"ഗവ യു പി എസ് പെരിങ്ങമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42648 peringammala (സംവാദം | സംഭാവനകൾ)
'നടുവിൽ|ലഘുചിത്രം|602x602ബിന്ദു' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ancyriyas (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:2009-2 (2).resized.JPG|നടുവിൽ|ലഘുചിത്രം|602x602ബിന്ദു]]
[[പ്രമാണം:2009-2 (2).resized.JPG|നടുവിൽ|ലഘുചിത്രം|602x602ബിന്ദു]]
== '''എന്റെ വിദ്യാലയം - ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും''' ==
സഹ്യപർവ്വതത്തിൻറെ താഴ്വരയിൽ പടിഞ്ഞാറ് ചരിവോട് കൂടിയും വടക്ക് അമ്മയമ്പലം പച്ച
മുതൽ തെക്ക് പൊൻമുടി മലനിരകൾ വരെയും കിഴക്ക് അംബാസമുദ്രം മുതൽ പടിഞ്ഞാറ് വാമനപുരം
നദി വരെയും അതി‍ർത്തിയുളള മലയോര ഗ്രാമമായ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലാണ്    ഗവ.
യു പി എസ് , പെരിങ്ങമ്മല സ്ഥിതി ചെയ്യുന്നത് .
പെരിങ്ങമ്മല അഥവാ പെരുംതേൻമല ഒരു നൂറ്റാണ്ടിനിപ്പുറം വരെ  നിബിഢ വനപ്രദേശമായിരുന്നു.
ഇപ്രകാരത്തിലുളള വനസാമീപ്യം ഈ പ്രദേശത്തെ കാലാവസ്ഥയെ നല്ലൊരളവിൽസ്വാധീനിച്ചിരുന്നു.
വന്യമൃഗങ്ങളുമായി മല്ലടിച്ചും പ്രകൃതി ജന്യരോഗങ്ങളെ അതിജീവിച്ചു് വനവിഭവങ്ങൾ ഭക്ഷിച്ചും ജീവിച്ചിരുന്ന
ഗിരിവ‍ഗ്ഗക്കാരായിരുന്നു ഈ പ്രദേശത്തെ ആദിമ നിവാസികൾ.      ഈ പ്രദേശത്തെ വൈവിധ്യമാർന്ന
ഭൂപ്രകൃതി ,  കാലാവസ്ഥ  എന്നിവ മറ്റു പ്രദേശങ്ങളിൽ നിന്നും  ഇവിടം വിഭിന്നമാക്കപ്പെടുന്നു .  എന്നാൽ
നിലവിൽ വനവിസിതൃതി ഗണ്യമായി കുറഞ്ഞതിനാൽ , ഇത് കാലാവസ്ഥാവ്യതിയാനത്തിന് കാരണമാ-
കുന്നുണ്ട് .
== പൊതുസ്ഥാപനങ്ങൾ ==
* ഗവ. യു പി എസ് , പെരിങ്ങമ്മല
* പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്
* കുടുംബാരോഗ്യകേന്ദ്രം, പെരിങ്ങമ്മല
* വില്ലേജ് ഓഫീസ് , പെരിങ്ങമ്മല
* കെ എസ് ഇ ബി ഓഫീസ് , പെരിങ്ങമ്മല
* വെറ്ററിനറി ‍ഡിസ്പെൻസറി , പെരിങ്ങമ്മല
* കൃഷി ഭവൻ , പാലോട്
* ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാ‍ർഡൻ , പാലോട്
* എൻ എസ് എസ്  എച്ച് എസ് , പാലോട്
* ‍ജില്ലാക‍ൃഷിത്തോട്ടം
== പ്രമുഖ വ്യക്തികൾ ==
=== '''<u>ഡോ.ഖമറുദ്ദീൻ</u>''' ===
പ്രമുഖ സസ്യശാസ്ത്രജ്ഞൻ , പരിസ്ഥിതി പ്രവ‍ർത്തകൻ ,ഗവേഷകൻ , നിയമ‍ജ്ഞൻ, അധ്യാപകൻ .പെരിങ്ങമ്മല എന്ന മനോഹരമായ മലനാടൻ ഗ്രാമ പ്രദേശം , ലോകത്തെ ഏറ്റവും മികച്ച ജൈവവൈവിധ്യമാർന്ന ഭൂപ്രദേശം  എന്നപേരിൽ  പെരിങ്ങമ്മലയ്ക്ക് UNESCO  അംഗീകാരം കിട്ടിയതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വം .പശ്ചിമഘട്ട മലനിരകളിലുൾപ്പെടുന്ന അഗസ്ത്യാ‍ർ കൂടവും പൊൻമുടി , ബ്രൈമൂർ വനമേഖലയിലുൾപ്പെടുന്ന വരയാടുകളുടെ കേന്ദ്രമായ വരയാട് മൊട്ടയും , വാമനപുരം നദിയുടെ ഉത്ഭവസ്ഥാനമായ ചെമ്മുഞ്ചി മൊട്ടയുമെല്ലാമുൾപ്പെടുന്ന ഒരപൂ‍ർവ്വ കാലാവസ്ഥയും , ഭൂപ്രകൃതിയുമെല്ലാമുൾപ്പെടുന്ന നമ്മുടെ നാടായ പെരിങ്ങമ്മലയെ തിരിച്ചറിഞ്ഞുവെന്നുളളതാണ് ഇ‍ദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് . അത്യപൂർവ്വമായ ആവാസവ്യവസ്ഥയെ തക‍ർക്കുന്ന രണ്ടു വികലമായ പദ്ധതികൾക്കെതിരെ നാട്ടുസ്നഹികളെയും പരിസ്ഥിതി പ്രവർത്തകരെയും കോർത്തിണക്കി  നിയമപരമായും ശക്തമായ സമരമുറകൾ നടത്തിയും പെരിങ്ങമ്മല എന്ന പ്രകൃതി രമണീയമായ ഭൂപ്രദേശം സംരക്ഷിക്കാനിറങ്ങിയ അവദൂതനായിരുന്നു    ഇദ്ദേഹം .