"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 188: വരി 188:
== '''നൈറ്റ് ക്ലാസ് ആരംഭം''' ==
== '''നൈറ്റ് ക്ലാസ് ആരംഭം''' ==
SSLC പരീക്ഷയോടനുബന്ധിച്ച് പത്താം ക്ലാസിന് നൈറ്റ് ക്ലാസ് 20/01/2024 തിങ്കളാഴ്ച ആരംഭിച്ചു. പഠനത്തിൽ വളരെയധികം പിന്നോക്കം നില്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് കൂടുതൽ പരിശീലനം നല്കുക എന്നതാണ് രാത്രികാല ക്ലാസിന്റെ ഉദ്ദേശ്യം. 29 കുട്ടികളാണ് ക്ലാസിൽ ഉള്ളത്. മാതൃ പിടിഎ പ്രസിഡണ്ട് ശ്രീമതി ഉമ്മു ഹബീബ നൈറ്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു. എച്ച് എം, മറ്റ് അദ്ധ്യാപകർ സന്നിഹിതരായിരുന്നു. വൈകിട്ട് അഞ്ചുമണി മുതൽ എട്ട് മണിവരെയാണ് ക്ലാസ്.
SSLC പരീക്ഷയോടനുബന്ധിച്ച് പത്താം ക്ലാസിന് നൈറ്റ് ക്ലാസ് 20/01/2024 തിങ്കളാഴ്ച ആരംഭിച്ചു. പഠനത്തിൽ വളരെയധികം പിന്നോക്കം നില്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് കൂടുതൽ പരിശീലനം നല്കുക എന്നതാണ് രാത്രികാല ക്ലാസിന്റെ ഉദ്ദേശ്യം. 29 കുട്ടികളാണ് ക്ലാസിൽ ഉള്ളത്. മാതൃ പിടിഎ പ്രസിഡണ്ട് ശ്രീമതി ഉമ്മു ഹബീബ നൈറ്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു. എച്ച് എം, മറ്റ് അദ്ധ്യാപകർ സന്നിഹിതരായിരുന്നു. വൈകിട്ട് അഞ്ചുമണി മുതൽ എട്ട് മണിവരെയാണ് ക്ലാസ്.
[[പ്രമാണം:23051 night class.jpg|നടുവിൽ|ലഘുചിത്രം|550x550ബിന്ദു]]
== '''സ്കൂൾ വാർഷികം''' ==
ചരിത്ര സംസ്കാര സ്മരണകളുണർത്തുന്ന കരൂപ്പടന്ന സ്കൂളിലെ എൽ.പി വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി ലൂസി ടോം സിയുടെ യാത്രയയപ്പ് സമ്മേളനവും നൂറ്റിയൊന്നാം വാർഷികാഘോഷവും കെ.ജി വിഭാഗം കോൺവെക്കേഷൻ സെറിമണിയും അംഗൻവാടി ജീവനക്കാർക്കുള്ള ആദരവും 2025 ജനുവരി 24, 25 തീയതികളിൽ വൈകിട്ട് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീമതി സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:23051 annual day.jpg|നടുവിൽ|ലഘുചിത്രം|627x627ബിന്ദു|സ്കൂൾ വാർഷികത്തന്റെ ഉദ്ഘാടനവേദി]]
== '''ഹരി മാസ്റ്റർക്ക് ആദരം''' ==
കൊടുങ്ങല്ലൂർ ഉപജില്ല കായികമേളയിൽ യുപി വിഭാഗം കുട്ടികൾ ഓവറോൾ ചാമ്പ്യന്മാരായി സ്കൂളിന് അഭിമാന നേട്ടം കൈവരിച്ചതിനാൽ അതിന് പിന്നിൽ പ്രവർത്തിച്ച പി.ടി. അദ്ധ്യാപകൻ ശ്രീ ഹരിമാഷിനെ സ്കൂൾ വാർഷികത്തിൽ പി.ടി.എ പ്രത്യേകമായി ആദരിക്കുകയുണ്ടായി.  ഹരിമാഷിന്റെ കഠിനമായ പരിശീലനമാണ് മികച്ച വിജയത്തിന് കാരണം എന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ അഭിപ്രായപ്പെട്ടു.
[[പ്രമാണം:23051 harimash.jpg|നടുവിൽ|ലഘുചിത്രം|653x653ബിന്ദു|ഹരിമാഷ് പുരസ്കാരം ഏറ്റുവാങ്ങുന്നു]]
== '''പാസ്സിംഗ് ഔട്ട് പരേ‍ഡ്''' ==
കരൂപ്പടന്ന, നടവരമ്പ് സ്കൂളുകളുടെ SPC പാസ്സിംഗ് ഔട്ട് പരേഡ് കരൂപ്പടന്ന സ്കൂൾ ഗ്രൗണ്ടിൽ 29/01/2025 ന് നടന്നു. വർണ്ണാഭമായ പാസ്സിംഗ് ഔട്ടിന്റെ മുഖ്യാതിഥി ബഹു. MLA ശ്രീ വി.ആർ. സുനിൽകുമാർ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി പരിപാടിയിൽ വിശിഷ്ടസാന്നിദ്ധ്യം വഹിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ ഗിരീഷ് കേ‍ഡറ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വാർ‍ഡ് മെമ്പർ സദക്കത്തുള്ള, സ്കൂൾ എച്ച് എം ശ്രീമതി റംല ടീച്ചർ, നടവരമ്പ് സ്കൂൾ എച്ച്.എം ശ്രീമതി ബിന്ദു ടീച്ച‍ർ പി.ടി.എ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് തുടങ്ങിയവർ കേഡറ്റുകൾക്ക് ആശംസകൾ നേർന്നു.
[[പ്രമാണം:23051 spc.jpg|നടുവിൽ|ലഘുചിത്രം|607x607ബിന്ദു]]
== '''അക്ഷരക്ലാസ്''' ==
യു.പി വിഭാഗത്തിൽ അക്ഷരം ഉറക്കാത്ത കുട്ടികൾക്ക് വേണ്ടി അക്ഷരക്ലാസ് 30/01/2025 ന് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ അക്ഷരം കൂട്ടിവായിക്കാനും എഴുതാനും കുട്ടികളെ സജ്ജമാക്കുക എന്നതാണ് ക്ലാസിന്റെ ലക്ഷ്യം. കേട്ടെഴുത്ത്, ഡയറി എഴുത്ത് മുതലായ പ്രാഥമിക പരിശീലനങ്ങളും നടത്തിവരുന്നുണ്ട്.
[[പ്രമാണം:23051 akshara class.jpg|നടുവിൽ|ലഘുചിത്രം|666x666ബിന്ദു|ശ്രീജ ടീച്ചർ അക്ഷരക്ലാസ് നയിക്കുന്നു]]
== '''ശില്പശാല''' ==
മലയാളം സാഹിത്യവേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കവിതകളെയും കഥകളെയും പറ്റിയുള്ള 'എഴുത്തുകൂട്ടം-വായനക്കൂട്ടം' Budding writers ശില്പശാല 05/02/2025 ന് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥിയും എഴുത്തുകാരിയുമായ ശ്രീമതി വി.ടി രാധാലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. ശ്രീമതി വിജിത ലക്ഷ്മി കുട്ടികളുമായി സംവാദം നടത്തി. സാജിത ടീച്ചറും സുബിത ടീച്ചറും കോർഡിനേറ്റർമാരായിരുന്നു.
[[പ്രമാണം:23051 silpasala.jpg|നടുവിൽ|ലഘുചിത്രം|560x560ബിന്ദു|ശില്പശാല ഉദ്ഘാടനസഭ]]
== '''പത്താം ക്ലാസിന് യാത്രയയപ്പ്''' ==
ഇക്കൊല്ലം പാസ്സൗട്ട് ആകുന്ന പത്താം ക്ലാസ് ബാച്ച് 07/02/2025 ന് സെന്റോഫ് സെറിമണി നടത്തി. പത്തിലെ മൂന്ന് ഡിവിഷനുകളിലെ കുട്ടികൾ സംയുക്തമായാണ് പരിപാടി നടത്തിയത്. മൂന്ന ഡിവിഷനുകളിലെയും ക്ലാസ് ടീച്ചേഴ്സ്, പ്രധാനാദ്ധ്യാപിക, പിടിഎ പ്രസിഡണ്ട്, മറ്റ് അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾ തങ്ങളുടെ വിദ്യാലയ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും അദ്ധ്യാപകർ വിജയാശംസകൾ നേരുകയും ചെയ്തു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
== '''തീവ്രപരിശീലനക്യാമ്പ്''' ==
ഇക്കൊല്ലം SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനക്യാമ്പ് തുടങ്ങി. 2025 ഫെബ്രുവരി 12, 13, 14, 15 തീയതികളിൽ ആയിട്ടാണ് ക്യാമ്പ് നടത്തിയത്. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്നതിന് ഓരോ വിഷയത്തിനും പ്രത്യേകം പരിശീലനം നല്കിയാണ് ക്യാമ്പ് നടത്തിയത്. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംശയനിവാരണത്തിനും ഊന്നൽ നല്കേണ്ട പാഠഭാഗങ്ങൾ കൃത്യമായി ചോദിച്ച് മനസ്സിലാക്കുവാനും ക്യാമ്പ് ഉപകാരപ്പെട്ടു.
== '''കരിയർ ഗൈഡൻസ് ക്യാമ്പ്''' ==
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും സംയുക്തമായി ന്യൂനപക്ഷവ്യക്തിത്വ വികസനം ലക്ഷ്യമാക്കി കരൂപ്പടന്ന ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി 17/02/2025 ന് ഏകദിന കരിയർ ഗൈ‍ഡൻസ് ക്യാമ്പ് (TUNING) പാസ് വേഡ് 2024-25 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കരിയർ അവബോധം ഉണ്ടാക്കുക, സിവിൽ സർവ്വീസ് അടക്കമുള്ള ഉന്നത സർക്കാർ സർവ്വീസ് മത്സര പരീക്ഷകളിൽ സാമ്പത്തികമായും സാമൂഹികമായും താഴെത്തട്ടിലുള്ള വിദ്യാർത്ഥികളെ കൂടി വിജയം നേടാൻ പ്രാപ്തമാക്കുക, അതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. തൃശൂർ ഡെപ്യൂട്ടി കളക്ടർ ശ്രീമതി സ്മിത റാണി സി.എസ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീമതി നിഷ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക, പി.ടി.എ പ്രസിഡണ്ട് തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്തു. കോർഡിനേറ്റർ നിഷിദ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
[[പ്രമാണം:23051 career guidance.jpg|നടുവിൽ|ലഘുചിത്രം|676x676ബിന്ദു|ക്യാമ്പ് ഉദ്ഘാടനസഭ]]
== '''പഠനോത്സവം''' ==
കുട്ടികളുടെ അക്കാദമികവും കലാപരമായ മികവുകളും സമൂഹത്തിലേക്ക് എത്തിക്കുന്ന പഠനോത്സവം ഫെബ്രുവരി 21 ന് മുസാഫിരിക്കുന്നിൽ വച്ച് നടത്തി. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പിടിഎ പ്രസി‍
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്