"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:എന്റെ ഗ്രാമം using HotCat) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= | = കൊട്ടിയം = | ||
[[പ്രമാണം:41087 School Main Building.jpg|thumb|നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയ]] | |||
=== ചരിത്രം ഭൂമിശാസ്ത്രം === | === ചരിത്രം ഭൂമിശാസ്ത്രം === | ||
കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് .ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് . | കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് .ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് . |
15:17, 2 നവംബർ 2024-നു നിലവിലുള്ള രൂപം
കൊട്ടിയം
ചരിത്രം ഭൂമിശാസ്ത്രം
കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് .ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് . പി.ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂർ ചരിത്രം എന്ന പുസ്‌തകത്തിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത് ' ദേശിങ്ങനാട്ടിലേക്ക് വരുന്ന രാജപ്രധിനിധികളുടെ വിശ്രമ കേന്ദ്രമായിരുന്നു കൊട്ടിയം.പ്രതിനിധികൾ എത്തി എന്ന് ഭരണാധികാരികളെ അറിയിക്കുന്നത് ഇവിടെ വച്ചാണ് . കൊട്ടി അറിയിക്കുന്ന സ്ഥലമായതിനാൽ കൊട്ടുമ്പുറമായി. അതിനെ കൊട്ടിയമ്പലം എന്നാണത്രെ പറഞ്ഞിരുന്നത് .മറ്റൊരു അറിവ് ഇങ്ങനെ ആണ് ,ചാതുർവർണ്യ വ്യവസ്ഥയിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾക്കു എഴുപതുവാര വരെ കീഴ്ജാതിക്കാർ വന്നു നിൽക്കുകയും ആ വിവരം കതകിൽ കൊട്ടി അറിയിക്കും വിധമുള്ള പടിപ്പുര വാതിലുകൾ മുൻപ് വരേണ്യ വർഗ്ഗത്തിന്റെ തറവാടുകളിലുണ്ടായിരുന്നു.ആ പടിപ്പുരയെയും കൊട്ടിയമ്പലമെന്നു പറയാറുണ്ടായിരുന്നത്രെ.
രാജകീയ വിളംബരം അറിയിക്കുന്നതും കൊല്ലം പ്രദേശത്തെ കിഴക്കേ കേന്ദ്രമായ കൊട്ടുമ്പുറം അഥവാ കൊട്ടിയമ്പലം എന്ന സ്ഥലത്തു വച്ചാണ് . കൊട്ടുമ്പുറം എന്ന ശബ്ദം രൂപന്തരപെട്ട് കൊട്ടിയം ആയി എന്ന് പഴമക്കാർ പറയുന്നു. എന്നാൽ കൊട്ടുമ്പുറം എന്ന സ്ഥലമിന്നും കൊട്ടിയത്തിനു കിഴക്കുഭാഗത്തായി ഉള്ളത് കൗതുകം തന്നെയാണ് .കൊട്ടുമ്പുറം പള്ളി വളരെ പ്രശസ്‌തമാണ് .പതിനാറാം നൂറ്റാണ്ടുവരെ കരിങ്കല്ലു നിറഞ്ഞ തരിശു ഭൂമിയായിരുന്നു കൊട്ടിയം, പോർത്തുഗീസുകാരുടെ വരവോടെ പറങ്കി മാവുകളുടെ വിളനിലമായി .പിൽക്കാലത്തു കശുവണ്ടി ഫാക്ടറികൾ തുറക്കുന്നതിനു വഴിയൊരുക്കി.മിഷനറി മാരുടെ വരവോടെ പ്രാഥമിക വിദ്യ കേന്ദ്രങ്ങളും പള്ളിയും അനാഥാലയവും ആശുപത്രിയും സ്ഥാപിതമായി.
ഇരുപതാം നൂറ്റാണ്ടോടെ പുരോഗതി പ്രാപിച്ച കൊട്ടിയത്തു ബിഷപ്പ് ബെൻസീഗർ പള്ളിയും പള്ളിക്കൂടവും ഹോളിക്രോസ് ആശുപത്രിയും സ്ഥാപിച്ചു.
ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ വരവ് കൊട്ടിയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി ,മൂന്ന് പഞ്ചായത്തുകളുടെ സംഗമ വേദിയായ കൊട്ടിയ ത്തിനു ഇന്ന് നഗരത്തിന്റെ പ്രതീതി ആണ്.