"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Manual revert |
||
വരി 162: | വരി 162: | ||
</gallery> | </gallery> | ||
19:09, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവർത്തനങ്ങൾ 2024-25

1. ജൂൺ 3 - പ്രവേശനോത്സവം
പ്രവേശനോത്സവദിനത്തിൽ ഉദ്ഘാടക പ്രസംഗകനും സാഹിത്യകാരനുമായ സുറാബിൻ്റെ ഭാഷണങ്ങളിൽ നിന്നും പെറുക്കി എടുത്തതിൽ ചിലത് താഴെ ചേർക്കാം .....
"വലിയ സ്വീകരണത്തോടെയാണ് വേദിയിലേക്ക് കൊണ്ടുപോയത്. കയ്യിൽ ബൊക്കെയുണ്ട്. ഒരുവേള ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോകുംപോലെ. പ്രശസ്ത നാടകകൃത്ത് എൻ.എൻ.പിള്ള തന്റെ ഞാൻ എന്ന ആത്മകഥയിൽ പറയുന്നുണ്ട്. വിദ്യാഭ്യാസം തുടങ്ങുന്നത് കരച്ചിലൂടെയാണെന്ന്. മക്കളെ ആദ്യമായി വിദ്യാലയത്തിൽ കൊണ്ടുവിട്ട് രക്ഷിതാക്കൾ മടങ്ങുമ്പോൾ ഒരു പിടച്ചിലുണ്ട്. ഒപ്പം വാവിട്ട നിലവിളിയും. അതാണ് ഒന്നാം പാഠം. വേദിയിലെത്തിയപ്പോൾ ഞാൻ പറഞ്ഞു. എന്റെ കല്ല്യാണത്തിനുപോലും ഞാനൊരു പൂമാല ഇട്ടിട്ടില്ല. പെൺവീട്ടിൽ എത്തിയപ്പോൾ ആരോ ചോദിക്കുന്നതു കേട്ടു. " അപ്പോൾ മണവാളൻ എത്തിയിട്ടില്ലേ? "
" ദാ, നേരത്തേ എത്തി. ആ മണവാളനാണ് ഈ പഹയൻ.... "
ഉത്തരം കേട്ട് പലർക്കും ദഹനക്കേട് വന്നു കാണും. ആ സങ്കടം എനിക്ക് ഇന്ന് തീർന്നു. മണവാളനെപ്പോലെയല്ലേ എന്നെ നിങ്ങൾ ആനയിച്ചു കൊണ്ടുവന്നത്. അതിനു നിമിത്തമായതോ? ഞാൻ കൊണ്ടുനടക്കുന്ന എന്റെ ഹൃദയാക്ഷരങ്ങളും. എന്റെ സഹായിയാണ് എന്റെ പുസ്തകങ്ങൾ. അതെന്നെ നേർവഴിയിൽ കൊണ്ടുപോകുന്നു. രക്ഷിതാക്കളോട് ഒരപേക്ഷ. മക്കൾക്ക് ഗ്രിൽചിക്കനും അൽഫാമും വാങ്ങിക്കൊടുക്കുമ്പോൾ ഒരു പുസ്തകംകൂടി വാങ്ങിക്കൊടുക്കുക. വായനകൊണ്ടും അവരുടെ വയർ നിറയട്ടെ. അക്ഷരങ്ങൾ അറിവാണ്. അതൊരിക്കലും ചതിക്കില്ല. കുഞ്ഞുണ്ണി മാഷിന്റെ കവിതയോടൊപ്പം നാട്ടുകാരായ സുബൈദ നീലേശ്വരം റസാക്ക് നീലേശ്വരം എന്നിവരുടെ കുട്ടിക്കവിതകൾകൂടി കുട്ടികൾക്ക് ചൊല്ലിക്കേൾപ്പിച്ചു.
തച്ചങ്ങാട് സർക്കാർ സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി. പി.ടി.എ പ്രസിഡണ്ട് ടി.വി. നാരായണൻ അദ്ധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപകൻ ശ്രീ കെ.എം.ഈശ്വരൻ സ്വാഗതം പറഞ്ഞു. ശ്രീമതി.പ്രഭാവതി പെരുമന്തട്ട നന്ദി പറഞ്ഞു. ശ്രീമതി.സുനിമോൾ ബളാൽ എഴുതിയ സ്വാഗതഗാനം നൃത്താവിഷ്ക്കാരത്തിലൂടെ കുട്ടികൾ നന്നായി ആവിഷ്‌കരിച്ചു. സ്കൂളിലെ പ്രധാന അധ്യാപകനും കവിയുമായ ഈശ്വരൻ. കെ.എം എഴുതിയ ശൂന്യമുദ്ര എന്ന കവിതസമാഹാരവും ഇ.പി.രാജഗോപാലൻ മാഷിന്റെ കഥയും ആത്മകഥയും എന്ന പുസ്തകവും സമ്മാനിച്ചു.
പ്രവേശനോത്സവ* *ഗാനം*

_________________________
അക്ഷരകേരളമിന്നുണരുകയായ്
അറിവിൻ നിറദീപം തെളിയുകയായ്
അക്ഷര മുറ്റത്തുത്സവ നാളായ്
പ്രവേശനോത്സവനാളായ് . സ്വാഗതം.. സുസ്വാഗതം ജീയെച്ചസ് തച്ചങ്ങാടിലേക്കു സ്വാഗതം ...... (2)
(വിരുത്തം)
ഉത്സവം.. ഉത്സവം പ്രവേശനോത്സവം
ഉത്സവത്തിനൊത്തുചേരുവാൻ വന്നാലുംചങ്ങാതികളേ...... (ഈ ഉത്സവത്തി)
...(ഉത്സവം...
പനയാലിൻ ഹരിനാമമന്ത്രങ്ങളും
മൗവ്വലിൻആദാൻ്റെ വചനങ്ങളും ഏകഭാവചിന്തയോടെ കൈകോർക്കുമിടമാണ്
ഏക ഭാവചിന്തയോടെ കൈകോർക്കും ദേശമാണ്
ഈ നാടിൻ പൈതൃകമാമൊരു വിദ്യാലയം . :വാഴുന്നോർ വാഴ്‌വു നൽകിയ വിദ്യാലയം
തച്ചങ്ങാടിൻ വിദ്യാലയം (2)
രസരി -ഗരിസ ഗമ -മധസധമ -ഗരി രി ഗ മ രിഗ സധഗാസ
** **
പൂക്കൾ ചിരിക്കും പുൽമേടുകളിൽ പുതുപാഠങ്ങൾ രചിച്ചീടാം (2)
ശാസ്ത്ര പുരോഗതി മാനവ നന്മയ്ക്കെന്നൊന്നായ് പാടീടാം - ഓഹോ...
മനുഷ്യത്വം മമ മതമെന്നുയരെ
മനസ്സിൽ തൊട്ടേ
പറയാം ഓഹോ - മനസ്സിൽ തൊട്ടേ പറയാം...
** **
പൂമ്പാറ്റകളായ് പാറി രസിക്കാം പുഴയിൽ കുളിരോളം തീർത്തീടാം (2)
മഴവില്ലിൻ തോണിയിലേറിത്തുഴയാം
ആകാശത്തൂഞ്ഞാലിലാടിപോകാം (2)
വീടിനും നാടിനും
കരുതലായ് മാറാം
നല്ലൊരു ലോകം പണിതുയർത്താം (2)
** **
കതിരേത് പതിരേത് തിരയുന്ന നമ്മൾക്കായ്
അറിവിൻ്റെ തിരിനാളം നീട്ടി
അധ്യാപകരിതാ കർമ്മനിരതരായ് നമ്മെ നയിക്കുന്നു മുന്നിൽ...
അറിവിൻ്റെ ദീപശിഖ നാളം കൊളുത്തി നേരിൻ്റെ വഴി കാട്ടിയായി ഈ മഹാവിദ്യാലയം നന്മ പകരുന്ന അക്ഷര ഗോപുരമാകുന്ന സൗധം
തച്ചങ്ങാടിൻ്റെ അഭിമാനമാകും നാളെതൻ പുലരിയിൽ നേട്ടങ്ങൾ തീർക്കും ഒന്നിച്ചുചേർന്നൊരു ഗാഥ രചിക്കാൻ
ആദ്യാക്ഷരം കൊണ്ടാകാശം തീർക്കാൻ
ഇന്നിതാ കൂട്ടരേ പൂമ്പാറ്റച്ചിറകുമായ് പുത്തൻ പ്രതീക്ഷ തന്നക്ഷരമുറ്റത്ത് പാറിപ്പറന്നു രസിക്കാം
പാഠങ്ങൾ ചൊല്ലിപഠിക്കാം.. (2)
______&________&______
ഗാനരചന: സുനിമോൾ ബളാൽ
2. പ്രീ പ്രൈമറി പ്രവേശനോത്സവം 2024 ജൂൺ 5

ജൂൺ അഞ്ചിന് ബുധനാഴ്ച പ്രീപ്രൈമറി പ്രവേശനോത്സവം നടന്നു പിടിഎ പ്രസിഡണ്ട് ടി വി നാരായണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം റിട്ടയേഡ് പ്രധാനാധ്യാപകനും എൻ വൈ പി സ്റ്റേറ്റ് കോഡിനേറ്റുമായ വിനോദ് കുമാർ സി പി വി നിർവഹിച്ചു.
3. ജൂൺ 5 പരിസ്ഥിതി ദിനം

ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തലായി ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു ."നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ "എന്ന മുദ്രാവാക്യത്തെ അണി നിരത്തി കുട്ടികൾ പോസ്റ്റർ രചന നടത്തി.ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടു. കൂടാതെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഗാധരൻ മാഷും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുംചേർന്ന് ഓരോ ക്ലാസിനു മുന്നിലും തൈകൾ നട്ടു . കുട്ടികൾ കുട്ടി റേഡിയോയിലൂടെ സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി "എന്ന കവിത ആലപിച്ചു.
ജൂൺ 19 വായനമാസാചരണം ഉദ്ഘാടനം

സംയുക്ത എസ് ആർ ജി ചേർന്ന് വായന മാസാചരണ പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. വായന മാസാചരണ പരിപാടികളുടെയും ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിക്കുന്നതിനായി കവിയും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ പുഷ്പാകരൻ ബെണ്ടിച്ചാലിനെ ക്ഷണിക്കുവാൻ തീരുമാനിച്ചു. 19 ന്
രാവിലെ 10 മണിക്ക് പുഷ്പാകരൻബെണ്ടിച്ചാൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും വായന മാസാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഒരു പാട് കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനത്തിലേക്കു നയിക്കാനുതകുന്ന രീതിയിലായിരുന്നു പ്രഭാഷണം. അദ്ദേഹം ഒരു വർഷം 36 പുസ്തകങ്ങൾവായിക്കു മെന്നും കുട്ടികൾ മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)

10-ാമത് അന്താരാഷ്ട്ര യോഗാദിനം എസ്. പി. സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. 21 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടന്ന യോഗ പരിശീലന ക്ലാസിന് ആയുഷ് പി.എച്ച്.സി സിദ്ധ ഡിസ്പെൻസറിയിലെ ഡോ. വിജിനയും ഡോ. ജിഷയും നേതൃത്വം നൽകി. യോഗ പരിശീലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അവബോധം നടത്തി. 40 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. യോഗ ദൈനം ദിനജീവിതത്തിൻ്റെ ഭാഗമായി മാറ്റുമെന്ന് കുട്ടികൾ പറഞ്ഞു.
ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

ജൂൺ 26അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ തച്ചങ്ങാട് SPCയൂണിറ്റ് ലഹരിക്കെതിരെ സൈക്കിൾ റാലി തച്ചങ്ങാട് മുതൽ മൗവൽ വരെ നടത്തി തുടർന്ന് ബോധവൽക്കരണ ക്ലാസിൽ ശരത്കുമാർസർ (സിവിൽ പോലീസ് ഓഫീസർ DYSP ഓഫീസ് ബേക്കലം) ക്ലാസ്സെടുക്കുന്നു.
ഓണാഘോഷം @ GHS THACHANGAD

2024 സെപ്റ്റംബർ 13 ന് വെള്ളിയാഴ്ച 'ഓണം പൊന്നോണം, എന്നപേരിൽ ഓണാഘോഷ പരിപാടികൾ നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് ഒരുമയുടെ പൂക്കളം തീർത്തു .നാടൻ പൂക്കൾ മാത്രം ഉപയോഗിച്ചാണ് പൂക്കളമൊരുക്കിയത്.
ശേഷം കുട്ടികൾക്കായി കമ്പവലി , മ്യൂസിക്കൽ ചെയർ, ചാക്കിലോട്ടം, ബോൾ പാസിംഗ്, പെനാൾട്ടി ഷൂട്ടൗട്ട് തുടങ്ങിയ കായിക മത്സരങ്ങൾ നടത്തി. അധ്യാപകരും പി.ടി.എ യും ചേർന്ന് ഓണ സദ്യയൊരുക്കി. വയനാട് ദുരന്തത്തിൻ്റെ വിങ്ങുന്ന ഓർമകൾ ഓണാഘോഷത്തിൻ്റെ പകിട്ട് കുറച്ചുവെങ്കിലും കുട്ടികൾക്ക് ഓണാഘോഷം പരീക്ഷാ ചൂടകറ്റി ആശ്വാസമേകി.
തച്ചങ്ങാട് സ്കൂളിൽ വിജയോൽസവം(02/10/2024)
✒️✒️✒️✒️✒️✒️✒️

തച്ചങ്ങാട് : തച്ചങ്ങാട് ഗവ:ഹൈസ്കൂളിൽ ഗാന്ധിജയന്തി ദിനാഘോഷവും വിജയോൽസവവും വൈവിധ്യങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ എസ്.പി. സി , ലിറ്റിൽ കൈറ്റ്സ് , ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് , എന്നിവയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു . തുടർന്ന് ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. വിജയോൽസവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ടി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ , ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കിയവർ , യു.എസ്. എസ് , എൽ എസ് എസ് , തളിര് , സംസ്കൃതം , അൽമാഹിർ അറബി തുടങ്ങിയ സ്കോളർഷിപ്പ് കരസ്ഥമാക്കിയവർ , എൻ. എം. എം. എസ് വിജയി , രാഷ്ട്രപതിയുടെ സ്കൗട്ട് രാജ്യപുരസ്ക്കാർ നേടിയവർ തുടങ്ങിയ ഇനങ്ങളിലായി നൂറ്റിയമ്പതോളം കുട്ടികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ഗീത , വാർഡ് മെമ്പർ ജയശ്രീ എം.പി , എസ്.എം സി. ചെയർമാൻ വേണു അരവത്ത് , മദർ പി ടി എ പ്രസിഡൻ്റ് ബിജി മനോജ് , സ്കൂൾ വികസന സമിതി ചെയർമാൻ വി.വി. സുകുമാരൻ എന്നിവർ കുട്ടികളെ അനുമോദിച്ചു. വി.ഗംഗാധരൻ , അബ്ബാസ് മൗവ്വൽ , നീത കെ , മധുസൂദനൻ ടി , അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ശുഭലക്ഷ്മി എം.എസ് സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി പി. പ്രഭാവതി നന്ദിയും പറഞ്ഞു. സ്കൂൾ എട്ടാം തരം വിദ്യാർത്ഥി ഗോവർധൻ അടുജീവിതത്തെ അടിസ്ഥാനമാക്കി വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
ആടുജീവിതം 'ചിത്രച്ചുരുൾ സ്കൂളിൽ നിവർന്നു

തച്ചങ്ങാട് : തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിലെ എട്ടാംക്ലാസുകാരൻ ഗോവർദ്ധൻ , ബെന്യാമിൻ്റെ 'ആടുജീവിതം ' എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രങ്ങളാണ് സ്കൂളിൽ ഗാന്ധിജയന്തി ദിനത്തിൽ പ്രദർശിപ്പിച്ചത് .നോവൽ വായിച്ച് 43 പ്രധാന സന്ദർഭങ്ങൾ 25 മീറ്റർ നീളമുള്ള പേപ്പറിലാണ് വരച്ചുതീർത്തത്. ചിത്രരചന മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഗോവർധൻ പെൻസിലും ക്രയോണും ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചത് . നോവലിസ്റ്റ് ബന്യാമിൻ കാഞ്ഞങ്ങാട് ഒരു പുസ്തക പ്രകാശന ചടങ്ങിന് വന്നപ്പോൾ ചിത്രങ്ങൾ നേരിൽ കണ്ട് കുട്ടിയെ അഭിനന്ദിച്ചിരുന്നു.
നാടക സംവിധായകനായ തച്ചങ്ങാട് അരവത്തെ സതീഷ് പനയാലിൻ്റെയും നൃത്താധ്യാപിക സവിതയുടെയും മകനാണ്.
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന വിജയോത്സവം പരിപാടിയിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ഗീത, പി.ടി.എ പ്രസിഡണ്ട് ടി.വി നാരായണൻ, പ്രധാനാധ്യാപിക ശുഭലക്ഷ്മി എന്നിവർ സംസാരിച്ചു.
തച്ചങ്ങാട് സ്കൂളിൽ ജാഗ്രതാ സമിതി യോഗം
തച്ചങ്ങാട് ഗവ: ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ സ്കൂൾ ജാഗ്രതാസമിതി യോഗം ചേർന്നു. ജനപ്രതിനിധികൾ , എക്സൈസ് , പോലീസ് ഉദ്യോഗസ്ഥർ , റിട്ടയർ ചെയ്ത ഉദ്യോഗസ്ഥന്മാർ ,നാട്ടിലെ ക്ലബ് അംഗങ്ങൾ , വാഹന ഡ്രൈവർമാർ , പിടിഎ , എസ് എം സി , എം.പി. ടി.എ ,സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ തുടങ്ങി എഴുപതോളം പേർ പങ്കെടുത്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ടി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. കേരള എക്സൈസ് ഹൊസ്ദുർഗ് റേഞ്ച് ഇൻസ്പെക്ടർ പ്രതീപ് കെ.എം , കേരള പോലീസ് ബേക്കൽ സബ് ഇൻസ്പെക്ടർ സതീശൻ എം , റിട്ട: ഡി.വൈ. എസ്.പി ദാമോദരൻ , വാർഡ് മെമ്പർ കുഞ്ഞബ്ദുള്ള മൗവ്വൽ ,വി.വി. സുകുമാരൻ , വേണു അരവത്ത് , ബിജി മനോജ് , ഗംഗാധരൻ വി. , അബ്ബാസ് മൗവ്വൽ , വിവിധ ക്ലബ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വിദ്യാലയത്തിനകത്തും പുറത്തും എടുക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്ത് തീരുമാനിച്ചു . പ്രധാനാധ്യാപിക ശുഭലക്ഷ്മി എം.എസ് സ്വാഗതവും , ടി. മധുസൂദനൻ നന്ദിയും പറഞ്ഞു
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ്
തച്ചങ്ങാട് ഗവ: ഹൈസ്കൂൾ
തച്ചങ്ങാട് ഗവ:ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ( എസ്. പി.സി ) യൂണിറ്റ് കെ.ജി 761 ൻ്റെ പാസ്റ്റിംഗ് ഔട്ട് പരേഡ് അഡീഷണൽ എസ്പി , ഡി. എൻ. ഒ , എസ് . പി.സി കാസറഗോഡ് പി . ബാലകൃഷ്ണൻ നായർ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഗീത , പള്ളിക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ . മണികണ്ഠൻ , വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മൗവ്വൽ , ജയശ്രീ എം.പി , പോലീസ് ഓഫീസർമാരായ മനോജ് വി.വി , ഷൈൻ കെ.പി , തമ്പാൻ ടി , ദിലീദ് , പ്രധാനാധ്യാപിക ശുഭലക്ഷ്മി എം. എസ് ,പി ടി എ പ്രസിഡൻ്റ് ടി.വി. നാരായണൻ ,എസ്.എം. സി ചെയർമാൻ വേണു അരവത്ത് , സുകുമാരൻ വി.വി , അബ്ബാസ് മൗവ്വൽ , ബിജി മനോജ് , ജിതേന്ദ്രൻ ജെ.പി , ഡോ: സുനിൽകുമാർ കോറോത്ത് , സീനിയർ അധ്യാപിക പി. പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി ടി. മധുസൂദനൻ , സ്മിത , സുജിത എന്നിവർ സംസാരിച്ചു. എസ്. പി. സി കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി. പാസ്സിംഗ് ഔട്ട് പരേഡ് വീക്ഷിക്കാൻ രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ ഒത്തു ചേർന്നു.