"Schoolwiki:എഴുത്തുകളരി/668310" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

668310 (സംവാദം | സംഭാവനകൾ)
No edit summary
668310 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Kavss.png|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-05-01 at 9.31.15 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-05-01 at 9.31.15 PM.jpeg|ലഘുചിത്രം]]
ഞാൻ ശ്യാം കുമാ‌ർ പി. കവിയൂർ ഏൻ എസ് എസ് ഹൈസ്കൂൾ അദ്ധ്യാപകൻ.പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള ഇരവിപേരൂർ സ്വദേശി.
ഞാൻ ശ്യാം കുമാ‌ർ പി.
 
എൻ എസ് എസ്  എൽപിഎസ് കവിയൂർ
 
എൻ എസ് എസ് ഹൈസ്കൂൾ കവിയൂർ
 
എൻ എസ് എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി '''എന്നീ വിദ്യാലയങ്ങളിലെ പൂർവ വിദ്യാർത്ഥി'''
 
 
'''സേവനം അനുഷ്ഠിച്ച വിദ്യാലയങ്ങൾ'''
 
എൻ എസ് എസ് ഹൈസ്കൂൾ ഓതറ
 
എൻ എസ് എസ് ഹൈസ്കൂൾ പാലോട്
 
എൻ എസ് എസ് ഹൈസ്കൂൾ വായ്പൂര്
 
എൻ എസ് എസ് ഹൈസ്കൂൾ കുന്നന്താനം
 
എൻ എസ് എസ് ഹൈസ്കൂൾ കുടശ്ശനാട്
 
എൻ എസ് എസ് ഹൈസ്കൂൾ കവിയൂ‌ർ
 
== '''എന്റെ ഗ്രാമം" ഇരവിപേരൂർ"''' ==
 
=== '''ചരിത്രം''' ===
'''             '''   കഥകളിയുടെ കേളീരംഗമായ ശ്രീവല്ലഭപുരി (തിരുവല്ല) യിൽനിന്നും  ഏഴുകിലോമീറ്റർ കിഴക്കുമാറി, മണിമലയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമം.'ഇരവിപേരൂർ'.
 
ഏ.ഡി. പത്താം ശതകത്തിനു മുൻപ് ഈ പ്രദേശം ഭരിച്ചിരുന്ന പാഴൂർ  രാജവംശവും പത്തില്ലത്തിൽ പോറ്റിമാർ എന്ന പത്തോളം ബ്രാഹ്മണ ഇല്ലങ്ങളും പ്രസിദ്ധമായിരുന്നു.പാഴൂർ രാജവംശത്തിലെ കീർത്തിമാനായ രാജാവായിരുന്നു ഇരവി രാജാവ്  . ഇരവിയുടെ പെരിയ ഊരായിരുന്നതിനാൽ ഇരവിപുരം എന്നു പേരു കിട്ടി. പിന്നീട്  ഇരവിപേരൂർ എന്നയി മാറി. പന്ത്രണ്ടാം ശതകത്തിൽ പാഴൂർ  രാജവംശം മൂവാററുപുഴയിലേക്ക് കുടിയേറിപ്പാർത്തതായി പറയുന്നു .പാഴൂർ രാജവംശത്തിന്റെ നിത്യ സ്മാരകമായി പാഴൂർ കുളം ഇന്നും നിലകൊള്ളുന്നു.ഇരവിപേരൂർ,,വള്ളംകുളം, ഓതറ കിഴക്ക്,  പഴയകാവ്
 
നെല്ലാടു്, തോട്ടപ്പുഴ, കോഴിമല നന്നൂർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജനപഥങ്ങൾ. വടക്ക് മണിമലയാറും തെക്ക് പുണ്യ നദിയായ പമ്പയുടെ കൈവഴിയായ വരട്ടാറും ഈ ഗ്രാമത്തെ തഴുകി ഒഴുകുന്നു.
 
             ഇരവിപേരൂർ പഞ്ചായത്തിന്റെ  വടക്കു പടിഞ്ഞാറുള്ള പ്രദേശമാണ് വള്ളംകുളം.നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ വെള്ളംകുളം എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം കലാന്തരത്തിൽ വള്ളംകുളം എന്നായിമാറി
 
             ഗ്രാമത്തിന്റെ തെക്കുഭാഗത്തുകൂടിഒഴുകുന്ന വരട്ടാറിന്റെ പിന്നിലും ചരിത്രമുരങ്ങുന്നുണ്ട് .മദ്ധ്യ പാണ്ഡവനായ ഭീമൻ  ഒരിയ്ക്കൽ പമ്പാനദി മുറിച്ചു മുമ്പോട്ടു നടന്നപ്പോൾ ഗധ പതിച്ച ഭാഗതുകൂടി ഒരു ചാലുണ്ടായി.
 
നദിയുടെ ഒരു കൈവഴി ആ ചാലിലൂടെ ഒഴുകൻ തുടങ്ങി. ഏറെ ദൂരം പിന്നിട്ടപ്പോൾ ആറ് പുറകേവരുന്നുവെന്ന് ആരോ  വിളിച്ചു പറഞ്ഞു. നിസ്സംഗനായി മുന്നോട്ടു നീങ്ങിയ ഭീമൻ വരട്ടെ ആറ് എന്ന് മറുപടി നല്കി . ഈ ചാലാണ് വരട്ടാറായി മാറിയത് എന്ന് ഐതിഹ്യം പറയുന്നു. ആണ്ടിന്റെ ഭൂരിഭാഗവും വരണ്ടണങ്ങി കിടക്കുന്നതിനാലാന് വരട്ടാറെന്നു പറയുന്നതെന്ന അഭിപ്രായവുമുണ്ട്.
 
             വടക്ക് കല്ലൂപ്പാറ പഞ്ചയത്ത്, തെക്ക് ചെങ്ങന്നൂർ നഗരസഭ , കിഴിക്ക് കോയിപ്രം പഞ്ചായത്ത് , പടിഞ്ഞാറ് കവിയൂർ ,കുറ്റൂർ പഞ്ചയത്തുകൾ എന്നിവയാണ് ഈ ഗ്രമത്തിന്റെ അതിരുകൾ.
 
    
 
'''പത്തില്ലങ്ങൾ'''
 
പച്ചംകുളത്തില്ലം
 
കരനെന്മേനി ഇല്ലം
 
കരിപ്പൂരില്ലം
 
കൊന്നൊലിൽ ഇല്ലം
 
ഇളയിടത്തില്ലം
 
തെഞ്ചേരിൽ ഇല്ലം
 
പ്രയാറ്റില്ലം
 
കാട്ടോടുത്തില്ലം
 
പെരുന്തോടത്തില്ലം
 
അടിയോടി ഇല്ലം
 
=== '''ആരധാനാലയങ്ങൾ''' ===
'''തിരുനല്ലൂർ സ്ഥാനം ദേവീ ക്ഷേത്രം'''
പണ്ട്  വടക്കു ദേശത്തുനിന്നുംബഹിഷ്ക്രിതരായ അന്തർജനം  ജലമാർഗം പാറപ്പുഴ കടവിൽ എത്തി.നിരാശ്രയരായ അവർക്ക് കരനെന്മേനി ഇല്ലത്ത് ആശ്രയം നല്കി. അന്തർജനം കൊണ്ടുവന്ന തേവാരമൂർത്തിയായ ദേവീ വിഗ്രഹം ഇല്ലത്തെ തേവാരപ്പുരയിൽ പ്രതിഷ്ടിച്ചു. കാലക്രമത്തിൽ ദേവീചൈതന്യം നാടുമുഴുവൻ അനുഭവിച്ചറിയാൻ തുടങ്ങി. ഏതോ യോഗീശ്വരൻ ദേവിചൈതന്യത്തെ സാകാര രൂപത്തിൽ പ്രതിഷ്ഠിച്ചു.ഊരിലെ നല്ല സ്ഥാനത്ത് ഇരുന്നരുളിയ ദേവി നല്ലൂർസ്ഥാനത്തമ്മയായി.
കൂടുതൽ വിവരങ്ങൾക്ക്  ഇവിടെ ക്ളിക്ക് ചെയ്യുക
'''പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.'''ഒരിക്കൽ ഒരു വെള്ളപ്പൊക്ക സമയത്ത് ആറ്റിൽ നിന്നും വിറകുശേഖരിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി തനിക്കു കിട്ടിയ വിറകുകൾ വെട്ടിക്കീറുകയായിരുന്നു. അതിൽ ഒരു പൂവത്തടിയിൽ മഴു പതിച്ചപ്പോൾ തടിയിൽ നിന്നും ചോര പൊടിയുന്നതു കണ്ടു. ഭയവിവശനായ അയൾ നാട്ടിലെ പ്രധാന തറ്വാടായ മഴവഞ്ചേരിൽ കുടുംബത്തിൽ എത്തി കാരണവരെ വിവരംധരിപ്പിച്ചു.  മഴവഞ്ചേരിൽ കാരണവർ നാട്ടിലെ പ്രമാണിമാരോടൊത്ത്  പാഴൂർ പടിപ്പുരയിൽ എത്തി  പ്രശ്നം വയ്പ്പിച്ചു.കിഴക്ക് മണിമല ദേശത്ത് ഉണ്ടയിരുന്ന ബാലസുബ്രഹ്മണ്യ ക്ഷേത്രം വെള്ളപ്പൊക്കത്തിൽ നശിച്ചപ്പോൾ അവിടുത്തെ ബാലസുബ്രഹ്മണ്യ ചൈതന്യം ഒരു പൂവത്തടിയില് കയറി നദിയിലൂടെ ഒഴുകി വരികയായിരുന്നു എന്നും ആ തടിയിലാണ് മഴു പതിഞ്ഞതെന്നും പ്രശ്നത്തിൽ തെളിഞ്ഞു. ദേവചൈതന്യം യധോചിതം പ്രതിഷ്ഠിക്കേണ്ടതാണെന്നും പ്രശ്ന വിധിയുണ്ടയി. പത്തില്ലത്തിൽ പോറ്റിമാരുടെ നേതൃത്വത്തിൽ ആറ്റുതീരത്തുതന്നെ ക്ഷേത്രം നിർമ്മിച്ചു ബാലസുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തി. മണിമലയിൽ ഉണ്ടായിരുന്ന ക്ഷേത്രം പനയോല മേഞ്ഞതായിരുന്നു. അതേപോലെ പനയോല മേഞ്ഞ ക്ഷേത്രമായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. കാലങ്ങൾക്കുശേഷമുണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ ഈ ക്ഷേത്രം ഒലിച്ചു പോവുകയും കരിപ്പൂർ കാവിൽ തങ്ങിയിരിക്കുകയും ചെയ്തു. അവിടെനിന്നും ക്ഷേത്രാവശിഷ്ടങ്ങൾ ശേഖരിച്ച നാട്ടുകാർ ദാരു ശില്പ്പ ചുവരുകളോടുകൂടിയ പുതിയൊരു ക്ഷേത്രം നിർമ്മിച്ചു.ലോകത്തെതന്നെ അപൂർവ്വ ദാരു ശില്പ്പങ്ങളാണ് പൂവപ്പുഴയിലെ ക്ഷേത്ര ചുവരുകളിൽ കാണുന്നത്.
'''                     '''
'''മേതൃക്കേൽ മഹാദേവ ക്ഷേത്രം''' പാഴൂർ മനയുടെ  വടക്കുവശം കോയിക്കൽ തമ്ബുരാന്റെ വകയായിരുന്നു. കോയിക്കൽ തമ്പുരാന്റെ ആരാധനാമൂര്ത്തിയായ പരമശിവന്റെ നാമത്തിൽ പണികഴിപ്പച്ച ക്ഷേത്രമാണ് മേതൃക്കേൽ മഹാദേവ ക്ഷേത്രം.
'''പുതുക്കുളങ്ങര ദേവീക്ഷേത്രം'''
ടിപ്പുവിന്റെ പടയോട്ടക്കലത്ത് ആലത്തൂർ മാമ്പററയില്ലവും മറ്റ് ഒൻപത്  വിഭാഗം ആൾക്കരും തെക്കേ മലബാറിൽ നിന്നും പലായനം ചെയ് തു . അവർ വിശ്രമത്തിനായി നോക്കുമ്പോൾ ഒരു തറ കാണുകയും ഓം തറ എന്നു പറയുകയും ചെയ്തു . അന്നു മുതൽആ സ്ഥലം ഓതറ എന്ന് അറിയപ്പെടാൺ തുടങ്ങി . മാമ്പററഇല്ലക്കരോടൊപ്പം
ഇടശ്ശേരി നായന്മാർ, ഗണകന്മാർ, ക്ഷുരകന്മാർ , പിള്ളമാർ , വെളുത്തേടത്തു നായൻമാർ തുടങ്ങിയ സമുദായക്കരും വന്നു. മാമ്പട്റ്റ ഇല്ലക്കാർ തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങരയമ്മയെ യഥാസ്ഥാനത്തു പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രത്തിലെ പടയണി വളരെ പ്രസിദ്ധമാണ്. ഇവിടെ മാത്രം കാണുന്ന ആയിരത്തൊന്നു പാളയിൽ തീർത്ത ഭൈരവിക്കോലം ലോക ശ്രദ്ധ ആകർഷിക്കുന്നു.
'''തിരുവാമനപുരം മഹാവിഷ്ണു ക്ഷേത്രം'''പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു നന്നൂരിനടിത്തു സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുവാമനപുരം ക്ഷേത്രം.ഇത് അതി പുരാതനമായ ക്ഷേത്രമാണ് . ചെങ്ങന്നൂർ ക്ഷേത്രത്തിലെ ഇരുപത്തെട്ടര ദേവന്മരിൽ അര ദേവൻ ശ്രീവാമനനാണെന്നു കരുതുന്നു.പഴയ ക്ഷേത്രാവശിഷ്ടങ്ങളായ വൻ ഒറ്റക്കല്ലുകൾ ഇപ്പൊഴും ഇവിടെ കാണാൻ കഴിയും.
'''കുന്നേകാട്ട് ധർമ്മശാസ്താ ക്ഷേത്രം'''
പരശുരാമ പ്രതിഷ്ഠിതമാണ് ഈ ക്ഷേത്രം.ഓതറയിൽ നിന്നുംകിഴക്കുമാറി വലിയൊരു കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നു. ഓതർമല ക്ഷേത്രം  എന്നണ്   ആദ്യം അറിയപ്പെട്ടിരുന്നത്.ഇവിടെ ആദ്യം ഉണ്ടയിരുന്ന ശാസ്താ പ്രതിഷ്ഠ മലവെള്ളത്തിൽ ഒലിച്ചു പോയെന്നും ആ  വിഗ്രഹമാണ് തകഴി ധർമ്മശാസ്ത ക്ഷേത്രതിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും വിശ്വസിക്കുന്നു.ഇന്നും എണ്ണയ്ക്കും കുഴമ്പിനും കുന്നേകാട്ടെത്തി മരുന്നുകൾ പറിച്ചുകൊണ്ടു പോകുന്നു
'''പുത്തൻകാവുമല ക്ഷേത്രം'''
മദ്ധ്യ തിരുവിതാംകൂറിലെതന്നെ പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് പുത്തങ്കാവുമല ശിവക്ഷേത്രം.മലമേൽ എന്നയിരുന്നു ഇതിന്റെ ആദ്യത്തെ പേര്.നന്നൂർ കവലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറുമാറി ഒരു മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
'''നന്നൂർ ദേവീക്ഷേത്രം'''
നന്നൂർ ഗ്രാമത്തിന്റെ പരദേവതയായ നന്നൂർ ഭഗവതി ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഈ ക്ഷേത്രൊൽപ്പത്തിയുടെ കഥ ഒരു ചേരമർ സ്ത്രീയുമായി ബന്ധപ്പെട്ടിരിക്കുന്നു.
'''പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം'''ഓതറ  എൻ.എസ്.എസ്.കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്ഷേത്രം.പുതുക്കുളങ്ങര ദേവിക്ഷേത്രം പഴയകാവ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത് എന്നു പറയപ്പെടുന്നു.ഒരിയ്ക്കൽപൂജകഴിക്കാൻ പോയ, ഇല്ലത്തെ മകൻ തിരുമേനി കയ്യിലെ മോതിരം ഊരിവെച്ചു ശാന്തി കഴിച്ചു.തിരികെ പോരുന്ന സമയം മോതിരം എടുക്കാൻ മറന്നു.മോതിരം എടുക്കൻ തിരികെ ചെന്ന മകൻ തിരുമേനിയെ  യക്ഷി പിടികൂടി.  ഇതെ തുടർന്ന് അച്ഛൻ തിരുമേനി ക്ഷേത്രത്തിലെ വിഗ്രഹം ഇളക്കി ഇല്ലതിതിനു വടക്കു ഭാഗത്ത് പ്രതിഷ്ഠിച്ചു. തുടർന്ന് ഇന്നു കാണുന്ന പുതുക്കുളങ്ങര ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നും പഴമക്കാർ പറയുന്നു.പഴയകാവിൽ പിന്നീട് പല ദോഷങ്ങൾ അനുഭവപ്പെടുകയും ചെയ്തു. ഇതിനു പരിഹാരമയി പഴയ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്സ്ഥലത്ത് ശ്രീകൃഷ്ണ പ്രതിഷ്ഠ നടത്തി .
'''തേളൂർമല ഭദ്രകാളി ക്ഷേത്രം'''
നന്നൂർ കവലയിൽ നിന്നുംരണ്ടു കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യിന്നു.
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/668310" എന്ന താളിൽനിന്ന് ശേഖരിച്ചത്