"എ.എം.എൽ.പി.എസ്. പുളിയാട്ടുകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പുളിയാട്ടുകുളം == | == പുളിയാട്ടുകുളം == | ||
[[പ്രമാണം:18427school.jpeg|thumb|എ. എം. എൽ. പി. സ്കൂൾ പുളിയാട്ടുകുളം]] | |||
മലപ്പുറം ജില്ലയിലെ കോഡൂർ പഞ്ചായത്തിലാണ് പുലിയാട്ടുകുളം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത് | മലപ്പുറം ജില്ലയിലെ കോഡൂർ പഞ്ചായത്തിലാണ് പുലിയാട്ടുകുളം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത് | ||
| വരി 6: | വരി 7: | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
എ. എം. എൽ. പി. സ്കൂൾ പുളിയാട്ടുകുളം. | എ. എം. എൽ. പി. സ്കൂൾ പുളിയാട്ടുകുളം.എ. എം. എൽ. പി. സ്കൂൾ പുളിയാട്ടുകുളം. | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
16:42, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
പുളിയാട്ടുകുളം

മലപ്പുറം ജില്ലയിലെ കോഡൂർ പഞ്ചായത്തിലാണ് പുലിയാട്ടുകുളം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് കോഡൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോഡൂർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കോഡൂർ ഗ്രാമപഞ്ചായത്തിനു 18.42 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലപ്പുറം മുനിസിപ്പാലിറ്റി കിഴക്കുഭാഗത്ത് മക്കരപറമ്പ് പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും തെക്കുഭാഗത്ത് പൊന്മള, കുറുവ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പൊന്മള പഞ്ചായത്തുമാണ്. 1961-ലാണ് കോഡൂർ, പഴമള്ളൂർ വില്ലേജുകൾ ചേർത്ത് കോഡൂർ പഞ്ചായത്ത് രൂപീകൃതമാവുന്നത്. ഈ പ്രദേശം എ.ഡി 9-ാം നൂറ്റാണ്ടിൽ കുറുവ ആസ്ഥാനമായി രൂപംകൊണ്ട ആറങ്ങോട്ട് സ്വരൂപത്തിനു കീഴിൽ കോട്ടൂർ തറക്കൂട്ടത്തിലെ കോങ്കടവ് ദേശത്തിലും, കോവൂർദേശത്തിലും ഉൾപ്പെട്ടതായിരുന്നുവെന്ന് പറയപ്പെടുന്നു. കോട്ടക്കലിനടുത്തുള്ള കോട്ടൂരായിരുന്നു തറയുടെ ആസ്ഥാനം. പഴമള്ളൂരിലെ കോവൂർ ശിവക്ഷേത്രം ആസ്ഥാനമാക്കിയായിരുന്നു കോങ്കടവ്, കോവൂർ ദേശങ്ങളുടെ ഭരണച്ചുമതലകൾ നിർവഹിക്കപ്പെട്ടിരുന്നത്. ഇന്നത്തെ മണ്ണാർക്കാട് മുതൽ തിരൂരങ്ങാടി (ചേരനാട്) വരെ നീണ്ടു കിടന്നിരുന്ന വള്ളുവനാട്ടധിപനായ വള്ളുവക്കോനാതിരിയുടെ രാജ്യമായ ആറങ്ങോട്ട് സ്വരൂപത്തിന്റെയും, ഏറനാട് കൂന്നലക്കോനാതിരിയുടെ രാജ്യമായ നെടിയിരിപ്പ് സ്വരൂപത്തിന്റെയും കീഴിലുള്ള ഉൽപ്പന്നങ്ങൾ, ടിണ്ടിസ് (കടലുണ്ടി) തുറമുഖത്തേക്ക് നീക്കിയിരുന്നത് കടലുണ്ടിപുഴ മാർഗ്ഗേണയായിരുന്നു. കേരളത്തിലെ ഇടനാട് ഭൂപ്രകൃതിമേഖലയിലാണ് കോഡൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 440 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇടനാട്ടിലാണെങ്കിലും മലനാടിനോടാണ് പ്രകൃതിപരമായി കൂടുതൽ സാദൃശ്യം. കടലുണ്ടിപ്പുഴ പഞ്ചായത്തിന്റെ മൂന്നിൽ രണ്ടുഭാഗവും വലയം ചെയ്തൊഴുകുന്നു. ഉപദ്വീപിന്റെ ആകൃതിയിലുള്ള പലഭാഗങ്ങളും പഞ്ചായത്തിൽ കാണാം. പുഴയിൽനിന്ന് കുത്തനെ ഉയർന്ന കരഭാഗങ്ങളും സമതല സ്വഭാവമുള്ള തീരങ്ങളും ചേർന്ന ഭൂപ്രകൃതി ഇവിടുത്തെ സവിശേഷതയാണ്. പുഴയോരപ്രദേശങ്ങളിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിച്ചാൽ കുത്തനെയുള്ള കുന്നുകളും ഇറക്കങ്ങളും സമതലകരഭൂമികളും സമതലവയൽ മേഖലകളും കാണാം. വയലുകൾക്ക് നടുവിൽ ജലനിർഗ്ഗമനാവശ്യാർത്ഥം രൂപംകൊണ്ട തോടുകളും അവയുടെ കൈവഴികളും ചേർന്ന ഭൂപ്രകൃതിയാണുള്ളത്. അറിയപ്പെടുന്നതും പ്രധാനപ്പെട്ടതുമായ കുന്നിൻപ്രദേശങ്ങൾ ഉമ്മത്തൂർ, മുണ്ടക്കോട്, കോപ്പറമ്പ്, വലിയപറമ്പ്, കൂറ്റാൻകുന്ന്, വേട്ടാൻകുന്ന്, കലമാൻകാട്, കാലൻകുന്ന്, വട്ടപ്പറമ്പ്, കരീപറമ്പ്, ചെറുപറമ്പ് എന്നിവയാണ്. കിഴക്കുനിന്ന് പടിഞ്ഞാറുഭാഗത്തേക്കു ചെരിഞ്ഞാണ് ഭൂമിയുടെ കിടപ്പ്. പടിഞ്ഞാറേസമതല അതിരായ വരിക്കോട് പുളിയാട്ടുകുളം പ്രദേശത്തുനിന്ന് ഉയർന്ന പ്രദേശമായ ഉമ്മത്തൂരിലേക്കുള്ള ഉയരം ഏകദേശം നൂറ് അടിയോളം വരും. പുഴയോരങ്ങളിലെ എക്കൽ കലർന്ന മണൽ മണ്ണും, കുന്നിൻമുകളിലെ വെട്ടുകൽമണ്ണും, കുന്നിൻചെരുവുകളിലെ വെട്ടുകൽ അംശമുള്ള ചെളിമണ്ണും സമതലങ്ങളിലെ പശിമയുള്ള കളിമണ്ണും ചേർന്നതാണ് പഞ്ചായത്തിലെ മണ്ണിനം. 1962-ലാണ് ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പ് നടന്നത്. ഇമ്പിച്ചിക്കോയ തങ്ങൾ കോഡൂർ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റായി.
പ്രധാന പൊതുസ്ഥാപനങ്ങൾ
എ. എം. എൽ. പി. സ്കൂൾ പുളിയാട്ടുകുളം.എ. എം. എൽ. പി. സ്കൂൾ പുളിയാട്ടുകുളം.