂടിയാണ് ഇതിൻറെ ലക്ഷ്യം.  ഇതിന് ആവശ്യമായ തൈകൾ പെരുവള്ളൂർ കൃഷിഭവനിൽ നിന്നാണ് ലഭിച്ചത്.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുസമദ് പി പി, എ ഡി എസ് പ്രസിഡന്റ് പങ്കജവല്ലി, ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരായ സോമരാജ് പാലക്കൽ,
റീന കെ,സലീം എ കെ , ഷീജ സിബി ജോസ്,  ,സജിത വി, ജയചന്ദ്രൻ കെ എന്നിവർ നേതൃത്വം നൽകി
.......
=='''സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.'''==
തിരൂരങ്ങാടി : ജി.എൽ.പി.എസ് . ഒളകരയിൽ രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശശികുമാർ കെ പതാകയുയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.  ക്വിസ് മത്സരം , ദേശ ഭക്തിഗാനം, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം തുടങ്ങിയ കലാ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെത്തിയ എല്ലാവർക്കും പായസവിതരണവും ഉണ്ടായിരുന്നു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് പി പി അബ്ദുസമദ്, ഇസ്മായിൽ കാവുങ്ങൽ, പ്രമോദ് കുമാർ സി വി ,  ശ്രീക്കുട്ടൻ മാഷ് ,സൈതലവി കെ കെ, വിനിത വി എന്നിവർ സംസാരിച്ചു. വായനാ ദിനമത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സ്കൂളിലെ മുൻ അധ്യാപകനായിരുന്ന മാഹിനലി മാസ്റ്ററുടെ പേരിലുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു.
=='''ഒളകരയോണം'''==
തിരൂരങ്ങാടി :  ജി .എൽ .പി . എസ് ഒളകരയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തോടൊപ്പം കുട്ടികളുടെ വിവിധ മത്സരയിനങ്ങളും അധ്യാപികമാരും അമ്മമാരും ഒരുമിച്ചുള്ള മെഗാ തിരുവാതിരയും അരങ്ങേറി. വിദ്യാർത്ഥികൾക്കും സ്കൂളിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാക്കൾക്കും ഓണസദ്യ ഒരുക്കിയിരുന്നു.  ഓണസദ്യക്കുള്ള മുഴുവൻ വിഭവങ്ങളും കുട്ടികൾ കൊണ്ടുവന്നാണ് കലവറ നിറച്ചത്.
പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കലാ മാസ്റ്റർ, വാർഡ്മെമ്പർ തസ്ലീനാ സലാം എന്നിവർ സ്കൂളിലെത്തി പരിപാടിയിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ കെ ശശികുമാർ, പിടിഎ പ്രസിഡൻറ് അബ്ദുസമദ് പി പി, കെ എം പ്രദീപ് കുമാർ, മൻസൂർ എ കെ , പ്രമോദ് സി വി , എം . ടി . എ . പ്രസിഡണ്ട് സൗമ്യ,അധ്യാപകരായ സോമരാജ് പാലക്കൽ , ഗ്രീഷ്മ പി.കെ, ഷീജ സിബി ജോസ്, റീന പി , സാലിം കെ ,മുസമ്മിൽ, റഹ്മത്ത് , സജിത പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
=='''ടോയ്‌ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം'''==
തിരൂരങ്ങാടി : പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണവാർഷിക പദ്ധതിയുടെ ഭാഗമായി ജി.എൽ . പി എസ് ഒളകരയിൽ നിർമ്മിച്ച ടോയ്‌ലറ്റുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ കലാം മാസ്റ്റർ നിർവഹിച്ചു.വാർഡ് മെമ്പർമാരായ ശ്രീമതി തസ്ലീന സലാം ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു. പി. മുഹമ്മദ്,പിടിഎ പ്രസിഡൻറ് പ്രമോദ് സി വി ,എസ് . എം സി ചെയർമാൻ കെ എം പ്രദീപ് കുമാർ,കെ കെ സൈതലവി,സലിം ചെമ്പൻ ,ഹെഡ്മാസ്റ്റർ ശശികുമാർ,മൻസൂർ എ.കെ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്