"വരിശ്യക്കുനി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{ | {{prettyurl|varissiakkuni up school}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=വള്ളിക്കാട് | | സ്ഥലപ്പേര്=വള്ളിക്കാട് |
10:58, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വരിശ്യക്കുനി യു പി എസ് | |
---|---|
വിലാസം | |
വള്ളിക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Jayakumarek |
വരിശ്യക്കുനി യു.പി. സ്കൂള്‍
ചരിത്രം
വരിശ്യക്കുനി യു.പി. സ്കൂള്‍ വടകര താലൂക്കില്‍ ചോറോട് വില്ലേജ് മുട്ടുങ്ങല്‍ അംശം രയരങ്ങോത്ത് ദേശത്ത് 1870 ല്‍ പ്രസിദ്ധമായ കൊളങ്ങാട്ടു തറവാട്ടിലെ ശ്രീ.കുഞ്ഞുണ്ണിനമ്പ്യാരാണ് വരിശ്യക്കുനി.യു.പി.സ്കൂള്‍ സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജരും ഹെഡ്മാസ്റ്ററും ശ്രീ.കുഞ്ഞുണ്ണി നമ്പ്യാരായിരുന്നു. നാടുമുഴുവനും ജാതി വ്യവസ്ഥ കൊടുമ്പിരികൊണ്ടപ്പോള്‍ ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും വിദ്യാലയത്തില്‍ പ്രവേശനം നല്‍കി ശ്രീ.കുഞ്ഞുണ്ണിനമ്പ്യാര്‍ മാതൃക കാട്ടി. തുടക്കത്തില്‍ നഴ്സറി ക്ലാസും 1,2,3,4 ക്ലാസുകളും ആരംഭിച്ചു.1918 ല്‍ അഞ്ചാം ക്ലാസും കൂട്ടിച്ചേര്‍ത്തു. ഈരാക്കുനിയില്‍ സ്ഥാപിച്ച സ്കൂള്‍ പിന്നീട് സൗകര്യാര്‍ത്ഥം വള്ളിക്കാടിനടുത്തുള്ള വരിശ്യക്കുനിയിലേക്ക് മാറ്റി. ആ പ്രദേശത്തിനടുത്തുള്ള മറ്റു സ്കൂളുകളില്‍ അഞ്ചാം ക്ലാസ് ഇല്ലാതിരുന്നതിനാല്‍ മയ്യന്നൂര്‍, മുട്ടുങ്ങല്‍,കണ്ണൂക്കര, ഒഞ്ചിയം, വിലാതപുരം, എടച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഈ വിദ്യാലയവുമായി ബന്ധപ്പെട്ടു.1928 ല്‍ ഈ സ്കൂള്‍ ഹയര്‍ എലിമെന്ററിയായി ഉയര്‍ത്തപ്പെട്ടു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫൈനല്‍ എക്സാമിനേഷന്‍ 1931ല്‍ ആരംഭിച്ചു. രണ്ടാം ലോക മഹായുദ്ധക്കാലത്ത് (1939-44) ചിലര്‍ അനധികൃതമായി ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവെക്കുകയും ഗ്രാമത്തില്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെടുകയും ചെയ്തപ്പോള്‍ ഈ വിദ്യാലയത്തിലെ അധ്യാപകര്‍ ഒരു കമ്മിററി രൂപികരിച്ച് അന്നത്തെ അസിസ്റ്റന്റ് കമേഴ്സ്യല്‍ ടാക്സ് ഓഫീസര്‍ ആയിരുന്ന ശ്രീ.കെ ഭാസ്കരനെ അഞ്ച് അംശങ്ങളില്‍ അരിവിതരണം നടത്താന്‍ സഹായിച്ചു. ഈ പ്രവര്‍ത്തനം ഒരു വന്‍വിജയമായപ്പോള്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു എന്നത് എടുത്തു പറയത്തക്കതാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉപ്പുസത്യാഗ്രഹമാരംഭിച്ചപ്പോള്‍ ഈ സ്കൂളിലെ അധ്യാപകരുടെ ആദ്യസംഘം കെ.കേളപ്പനൊപ്പവും രണ്ടാമത്തെ സംഘം പാലക്കാട്ടുള്ള കൃഷ്ണസ്വാമിക്കൊപ്പവും മൂന്നാമത്തെ സംഘം ഇ.സി.കുഞ്ഞിക്കണ്ണന്‍നമ്പ്യാര്‍ക്കൊപ്പവും സമരത്തില്‍ പങ്കെടുത്തു. അക്കാലത്ത് മദിരാശി സംസ്ഥാനത്തെ റവന്യൂ മന്ത്രിയായിരുന്ന ശ്രീ.പ്രകാശത്തിനും,പ്രൊഫസര്‍ രംഗക്കും വള്ളിക്കാട്ടില്‍ സ്വീകരണം നല്‍കിയിരുന്നു. ഈ സ്കൂളിലെ അധ്യാപകരായിരുന്നു അതിന്റെ പ്രധാന സംഘാടകര്‍.ഈ കാലഘട്ടത്തില്‍ തന്നെ പ്രസിദ്ധനായ മല്‍ക്കാനി എം.പി. ഈ സ്കൂള്‍ ഹാളില്‍ ചേര്‍ന്ന BSS പ്രവര്‍ത്തക യോഗത്തില്‍ അദ്ധ്യക്ഷവഹിച്ചു പ്രസംഗിച്ചിരുന്നു. 1953 ല്‍ കുഞ്ഞുണ്ണിനമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിന്റെ മകനായ കൃഷ്ണനടിയോടി മാസ്റ്റര്‍ സ്കൂള്‍ മാനേജരായി.അദ്ദേഹത്തിന്റെ മരണശേഷം അനുജന്‍ ശ്രീ.ശങ്കരനടിയോടി (റിട്ട.സബ്.രജിസ്ട്രാര്‍) ആണ് സ്കൂള്‍ മാനേജര്‍ .ഈ സ്കൂളിലെ മാനേജരെല്ലാം ഇവിടുത്തെ അധ്യാപകരായിരുന്നു എന്നതും ശ്രദ്ധേയമാണ്. 1978 നവംബര്‍ 4 ന് താലൂക്കിലാകെ അപകടം വിതച്ചുകൊണ്ട് വീശിയടിച്ച കൊടുങ്കാറ്റില്‍ ഈ സ്കൂളിന്റെ വടക്കുപടിഞ്ഞാറുള്ള ഹാള്‍ പൂര്‍ണമായും നിലംപതിച്ചു.സംഭവത്തെ തുടര്‍ന്ന് 6 -11 -1978 ന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ആയിരുന്ന ശ്രീ.പി.കെ.വാസുദേവന്‍ നായര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി.എച്ഛ്.മുഹമ്മദ് കോയ, അന്നത്തെ വടകര എം. എല്‍ .എ.ആയിരുന്ന കെ.ചന്ദശേഖരന്‍, ഉദ്യോഗസ്ഥ പ്രമുഖരായ ആര്‍.ഡി.ഒ, ഡി.ഇ.ഒ, തുടങ്ങിയവര്‍ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു.സര്‍ക്കാരിന്റെയും നാട്ടുക്കാരുടെയും സഹകരണത്തോടെ മാനേജര്‍ പുതിയ ഒരു കെട്ടിടം പണികഴിപ്പിച്ചു. സ്കൂളിന്റെ സ്ഥാപകരായ ശ്രീ.കുഞ്ഞുണ്ണി നമ്പ്യാര്‍,വളരെക്കാലം മാനേജരായിരുന്ന കൃഷ്ണനുണനടിയോടി,കൊളങ്ങാട്ട് രാമനടിയോടി, കെ.കെ.നാരായണനടിയോടി,വെള്ളാറ നാരായണന്‍നമ്പ്യാര്‍,മലപ്പങ്ങാട്ട് ചാത്തുക്കുറുപ്പ്, എം.ഗോപാലക്കുറുപ്പ്,മേലോടി കൃഷ്ണന്‍നമ്പ്യാര്‍,കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കണ്ടോത്ത് അനന്തക്കുറുപ്പ് മാസ്റ്റര്‍,ഇ.ചന്തുക്കുറുപ്പ് എന്നിവര്‍ മണ്‍മറഞ്ഞുപ്പോയ ഗുരുഭൂതന്മാരില്‍ ചിലരാണ്.ഇവിടെ ജോലിചെയ്തുക്കൊണ്ടിരിക്കെ മരണമടഞ്ഞ ശ്രീ.വി.പി.കേളുമാസ്റ്റര്‍,വി.കെ.ജയരാജന്‍ മാസ്റ്റര്‍,പി.കെ.പ്രമോദ് കുമാര്‍ എന്നിവരെയും സ്മരിക്കപ്പെടേണ്ടതായിട്ടുണ്ട്.അധ്യാപകരായ ശ്രീമാന്മാര്‍ വി.കണ്ണന്‍,കെ.കണ്ണന്‍, കെ.കെ ദാമോദരനടിയോടി,പാലേരി രാഘവന്‍,കുഞ്ഞിരാമപണിക്കര്‍, വടവില്‍ കൃഷ്ണക്കുറുപ്പ്,സി.എന്‍ ചന്ദ്രശേഖരന്‍ നായര്‍,സി.എം.കുഞ്ഞ്യേക്കന്‍, കെ.രാഘവന്‍,പി.സി നാരായണന്‍,മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍, കെ.പി.കുഞ്ഞിരാമന്‍, കെ.വാസു, കെ.പി.വാസു, കെ.കെ.ഭാസ്കരന്‍, ഇ.നാണു, ടി.കെ.വാസു അധ്യാപികമാരായ ജാനകി വാരസ്യാര്‍, പി.കെ.മീനാക്ഷി, ജി.സരോജിനി, കെ.ദേവി, ടി.എ.സരോജിനിയമ്മ,എം.പി.ലീല.ആര്‍, സന്തി,എം.സാവിത്രി,കെ.എം.ചന്ദ്രി, .ജമീല,കെ.എസ്പ്രേമകുമാരി,സി.എം.ബേബിപുഷ്പജ,വി.കെ.ഉഷ,പി.കെ.ശോഭന, കെ.പുഷ്പ എന്നിവരും ഈ സ്കൂളിന്റെ പുരോഗതിക്കായി പലഘട്ടങ്ങളിലായി പ്രവര്‍ത്തിച്ച മുന്‍കാല അധ്യാപകരി ചിലരാണ്. സര്‍വ്വശ്രീ. പി.കെ.കുമാരന്‍, വി.പി.ഗോപാലന്‍, വിമല, സരസ്വതി.കെ, ശശികല,കെ. ശോഭന.വി.എം. ഗീതാബായ് തുടങ്ങിയവര്‍ ഈ സ്കൂളില്‍ സേവനം തുടങ്ങുകയും പിന്നീട് സംസ്ഥാനത്തിന്റെ പലഭാഗങ്ങളായി മാറിമാറി ജോലിചെയ്തവരും ആയ ചിലരാണ്. വളരെക്കാലം ഈ സ്കൂളിലെ അധ്യാപകേതര ജീവനക്കാരനായി പ്രവര്‍ത്തിച്ച് പെന്‍ഷന്‍ പറ്റിയ ശ്രീ.കെ.എം.കണ്ണനെയും ഇവിടെ പരാമര്‍ശിക്കേണ്ടതായിട്ടുണ്ട്. അതേപോലെ ഇവിടെ ജോലിചെയ്ത് പിന്നീട് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോയ കൊളങ്ങാട്ട് പ്രവീണ്‍കുമാറും ഈ സ്കൂളിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഒരാളാണ്. സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് പുറമെ സമൂഹത്തിന്‍െറ വിവിധ തലങ്ങളില്‍ അറിയപ്പെടുന്ന ഒട്ടേറെ വ്യക്തികള്‍ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത്.മുന്‍ മേപ്പയ്യൂര്‍ എം.എല്‍.എ.ശ്രീ.എ.കണാരന്‍,മുന്‍ പേരാമ്പ്ര എം.എല്‍.എ.ശ്രീ.പി.കെ.നാരായണന്‍ നമ്പ്യാര്‍, ഡി.എം.ഒ.(ആയുര്‍വേദം)ആയി റിട്ടയര്‍ ചെയ്ത ശ്രീ.വി.മാധവന്‍ നമ്പ്യാര്‍,വള്ളിക്കാട്ടിലെ പ്രശസ്ത ആയുര്‍വേദ വൈദ്യന്‍ എന്‍.കുഞ്ഞിരാമന്‍, ഡോ.വി.പി.രാജന്‍, ഇന്ത്യന്‍ വോളീബോള്‍ കോച്ചായ അച്ചുതക്കുറുപ്പ്,വി.എം.സേതുമാധവന്‍,ഒളിമ്പ്യന്‍ അബ്ദുറഹിമാന്‍,റിട്ട.കലക്ടര്‍ എന്‍.കെ.നാരായണക്കുറുപ്പ്,റിട്ട.ഡപ്യൂട്ടി കലക്ടര്‍ സി.ബാലകൃഷ്ണന്‍,പ്രമുഖ നാടകകൃത്തും കവിയുമായ പപ്പന്‍ വള്ളിക്കാട്,വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന വി.കെ.അജേഷ് കുമാര്‍,ചോറോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന എന്‍.ടി.ഷാജി,ടി.എം.രാജന്‍ തുടങ്ങി പ്രമുഖ വ്യക്തികളുടെ പട്ടിക നീണ്ടുപോകുന്നു.കാര്‍ഗിലില്‍ വീരമൃത്യുവരിച്ച ജവാന്‍ പ്രമോദിനെ കൂടി സ്മരിക്കാതെ പട്ടിക പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് കൂടി സൂചിപ്പിക്കട്ടെ. പാറോളി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി,ഡോക്ടര്‍ ഇസ്മായില്‍,അഡ്വ.ഐ.മൂസ്സ,എന്നിവരും ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളില്‍ ചിലരാണ്. 1997 ല്‍ ഈ വിദ്യലയത്തില്‍ 125 ാംവാര്‍ഷികാഘോഷവും ഗംഭീരമായി നടത്തി.മുന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജഃപി.പി.ഉമ്മര്‍ക്കോയയാണ് ഔപചാരികമായ ഉദ്ഘാടനം വിര്‍വഹിച്ചത്.അന്നത്തെ വടകര എം.പി.യായിരുന്ന ഒ.ഭരതന്‍ ഉള്‍പ്പെടെ ഒട്ടേറെ സാമൂഹിക-സാംസാരികനായകന്മാര്‍ പങ്കെടുത്ത വാര്‍ഷികാഘോഷ പരിപാടികളുടെ സ്വാഗതസംഘം ചെയര്‍മാന്‍ അന്നത്തെ ഗ്രാമപഞ്ചായത്തംഗവും ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായിരുന്ന ശ്രീ.ഇ.കെ.ഗോപാലന്‍ മാസ്റ്റര്‍ ആയിരുന്നു.അന്ന് ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.വാസുമാസ്റ്ററുടെ കരുത്തുറ്റ സംഘടനാ മികവ് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വന്‍ വിജയം.വാര്‍ഷികാഘോഷ കമ്മിറ്റിയുടെ വകയായി കുട്ടികള്‍ക്ക വെള്ളം കുടിക്കാനായി ഒരു വാട്ടര്‍ ടാങ്കും മോട്ടോറും സ്ഥാപിച്ചു.അധ്യാപനത്തോടൊപ്പംരാഷ്ട്രീയസാമൂഹ്യരംഗത്തും ഈ വിദ്യാലയത്തിലെ അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വടകര ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡണ്ടായ കെ.എസ്.പ്രേമകുമാരി,12 വര്‍ഷത്തോളം ചോറോട് ഗ്രാമപഞ്ചായത്തില്‍ മെമ്പര്‍,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പി.പി.ചന്ദ്രശേഖരന്‍ എന്നിവര്‍ ഈ സ്കൂളിലെ അധ്യാപകരായിരുന്നു. കഴിഞ്ഞ കാലത്തെ പ്രധാന അധ്യാപകര്‍ആയിരുന്ന സര്‍വ്വശ്രീ കുഞ്ഞുണ്ണിനമ്പ്യാര്‍, രാമന്‍അടിയോടി, കൃഷ്ണനടിയോടി, കണ്ണന്‍മാസ്റ്റര്‍, ഗോപാലക്കുറുപ്പ്, മീനാക്ഷിയമ്മ, കെ.വാസുമാസ്റ്റര്‍, ടി.ടി കോമളടീച്ചര്‍ എന്നിവരെല്ലാം തന്നെ സ്കൂളിന്റെ പുരോഗതിക്കായി അകമഴിഞ്ഞ സേവനങ്ങള്‍ അര്‍പ്പിച്ചവരാണ്. അവര്‍ നയിച്ചപാതയിലൂടെ സ്കുളിനെ മുന്നോട്ട് നയിക്കുന്ന അധ്യാപകര്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് പ്രധാനാധ്യാപകനായ പി.പി.ചന്ദ്രശേഖരന്‍ മാസ്റ്ററാണ്. ഇപ്പോള്‍ നിലവിലുള്ള അധ്യാപകര്‍ കെ.ടി.ശ്രീലത, എം വി ശൈലജ, ടി.സതി, ടി.ശൈലജ, ടി ടി ശോഭ, ജയകുമാര്‍ ഇ കെ, ബിന്ദുലേഖ, ടി.ആര്‍, രമ്യ.കെ, പ്രഭകുമാര്‍.കെ.പി, കെ.ബിന്ദു, ശ്രീനാഥ്, അധ്യാപകേതര ജീവനക്കാരന്‍ ശ്രീലാല്‍.ഇ.എം. ആറ് ബില്‍ഡിംഗുകളായി 17 ഡിവിഷനുകള്‍ക്കുള്ള സൗകര്യം ഈ സ്കൂളിനുണ്ടെങ്കിലും ഇപ്പോള്‍ 9 ഡിവിഷനുകള്‍കളില്‍ 185 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.6392945,75.5872182 |zoom=13}}