"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 41: | വരി 41: | ||
==ചിത്രശാല== | ==ചിത്രശാല== | ||
<Gallery> | <Gallery> | ||
45024 3.jpeg|ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രി, മുട്ടുചിറ | |||
</Gallery> | </Gallery> |
23:44, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം
മുട്ടുചിറ
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ നിന്നും 2 കിലോ മീറ്റർ കിഴക്കായും ഏറ്റുമാനൂരിൽ നിന്ന് 13 കിലോമീറ്റർ പടിഞ്ഞാറായും സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മുട്ടുചിറ
മുമ്പ് മുട്ടുചിറ അറിയപ്പെട്ടിരുന്നത് ഞായപ്പള്ളി എന്ന പേരിലായിരുന്നു. മുട്ടുചിറ എന്ന കരയോ സ്ഥലമോ അന്നുണ്ടായിരുന്നില്ല. കാർഷികവൃത്തി മുഖ്യതൊഴിലായിരുന്ന കാലത്ത് ജല സോചനത്തിനായി തോട്ടിൽ പല സ്ഥലങ്ങളിലായി മുട്ടും ചിറയും ഉറപ്പിച്ചിരുന്നു. അങ്ങനെ മുടങ്ങാതെ മുട്ടും ചിറയും ഉറപ്പിച്ചിരുന്ന ഈ പ്രദേശത്തിന് കാലാന്തരത്തിൽ മുട്ടുചിറ എന്ന പേരുണ്ടായി. മുട്ടുചിറ കവലയെ കോട്ടപ്പുറം എന്നാണ് പഴമക്കാർ വിളിച്ചു പോരുന്നത് വടക്കുംകൂർ രാജാക്കന്മാർ ഈ പ്രദേശത്തു ഭരണം നടത്തിയിരുന്നതായാണു ചരിത്രം. അവരുടെ കോട്ടയ്ക്കു പുറത്തുള്ള സ്ഥലമായതിനാലാകാം ഇവിടം കോട്ടപ്പുറം എന്നറിയപ്പെടുന്നത്. പിന്നീട് മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജ്യം രൂപീകരിച്ചപ്പോൾ വടക്കുംകൂർ ഉൾപ്പെടുന്ന അയൽ രാജ്യങ്ങളെ കീഴടക്കി അവരുടെ കോട്ടകൊത്തളങ്ങൾ തച്ചുടച്ചപ്പോൾ കോട്ടപ്പുറത്തെ കോട്ടയും മറ്റു ചരിത്രസത്യങ്ങളും മൺമറഞ്ഞു. മുട്ടുചിറ അങ്ങാടി പണ്ടേ പ്രസിദ്ധമാണ്. മലഞ്ചരക്കു വ്യാപാരമുൾപ്പെടെ ധാരാളം കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ടായിരുന്നു. ഉഴുന്നാട എന്ന പലഹാരത്തിന്റെ നിർമ്മാണത്തിന് മുട്ടുചിറ പണ്ടേ പ്രസിദ്ധമാണ്. ഗ്രാമവാസികളിൽ സുറിയാനി ക്രൈസ്തവരും ഹൈന്ദവരും ഉൾപ്പെടുന്നു.
മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോന പള്ളി
അഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ '''മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോന പള്ളി''' പ്രശസ്തമാണ്. മുട്ടുചിറ പള്ളിയുടെ മണിമാളികയ്ക്ക് 150 അടിയിലേറെ ഉയരമുണ്ട്. പുരാതനമായ ശിലാലിഖിതങ്ങളും മുട്ടുചിറ പള്ളിയിൽ കാണാം.
'
അൽഫോൻസാമ്മയുടെ പാദസ്പർശത്താൾ ധന്യമാണ് മുട്ടുചിറ'
വി. അൽഫോൻസാമ്മയുടെ പാദസ്പർശത്താൾ ധന്യമാണ് മുട്ടുചിറ. വിശുദ്ധയുടെ അമ്മ വീട് മുട്ടുചിറ ഇടവകയിലെ വാലാച്ചിറയിലാണ്. അൽഫോൻസാമ്മ വളർന്നത് മാതൃസഹോദരി ഭവനമായ മുട്ടുചിറ മുരിക്കൻ തറവാട്ടിലാണ്. അൽഫോൻസാമ്മ പഠിച്ചത് മുട്ടുചിറ ഗവൺമെന്റ് സ്കൂളിലാണ്. മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോനപള്ളിയും അൽഫോൻസാ ഭവനും (മുരിക്കൻ തറവാട്) ഇന്ന് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്. പറമ്പ്രം തൃക്കയിൽ മഹാദേവക്ഷേത്രം, കുന്നശേരിക്കാവ് ഭഗവതി ക്ഷേത്രം എന്നിവയാണ് മുട്ടുചിറയിലെ പ്രധാന ക്ഷേത്രങ്ങൾ. മുട്ടുചിറ ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രി ഇന്ന് ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. നഴ്സിംഗ് സ്കൂളും ഇവിടെ പ്രവർത്തിക്കുന്നു. ,
ചിത്രശാല
-
ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രി, മുട്ടുചിറ
സെന്റ് ആഗ്നസ് യു.പി., ഹൈസ്കൂൾ
ഗവ. യു.പി. സ്കൂൾ, സെന്റ് ആഗ്നസ് എൽ.പി.-യു.പി. ഹൈസ്കൂളുകൾ, ഹോളി ഗോസ്റ്റ് ബോയ്സ് ഹൈസ്കൂൾ, വിവിധ ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയും മുട്ടുചിറയിൽ പ്രവർത്തിക്കുന്നു. ചിത്രശാല Thumb|ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രി, മുട്ടുചിറ