"വരിശ്യക്കുനി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 71: വരി 71:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps11.639697, 75.588708 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}

13:47, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വരിശ്യക്കുനി എം എൽ പി എസ്
വിലാസം
വരിശ്ശ്യക്കുനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Jaydeep




വരിശ്യക്കുനി മാപ്പിള എല്‍ പി സ്കൂള്‍

ചരിത്രം

വരിശ്യക്കുനി മാപ്പിള എല്‍ പി സ്കൂള്‍ ചോറോട് പഞ്ചായത്തിലെ വള്ളിക്കാട്ടില്‍ വരിശ്യക്കുനി എന്ന സ്ഥലത്ത് ബഹുമാന്യനായ പള്ളിയറവീട്ടില്‍ കുഞ്ഞമ്മദും മകനായ ശ്രീ പള്ളിയറവീട്ടില്‍ കോയോട്ടിഹാജിയും അബ്ദുറഹിമാന്‍ മുസലിയാരും ചേര്‍ന്ന് 1924ല്‍- പള്ളിയറവീട്ടില്‍ ഒരു ഒാത്തുപള്ളിക്കൂടം തുടങ്ങി. അന്ന് ഈ പ്രദേശത്തെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനത്തിനപ്പുറം മറ്റ് ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല അതുകൊണ്ടു തന്നെ ഒാത്തുപഠനം കഴിഞാല്‍ കുട്ടികള്‍ നേരെ വീട്ടിലേക്ക് പോകും.സ്കൂള്‍ പഠനത്തെക്കുറിച്ച് അവര്‍ക്ക് ഒരു അറിവും കിട്ടിയിരുന്നില് ഈ ചുറ്റുപാടിലാണ് 1925 ല്‍ ഒാത്തുപഠിക്കാനെത്തിയ പല പ്രായത്തിലുള്ള കുുട്ടികളില്‍ നിന്നും തിരഞ്ഞെടുത്തവരെ ഭാഷയും കണക്കും പഠിപ്പിക്കാനായി ഈ വിദ്യാലയം ആരംഭിച്ചത്അന്നുവരെ ഒാത്തുപഠനം മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് മറ്റുള്ള വിഷയങ്ങളും പഠിപ്പിക്കാന്‍ തുടങ്ങിയതോടെ വള്ളിക്കാട്, ഒഞ്ചിയം, വെള്ളികുളങ്ങര, വൈക്കിലശേരി, വരിശ്യക്കുനി, മുട്ടുങ്ങല്‍, എന്നീ ഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ ഈ സ്കൂളില്‍ എത്തിച്ചേര്‍ന്നു. അക്കാലങ്ങളില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട കുട്ടികളായിരുന്നു മുഴുവനും. 1 മുതല്‍ 5വരെ ക്ളാസുകളാണ് ഉണ്ടായിരുന്നത് . അന്നത്തെ ചുറ്റുപാടില്‍ മുസ്ളിം പെണ്‍കുട്ടികള്‍ 5-ാം തരത്തോടെ പഠനം നിര്‍ത്തുകയാണ് പതിവ് മറ്റു വിദ്യാലയങ്ങളില്‍ അവര്‍ തുടര്‍ന്നു പഠിച്ചിരുന്നില്ല. ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപകര്‍ ശ്രീ പി കെ മൗലവി ഒാര്‍ക്കാട്ടേരി, ജനാബ് കോയോട്ടി ഹാജി, ശ്രീ കോമുള്ളി നാരായണ പണിക്കര്‍, ശ്രീ കെ കെ ശങ്കരക്കുറുപ്പ് ജനാബ് കെ അബ്ദുറഹിമാന്‍ എന്നിവരായിരുന്നു. ഈ സ്കൂളില്‍ ഒന്നാമതെത്തിയ കട്ടി ശ്രീ പള്ളിയറവീട്ടില്‍ മൂസയും രണ്ടാമത്തെ കുട്ടി ശ്രീ പള്ളിയറവീട്ടില്‍ യൂസഫും ആയിരുന്നു. 1970 വരെ 5ാം തരം വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ധാരാളം വ്യക്തികള്‍ പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തിയിട്ടുണ്ട്.അവര്‍ പലരും വിദേശങ്ങളിലും സ്വദേശങ്ങളിലും ഒൗദ്യോഗികവും കച്ചവടവുമായി ഇന്നും തുടരുന്നു. ശ്രീ എന്‍ പി കുഞ്ഞമ്മദ് (മുന്‍ പ്രിന്‍സിപ്പാള്‍ അഴിയൂര്‍ ഗവ.ഹൈസ്കൂള്‍),അഡ്വ. എെ മൂസ്സ, ശ്രീ ഇബ്രാഹിം (മുന്‍ ആര്‍ ടി ഒ) ഇങ്ങനെ നീളുന്നു ആ പട്ടിക. ഇന്ന് ഈ വിദ്യാലയത്തിലെ അധ്യാപകരായി തുടരുന്നവര്‍ ശ്രീ പവിത്രന്‍ കെ പി, ശ്രീമതി രജനി കെ പി,ശ്രീമതി നസീമ എം കെ ശ്രീ സോമന്‍ സി എന്നിവരാണ്.

ഭൗതികസൗകര്യങ്ങള്‍

അ‍‍‌ഞ്ചു ക്ലാസു മുറികളുള്ള പ്രീ കെ ഇ ആര്‍ കെട്ടിടം, ഒരു മുറി ഉള്ള പോസ്റ്റ് കെ ഇ ആര്‍ കെട്ടിടം, 4കമ്പ്യട്ടര്‍ ഉള്ള കമ്പ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്റ് കണക്ഷന്‍, മൈക്ക് സെറ്റ്, കളിസ്ഥലം,ടൈല്‍സ് പാകിയ ബാത്റൂമും യൂറിനലും,ടൈല്‍സ് പാകിയ അടുക്കള എന്നിവ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ ശങ്കരക്കുറുപ്പ്
  2. ശ്രീ കുഞ്ഞബ്ദുള്ള പി വി
  3. ശ്രീമതി ശാന്തകുമാരി എന്‍ പി
  4. ശ്രീ ദാമോദരന്‍ വി പി
  5. ശ്രീ അശോകന്‍ പി സി
  6. ശ്രീമതി ജാനകിയമ്മ
  7. ശ്രീ അബ്ദുറഹിമാമന്‍ കെ എം
  8. ശ്രീമതി ഖമര്‍ബാന്‍
  9. ശ്രീസുകുമാരന്‍
  10. ശ്രീ മഹമൂദ്
  11. ശ്രീ മതി സുലോചന
  12. ശ്രീമതി നളിനി സി കെ
  13. ശ്രീമതി വിനീത പി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. അഡ്വ. എെ മൂസ്സ
  2. ശ്രീ ഇബ്രാഹിം (മുന്‍ ആര്‍ ടി ഒ)
  3. ശ്രീ എന്‍ പി കുഞ്ഞമ്മദ് (മുന്‍ പ്രിന്‍സിപ്പാള്‍ അഴിയൂര്‍ ഗവ.ഹൈസ്കൂള്‍)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=വരിശ്യക്കുനി_എം_എൽ_പി_എസ്&oldid=286397" എന്ന താളിൽനിന്ന് ശേഖരിച്ചത്