"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഘുചിത്രം|ശ്രീ എടനാട് രാജൻ നമ്പ്യാർ. '''<u><big>അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലോകപ്രശസ്ത ചാക്യാർകൂത്ത് കുലപതിയും ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:ശ്രീ എടനാട് രാജൻ നമ്പ്യാർ..jpg|ലഘുചിത്രം|ശ്രീ എടനാട് രാജൻ നമ്പ്യാർ.]] | [[പ്രമാണം:ശ്രീ എടനാട് രാജൻ നമ്പ്യാർ..jpg|ലഘുചിത്രം|ശ്രീ എടനാട് രാജൻ നമ്പ്യാർ.]] | ||
[[പ്രമാണം:ശ്രീ .എടനാട് രാജൻ നമ്പ്യാർ.jpg|ലഘുചിത്രം|ശ്രീ .എടനാട് രാജൻ നമ്പ്യാർ]] | |||
'''<u><big>അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലോകപ്രശസ്ത ചാക്യാർകൂത്ത് കുലപതിയും ആയ ശ്രീ എടനാട് രാജൻ നമ്പ്യാരുടെ ഓർമ്മക്കുറിപ്പ്</big></u>''' | '''<u><big>അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലോകപ്രശസ്ത ചാക്യാർകൂത്ത് കുലപതിയും ആയ ശ്രീ എടനാട് രാജൻ നമ്പ്യാരുടെ ഓർമ്മക്കുറിപ്പ്</big></u>''' | ||
15:21, 4 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം


അകവൂർ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലോകപ്രശസ്ത ചാക്യാർകൂത്ത് കുലപതിയും ആയ ശ്രീ എടനാട് രാജൻ നമ്പ്യാരുടെ ഓർമ്മക്കുറിപ്പ്
അകവൂർ ഹെെസ്കൂളിൽ നടന്ന വാർഷിക പരിപാടിയിലും ഈ വർഷം നടന്ന യുവജനോൽസവത്തിൻ്റെ ഉദ്ഘാടന വേളയിലും , എന്നെ ക്ഷണിച്ച് , ആദരിക്കുുമ്പോൾ കഴിഞ്ഞ കാലത്തിലേക്ക് ഞാൻ ഈ ഓർമ്മകളിലൂടെ കടന്നുപോകുന്നു അന്നും ഇന്നും ഈ വിദ്യാലയത്തിൻ്റെ സ്നേഹവും കരുതലും.
എൻ്റെ ചാക്യാർകുത്തിൻ്റെ ആദ്യ അരങ്ങ് എൻ്റെ വിദ്യാലയമായ അകവൂർ ഹെെസ്കൂളിലാണ് . ആ അരങ്ങിൽ നിന്ന് കിട്ടിയ പ്രചോദനം ആണ് ഈ കലാരംഗത്തേക്കുള്ള എൻ്റെ ഊർജം . രണ്ട് പ്രാവശ്യം സംസ്ഥാനതലത്തിൽ സമ്മാനാർഹനാകാൻ എനിക്ക് ഭാഗ്യം ലഭിച്ചു . ക്ലാസ് ടീച്ചർ ആയിരുന്ന ആനീസ് ടീച്ചർ, മധുസാർ തുടങ്ങിയ ഒട്ടനവധി അദ്ധ്യപകരുടെ സ്നേഹവും പിന്തുണയും പ്രത്യേകം ഞാൻ ഓർമ്മിക്കുന്നു . ഒരിക്കൽ വിദ്യാലയത്തിൽ ചെന്നപ്പോൾ H.M ആയിരുന്ന മധുസാർ ഒരു ഡയറി എന്നെ കാണിച്ചു . എൻ്റെ സ്കൂളിലെ വിദ്യാർത്ഥിയായ രാജൻ കലാലോകത്ത് അറിയപ്പെടുന്ന ആളാകും . എന്ന് എൻ്റെ സ്കൂൾ വിദ്യാഭ്യാസകാലത്ത് മാഷ് എഴുതിയതാണത് . ഇന്ന് ഭഗവൽ കൃപയാലും ഗുരുക്കന്മാരുടെ അനുഗ്രഹത്താലും അമ്മയുടെ കാരുണ്യത്താലും വിദേശത്തം സ്വദേശത്തമായി പതിനായിരത്തിലധികം വേദികളിൽ പരിപാടി അവതരിപ്പിച്ച് കഴിഞ്ഞു . ദേശീയവും അന്തർദേശീയവും ആയ നിരവധി സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു . സംസ്ഥാന അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ എന്നെ തേടിയെത്തി . സംസ്കൃതസർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി . ഈ നിറവുകൾക്ക് നടുവിലും തിരശ്ശീല പൊങ്ങുമ്പോൾ ഞാൻ ആദ്യം കേട്ട എൻ്റെ വിദ്യാലയത്തിലെ കൂട്ടുകാരുടെ കെെയടിയുടെ മധുരത്തേക്കാൾ വലുതായി ഇതൊന്നും എനിക്ക് തോന്നുന്നില്ല . സംസ്ഥാനതലത്തിൽ പുരസ്ക്രതനായതിന് ശേഷമുള്ള അസംബ്ലിയിൽ ക്ലാസ് ടീച്ചറായ ആനീസ് ടീച്ചർ എന്നെ അഭിനന്ദിച്ചപ്പോൾ അനുഭവിച്ച ആനന്ദം വർണ്ണിക്കാൻ എൻ്റെ ഭാഷക്ക് ശക്തിപോര ഈ അരങ്ങിൽ തന്നെയാണ് ഞാൻ ഓട്ടൻതുള്ളലും നാടകവും അഭിനയിച്ചത് . അരങ്ങിലും അണിയറയിലും എന്നോടൊപ്പം തുടർന്നുകൊണ്ടിരിക്കുന്ന എൻ്റെ അനുജൻ ഹരിയേയും സഹോദരൻമാരായ നാരായണൻ, ചന്ദ്രൻ എന്നിവരേയും അനുസ്മരിക്കുന്നു . അമ്മ എടനാട് തങ്കം നങ്ങ്യരാണ് എൻ്റെ ഗുരു . അച്ഛൻ കൃഷ്ണൻ നമ്പ്യാരാണ് കലാലോകത്തെ പ്രചോദനം.
ഈ അച്ഛനും അമ്മയും ആണ് എൻ്റെ സുകൃതം . എൻ്റെ എല്ലാ നേട്ടങ്ങൾക്ക് പിറകിലും എൻ്റെ കുടുംബമാണ് . എൻ്റെ മകൻ യദുകൃഷ്ണൻ ഇന്ന് ആ പാത പിന്തുടരുന്നു . അരങ്ങിൽ മിഴാവ് വായിക്കാൻ മകൻ എൻ്റെ കൂടെ വരാറുണ്ട് . കലാലോകത്തിൻ്റെ ഏത് സിംഹാസനവും കാലം എനിക്കായി കരുതിവച്ചാലും ശ്രീമൂലനഗരം അകവൂർ ഹെെസ്കൂൾ തങ്കലിപിയിൽ എന്നും എൻ്റെ മനസ്സിലുണ്ടാകും . അച്ഛനും അമ്മയും അടങ്ങുന്ന കുടുംബമാണ്- ഞാൻ . ഈ വിദ്യാലയമാണ് എൻ്റെ അഭിമാനം സഹപാഠികളായ സുഹൃത്തുകളുടെ പ്രചോദനമാണ് ഊർജം- വിദ്യാലയത്തിലെ ഗുരുക്കന്മാരുടെ അനുഗ്രഹമാണ് എൻ്റെ വിജയം.