"ജി ബി എച്ച് എസ് എസ് ചെറുകുന്നു/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
* എടക്കേപ്പുറം യുപി സ്കൂൾ | * എടക്കേപ്പുറം യുപി സ്കൂൾ | ||
* ചെറുകുന്ന് മുസ്ലിം എൽ പി സ്കൂൾ | * ചെറുകുന്ന് മുസ്ലിം എൽ പി സ്കൂൾ | ||
<mapframe latitude="30" longitude="0" zoom="2" width="400" height="300" /> | |||
15:08, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുകുന്ന്
കണ്ണൂർ ജില്ലയിലെ നഗര സ്വഭാവമുള്ള ഒരു പ്രദേശമാണ് ചെറുകുന്ന്.ചെറുകുന്ന് തറ എന്ന് പരക്കെ അറിയപ്പെടുന്നു .ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്ര കവാടത്തിനു അരികെയുള്ള കതിര് വെക്കും തറ ഉള്ളതിനാലാണ് അത് .
ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് ചെറുകുന്ന് . കേരളത്തിലെ കണ്ണൂർ ജില്ലയിൽ പഴയങ്ങാടിക്ക് തെക്ക് സ്ഥിതി ചെയ്യുന്ന വളപട്ടണം - പാപ്പിനിശ്ശേരി - പഴയങ്ങാടി മെയിൻ റോഡിലാണ് ചെറുകുന്ന് പട്ടണം സ്ഥിതി ചെയ്യുന്നത് .
അന്നപൂർണേശ്വരി ക്ഷേത്രം, ചെറുകുന്ന്

അന്നപൂർണേശ്വരി ക്ഷേത്രം, ചെറുകുന്ന് ... കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചെറുകുന്നിലാണ് പാർവതി ദേവിയുടെ പ്രതിഷ്ഠയുള്ള ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ രണ്ട് അന്നപൂർണേശ്വരി ക്ഷേത്രങ്ങളിൽ ഒന്നാണിത്. വിശപ്പിനെ ശമിപ്പിക്കുന്ന മാതൃദേവതയായാണ് ...
ചെറുകുന്ന് ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത്.ചെറുകുന്ന് വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ചെറുകുന്ന് ഗ്രാമപഞ്ചായത്തിന് 15.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
പേരിനു പിന്നിൽ
ചെറുകുന്ന് എന്നാൽ "ചെറിയ - കുന്ന്" (ഇംഗ്ലീഷ്: Little Hill) . ഈ പ്രദേശത്തിന് ചുറ്റുമായി അഞ്ചോളം ചെറിയ കുന്നുകൾ ഉണ്ട്. ഈ കുന്നുകളുടെ സാന്നിധ്യമാണ് ഈ ദേശത്തിന് ചെറുകുന്ന് എന്ന പേര് നേടിക്കൊടുത്തതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, ഇവിടുത്തെ ഹിന്ദു ഐതിഹ്യ പ്രകാരം, അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ദിവസേനയുള്ള അന്നദാനത്തിനു വേണ്ടി ഉണ്ടാക്കുന്ന ചോറ് കൊണ്ടുള്ള കൂനയെ ചോറ്-കുന്ന് എന്ന് വിളിക്കപ്പെട്ടെന്നും അതിനാൽ ചോറിന്റെ കുന്നുള്ള ഈ പ്രദേശത്തെ ചോറ്കുന്ന് ദേശം എന്ന് പറയപ്പെട്ടിരുന്നെന്നും പിന്നീട് കാലാന്തരത്തിൽ ചോറ്കുന്നിന് രൂപമാറ്റം സംഭവിച്ച് ചെറുകുന്ന് എന്നായെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.
പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ചെറുകുന്നിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ
- ഗവൺമെന്റ് വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ
- ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
- ഗവൺമെന്റ് എൽ പി സ്കൂൾ
- എടക്കേപ്പുറം യുപി സ്കൂൾ
- ചെറുകുന്ന് മുസ്ലിം എൽ പി സ്കൂൾ
