"എ.എം.എൽ.പി.എസ്. പുത്തുപാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സാഹിത്യവേദി - ഇരുട്ടിൽ തപ്പി) |
(→കവിത ) |
||
വരി 1: | വരി 1: | ||
== '''സാഹിത്യവേദി''' == | == '''സാഹിത്യവേദി''' == | ||
== | == കവിത''' ''' == | ||
=== <u>കറണ്ടു തീർന്നാൽ</u> === | === <u>കറണ്ടു തീർന്നാൽ</u> === |
23:21, 20 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സാഹിത്യവേദി
കവിത
കറണ്ടു തീർന്നാൽ
അമ്മേ അമ്മേ വായോ
മാമു തരാൻ വായോ
ഫാനില്ലാതെ ലൈറ്റില്ലാതെ
മാമുണ്ണാൻ വായോ
ചൊല്ലീട്ടും ചൊല്ലീട്ടും കേൾക്കാഞ്ഞ്
കറണ്ടിനെയങ്ങു തീർത്തില്ലേ?
കാറ്റായും വെളിച്ചായും
കത്തിയിരിക്കും
സൂര്യനമ്മാവാ കാത്തോളണേ.
- ഫാത്തിമ ഹന്ന കെടി (4B)
തുറന്നിട്ട ടാപ്പ്
കുഞ്ഞിക്കയ്യും നീട്ടീട്ട്
ഓടി വന്നു മുറ്റത്ത്
ചാറൊലിക്കും കയ്യുമായി
ഓടി വന്നീ മുറ്റത്ത്.
കഴുകാനയ്യോ വെള്ളമില്ല
ടാപ്പാണെങ്കിൽ കാറി വിളിച്ചേ
തിരിച്ചിട്ടും തിരിച്ചീട്ടും കാര്യമില്ല.
ടാപ്പിലെത്തും വെള്ളത്തെ
കൊണ്ടുവന്നവനാരാന്ന്,
മറന്നുപോയത് നീയല്ലേ?
- മുഹമ്മദ് ഹുബാബ് പിഎ (4A)
കഥ
ഓർമ്മപ്പെടുത്തൽ
അടുക്കളയിൽ നിന്നുള്ള അമ്മയുടെ നീട്ടി വിളി കേട്ടപ്പോഴേ അപ്പുവിൻ്റെ ഉള്ളിൽ വെള്ളിടി വെട്ടി. ഇന്ന് ഇനി താൻ ഏത് മുറിയിലെ ലൈറ്റാണ് ഓഫ് ചെയ്യാത്തത് എന്ന് ചിന്തിച്ച് കൊണ്ട് വീട്ട് വളപ്പിലേക്ക് കയറിയപ്പോഴും അടുക്കളയിൽ നിന്ന് അമ്മയുടെ പിറുപ്പിറുക്കൽ അവന് കേൾക്കാമായിരുന്നു.
രാവിലെ എഴുന്നേറ്റ് മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ലൈറ്റും ഫാനും ഓഫ് ചെയ്യാൻ മറക്കരുത് എന്ന് അമ്മ എപ്പോഴും പറയും എന്നാൽ ഇടക്കെല്ലാം താൻ ഇത് മറന്ന് പോവാറുമുണ്ട്.
ഇന്ന് നമ്മൾ വൈദ്യുതി ഉപയോഗം സൂക്ഷിച്ചില്ലെങ്കിൽ ഇത് ഒന്നും ലഭിക്കാത്ത ഒരു തലമുറയാവും നമ്മുടെ ഭാവി എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. അമ്മയോട് മാപ്പ് പറഞ്ഞ് തിണ്ണയിൽ ഇരിക്കുമ്പോൾ താൻ ഇനി ഒരിക്കലും ലൈറ്റും ഫാനും പോലുള്ള വൈദ്യുതി ഉപകരണങ്ങൾ അനാവശ്യമായി ഓണാക്കിയിടില്ല എന്ന് ഉറപ്പിച്ചിരുന്നു.
- ആമി ഐറിൻ കെ (4C)
ഇരുട്ടിൽ തപ്പി
ഉറക്കത്തിൽ നിന്ന് ഉണർന്ന അമ്മിണി മുത്തശ്ശി ഫാൻ ഓണാക്കാനായി സ്വിച്ചിൽ പരതി. എന്നാൽ സ്വിച്ചിട്ടിട്ടും ഫാൻ ഓൺ ആയിട്ടില്ലെന്ന് മനസ്സിലായ മുത്തശ്ശി പതിയെ എഴുന്നേറ്റ് ലൈറ്റിട്ട് നോക്കി അതും ഓണാവാന്നുല്ലെന്ന് കണ്ടെതും കറണ്ട് പോയി എന്ന് മുത്തശ്ശിക്ക് മനസ്സിലായിരുന്നു. പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോഴും താൻ പറഞ്ഞത് അനുസരിക്കാതെ രാവിലെ മുഴുവൻ വെറുതെ അനാവശ്യമായി ലൈറ്റും ഫാനും ഇട്ട് നടന്ന തൻ്റെ കൊച്ചുമക്കളെ വഴക്ക് പറയാനും അമ്മിണി മുത്തശ്ശി മറന്നിരുന്നില്ല.
-മുഹമ്മദ് അമാൻ എം (4A)