"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 58: | വരി 58: | ||
== '''യാത്രയയപ്പ്''' == | == '''യാത്രയയപ്പ്''' == | ||
യു.പി വിഭാഗം അദ്ധ്യാപകരായ ശ്രീമതി ലിജി ടീച്ചർ, റംലത്ത് ടീച്ചർ എന്നിവർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. എച്ച്.എം റംല ടീച്ചർ മറ്റ് സ്റ്റാഫംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | യു.പി വിഭാഗം അദ്ധ്യാപകരായ ശ്രീമതി ലിജി ടീച്ചർ, റംലത്ത് ടീച്ചർ എന്നിവർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് 05/08/2024ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. എച്ച്.എം റംല ടീച്ചർ മറ്റ് സ്റ്റാഫംഗങ്ങൾ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | ||
[[പ്രമാണം:23051 lijy teacher.jpg|നടുവിൽ|ലഘുചിത്രം|469x469ബിന്ദു|ലിജി ടീച്ചർക്ക് സ്റ്റാഫംഗങ്ങൾ ഉപഹാരം നല്കുന്നു]] | [[പ്രമാണം:23051 lijy teacher.jpg|നടുവിൽ|ലഘുചിത്രം|469x469ബിന്ദു|ലിജി ടീച്ചർക്ക് സ്റ്റാഫംഗങ്ങൾ ഉപഹാരം നല്കുന്നു]] | ||
| വരി 96: | വരി 96: | ||
കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ സ്കൂൾതല ഐ.ടി ക്വിസ് മത്സരങ്ങൾ 30/08/2024 ന് നടത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നാസ് മോഡൽ പരീക്ഷ ആഗസ്റ്റ് മുപ്പതിലേക്ക് മാറ്റിയ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് ക്വിസ് മത്സരം നടത്തിയത്. ഒൻപതാം ക്ലാസിലെ ആഷിം അഹമ്മദ്, അഭിമന്യു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി മേളയിൽ സ്കൂൾതല ഐ.ടി ക്വിസ് മത്സരങ്ങൾ 30/08/2024 ന് നടത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നാസ് മോഡൽ പരീക്ഷ ആഗസ്റ്റ് മുപ്പതിലേക്ക് മാറ്റിയ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് ക്വിസ് മത്സരം നടത്തിയത്. ഒൻപതാം ക്ലാസിലെ ആഷിം അഹമ്മദ്, അഭിമന്യു എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | ||
[[പ്രമാണം:23051 IT Quiz.jpg|നടുവിൽ|ലഘുചിത്രം|518x518ബിന്ദു|ക്വിസ് നടക്കുന്നു]] | [[പ്രമാണം:23051 IT Quiz.jpg|നടുവിൽ|ലഘുചിത്രം|518x518ബിന്ദു|ക്വിസ് നടക്കുന്നു]] | ||
== '''ഓണാഘോഷം''' == | |||
ഇക്കൊല്ലത്തെ ഓണാഘോഷം 13/09/2024 ന് നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തം മൂലം വളരെ ചുരുക്കിയ രീതിയിലാണ് പരിപാടി നടത്തിയത്. ചെറിയ രീതിയിലുള്ള പൂക്കളമാണ് ഒരുക്കിയത്. രണ്ട് മൂന്ന് ഓണക്കളികളും തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു. ശേഷം പത്ത് ദിവസത്തെ ഓണാവധിക്ക് സ്കൂൾ അടക്കുകയും ചെയ്തു. | |||
[[പ്രമാണം:23051 ONAM.jpg|നടുവിൽ|ലഘുചിത്രം|628x628ബിന്ദു]] | |||
== '''മെഡൽ വിതരണം''' == | |||
ഓണാവധിക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ 25/09/2024 ന് നടത്തിയ പി.ടി.എ മീറ്റിംഗിൽ കുട്ടികളുടെ പഠനനിലവാരം അറിയുന്നതിന് നടത്തിയ ഓണപ്പരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്കുള്ള മെഡൽ വിതരണം അവരവരുടെ രക്ഷകർത്താക്കളെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചു. ഇത് കുട്ടികൾക്ക് മുന്നോട്ട് പഠിക്കുവാനുള്ള ഊർജ്ജമാവട്ടെ എന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ അഭിപ്രായപ്പെട്ടു. | |||
== '''തകധിമി 2024''' == | |||
കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്ന, കലകളുടെ മാമാങ്കമായ സ്കൂൾ കലോത്സവം തകധിമി 2024 സെപ്റ്റംബർ 27 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി മുഖ്യാതിഥി ആയിരുന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ അൻവർ, എസ്.എം.സി ചെയർമാൻ, പൂർവ്വവിദ്യാർത്ഥിസംഘടന പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു. ലളിതഗാനം, പദ്യം ചൊല്ലൽ, പ്രസംഗം, സംഘഗാനം, തിരുവാതിര, കൈകൊട്ടിക്കളി, ഒപ്പന മുതലായ വിഭാഗങ്ങളിൽ കുട്ടികൾ ഇഞ്ചോടിഞ്ച് മത്സരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ തന്നെ ഭക്ഷണപാനീയങ്ങളുടെ സ്റ്റാളുകൾ ഇട്ടത് കലോത്സവത്തെ കൂടുതൽ ആകർഷകമാക്കി. | |||
[[പ്രമാണം:23051 school kalolsvm.jpg|നടുവിൽ|ലഘുചിത്രം|636x636ബിന്ദു|കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ റംല ടീച്ചർ സംസാരിക്കുന്നു.]] | |||
== '''സ്പോർട്സ്''' == | |||
കരുത്തിന്റെയും മെയ് വഴക്കത്തിന്റെയും പ്രകടനമികവോടെ ഇക്കൊല്ലത്തെ സ്പോർട്സ് ഡേ 01/10/2024 ചൊവ്വാഴ്ച നടത്തി. കായികാദ്ധ്യാപകൻ ശ്രീ. ഹരിമാസ്റ്റർ മത്സരങ്ങൾക്ക് നേതൃത്വം നല്കി. റെഡ്, യെല്ലോ, ബ്ലൂ, ഗ്രീൻ എന്നിങ്ങനെ കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. 100m, 200m, 400m ഓട്ടം, ലോങ് ജംപ്, ഷോട്ട്പുട്ട്, 1500m ഓട്ടം, റിലേ എന്നിങ്ങനെ വിവിധ മത്സരങ്ങൾ ആണ് നടത്തിയത്. മത്സരത്തിൽ യെല്ലോ ഗ്രൂപ്പ് വിജയികളായി. | |||
[[പ്രമാണം:23051 sports day.jpg|നടുവിൽ|ലഘുചിത്രം|558x558ബിന്ദു|വിജയികളായ യെല്ലോ ഹൗസ് ട്രോഫിയുമായി]] | |||
== '''ഗാന്ധിജയന്തി''' == | |||
ഒക്ടോബർ രണ്ടിന് സ്കൂളിൽ ഗാന്ധിജയന്തി ആചരിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി. റംല ടീച്ചർ പുഷ്പാർച്ചന നടത്തി. സോഷ്യൽ ക്ലബിന്റം ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. പി.ടി.എ പ്രസിഡണ്ട്, മറ്റ് പ്രധാനാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സോഷ്യൽ അധ്യാപിക ശ്രീമതി മീര ടീച്ചർ ഗാന്ധിജിയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. | |||
[[പ്രമാണം:23051 gandhi jayanti.jpg|നടുവിൽ|ലഘുചിത്രം|325x325ബിന്ദു]] | |||
== '''ഉപജില്ല ക്രിക്കറ്റ്''' == | |||
05/10/2024 ന് MES അസ്മാബി കോളേജ് ഗ്രൗണ്ടിൽ നടന്ന കൊടുങ്ങല്ലൂർ ഉപജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ കരൂപ്പടന്ന ഹയർസെക്കണ്ടറി ടീം സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാമം കരസ്ഥമാക്കി. | |||
[[പ്രമാണം:23051 cricket.jpg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|ക്രിക്കറ്റ് ടീം കരുപ്പടന്ന]] | |||
== '''മോട്ടിവേഷൻ ക്ലാസ്''' == | |||
പത്താം ക്ലാസ് കുട്ടികൾക്ക് ജീവിതവിജയങ്ങൾക്കും പ്രതിസന്ധികളെ നേരിടുവാനുമുള്ള മോട്ടിവേഷൻ ക്ലാസ് 10/10/2024 ന് സ്കൂളിൽ നടന്നു. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യുകേഷൻ വിഭാഗാദ്ധ്യക്ഷൻ ശ്രീ. ഡോ. സോണി ജോൺ ആണ് ക്ലാസ് നയിച്ചത്. | |||
[[പ്രമാണം:23051 motivation class.jpg|നടുവിൽ|ലഘുചിത്രം|461x461ബിന്ദു|കുട്ടികൾ ക്ലാസിൽ]] | |||
== '''റോൾ പ്ലേ''' == | |||
നാഷണൽ Adult Education ന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് റിസോഴ്സ് സെന്ററിൽ വെച്ച് 10/10/24ന് നടന്ന വിദ്യാഭ്യാസ ജില്ല തല മത്സരത്തിൽ റോൾ പ്ലേ അവതരിപ്പിച്ച് അഞ്ചാം സ്ഥാനം A ഗ്രേഡ് നേടി കരൂപ്പടന്ന സ്കൂളിലെ മിടുക്കികൾ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അർഫിന, അയിഷ, ഹാദിയ, സെമീഹ ഇസ്മായിൽ, സാര ഫാത്തിമ എന്നിവരാണ് വിജയം കൈവരിച്ചത്. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി മിഥു ടീച്ചറുടെ നേതൃത്വത്തിലാണ് കുട്ടികളെ കൊണ്ടുപോയത്. | |||
[[പ്രമാണം:23051 roleplay.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു]] | |||
== '''ബാല്യകാലസഖി ക്വിസ് മത്സരം''' == | |||
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രശസ്ത നോവലിന്റെ 80 ാം വാർഷികത്തോടനുബന്ധിച്ച് 23/10/2024 ന് ഉച്ചക്ക് രണ്ട് മണിക്ക് സ്കൂൾ തല ക്വിസ് മത്സരം നടത്തപ്പെട്ടു. ഖാദർ പട്ടേപ്പാടം കോർഡിനേറ്ററായ പരിപാടിയിൽ ക്വിസ് മാസ്റ്ററായി എത്തിയത് ഡോ. ഷഹന ആണ്. സെമീഹ ഇസ്മായിൽ, അസ്മിന, ഫാത്തിമ സഹറ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
== '''വിനോദയാത്ര''' == | |||
പത്താം ക്ലാസിന്റെ ഇക്കൊല്ലത്തെ വിനോദയാത്ര 24, 25 തീയതികളിലായി നടത്തി. കൊടൈക്കനാൽ ആയിരുന്നു സഞ്ചാരകേന്ദ്രം. എൺപത്തിനാല് കുട്ടികളും എച്ച്.എം ഉൾപ്പെടെ പത്ത് അദ്ധ്യാപകരും അടങ്ങുന്നതായിരുന്നു യാത്രാസംഘം. 24ന് പുലർച്ചെ രണ്ട് ബസുകളിലായി പുറപ്പെട്ട യാത്ര വൈകുന്നേരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. പിറ്റേന്ന് ഉച്ചതിരിഞ്ഞ് പുറപ്പെട്ട് രാത്രി 12 മണിയോടെ സ്കൂളിൽ തിരിച്ചെത്തി. | |||
[[പ്രമാണം:23051 school tour.jpg|നടുവിൽ|ലഘുചിത്രം|514x514ബിന്ദു|സംഘം കൊടൈക്കനാൽ ഗുണാ കേവിൽ]] | |||
== '''കേരളപ്പിറവി''' == | |||
നവംബർ ഒന്നിന് സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ക്വിസ് മത്സരം, കവിതാലാപനം മുതലായ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്ലാസ് തലത്തിൽ വിജയിച്ച കുട്ടികളെ സ്കൂൾ തലത്തിൽ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം മുന്നേറി. ടീച്ചിംഗ് പ്രാക്ടീസിന് വന്ന ബി.എഡ് ട്രെയിനികൾ നടത്തിയ നൃത്തശില്പവും ആകർഷണീയമായിരുന്നു. | |||
== '''ഡാവിഞ്ചി എന്ന മിന്നും താരം''' == | |||
കരൂപ്പടന്ന സ്കൂളിന്റെ യശസ്സ് അഭ്രപാളിയിലെത്തിച്ച് സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറി ഡാവിഞ്ചി സന്തോഷ് എന്ന പത്താം ക്ലാസ് വിദ്യാർത്ഥി. ജിതിൻ രാജ് സംവിധാനം ചെയ്ത് ഒക്ടോബർ 25ന് പുറത്തിറങ്ങിയ പല്ലൊട്ടി 90's kids എന്ന ചലചിത്രത്തിൽ മുഖ്യകഥാപാത്രത്തെയാണ് ഡാവിഞ്ചി അവതരിപ്പിച്ചത്. മികച്ച ബാലചിത്രം, മികച്ച ബാലതാരം എന്നിങ്ങനെ 53-മത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ പല്ലൊട്ടി നേടി. അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പല്ലൊട്ടി കാണാൻ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും കൊടുങ്ങല്ലൂർ തീയേറ്ററിൽ പോകുകയും ചിത്രത്തിന്റെ വിജയം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. | |||
[[പ്രമാണം:23051 davinchi.jpg|നടുവിൽ|ലഘുചിത്രം|361x361ബിന്ദു|സിനിമക്ക് പോയ ദൃശ്യങ്ങൾ]] | |||
== '''ഉപജില്ല കലോത്സവം''' == | |||
കൊടുങ്ങല്ലൂർ ഉപജില്ല കലോത്സവം ഇക്കൊല്ലം 11, 12, 13, 14 തീയതികളിൽ മതിലകം സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. ജനറൽ വിഭാഗം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നീ വിഭാഗങ്ങളിൽ കരൂപ്പടന്ന സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വളരെ മികച്ച പ്രകടനം കാഴ്ച വെക്കുകയും മൂന്ന് പേർക്ക് ജില്ലയിലേക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു. | |||
== '''രേഷ്മ ടീച്ചർക്ക് യാത്രയയപ്പ്''' == | |||
യു.പി വിഭാഗം അദ്ധ്യാപിക ശ്രീമതി രേഷ്മ ടീച്ചർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ 19/11/2024 ന് യാത്രയയപ്പ് നല്കി. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, മറ്റ് അദ്ധ്യാപകർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
[[പ്രമാണം:23051 reshma tchr.jpg|നടുവിൽ|ലഘുചിത്രം|601x601ബിന്ദു|രേഷ്മ ടീച്ചർക്ക് സ്റ്റാഫംഗങ്ങൾ ഉപഹാരങ്ങൾ നല്കുന്നു]] | |||
== '''ദേശീയ വിരവിമുക്തി ദിനം''' == | |||
ദേശീയ വിരവിമുക്തി ദിനമായ നവംബർ 26 ന് സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ശേഷം വിരവിമുക്ത ഗുളിക ആൽബൻഡസോൾ നല്കി. വിരബാധ മൂലമുള്ള വിളർച്ച, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള കുറവ് എന്നിവ ഇല്ലാതാക്കാൻ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണിത് നടത്തിയത്. ഗുളിക കഴിക്കാനുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും വാങ്ങി. | |||
[[പ്രമാണം:23051 deworming tablets.jpg|നടുവിൽ|ലഘുചിത്രം|628x628ബിന്ദു|പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ വിരഗുളിക കുട്ടികൾക്ക് വിതരണം ചെയ്യുന്നു]] | |||
== '''ശാസ്ത്ര ചിത്രോത്സവം''' == | |||
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സ്കൂളിൽ 26/11/2024 ന് ശാസ്ത്ര ചലച്ചിത്രം കുട്ടികളെ കാണിച്ചു. സ്കൂൾ അദ്ധ്യാപിക ശ്രീമതി മീര ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു ചിത്രപ്രദർശനം. ചലച്ചിത്രം കുട്ടികൾ നല്ല രീതിയിൽ ആസ്വദിക്കുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. | |||
== '''പ്രതിഭകൾക്ക് ആദരം''' == | |||
കലോത്സവം, സ്പോർട്സ്, ശാസ്ത്രമേള തുടങ്ങി വിവിധമേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ 30/12/2024 ന് സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ ഫാറൂഖ് ഉമ്മർ എന്നിവർ മെഡൽ വിതരണം നടത്തി. കഴിഞ്ഞ കൊല്ലത്തേക്കാൾ ഇക്കൊല്ലം കൂടുതൽ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തത് അവരെ പരീശീലിപ്പിച്ച അദ്ധ്യാപകരുടെ കഴിവുകൊണ്ടാണെന്നും അസംബ്ലിയിൽ പറഞ്ഞു. ജില്ലാതലത്തിലേക്കും സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ അവരുടെ രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു. | |||
[[പ്രമാണം:23051 kalolsavam winners.jpg|നടുവിൽ|ലഘുചിത്രം|688x688ബിന്ദു|കുട്ടികൾ അദ്ധ്യാപകരോടൊപ്പം]] | |||
== '''പുതുവത്സരത്തിന് സ്നേഹവിരുന്ന്''' == | |||
പുതുവർഷം ആരംഭിച്ച 2025 ജനുവരി 1 ന് സ്കൂളിൽ കുട്ടികൾക്ക് സ്നേഹവിരുന്ന് നല്കി. അദ്ധ്യാപകർ, മാതൃ പിടിഎ, രക്ഷിതാക്കൾ എല്ലാവരും ചേർന്ന് ബിരിയാണി ഉണ്ടാക്കി കൊടുത്തുകൊണ്ടാണ് പുതുവർഷത്തെ വരവേറ്റത്. | |||
== '''ഫുഡ് ഫെസ്റ്റ് 2025''' == | |||
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിൽ കുട്ടികൾ 03/01/2025ന് ഫുഡ് ഫെസ്റ്റ് നടത്തി. കുട്ടികൾ സ്വയം വീട്ടിൽ നിന്നും വിവിധതരം ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി കൊണ്ട് വരികയും അവ സ്കൂളിൽ സ്റ്റാൾ ഇട്ട് പ്രദർശിപ്പിക്കുയും ചെയ്തു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ ഫാറൂഖ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിലെ വൈവിധ്യം, അവ ഉപഭോക്താക്കളിൽ എത്തിക്കുന്ന രീതികൾ എല്ലാം കുട്ടികൾ നേരിട്ട് ചെയ്ത് പരിശീലിച്ചു. അന്ന് തന്നെ പത്താം ക്ലാസിലെ പി.ടി.എ മീറ്റിങ്ങും നടത്തി. | |||
[[പ്രമാണം:23051 foodfest.jpg|നടുവിൽ|ലഘുചിത്രം|467x467ബിന്ദു]] | |||
== '''സഞ്ജയിക സമ്പാദ്യപദ്ധതി''' == | |||
കുട്ടികളിൽ മിതവ്യയവും സമ്പാദ്യശീലവും വളർത്തിയെടുക്കാൻ പൊതുവിദ്യാഭ്യാസവകുപ്പും ട്രഷറി വകുപ്പും ധനകാര്യവകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സഞ്ജയിക സമ്പാദ്യപദ്ധതി കരൂപ്പടന്ന സ്കൂളിലും ആരംഭിച്ചു. സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്പാദ്യം എന്ന ആശയമാണ് ഈ പദ്ധതി മുന്നോട്ട് വെക്കുന്നത്. ഒന്ന് മുതൽ പ്ലസ് ടു വരെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ആർക്കും ഈ പദ്ധതിയിൽ അംഗമാകാം. | |||
== '''വിജ്ഞാനോത്സവം''' == | |||
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വിജ്ഞാനോത്സവം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ 04/01/2025 ശനിയാഴ്ച കരൂപ്പടന്ന സ്കൂളിൽ വച്ച് നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീല വിജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ മീര ടീച്ചർ, പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, കുട്ടികൾ. പരിഷത്ത് പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. | |||
[[പ്രമാണം:23051 vijnanolsavam.jpg|നടുവിൽ|ലഘുചിത്രം|602x602ബിന്ദു|വിജ്ഞാനോത്സവം ഉദ്ഘാടനം]] | |||
== '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' == | |||
കൊടുങ്ങല്ലൂർ ഉപജില്ല കായികമേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി കരൂപ്പടന്നയുടെ താരങ്ങൾ. 09/01/2025 ന് MES അസ്മാബി കോളേജ് ഗ്രൌണ്ടിൽ നടന്ന കായികമേളയിൽ ലോങ് ജംപ്, 200m, 400m, റിലേ 4x100m എന്നീ ഇനങ്ങളിൽ ഉപജില്ലയിലെ എല്ലാ സ്കൂളുകളേയും തോല്പിച്ച് കരൂപ്പടന്ന ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. പി.ടി അദ്ധ്യാപകൻ ശ്രീ ഹരിമാഷിന്റെ കഠിനമായ പരിശീലനമാണ് മികച്ച വിജയത്തിന് കാരണം എന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ അഭിപ്രായപ്പെട്ടു. | |||
[[പ്രമാണം:23051 overall championship.jpg|നടുവിൽ|ലഘുചിത്രം|594x594ബിന്ദു|ട്രോഫിയുമായി ചാമ്പ്യന്മാർ]] | |||
== '''വിക്ടറി ഡേ''' == | |||
63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല കലാകിരീടം ചൂടിയത് വിക്ടറി ഡേ ആയി 09/01/2025ന് സ്കൂളിൽ ആചരിച്ചു. 26 വർഷങ്ങൾക്ക് ശേഷമാണ് സുവർണ്ണകിരീടം ശക്തന്റെ മണ്ണിൽ എത്തുന്നത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നല്കാനും എല്ലാ സ്കൂളുകളിലും വിജയം ആഘോഷിക്കുവാനും വിദ്യാഭ്യാസ ഡയറക്ടർ ആഹ്വാനം നല്കി. സ്കൂൾ മുറ്റത്ത് ആഘോഷപ്രകടനങ്ങളും റാലിയും നടത്തി. | |||
[[പ്രമാണം:23051 victory day.jpg|നടുവിൽ|ലഘുചിത്രം|518x518ബിന്ദു|വിജയാഘോഷം]] | |||
== '''മോട്ടിവേഷൻ ക്ലാസ്''' == | |||
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ആത്മവിശ്വാസം വരുന്നതിനും ഭയമകറ്റാനും 14/01/2025ന് മോട്ടിവേഷൻ ക്ലാസ് നടത്തി. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ കൗൺസിലർ ശ്രീമതി ജിബി ജോണി ക്ലാസ് നയിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്നതായിരുന്നു വിഷയം. | |||
[[പ്രമാണം:23051 motivation.jpg|നടുവിൽ|ലഘുചിത്രം|368x368ബിന്ദു|ക്ലാസ് ]] | |||
== '''നൈറ്റ് ക്ലാസ് ആരംഭം''' == | |||
SSLC പരീക്ഷയോടനുബന്ധിച്ച് പത്താം ക്ലാസിന് നൈറ്റ് ക്ലാസ് 20/01/2024 തിങ്കളാഴ്ച ആരംഭിച്ചു. പഠനത്തിൽ വളരെയധികം പിന്നോക്കം നില്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് കൂടുതൽ പരിശീലനം നല്കുക എന്നതാണ് രാത്രികാല ക്ലാസിന്റെ ഉദ്ദേശ്യം. 29 കുട്ടികളാണ് ക്ലാസിൽ ഉള്ളത്. മാതൃ പിടിഎ പ്രസിഡണ്ട് ശ്രീമതി ഉമ്മു ഹബീബ നൈറ്റ് ക്ലാസ് ഉദ്ഘാടനം ചെയ്തു. എച്ച് എം, മറ്റ് അദ്ധ്യാപകർ സന്നിഹിതരായിരുന്നു. വൈകിട്ട് അഞ്ചുമണി മുതൽ എട്ട് മണിവരെയാണ് ക്ലാസ്. | |||
[[പ്രമാണം:23051 night class.jpg|നടുവിൽ|ലഘുചിത്രം|550x550ബിന്ദു]] | |||
== '''സ്കൂൾ വാർഷികം''' == | |||
ചരിത്ര സംസ്കാര സ്മരണകളുണർത്തുന്ന കരൂപ്പടന്ന സ്കൂളിലെ എൽ.പി വിഭാഗം ഹെഡ്മിസ്ട്രസ് ശ്രീമതി ലൂസി ടോം സിയുടെ യാത്രയയപ്പ് സമ്മേളനവും നൂറ്റിയൊന്നാം വാർഷികാഘോഷവും കെ.ജി വിഭാഗം കോൺവെക്കേഷൻ സെറിമണിയും അംഗൻവാടി ജീവനക്കാർക്കുള്ള ആദരവും 2025 ജനുവരി 24, 25 തീയതികളിൽ വൈകിട്ട് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:23051 annual day.jpg|നടുവിൽ|ലഘുചിത്രം|627x627ബിന്ദു|സ്കൂൾ വാർഷികത്തന്റെ ഉദ്ഘാടനവേദി]] | |||
== '''ഹരി മാസ്റ്റർക്ക് ആദരം''' == | |||
കൊടുങ്ങല്ലൂർ ഉപജില്ല കായികമേളയിൽ യുപി വിഭാഗം കുട്ടികൾ ഓവറോൾ ചാമ്പ്യന്മാരായി സ്കൂളിന് അഭിമാന നേട്ടം കൈവരിച്ചതിനാൽ അതിന് പിന്നിൽ പ്രവർത്തിച്ച പി.ടി. അദ്ധ്യാപകൻ ശ്രീ ഹരിമാഷിനെ സ്കൂൾ വാർഷികത്തിൽ പി.ടി.എ പ്രത്യേകമായി ആദരിക്കുകയുണ്ടായി. ഹരിമാഷിന്റെ കഠിനമായ പരിശീലനമാണ് മികച്ച വിജയത്തിന് കാരണം എന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ അഭിപ്രായപ്പെട്ടു. | |||
[[പ്രമാണം:23051 harimash.jpg|നടുവിൽ|ലഘുചിത്രം|653x653ബിന്ദു|ഹരിമാഷ് പുരസ്കാരം ഏറ്റുവാങ്ങുന്നു]] | |||
== '''പാസ്സിംഗ് ഔട്ട് പരേഡ്''' == | |||
കരൂപ്പടന്ന, നടവരമ്പ് സ്കൂളുകളുടെ SPC പാസ്സിംഗ് ഔട്ട് പരേഡ് കരൂപ്പടന്ന സ്കൂൾ ഗ്രൗണ്ടിൽ 29/01/2025 ന് നടന്നു. വർണ്ണാഭമായ പാസ്സിംഗ് ഔട്ടിന്റെ മുഖ്യാതിഥി ബഹു. MLA ശ്രീ വി.ആർ. സുനിൽകുമാർ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി പരിപാടിയിൽ വിശിഷ്ടസാന്നിദ്ധ്യം വഹിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ ഗിരീഷ് കേഡറ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ സദക്കത്തുള്ള, സ്കൂൾ എച്ച് എം ശ്രീമതി റംല ടീച്ചർ, നടവരമ്പ് സ്കൂൾ എച്ച്.എം ശ്രീമതി ബിന്ദു ടീച്ചർ പി.ടി.എ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് തുടങ്ങിയവർ കേഡറ്റുകൾക്ക് ആശംസകൾ നേർന്നു. | |||
[[പ്രമാണം:23051 spc.jpg|നടുവിൽ|ലഘുചിത്രം|607x607ബിന്ദു]] | |||
== '''അക്ഷരക്ലാസ്''' == | |||
യു.പി വിഭാഗത്തിൽ അക്ഷരം ഉറക്കാത്ത കുട്ടികൾക്ക് വേണ്ടി അക്ഷരക്ലാസ് 30/01/2025 ന് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ അക്ഷരം കൂട്ടിവായിക്കാനും എഴുതാനും കുട്ടികളെ സജ്ജമാക്കുക എന്നതാണ് ക്ലാസിന്റെ ലക്ഷ്യം. കേട്ടെഴുത്ത്, ഡയറി എഴുത്ത് മുതലായ പ്രാഥമിക പരിശീലനങ്ങളും നടത്തിവരുന്നുണ്ട്. | |||
[[പ്രമാണം:23051 akshara class.jpg|നടുവിൽ|ലഘുചിത്രം|666x666ബിന്ദു|ശ്രീജ ടീച്ചർ അക്ഷരക്ലാസ് നയിക്കുന്നു]] | |||
== '''ശില്പശാല''' == | |||
മലയാളം സാഹിത്യവേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കവിതകളെയും കഥകളെയും പറ്റിയുള്ള 'എഴുത്തുകൂട്ടം-വായനക്കൂട്ടം' Budding writers ശില്പശാല 05/02/2025 ന് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥിയും എഴുത്തുകാരിയുമായ ശ്രീമതി വി.ടി രാധാലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. ശ്രീമതി വിജിത ലക്ഷ്മി കുട്ടികളുമായി സംവാദം നടത്തി. സാജിത ടീച്ചറും സുബിത ടീച്ചറും കോർഡിനേറ്റർമാരായിരുന്നു. | |||
[[പ്രമാണം:23051 silpasala.jpg|നടുവിൽ|ലഘുചിത്രം|560x560ബിന്ദു|ശില്പശാല ഉദ്ഘാടനസഭ]] | |||
== '''പത്താം ക്ലാസിന് യാത്രയയപ്പ്''' == | |||
ഇക്കൊല്ലം പാസ്സൗട്ട് ആകുന്ന പത്താം ക്ലാസ് ബാച്ച് 07/02/2025 ന് സെന്റോഫ് സെറിമണി നടത്തി. പത്തിലെ മൂന്ന് ഡിവിഷനുകളിലെ കുട്ടികൾ സംയുക്തമായാണ് പരിപാടി നടത്തിയത്. മൂന്ന ഡിവിഷനുകളിലെയും ക്ലാസ് ടീച്ചേഴ്സ്, പ്രധാനാദ്ധ്യാപിക, പിടിഎ പ്രസിഡണ്ട്, മറ്റ് അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾ തങ്ങളുടെ വിദ്യാലയ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും അദ്ധ്യാപകർ വിജയാശംസകൾ നേരുകയും ചെയ്തു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. | |||
== '''തീവ്രപരിശീലനക്യാമ്പ്''' == | |||
ഇക്കൊല്ലം SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനക്യാമ്പ് തുടങ്ങി. 2025 ഫെബ്രുവരി 12, 13, 14, 15 തീയതികളിൽ ആയിട്ടാണ് ക്യാമ്പ് നടത്തിയത്. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്നതിന് ഓരോ വിഷയത്തിനും പ്രത്യേകം പരിശീലനം നല്കിയാണ് ക്യാമ്പ് നടത്തിയത്. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംശയനിവാരണത്തിനും ഊന്നൽ നല്കേണ്ട പാഠഭാഗങ്ങൾ കൃത്യമായി ചോദിച്ച് മനസ്സിലാക്കുവാനും ക്യാമ്പ് ഉപകാരപ്പെട്ടു. | |||
== '''കരിയർ ഗൈഡൻസ് ക്യാമ്പ്''' == | |||
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും സംയുക്തമായി ന്യൂനപക്ഷവ്യക്തിത്വ വികസനം ലക്ഷ്യമാക്കി കരൂപ്പടന്ന ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി 17/02/2025 ന് ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് (TUNING) പാസ് വേഡ് 2024-25 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കരിയർ അവബോധം ഉണ്ടാക്കുക, സിവിൽ സർവ്വീസ് അടക്കമുള്ള ഉന്നത സർക്കാർ സർവ്വീസ് മത്സര പരീക്ഷകളിൽ സാമ്പത്തികമായും സാമൂഹികമായും താഴെത്തട്ടിലുള്ള വിദ്യാർത്ഥികളെ കൂടി വിജയം നേടാൻ പ്രാപ്തമാക്കുക, അതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. തൃശൂർ ഡെപ്യൂട്ടി കളക്ടർ ശ്രീമതി സ്മിത റാണി സി.എസ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക, പി.ടി.എ പ്രസിഡണ്ട് തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്തു. കോർഡിനേറ്റർ നിഷിദ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. | |||
[[പ്രമാണം:23051 career guidance.jpg|നടുവിൽ|ലഘുചിത്രം|676x676ബിന്ദു|ക്യാമ്പ് ഉദ്ഘാടനസഭ]] | |||
== '''പഠനോത്സവം''' == | |||
കുട്ടികളുടെ അക്കാദമികവും കലാപരമായ മികവുകളും സമൂഹത്തിലേക്ക് എത്തിക്കുന്ന പഠനോത്സവം ഫെബ്രുവരി 21 ന് മുസാഫിരിക്കുന്നിൽ വച്ച് നടത്തി. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, പിടിഎ പ്രസി | |||