"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
=== <big>സ്കൂൾ കലോത്സവം</big> === | === <big>സ്കൂൾ കലോത്സവം</big> === | ||
സ്കൂൾ കലോത്സവം 2024-25 ന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ സജി പാലമേൽ (ഫിലിം മേക്കർ)നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ പ്രവീൺ പി അധ്യക്ഷനായ യോഗത്തിൽ ശ്രീ സജി ജോൺ(HSS പ്രിൻസിപ്പാൾ)സ്വാഗതം ആശംസിച്ചു.ശ്രീമതി അനു സി (വാർഡ് മെമ്പർ )ശ്രീമതി അജിത ആർ (ഹെഡ്മിസ്ട്രസ്സ് )ശ്രീ സാം ഡാനിയേൽ (VHSE സീനിയർ അസിസ്റ്റന്റ്)എന്നിവർ ആശംസകൾ അറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി<gallery mode="packed" heights=" | സ്കൂൾ കലോത്സവം 2024-25 ന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ സജി പാലമേൽ (ഫിലിം മേക്കർ)നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ പ്രവീൺ പി അധ്യക്ഷനായ യോഗത്തിൽ ശ്രീ സജി ജോൺ(HSS പ്രിൻസിപ്പാൾ)സ്വാഗതം ആശംസിച്ചു.ശ്രീമതി അനു സി (വാർഡ് മെമ്പർ )ശ്രീമതി അജിത ആർ (ഹെഡ്മിസ്ട്രസ്സ് )ശ്രീ സാം ഡാനിയേൽ (VHSE സീനിയർ അസിസ്റ്റന്റ്)എന്നിവർ ആശംസകൾ അറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി<gallery mode="packed" heights="170"> | ||
പ്രമാണം:KALOL.36013 1.jpg|alt= | പ്രമാണം:KALOL.36013 1.jpg|alt= | ||
പ്രമാണം:36013.kalolsavam24.jpg|alt= | പ്രമാണം:36013.kalolsavam24.jpg|alt= | ||
22:11, 22 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന യോഗം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി എസ് ഉദ്ഘാടനം ചെയ്തു. യോഗത്തെ തുടർന്ന് കുട്ടികളുടെ കലാ പ്രകടനങ്ങളോടൊപ്പം, SSLC പരീക്ഷയിൽ full A+ വാങ്ങിയവർ,USS, NMMS സ്കോളർഷിപ്പ് വിജയികൾ എന്നിവരെയും ആദരിക്കുകയുണ്ടായി. ആദ്യമായി നമ്മുടെ സ്കൂളിലേക്ക് പ്രവേശനം നേടി കടന്നു വന്ന കുരുന്നുകൾക്ക് സമ്മാനം നൽകുകയും തുടർന്ന് രക്ഷിതാക്കൾക്കായി 'രക്ഷകർതൃ വിദ്യാഭ്യാസം 'എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു
പരിസ്ഥിതി ദിനാചരണം
"കരുതാം പരിസ്ഥിതിക്ക് കാവലാളാകാം.....ഇക്കുറി ഹരിതകർമ സേനയ്ക്കൊപ്പം"...
ജൂൺ 5 പരിസ്ഥിതി ദിനം ജി വി എച്ച് എസ് എസ് ചുനക്കരയിൽ സമുചിതമായി ആഘോഷിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ജി രാജേശ്വരി ദിനാചരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചുനക്കര ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിതകർമ സേനാംഗങ്ങളെയും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ PTA യുടെ നേതൃത്വത്തിൽ ആദരവ് നൽകി.സ്കൂളിന്റെ പേര് ആലേഖനം ചെയ്ത മഴക്കോട്ടുകളും,വരുന്ന ഒരു വർഷത്തെ സ്ഥാപന യൂസർഫീയും സേനാംഗങ്ങൾക്ക് കൈമാറി.
അന്താരാഷ്ട്ര യോഗാദിനം
ജൂൺ 21-അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ചുനക്കര ജി വി എച്ച് എസ് എസിലെ കുഞ്ഞുങ്ങളും......"നമുക്കും സമൂഹത്തിനും വേണ്ടി യോഗ"(“Yoga for Self and Society”)എന്നതാണ് ഈ വർഷത്തെ യോഗ ദിന പ്രമേയം..
ലഹരി വിരുദ്ധ ദിനം
ജൂൺ 26,ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സ്കൂൾ സൈക്കോസോഷ്യൽ കൗൺസിലർ ശ്രീമതി ചിത്ര പുരഹരൻ ബോധവത്കരണ ക്ലാസ്സ് നടത്തി. ദിനാചരണ ചടങ്ങിൽ HM ശ്രീമതി അജിത ടീച്ചർ, ഹൈസ്കൂൾ അധ്യാപകരായ സുമ ടീച്ചർ, ജോസഫ് സർ എന്നിവർ പങ്കെടുത്തു.
വായന ദിനാഘോഷം
ജൂലൈ 5-ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് UP, ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. ദിനാചരണത്തിന്റെ ഭാഗമായി ശ്രീമതി ബിന്ദു ടീച്ചർ (Retd. അസിസ്റ്റന്റ് പ്രൊഫസർ, ഗവ. വിക്ടോറിയ കോളേജ്, പാലക്കാട് )അനുസ്മരണ പ്രഭാഷണം നടത്തി..
സ്വാതന്ത്ര്യ ദിനാഘോഷം
സ്കൂൾ സ്പോർട്സ് മീറ്റ്
ഒളിമ്പിക്സ് മാതൃകയിൽ രാജ്യത്ത് ആദ്യമായി "കേരള സ്കൂൾ ഒളിമ്പിക്സ് – കൊച്ചി ’24"എന്ന പേരിൽ നവംബർ 4 മുതൽ 11 വരെ നടക്കുന്ന പ്രഥമ സ്കൂൾ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ജി വി എച്ച് എസ് എസ് ചുനക്കരയിൽ നടത്തിയ വിളംബര സന്ദേശവും ദീപശിഖ തെളിയിക്കലും...ചടങ്ങിനോട് അനുബന്ധിച്ച് ശ്രീ കലവൂർ ചന്ദ്രബാബു അവതരിപ്പിച്ച സംഗീത സദസ്സ് ആസ്വാദ്യകരമായി..
സ്കൂൾ കലോത്സവം
സ്കൂൾ കലോത്സവം 2024-25 ന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ സജി പാലമേൽ (ഫിലിം മേക്കർ)നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ പ്രവീൺ പി അധ്യക്ഷനായ യോഗത്തിൽ ശ്രീ സജി ജോൺ(HSS പ്രിൻസിപ്പാൾ)സ്വാഗതം ആശംസിച്ചു.ശ്രീമതി അനു സി (വാർഡ് മെമ്പർ )ശ്രീമതി അജിത ആർ (ഹെഡ്മിസ്ട്രസ്സ് )ശ്രീ സാം ഡാനിയേൽ (VHSE സീനിയർ അസിസ്റ്റന്റ്)എന്നിവർ ആശംസകൾ അറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
പോളിങ് ഏജന്റ്സ്,പോളിങ് ഓഫീസർസ്, പ്രിസൈഡിങ് ഓഫീസർ എന്നീ സ്ഥാനങ്ങൾ കുട്ടികൾ ഏറ്റെടുത്ത് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നടത്തിയ വോട്ടിങ് വ്യത്യസ്ത അനുഭവം സമ്മാനിച്ചു
വാർഷികാഘോഷം
ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വാർഷികം ഫെബ്രുവരി 13 വ്യാഴാഴ്ച ബഹുമാനപ്പെട്ട ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി എസ് ഉദ്ഘാടനം ചെയ്തു.ഗവ. HSS വീയപുരം പ്രിൻസിപ്പൽ ശ്രീ പി ഗോപകുമാർ വീശിഷ്ടാതിഥിയായ ചടങ്ങിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീമതി അന്നമ്മ ജോർജ് (VHSE പ്രിൻസിപ്പൽ)ശ്രീ സാം ഡാനിയൽ പി ഡി, ശ്രീമതി സുമ കെ, ശ്രീമതി വിജയലക്ഷ്മി എസ് എന്നിവർക്ക് യാത്രയയപ്പ് നൽകി അക്കാദമിക രംഗത്തും, കലാകായിക രംഗത്തും മികവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു