"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പത്തനംതിട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:


8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ  പരിശീലനം 2025 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി നടന്നു.    ഏപ്രിൽ മെയ് മാസങ്ങളിൽ നടന്ന 8, 9, 10 ക്ലാസുകളിലെ ICT പാഠപുസ്തക പരിശീലന പരിപാടി ജൂണിലും തുടരുകയും പരമാവധി അദ്ധ്യാപകർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കു കയും ചെയ്തു.
8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ  പരിശീലനം 2025 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി നടന്നു.    ഏപ്രിൽ മെയ് മാസങ്ങളിൽ നടന്ന 8, 9, 10 ക്ലാസുകളിലെ ICT പാഠപുസ്തക പരിശീലന പരിപാടി ജൂണിലും തുടരുകയും പരമാവധി അദ്ധ്യാപകർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കു കയും ചെയ്തു.
[[പ്രമാണം:ICT_Training_PTA.jpg|ലഘുചിത്രം]]
{| class="wikitable"
{| class="wikitable"
|S/N
|S/N

23:40, 21 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 2025

8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം 2025

8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം 2025 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി നടന്നു. ഏപ്രിൽ മെയ് മാസങ്ങളിൽ നടന്ന 8, 9, 10 ക്ലാസുകളിലെ ICT പാഠപുസ്തക പരിശീലന പരിപാടി ജൂണിലും തുടരുകയും പരമാവധി അദ്ധ്യാപകർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കു കയും ചെയ്തു.

S/N ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ എണ്ണം
1 8 246
2 9 204
3 10 310

സമഗ്രയിലെ റിസോഴ്സ് നിർമ്മാണം

പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.

ലിറ്റിൽ കൈറ്റ് ക്ലബുമായി ബന്ധപ്പെട്ട വരവു ചിലവ് കണക്കുകൾ

ലിറ്റിൽ കൈറ്റ് ക്ലബുമായി ബന്ധപ്പെട്ട വരവു ചിലവ് കണക്കുകൾ സ്കൂൾ തലത്തിൽ കൃത്യമാക്കാനും പരിശോധിച്ചുറപ്പിക്കാനും മാസ്റ്റർ ട്രെയിനേഴ്സിൻ്റെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ സബ്ജില്ലാ തലത്തിൽ പ്രവർത്തനങ്ങൾ നടത്തി.

ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ

ലിറ്റിൽകൈറ്റ് യൂണിറ്റുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജില്ലയിലെ 93 സ്കൂളുകളിൽ വിജയകരമായി പൂർത്തികരിക്കുകയും റിസൾട്ട് സമയബന്ധിതമായി നൽകുകയും യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.


ലിറ്റിൽ കൈറ്റ്സ് നോ‍‍ഡൽ ഓഫീസർമാരുടെ ജില്ലാതല ശില്പശാല (21.06.2025)

[[പ്രമാണം:LK Nodal Officers.jpg|ലഘുചിത്രം|പ്രമാണം:WhatsApp Image 2025-06-22 at 8.13.45 AM.jpeg

[[പ്രമാണം:LK Nodal Officers 2.jpg|ലഘുചിത്രം|

]]]]

ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി ഈ വർഷം മുന്തിയ പരിഗണന നൽകുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ പറഞ്ഞു.

ജില്ലയിൽ പ്രവർത്തിക്കുന്ന 90 യൂണിറ്റുകളിൽ നിന്നും 170 മാസ്റ്റർ/മിസ്ട്രസ്മാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളുംസെഷനുകളുംഉൾപ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മാതൃകകൾ, ആശയ പ്രചരണ രംഗത്ത് സ്കൂൾ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചർച്ചകളും നടന്നു.

വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. സെഷനുകളിലെ ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾക്ക് സമാപന സെഷനിൽ കൈറ്റ് സി.ഇ.ഒ വിശദീകരണം നൽകി.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - പ്രൈമറി പ്രഥമാധ്യാപകപരിശീലനം

പ്രൈമറി പ്രഥമാധ്യാപകർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ 27, 28 തീയതികളിലായി വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ 27, 28 തീയതികളിലായി നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 488 അദ്ധ്യാപകർ പങ്കെടുത്തു

വിദ്യാഭ്യാസ ജില്ല പങ്കെടുത്തവരുടെ എണ്ണം
1 തിരുവല്ല 212
2 പത്തനംതിട്ട 276
Total 488

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - PSITC മാരുടെ പരിശീലനം

പ്രൈമറി PSITC മാർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ ജൂൺ 28 മുതൽ വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ ഇതുവരെ നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 585 അദ്ധ്യാപകർ പങ്കെടുത്തു

വിദ്യാഭ്യാസ ജില്ല പങ്കെടുത്തവരുടെ എണ്ണം
1 തിരുവല്ല 257
2 പത്തനംതിട്ട 328
Total 585