"എച്ച് എൻ സി കെ എം എ യു പി എസ് കാരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉണർവുകളെ അതിവേഗം നെഞ്ചേറ്റുന്ന കാരശ്ശേരിയിൽ 1928 ൽ ആണ് സ്കൂൾ സ്ഥാപിതമാകുന്നത് . കോഴിക്കോടിൻറെ ഈ കിഴക്കൻ മലയോര പ്രദേശത്തിൻറെയും അതിൻറെ ചുറ്റുവട്ടത്തിൻറെയും മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച എൻ.സി.കോയക്കുട്ടി ഹാജിയുടെ ഉത്സാഹത്തിലാണ് ഈ നാട്ടിൽ ഒരു ഒരു വിദ്യാലയം ഉയർന്നു വന്നത് . ഇരുവഞ്ഞി പ്പുഴയുടെ ഓരത്തു തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻറെ ആദ്യ മാനേജർ എൻ.സി. കുഞ്ഞോയി ഹാജി ആയിരുന്നു .ശേഷം എൻ.എം മുഹമ്മദ് ഹാജി മാനേജരായി. ഇപ്പോൾ ഡോ.എൻ.എം.അബ്ദുൽ മജീദ് മാനേജരായി തുടർന്നുവരുന്നു . | |||
തുടക്കത്തിൽ ഒന്ന് മുതൽ നാലുവരെ മാത്രമായിരുന്ന സ്കൂളിൻറെ അംഗീകാരം വിദ്യാർത്ഥികൾ വരാതായതിനെ തുടർന്ന് 1936 ൽ നഷ്ടപ്പെടുകയുണ്ടായി .സ്കൂൾ വീണ്ടും ആരംഭിക്കണമെന്ന ശക്തമായ ആവശ്യത്തെ തുടർന്ന് മാവൂരിനടുത്ത ചെറൂപ്പയിൽ നിന്നും എ കെ അബ്ദുറഹ്മാൻകുട്ടി മാസ്റ്ററെ കൊണ്ടുവന്ന് സ്കൂളിന് വീണ്ടും പുനർജന്മം നൽകുകയായിരുന്നു .അദ്ദേഹത്തോടൊപ്പം അഞ്ചു അധ്യാപകർക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്താണ് പഠനം തുടങ്ങിയത് .നാട്ടുകാരുടെ നിസ്സീമമായ സഹകരണം എടുത്തുപറയത്തക്കതാണ് . | |||
1946 ൽ പുനരാരംഭിച്ചപ്പോൾ പാലക്കൽ ഇമ്പിച്ചിയുടെ മകൻ വേലായുധൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി .അപ്പു മാസ്റ്റർ ,കുഞ്ഞാലി മാസ്റ്റർ ,മേനോക്കി മാസ്റ്റർ ,കെ പി മാസ്റ്റർ, ഷാഫി മാസ്റ്റർ, ആലി മാസ്റ്റർ ,പി ടി അച്യുതൻ മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.1958 ൽ യു .പി യായി ഉയർത്തി .എ കെ മാസ്റ്റർക്ക് താങ്ങായി പി കെ ആലിക്കുട്ടി മാസ്റ്ററുടെയും പി ടി മുഹമ്മദ് മാസ്റ്ററുടെയും സേവനങ്ങൾ ഇന്നും നാട്ടുകാർ ഓർക്കുന്നു . | |||
ഗോവിന്ദൻ മാസ്റ്റർ,കുഞ്ഞൻ മാസ്റ്റർ,കുട്ടികൃഷ്ണൻ മാസ്റ്റർ,വിജയൻമാസ്റ്റർ ,ശോശാമ്മ ടീച്ചർ,നെട്ടയം പി ശിവദാസൻ മാസ്റ്റർ ,പൂവാഡിയിൽ അബ്ദുള്ള മാസ്റ്റർ,കെ ടി ഫിലിപ്പ് മാസ്റ്റർ,ജനാർദ്ദനൻ മാസ്റ്റർ,വർഗീസ് മാസ്റ്റർ ബാലകൃഷ്ണ പിള്ള മാസ്റ്റർ ,കെ.ശ്രീധരൻ പിള്ള മാസ്റ്റർ,ജോർജ് മാത്യു മാസ്റ്റർ എന്നിവരും സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ടിച്ചു. | |||
ദീർഘകാലം ഹെഡ്മിസ്ട്രസ്സ് ആയിരുന്ന എ കുഞ്ഞിപ്പാത്തുമ്മ ടീച്ചറുടെ സേവനകാലത്താണ് സ്കൂളിന്റെ വളർച്ചയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എ.കെ .മാസ്റ്റർ ,ഫിലിപ്പ് മാസ്റ്റർ ,ജനാർദ്ദനൻ മാസ്റ്റർ,ബാലകൃഷ്ണ പിള്ളമാസ്റ്റർ, ജോർജ് മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സർവീസിൽ നിന്നും വിരമിച്ചവരാണ് . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |
13:21, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച് എൻ സി കെ എം എ യു പി എസ് കാരശ്ശേരി | |
---|---|
വിലാസം | |
കാരശ്ശേരി | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
22-01-2017 | 47333 |
കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1928ൽ സ്ഥാപിതമായി
ചരിത്രം
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉണർവുകളെ അതിവേഗം നെഞ്ചേറ്റുന്ന കാരശ്ശേരിയിൽ 1928 ൽ ആണ് സ്കൂൾ സ്ഥാപിതമാകുന്നത് . കോഴിക്കോടിൻറെ ഈ കിഴക്കൻ മലയോര പ്രദേശത്തിൻറെയും അതിൻറെ ചുറ്റുവട്ടത്തിൻറെയും മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച എൻ.സി.കോയക്കുട്ടി ഹാജിയുടെ ഉത്സാഹത്തിലാണ് ഈ നാട്ടിൽ ഒരു ഒരു വിദ്യാലയം ഉയർന്നു വന്നത് . ഇരുവഞ്ഞി പ്പുഴയുടെ ഓരത്തു തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻറെ ആദ്യ മാനേജർ എൻ.സി. കുഞ്ഞോയി ഹാജി ആയിരുന്നു .ശേഷം എൻ.എം മുഹമ്മദ് ഹാജി മാനേജരായി. ഇപ്പോൾ ഡോ.എൻ.എം.അബ്ദുൽ മജീദ് മാനേജരായി തുടർന്നുവരുന്നു . തുടക്കത്തിൽ ഒന്ന് മുതൽ നാലുവരെ മാത്രമായിരുന്ന സ്കൂളിൻറെ അംഗീകാരം വിദ്യാർത്ഥികൾ വരാതായതിനെ തുടർന്ന് 1936 ൽ നഷ്ടപ്പെടുകയുണ്ടായി .സ്കൂൾ വീണ്ടും ആരംഭിക്കണമെന്ന ശക്തമായ ആവശ്യത്തെ തുടർന്ന് മാവൂരിനടുത്ത ചെറൂപ്പയിൽ നിന്നും എ കെ അബ്ദുറഹ്മാൻകുട്ടി മാസ്റ്ററെ കൊണ്ടുവന്ന് സ്കൂളിന് വീണ്ടും പുനർജന്മം നൽകുകയായിരുന്നു .അദ്ദേഹത്തോടൊപ്പം അഞ്ചു അധ്യാപകർക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്താണ് പഠനം തുടങ്ങിയത് .നാട്ടുകാരുടെ നിസ്സീമമായ സഹകരണം എടുത്തുപറയത്തക്കതാണ് . 1946 ൽ പുനരാരംഭിച്ചപ്പോൾ പാലക്കൽ ഇമ്പിച്ചിയുടെ മകൻ വേലായുധൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി .അപ്പു മാസ്റ്റർ ,കുഞ്ഞാലി മാസ്റ്റർ ,മേനോക്കി മാസ്റ്റർ ,കെ പി മാസ്റ്റർ, ഷാഫി മാസ്റ്റർ, ആലി മാസ്റ്റർ ,പി ടി അച്യുതൻ മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.1958 ൽ യു .പി യായി ഉയർത്തി .എ കെ മാസ്റ്റർക്ക് താങ്ങായി പി കെ ആലിക്കുട്ടി മാസ്റ്ററുടെയും പി ടി മുഹമ്മദ് മാസ്റ്ററുടെയും സേവനങ്ങൾ ഇന്നും നാട്ടുകാർ ഓർക്കുന്നു . ഗോവിന്ദൻ മാസ്റ്റർ,കുഞ്ഞൻ മാസ്റ്റർ,കുട്ടികൃഷ്ണൻ മാസ്റ്റർ,വിജയൻമാസ്റ്റർ ,ശോശാമ്മ ടീച്ചർ,നെട്ടയം പി ശിവദാസൻ മാസ്റ്റർ ,പൂവാഡിയിൽ അബ്ദുള്ള മാസ്റ്റർ,കെ ടി ഫിലിപ്പ് മാസ്റ്റർ,ജനാർദ്ദനൻ മാസ്റ്റർ,വർഗീസ് മാസ്റ്റർ ബാലകൃഷ്ണ പിള്ള മാസ്റ്റർ ,കെ.ശ്രീധരൻ പിള്ള മാസ്റ്റർ,ജോർജ് മാത്യു മാസ്റ്റർ എന്നിവരും സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ടിച്ചു. ദീർഘകാലം ഹെഡ്മിസ്ട്രസ്സ് ആയിരുന്ന എ കുഞ്ഞിപ്പാത്തുമ്മ ടീച്ചറുടെ സേവനകാലത്താണ് സ്കൂളിന്റെ വളർച്ചയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എ.കെ .മാസ്റ്റർ ,ഫിലിപ്പ് മാസ്റ്റർ ,ജനാർദ്ദനൻ മാസ്റ്റർ,ബാലകൃഷ്ണ പിള്ളമാസ്റ്റർ, ജോർജ് മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സർവീസിൽ നിന്നും വിരമിച്ചവരാണ് .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}