"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 59: | വരി 59: | ||
</gallery> | </gallery> | ||
===സൈബർ സെക്യൂരിറ്റി ബോധവൽക്കരണം=== | ===സൈബർ സെക്യൂരിറ്റി ബോധവൽക്കരണം=== | ||
സൈബർ സെക്യൂരിറ്റി ,സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് 9 ,10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾ വളരെ വിജ്ഞാനപ്രദവും രസകരവുമായ ഒരുഅവതരണം സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ഈ പരിപാടി എല്ലാ കുട്ടികളും വീക്ഷിക്കുകയുണ്ടായി. | സൈബർ സെക്യൂരിറ്റി ,സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് 9 ,10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾ വളരെ വിജ്ഞാനപ്രദവും രസകരവുമായ ഒരുഅവതരണം സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ഈ പരിപാടി എല്ലാ കുട്ടികളും വീക്ഷിക്കുകയുണ്ടായി.വിവിധ സോഷ്യൽ മീഡിയകളുടെ ലോഗോ ധരിച്ച കുട്ടികൾ ഇവയുടെ ഗുണദോഷ വശങ്ങളെക്കുറിച്ച് സംസാരിക്കുകയും അത് കുട്ടികൾ ഉണ്ടാക്കുന്ന ഗുണകരവും ദോഷകരവുമായ സ്വാധീനത്തെ കുറിച്ച് ഡാൻസ് ഡ്രാമ രൂപത്തിൽ സംവദിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
21:07, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025
സെന്റ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിന്റെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി അരങ്ങേറുകയുണ്ടായി.നവാഗതരായ ഓരോ കുട്ടിയേയും സീഡ് പേന കൊടുത്തുകൊണ്ടാണ് സ്വാഗതം ചെയ്തത്.കുമാരി ഹാദിയ മറിയം ചടങ്ങിന് സ്വാഗതമരുളി. പി ടി എ ഷിബു പ്രസിഡൻറ് അധ്യക്ഷതവഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേമകുമാരി വനമാലിയായിരുന്നു.മുൻ അധ്യാപിക ശ്രീമതി ശാന്ത,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ചൈതന്യ എന്നിവർ കുട്ടികളോട് സംസാരിക്കുകയുണ്ടായി.കുമാരി തനുശ്രീ പി എം ചടങ്ങിന് നന്ദി അർപ്പിച്ചു.തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.മധുര വിതരണത്തോടെ പരിപാടി അവസാനിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഡോക്യുമെന്റേഷൻ നടത്തുകയും കൂടാതെ ഒരു സുംബാ അവതരണവും നടത്തുകയുണ്ടായി.9, 10 ബാച്ചിലെ കുട്ടികൾ അവരുടെ ലിറ്റിൽകൈറ്റ്സ് യൂണിഫോം ധരിച്ച് പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. കൂടാതെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾനവാഗതരെ സ്വാഗതം ചെയ്യുന്ന ഷോർട്ട് വീഡിയോസ് ,ആനിമേഷൻ ഇവ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുണ്ടായി.....ലിറ്റിൽകൈറ്റ്സ്-കൂടുതൽ അറിയുക
രണ്ടാഴ്ചകാലത്തെ സൻമാർഗ പഠനം 2025
ലഹരിവിരുദ്ധ ബോധവൽക്കരണം
സ്കൂൾ തുറന്ന രണ്ടാഴ്ചക്കാലം കുട്ടികൾക്ക് നൽകേണ്ട വിവിധ ഇനങ്ങളിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സെന്റ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു.ആദ്യദിനം ലഹരി വിരുദ്ധ സന്ദേശങ്ങൾ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്യും വിധം വളരെ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കുട്ടികൾക്ക് ലഹരിയുടെ വിപത്തുകളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .ഓരോ ക്ലാസിലെയും കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മിച്ചു .തുടർന്ന് ലഹരി കുട്ടികൾക്കിടയിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഡിബേറ്റുകൾ,ചർച്ചകൾ,റോൾപ്ലേ,വർക്കൗട്ട് ആക്ടിവിറ്റീസ് എന്നിവനടത്തുകയുണ്ടായി."സെ നോ ടു ഡ്രഗ്സ്സ്" എന്ന വലിയ പോസ്റ്ററിൽ കുട്ടികളും അധ്യാപകരും അവരുടെ മുദ്രകൾ പതിപ്പിച്ചുകൊണ്ട് അവർ ഓരോരുത്തരും ലഹരിക്ക് എതിരാണ് സ്കൂൾ തുറന്ന രണ്ടാഴ്ചക്കാലം കുട്ടികൾക്ക് നൽകേണ്ട വിവിധ ഇനങ്ങളിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സെന്റ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു.ആദ്യദിനം ലഹരി വിരുദ്ധ സന്ദേശങ്ങൾ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്യും വിധം വളരെ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കുട്ടികൾക്ക് ലഹരിയുടെ വിപത്തുകളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .ഓരോ ക്ലാസിലെയും കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മിച്ചു .തുടർന്ന് ലഹരി കുട്ടികൾക്കിടയിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഡിബേറ്റുകൾ,ചർച്ചകൾ,റോൾപ്ലേ,വർക്കൗട്ട് ആക്ടിവിറ്റീസ് എന്നിവനടത്തുകയുണ്ടായി."സെ നോ ടു ഡ്രഗ്സ്സ്" എന്ന വലിയ പോസ്റ്ററിൽ കുട്ടികളും അധ്യാപകരും അവരുടെ മുദ്രകൾ പതിപ്പിച്ചുകൊണ്ട് അവർ ഓരോരുത്തരും ലഹരിക്ക് എതിരാണ് എന്ന് പ്രതിജ്ഞ ചെയ്തു.തുടർന്ന് കുട്ടികൾ ക്ലാസിൽ തയ്യാറാക്കിയ പ്ലക്കാർഡുകൾ കൈയ്യിലേന്തി മുഴുവൻ കുട്ടികളെയും അണിനിരത്തിയ റാലി സംഘടിപ്പിക്കപ്പെട്ടു.
എന്ന് പ്രതിജ്ഞ ചെയ്തു.തുടർന്ന് കുട്ടികൾ ക്ലാസിൽ തയ്യാറാക്കിയ പ്ലക്കാർഡുകൾ കൈയ്യിലേന്തി മുഴുവൻ കുട്ടികളെയും അണിനിരത്തിയ റാലി സംഘടിപ്പിക്കപ്പെട്ടു.
ട്രാഫിക്ക് നിയമങ്ങൾ -ബോധവൽക്കരണം
രണ്ടാം ദിവസം ഊന്നൽ കൊടുത്തത് ട്രാഫിക് നിയമങ്ങൾ പാലിക്കുകയുംഅനുസരിക്കുകയുംചെയ്യേണ്ട ആവശ്യകതയെ കുറിച്ചായിരുന്നു.ശ്രീജ ടീച്ചർ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്തെല്ലാമാണ് എന്തും ട്രാഫിക് നിയമങ്ങൾ നിയമം തെറ്റിച്ചത് മൂലം ഉണ്ടായ അപകടത്തിന്റെ അനുഭവങ്ങൾ ഇവയെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയുണ്ടായി.യുപി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ട്രാഫിക് നിയമങ്ങളെ സംബന്ധിച്ച ഒരു ഫ്ലാഷ് മോബ് അതി ഗംഭീരമായികുട്ടികളെ ആകർഷിച്ചു.ട്രാഫിക് നിയമങ്ങളെക്കുറിച്ചും, അത്പാലിക്കുന്നതിൽ ഓരോ വ്യക്തിയുടെയുംഉത്തരവാദിത്വത്തെക്കുറിച്ചും ഓരോ സിഗ്നലും സൂചിപ്പിക്കുന്നത് എന്ത് എന്നതിനെക്കുറിച്ചും ഫ്ലാഷ് മോബ് വളരെ രസകരമായി പറഞ്ഞു.
ലോകപരിസ്ഥിതി ദിനം 2025
ഇത്തവണത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.ഓരോ വിദ്യാർത്ഥിയും വൃക്ഷത്തൈകൾ കൊണ്ടുവരികയും അവ പരസ്പരം കൈമാറുകയും ചെയ്തു.അധ്യാപകരും പൊതു ചടങ്ങിനിടെ അവർ കൊണ്ടുവന്നവൃക്ഷതൈകൾ പരസ്പരം കൈമാറി.പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലും ബുള്ളറ്റിൻ ബോർഡ്പ്രദർശന മത്സരം സംഘടിപ്പിച്ചു.പരമാവധി വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയ ബുള്ളറ്റിൻ ബോർഡ്പ്രദർശന മത്സരം വളരെ ആകർഷണീയമായിരുന്നു.ഏറ്റവും നന്നായി അലങ്കരിച്ച ഒന്ന്,രണ്ട് മൂന്ന്സ്ഥാനക്കാർക്ക് സമ്മാനവിതരണം നടന്നു.പരിസ്ഥിതിദിന സന്ദേശം,പോസ്റ്റർ നിർമ്മാണ മത്സരം എന്നിവയിൽ ആവേശപൂർവം കുട്ടികൾ പങ്കെടുത്തു.അധ്യാപകർ പച്ച നിറമുള്ള വസ്ത്രങ്ങൾ ധരിച്ചും വിദ്യാർത്ഥികൾ പച്ച ബാഡ്ജ്ധരിച്ചും ലോക പരിസ്ഥിതി ദിന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
സൈബർ സെക്യൂരിറ്റി ബോധവൽക്കരണം
സൈബർ സെക്യൂരിറ്റി ,സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് 9 ,10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങൾ വളരെ വിജ്ഞാനപ്രദവും രസകരവുമായ ഒരുഅവതരണം സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ഈ പരിപാടി എല്ലാ കുട്ടികളും വീക്ഷിക്കുകയുണ്ടായി.വിവിധ സോഷ്യൽ മീഡിയകളുടെ ലോഗോ ധരിച്ച കുട്ടികൾ ഇവയുടെ ഗുണദോഷ വശങ്ങളെക്കുറിച്ച് സംസാരിക്കുകയും അത് കുട്ടികൾ ഉണ്ടാക്കുന്ന ഗുണകരവും ദോഷകരവുമായ സ്വാധീനത്തെ കുറിച്ച് ഡാൻസ് ഡ്രാമ രൂപത്തിൽ സംവദിച്ചു.