"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2025 26 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 81: വരി 81:
പ്രമാണം:41075 class by Anjana.jpg|ബോധവത്കരണ ക്ലാസ്  
പ്രമാണം:41075 class by Anjana.jpg|ബോധവത്കരണ ക്ലാസ്  
</gallery>
</gallery>
==  SPC കുട്ടികൾക്ക് LED നിർമാണ പരിശീലനം  ==

13:20, 22 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ തുറക്കൽ - മുന്നൊരുക്കങ്ങൾ

2025 -26 അധ്യയനവർഷാരംഭത്തിന് മുന്നോടിയായി സ്കൂൾ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ജനജാഗ്രതാസമിതിയുടെ ഒരു യോഗം 24/ 05 / 2025 ശനിയാഴ്ച കൂടി.പി ടി എ പ്രസിഡന്റ് ശ്രീ രാജീവന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എസ് ജയശ്രീ , എസ് എം സി ചെയർമാൻ ശ്രീ ഷാജഹാൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുജനി , സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജി വിൻസെന്റ് , എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ശ്രീ ഷിഹാബുദീൻ, സി ആർ ശിവൻ, നാസറുദീൻ, ജഗദീഷ് എന്നിവർ നിർദ്ദേശങ്ങൾ സമർപ്പിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി പദ്‌മിനി ചടങ്ങിന് നന്ദി പറഞ്ഞു.

സ്കൂൾ പ്രവേശനോത്സവം 2025-26- ജൂൺ 2

2025 -26 അധ്യയന വർഷത്തെ  പ്രവേശനോത്സവം  ജൂൺ രണ്ടിന്  ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു. ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എസ് സോമൻ  അവർകൾ നിർവഹിക്കുകയും നവീകരിച്ച പുതിയ ഐടി ലാബിന്റെ ഉദ്ഘാടനം ഡോക്ടർ സുജിത് വിജയൻ പിള്ള അവർകൾ നിർവഹിക്കുകയും ചെയ്തു .

നവീകരിച്ച ഐ ടി ലാബ് ഉദ്‌ഘാടനം

നവീകരിച്ച ഐ ടി ലാബിന്റെ ഉദ്‌ഘാടനം എം എൽ എ ഡോ . സുജിത് വിജയൻ പിള്ള നിർവഹിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനാചരണം

ഇക്കോ ക്ലബ് കൺവീനർമാരായ സനിൽ സാർ,സജിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, തെക്കുംഭാഗം എസ് ഐ, PTA പ്രസിഡന്റ്,മറ്റു വിശിഷ്ടാതിഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിനമായി ബന്ധപ്പെട്ട കുട്ടികൾ പ്ലക്കാർഡ് പോസ്റ്റർ എന്നിവ നിർമിച്ച് അന്ന്‌ നടന്ന അസംബ്ലിയിൽ പ്രദർശിപ്പിച്ചു..

ജൂൺ 19 വായനദിനാചരണം

2025 ജൂൺ 19 വായനദിനത്തിന്റെ പരിപാടികൾ വായനദിന പ്രതിജ്ഞയോടെ ആരംഭിച്ചു .തുടർന്ന് പി എൻ പണിക്കർ അനുസ്മരണവും, ക്ലാസ് തല പുസ്തക പരിചയവും നടത്തി.ഓരോ ക്ലാസിലെയും കുട്ടികൾ ജൂൺ 19 മുതൽ 25 വരെ ഒരു പുസ്തകം  പരിചയപ്പെടുത്തുകയും ആ പുസ്തകത്തെ കുറിച്ചുള്ള വിവരങ്ങൾ ചാർട്ടിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ പ്രവർത്തനം തീരുമാനിച്ചിരിക്കുന്നത്.  പുസ്തകം ഈശ്വരനെപ്പോലെ ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന ചിന്തയുണർത്താൻ  പുസ്തകത്താലപ്പൊലിയും നടത്തി. കുട്ടികൾ അവരവർ വായിച്ച പുസ്തകം വീട്ടിൽ നിന്നു കൊണ്ടുവരികയും താലപ്പൊലിയായി ലൈബ്രറിയിൽ എത്തി ഹെഡ്മിസ്ട്രസിനും ലൈബ്രറി ചുമതലയുള്ള ശ്രീജ ടീച്ചർക്കും പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്വിസ്, പുസ്തക ആസ്വാദനം, അമ്മ വായന ,പുസ്തക പ്രദർശനം  എന്നിവ കൂടി തുടർന്നുള്ള ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ഭാഷാക്ലബ്ബുകളുടേയും ഉദ്ഘാടനം

വായന ദിനത്തിൽ തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ഭാഷാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യാപകനും മുൻപാഠപുസ്തക കമ്മിറ്റി അംഗവുമായ ശ്രീ എബി പാപ്പച്ചൻ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കവിതകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളെ വായനയുടെ മായാ ലോകത്തേക്ക് ആനയിക്കാൻ എബി സാറിൻറെ വാക്കുകൾക്ക് കഴിഞ്ഞു .അത് തെളിയിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ കുട്ടികൾ നടത്തുകയും ചെയ്തു   . സാർ നൽകിയ ചെറിയ വിഷയങ്ങളെ ആസ്പദമാക്കി തൽസമയം കഥകളും കവിതകളും രചിക്കാൻ കുട്ടികൾ താല്പര്യത്തോടെ മുന്നോട്ട് വന്നു. വിവിധ ക്ലബ്ബുകളുടെ കൺവീനർമാർ ആശംസകൾ നേരുകയും വിദ്യാരംഗം കൺവീനർ നന്ദി പറയുകയും ചെയ്തു. അതിനുശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. ആറ് D,E ക്ലാസ്സുകളിലെ മിടുക്കന്മാരും മിടുക്കികളും വായന പാട്ടുമായി എത്തിയപ്പോൾ 6 B ക്ലാസിലെ സൂരജ് ഭൂമിക്കൊരു ചരമഗീതം എന്ന കവിത ആലപിച്ചു.8 D യിലെ  അയന അജീഷ് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു കവിത ആലപിച്ചു  . തുടർന്ന് ഒൻപത് C, E, Fക്ലാസുകളിലെ പെൺകുട്ടികൾ ശ്രീ മുരുകൻ കാട്ടാക്കടയുടെ "കനൽ പൊട്ട് "എന്ന കവിതയുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചു

ചാന്ദ്രദിനം , 2025

മാത്സ് ക്ലബ്,2025 ഉദ്ഘാടനം

ഹിരോഷിമ,നാഗസാക്കി ദിനാചരണം,2025

ക്രിയാത്മക കൗമാരം, കരുത്തും കരുതലും - ബോധവത്കരണ ക്ലാസ്

ക്രിയാത്മക കൗമാരം - കരുത്തും കരുതലും എന്ന വിഷയത്തിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ് ശ്രീമതി അഞ്ജന സിജു ബോധവത്കരണ ക്ലാസ് നടത്തി .

SPC കുട്ടികൾക്ക് LED നിർമാണ പരിശീലനം