"എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 111: | വരി 111: | ||
|} | |} | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == '''ശ്രദ്ധേയരായ വ്യക്തികൾ''' == | ||
# '''കരൂർ മാധവകുരുക്കൾ ( സാഹിത്യകാരൻ )''' | # '''കരൂർ മാധവകുരുക്കൾ ( സാഹിത്യകാരൻ )''' | ||
# '''പോത്തൻകോട് സത്യൻ ( നാടക കലാകാരൻ )''' | # '''പോത്തൻകോട് സത്യൻ ( നാടക കലാകാരൻ )''' |
14:32, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പോത്തൻകോട്
പോത്തൻകോട് എന്ന സ്ഥലനാമത്തിന്റെ ഉൽപത്തിയെക്കുറിച്ച് പറയുമ്പോൾ സംഘകാലത്തേയ്ക്ക് നമുക്ക് പോകേണ്ടി വരും. ബുദ്ധൻകാട് പുത്തൻകാടായും പുത്തൻകാട് പുത്തൻകോടായും പുത്തൻകോട് കാലങ്ങൾക്കുശേഷം പോത്തൻകോടായും രൂപാന്തരം പ്രാപിച്ചു എന്നു വിശ്വസിക്കുന്നു. പോത്തൻകോടിന്റെ പരിസര പ്രദേശങ്ങളിൽ കാണപ്പെടുന്ന ശാസ്താ ക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്ത വട്ടം എന്ന സ്ഥലനാമവും, മടവൂർപ്പാറയിലെ ഗുഹാക്ഷേത്രവും, അതിന്റെ പഴക്കവും പരിശോധിക്കുമ്പോൾ ഇവിടങ്ങളില് ബുദ്ധമത കേന്ദ്രങ്ങളുണ്ടായിരുന്നു എന്ന അഭിപ്രായത്തിനു പിന്തുണ നൽകുന്നു. ഒരുകാലത്ത് ഈ പ്രദേശത്തിന്റെ നല്ലൊരുഭാഗവും വനങ്ങളായിരുന്നു. മലമുകൾ, വെള്ളാണിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികളായ കാണിക്കാർ പാർത്തിരുന്നതായി തെളിവുകളുണ്ട്. വനഭൂമി ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് വെട്ടി വെളിവാക്കപ്പെട്ടതോടെ പട്ടിക വർഗ്ഗക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതായി. എന്നിരുന്നാലും അവർ പൂജിച്ചു വന്നിരുന്ന ക്ഷേത്രങ്ങളും, ക്ഷേത്രാനുഷ്ടാനങ്ങളും ഇന്നും നിലനിൽക്കുന്നു.
ചരിത്രം
പോത്തൻകോട് ഗ്രാമപഞ്ചായത്തിന് പ്രൗഢമായ ഒരു ഭൂതകാല ചരിത്രമാണ് ഉണ്ടായിരുന്നത് . പോത്തൻകോട് ചരിത്രത്തിന്റെ അവശേഷിപ്പാണ് മണിമലക്കുന്ന് കൊട്ടാരം. പ്രകൃതി ഭംഗിയിലും നിർമ്മാണത്തിലും ഈ കൊട്ടാരം ഏറെ ശ്രദ്ധ ആകർഷിച്ചു.1921 മുതൽ 1934 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായിയുടെ വേനൽക്കാല വസ്തിയാണ് ഇവിടം . തിരുവിതാംകൂർ രാജവർമ്മ വലിയ കോയി തമ്പുരാൻ ആണ് മണിമലക്കുന്ന് കൊട്ടാരം നിർമ്മിച്ചത്. വിശാലമായ മുറികളും, ആളുകളും, തടിയിൽ നിർമ്മിച്ച ഗോവണികളും, ചിത്രപ്പണികളും കൊണ്ട് സമ്പന്നമാണ് കൊട്ടാരത്തിന്റെ അകത്താളം. പൂർണ്ണമായി കരിങ്കല്ലു കൊണ്ട് നിർമ്മിച്ച കൊട്ടാരത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. ഈ കൊട്ടാരത്തിന്റെ നിർമ്മാണത്തിനുള്ള കരിങ്കല്ല് എത്തിച്ചത് പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറയിൽ നിന്നാണ്. ഈ കൊട്ടക്കാരന്റെ സമകാലിക അവസ്ഥ വളരെ സോചനീയമായ നിലയിലാണ്, ഇത് സർക്കാർ ഏറ്റെടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം!!
എന്റെ ഗ്രാമത്തിന്റെ പ്രത്യേക ആചാരങ്ങൾ .
കുന്നത്ത് ദേവീക്ഷേത്രത്തിലെ മറ്റൊരു പ്രതിഷ്ഠയായ ദുർഗ്ഗാദേവിക്കുവേണ്ടി ഉത്സവ നാളിൽ നടത്തിയിരുന്ന ഒരു ആചാരമാണ് ഐവർകളി ഇതൊരു ക്ഷേത്ര കലയാണ്. ഇതിനായി പ്രത്യേകമായി അറുത്തെടുത്ത പലക ഉപയോഗിച്ച് തട്ട് തയ്യാറാക്കുന്നു. പുതുതായി മുറിച്ച് മാവിന്റെ തടിയിൽ നിന്നാണ് പലക അർപ്പിക്കുന്നത് . ഈ തട്ടിന്റെ പുറത്ത് ഐവർകളി അരങ്ങേറുന്നു. പ്രത്യേക വൈദഗ്ദ്ധ്യമുള്ള ഐവർ കളിക്കാർ പണ്ട് ഉണ്ടായിരുന്നു. അവർ അഞ്ചുപേർ വൃതാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. നല്ല മെയ് വഴക്കം ആവശ്യമുള്ള ഒരു അഭ്യാസം ആയിരുന്നു ഐവർകളി. ഐവർകളി നടത്തുന്ന സംഘത്തെ ദൂരദേശത്തുനിന്നും കൊണ്ടുവന്നാണ് ഈ ആചാരം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കുറെ വർഷങ്ങളായി ഈ ക്ഷേത്രാചരം അന്യം നിന്ന് പോയിരിക്കുന്നു. ഐവർകളിക്കു വേണ്ടിയുള്ള ആൾക്കാരെ കിട്ടാത്തതാണ് അതിനു കാരണം. ഇന്ന് ദൂരദർശനിൽ മാത്രമേ ഐവർകളി കാണാൻ കഴിയു. അതുതന്നെ വർഷങ്ങൾക്കു മുമ്പേ റെക്കോർഡ് ചെയ്തു വെച്ചിട്ടുള്ളത്. ഐവർകളിക്ക് മഹാഭാരത കഥയുമായി ബന്ധമുണ്ട്. ദ്രൗപതീ സ്വയംവരത്തിന് ശേഷം പാണ്ഡവർ അഞ്ചുപേരും കൂടി ദ്രൗപതിയെയും കൂട്ടി വരുന്നതാണ് ഇതിനു പിന്നിലെ കഥ.
പേമാടം.
കരൂരിന് സമീപം കല്ലുവിളയിൽ 'പേമാടം' എന്ന ഒരു ആരാധനാമൂർത്തിയുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങുന്നതിനും, നാൽക്കാലികളുടെ സുരക്ഷയ്ക്ക് വേണ്ടിയും ഇവിടെ പ്രത്യേക നിവേദ്യം സമർപ്പിക്കുന്നു. 'പേയ്ക്കു' കൊടുക്കുക എന്നാണ് ഇവിടെയുള്ളവർ പറയുന്നത്. കള്ളും മാംസവും ആണ് ഇവിടത്തെ നിവേദ്യങ്ങൾ. ഇവിടെ പ്രത്യേകിച്ച് ക്ഷേത്രം ഒന്നുമില്ല. കുറച്ചു സ്ഥലം ഇതിനായി ഒഴിച്ചിട്ടിരിക്കുന്നു.'തറ' എന്നാണ് ഇവിടം അറിയപ്പെടുന്നത്.
പണ്ട് വീട്ടിൽ വളർത്തുന്ന ആട്, പശു തുടങ്ങിയ നാൽക്കാലികളുടെ സുഖപ്രസവത്തിനും സുരക്ഷയ്ക്കും വേണ്ടി 'പേയ്ക്ക്' കൊടുത്തിരുന്നു. ഇന്നും ചിലർ പൊരിച്ച കോഴിയും കള്ളും ഈ തറയിൽ കൊണ്ടു വയ്ക്കാറുണ്ട്.
ഭൂമിശാസ്ത്രം
കുന്നുകളും, ചരിവുകളും, താഴ് വരകളും, സമതലങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. വെട്ടിക്കല്ല് മണ്ണും, ചരൽ മണ്ണും, ചെമ്മണ്ണും അടങ്ങിയതാണ് മണ്ണിനങ്ങൾ കുളങ്ങളും തോടുകളും നീറുറവകളും ഉൾപ്പെട്ടതാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി. പാറയുൾപ്പെടുന്ന വലിയ ഒരു പ്രദേശം പഞ്ചായത്തിൽ ഉണ്ട്. മലയകോണം ചിറ , ചിറ്റിക്കര ചിറ , കരൂർ കോണം കുളം, പണിമൂല ക്ഷേത്രം കുളം, പോത്തൻകോട് കുളം , ശാന്തിഗിരി കുളം , കല്ലുവെട്ടി നീന്തൽ കുളം , നാറാണത്തു കോണം ചിറ ഇതൊക്കെയാണ് പോത്തൻകോടിൻ്റെ നീർത്തടങ്ങൾ. പോത്തൻകോട് വളരെ ശ്രദ്ധേയമായ സ്ഥലമാണ് വാവറ അമ്പലം പ്രദേശത്തുള്ള ആയിരവല്ലി കുന്ന്. മലയാളത്തിലെ പ്രശസ്ത കഥാകൃത്തായ നന്ദനാർ ഈ കുന്നുകളുടെ പശ്ചാത്തലത്തിൽ എഴുതിയ ആയിരവല്ലിയുടെ താഴ്‌വരകൾ എന്ന പുസ്തകം വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. വെള്ളാണിക്കൽ പാറ അഥവാ പാറമുകൾ എന്ന പ്രദേശവും നമ്മുടെ പഞ്ചായത്തിലാണ്. പ്രകൃതി ഭംഗി കൊണ്ട് വളരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രദേശത്ത് പാറ തുരന്ന് നിർമ്മിക്കപ്പെട്ട ഒരു ഗുഹ ( പുലി ചാണി ) ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
വളരെയേറെ ടൂറിസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്ന വെള്ളാനിക്കൽ കുന്ന് മലമുകൾ മൈലാടിക്കുന്ന കൊടിത്തോക്കിന്ന് മഞ്ഞമലക്കുന്ന് ആയിരവല്ലിക്കുന്ന് മണ്ഡപ കുന്ന് അഷ്ടമലക്കുന്ന് എന്നിവയാണ് പ്രധാന കുന്നുകൾ.
ഇടവപ്പാതിയിലും തുലാവർഷത്തിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്ന പ്രദേശം ആണ് ഇവിടെയുള്ളത് പണ്ട് കുന്നുകളിൽ നിലനിന്നിരുന്ന ജൈവ പ്രകൃതി റബ്ബർ കൃഷിയുടെ ആവിർഭാവത്തോടെ നഷ്ടപ്പെട്ടിരിക്കുകയാണ് ഭൂ പ്രകൃതിയുടെ മൊത്തം പരിസ്ഥിതിയിൽ ഈ മാറ്റം സാരമായി ബാധിച്ചിട്ടുണ്ട് നമ്മുടെ പഞ്ചായത്തിൻറെ ഭൂപ്രകൃതിയിൽ ചെറുതല്ലാത്ത ഒരു പങ്കാണ് കുന്നുകൾക്ക് ഉള്ളത് പാറപ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ ചെമ്മണ്ണാണ് ഉള്ളത് കുത്തനെയുള്ള ചരിവുകളും ചെറിയ ചരിവുകളും പഞ്ചായത്തിന്റെ ഭൂപ്രകൃതിയിൽ കാണാം കുന്നിൻ മുകളിൽ ഉള്ളതുപോലെ ചരിവുകളിലും വ്യാപകമായി റബ്ബർ കൃഷി ചെയ്തിട്ടുണ്ട് ഫലവൃക്ഷങ്ങൾ വ്യാപകമായി മുറിച്ചുമാറ്റപ്പെടുന്ന പരിസ്ഥിതി പ്രശ്നം ചരിഞ്ഞ പ്രദേശത്ത് ഉണ്ട് ഇതുമൂലം മണ്ണൊലിപ്പ് വ്യാപകമായ തോതിൽ ഈ പ്രദേശത്ത് അനുഭവപ്പെടാറുണ്ട് വിവിധയിനം കൃഷികൾക്ക് അനുയോജ്യമായ വെട്ടുകല്ല് മണ്ണും ചരൽ മണ്ണുമാണ് കുത്തനെ ചരിഞ്ഞ പ്രദേശങ്ങളിൽ ഉള്ളത്.
പച്ച പുതച്ച നെൽപ്പാടങ്ങൾ ഏതാണ്ട് പൂർണ്ണമായും നികത്തപ്പെട്ടു കഴിഞ്ഞു മരച്ചീനിയും തെങ്ങും വാഴയുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്ന പ്രദേശങ്ങളാകെ റബ്ബർ കൃഷി വ്യാപിച്ചിരിക്കുകയാണ് എല്ലാകാലത്തും ഈർപ്പമുള്ള ഈ പ്രദേശം ഇന്ന് ഊഷരമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു കളിമണ്ണുമാണ് ഈ പ്രദേശത്ത് ഉള്ളത് അയിരൂപാറ പണിമൂല കരൂർ തച്ചപ്പള്ളി പ്രദേശങ്ങളിൽ ധാരാളമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.
സമതല പ്രദേശങ്ങളാണ് പഞ്ചായത്തിലെ ഭൂപ്രദേശങ്ങളിൽ ഏറിയ ഭാഗവും റബ്ബർ തെങ്ങ് മരച്ചീനി വാഴബല വൃക്ഷങ്ങൾ ഇടവിളകൾ പച്ചക്കറികൾ എന്നിവ ധാരാളമായി കൃഷി ചെയ്യുന്ന പ്രദേശം കൂടിയാണ് സമതല പ്രദേശം കൃഷിക്ക് അനുയോജ്യമായ വെട്ടുകല്ല് മണ്ണും ചെമ്മണ്ണും ആണ് ഈ ഭൂവിഭാഗത്തിലുള്ള പ്രധാന മൺതരങ്ങൾ .
വേനൽക്കാലത്ത് വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങൾ ആയതിനാൽ വരൾച്ച മൂലം കിണറുകളും കുളങ്ങളും വറ്റുന്ന പ്രശ്നമാണ് ഇവിടെയുള്ളത് ആഴങ്ങളിൽ നിന്നും വെള്ളം കിട്ടുന്നതിനുവേണ്ടി നിരവധി കുഴൽക്കിണറുകൾ കുഴിക്കപ്പെട്ടതോടെ ജലദൗർലഭ്യം മഴക്കാലത്ത് പോലും അനുഭവപ്പെടുന്നുണ്ട് പ്രകൃതിക്ക് വമ്പിച്ച ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കുഴൽക്കിണറുകൾ ഇന്ന് വ്യാപകമാകുകയാണ് .
പാറപ്രദേശം ഈ പഞ്ചായത്തിലെ ഭൂപ്രകൃതിയിൽ ചെറിയൊരു ഭാഗം കയ്യടക്കിയിരിക്കുന്നു കുളപ്പാറ ചിറ്റിക്കര അരിയോണം കല്ലുവിള കൂനയിൽ എന്നീ ഭാഗങ്ങളിലാണ് പാറപ്രദേശം ഉള്ളത് പാറ പൊട്ടിക്കുന്ന വ്യവസായം വ്യാപകമായിട്ടുണ്ട് ഇതേ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് തന്നെ ഭീഷണിയായി മാറുകയാണ് ഇരുപത്തിയെട്ടിൽ പരം കുളങ്ങളും തോടുകളും നീരുറവകളും ഉൾപ്പെട്ടതാണ് നമ്മുടെ ജലസ്രോതസ്സ്. ഇടവപ്പാതിയിലും തുലാവർഷങ്ങളിലും ലഭിക്കുന്ന മഴയാണ് പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ സംരക്ഷിച്ചു നിർത്തുന്നത് ഇടമഴകൾ വല്ലപ്പോഴും ലഭിക്കുന്നുമുണ്ട്. കാർഷിക മേഖലയായ ഈ പഞ്ചായത്ത് പ്രദേശത്ത് ജലദൗർലഭ്യം ഒരു പ്രധാന പ്രശ്നം തന്നെയാണ്.
ആനത്താഴ്ച്ചിറ പദ്ധതി മലൈക്കോണം ചിറയിൽ നിന്നുള്ള വാട്ടർടാങ്ക് എന്നീ സ്രോതസ്സുകൾ ഉണ്ടെങ്കിലും എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിയിട്ടില്ല എത്ര മഴ ലഭിച്ചാലും വേനൽക്കാലങ്ങളിൽ കിണറുകളും ജലാശയങ്ങളും വറ്റിപ്പോകുന്നു ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട് ഈ ജലസ്രോതസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കാൻ കഴിഞ്ഞാൽ ജലദൗർലഭ്യം നേരിടാൻ കഴിയുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് .
പോത്തൻകോട് പഞ്ചായത്തിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും കാർഷികവൃത്തിയുമായി ബന്ധമുള്ളവരാണ് നിർമ്മാണ തൊഴിൽ ടാപ്പിംഗ് തൊഴിൽ പരമ്പരാഗത തൊഴിൽ ക്ഷീരമേഖല എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളും ഇവിടെയുണ്ട് റബ്ബർ കൃഷി വ്യാപകമായതോടെ പരമ്പരാഗത കൃഷിക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത് കെട്ടിട നിർമ്മാണം വർത്തിച്ചതോടെ ഈ രംഗത്ത് തൊഴിൽ സാധ്യത ഏറെയുണ്ട്.
വ്യാവസായിക സംരംഭങ്ങൾ കുറവായതുമൂലം വിദഗ്ധ തൊഴിലാളികൾ മറ്റു സ്ഥലങ്ങളിലേക്ക് പോയി പണിയെടുക്കുന്നു വിദേശ നാടുകളിൽ തൊഴിൽ തേടി പോയവരും കുറവല്ല പരമ്പരാഗത തൊഴിലുകൾ നാമം മാത്രമായി നിലനിൽക്കുന്നു തൊഴിൽ മേഖലകൾ കണ്ടെത്താൻ കഴിയാത്തത് രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് വഴിവെച്ചിട്ടുണ്ട് സേവനമേഖലകളിൽ ഉള്ള അപാകതകൾ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ സങ്കീർണ്ണം ആക്കുന്നു രൂക്ഷമായ തൊഴിലില്ലായ്മ ഈ പ്രദേശത്തെ ജനങ്ങളെ ഒരുതരം നിർവികാരതയിലേക്ക് തള്ളി വിട്ടിരിക്കുകയാണ് എന്ന വസ്തുത നിഴലിച്ചു കാണുന്നു.
ആരാധനാലയങ്ങൾ
പണിമൂല ദേവീക്ഷേത്രം, അരിയോട്ടുകോണം ശ്രീ തമ്പുരാൻ ക്ഷേത്രം ,കരൂർ ക്ഷേത്രം, തച്ചപ്പള്ളി ക്ഷേത്രം, കല്ലൂർ പളളി, കുന്നത്തു ശ്രീഭഗവതീക്ഷേത്രം സാൽവേഷൻ ആർമിചർച്ച്, ആനയ്ക്കോട് ക്രിസ്ത്യൻപള്ളി, ആനയ്ക്കോടു ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങൾ.
പോത്തൻകോട് -വാർഡുകൾ
1.മണലകം
2.നേതാജിപുരം
3.തച്ചപ്പള്ളി
4.വാവറ അമ്പലം
5.പുലിവീട്
6.പോത്തൻകോട് ഠൌൺ
7.പ്ലാമൂട്
8.അയിരൂപ്പാറ
9.മേലേവിള
10.കാട്ടായിക്കോണം
11.ഇടത്തറ
12.കരൂർ
13.പണിമൂല
14.മണ്ണറ
15.മഞ്ഞമല
16.കല്ലൂർ
17.കല്ലുവെട്ടി
18.വേങ്ങോട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ലോവർ പ്രൈമറി സ്കൂളുകൾ ,അപ്പർ പ്രൈമറി സ്കൂളുകൾ ,ഹൈസ്കൂളുകൾ ,ഹയർ സെക്കന്ററി സ്കൂൾ, അങ്കണവാടികൾ, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കൂളുകൾ, ബി ഡ കോളേജ് , ആയുർവേദ സിദ്ധ മെഡിക്കൽ കോളേജ് എന്നിങ്ങനെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോത്തൻകോട് ഗ്രാമത്തിൽ ഉണ്ട്. ഗവണ്മെന്റ് എൽ പി എസ് തച്ചപ്പള്ളി, ഗവണ്മെന്റ് യു പി എസ് പോത്തൻകോട് , ഈശ്വരവിലാസം യു പി എസ് തോന്നയ്ക്കൽ, ഗവണ്മെന്റ് എൽ പി എസ് മണലകം ,ഗവണ്മെന്റ് യു പി എസ് കല്ലൂർ , ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് , ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അയിരൂപ്പാറ എന്നിവയാണ് ഈ പഞ്ചായത്തിൽ ഉൾപ്പെട്ട സ്കൂളുകൾ. ഇതിൽ ഈശ്വരവിലാസം യു പി എസ്, ലക്ഷ്മി വിലാസം ഹൈസ്കൂൾ എന്നീ രണ്ടു സ്കൂളുകൾ എയിഡഡ് സ്കൂളുകളും മറ്റുള്ളവ ഗവണ്മെന്റ് സ്കൂളുകളും ആണ്.മറ്റു നിരവധി അൺ എയിഡഡ് സ്കൂളുകളും ഈ പഞ്ചായത്തിൽ ഉണ്ട്.
ഗ്രന്ഥശാലകളും സാംസ്കാരിക സ്ഥാപനങ്ങളും
1950 ആരംഭിച്ച പോത്തൻകോട് ലൈബ്രറി ആൻഡ് റീഡിങ് റൂം ഇപ്പോഴും മികച്ച നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു പൊതുവിജ്ഞാനത്തിന്റെയും സാഹിത്യ ആസ്വാദനത്തിന്റെയും അനന്തമായ ലോകത്തിലേക്ക് രണ്ട് തലമുറയെ കൂട്ടിക്കൊണ്ടു പോകുന്നതിന് ഈ സാംസ്കാരിക സ്ഥാപനം വഹിച്ച പങ്ക് ശ്രദ്ധേയമാണ് 1956 ആരംഭിച്ച തോന്നയ്ക്കൽ സാംസ്കാരിക സമിതി സാംസ്കാരിക പ്രവർത്തനത്തിന് മികച്ച മാതൃക കാണിച്ചു തന്നിട്ടുണ്ട് ഈ രണ്ടു സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുറമേ ചെറുതും വലുതുമായ നിരവധി കലാ സാംസ്കാരിക സംഘടനകൾ രൂപം കൊണ്ടുകഴിഞ്ഞു. ഇവയ്ക്ക് എല്ലാം പ്രേരകമായി തീർന്നത് മുകളിൽ സൂചിപ്പിച്ച രണ്ട് സാംസ്കാരിക സ്ഥാപനങ്ങൾ ആണെന്ന് പറയാം കൂടാതെ 2 സ്ഥാപനങ്ങളും ആരംഭിക്കുന്നത് 50 കളിലാണ്.
സ്വാതന്ത്ര്യ അനന്തര ഭാരതത്തിൻറെ ആദ്യ ദശകങ്ങളിലെ ഉത്സാഹ ഭരിതമായ ഒരു കാലഘട്ടം പ്രതീക്ഷാ നിർഭരം ആയിരുന്നു അതോടൊപ്പം ഐക്യകേരളത്തിന്റെ സാക്ഷാത്കാരവും കൂടിയായപ്പോൾ കേരളത്തിൽ ആകെ ഉയർന്നുവന്നത് സാംസ്കാരിക ഉണർവിന്റെ സുവർണ്ണകാലം ഈ മുന്നേറ്റത്തിന്റെ എല്ലാ നന്മകളും നമ്മുടെ ഗ്രാമത്തിലും പ്രതിഫലിച്ചത് സ്വാഭാവികം മാത്രം എന്നാൽ കേരളത്തിൽ ആകെ ഉണ്ടായ ഈ സംസ്കാരക പ്രസരിപ്പിനും പുരോഗതിക്കും അടുത്ത ദശകമായപ്പോഴേക്കും മങ്ങലേറ്റ് തുടങ്ങി 59 ലെ വിമോചന സമരത്തിന് പ്രത്യാഘാതങ്ങൾ ദുരന്തങ്ങൾ വാരിവിതറിയത് കൂടുതലും സാംസ്കാരിക മേഖലയിലാണ്. എങ്കിൽപോലും വിമോചന സമരത്തിന്റെ വിനാശകരമായ വിത്തുകൾ മുളയ്ക്കാൻ കഴിയുന്ന മണ്ണ് ആയിരുന്നില്ല ഇവിടം എന്നത് ഈ നാടിൻറെ സാംസ്കാരിക സൗഭാഗ്യത്തെ കാണിക്കുന്നു.
പോത്തൻകോഡിന്റെ ആധുനിക ചരിത്രത്തെ പുഷ്കലമാക്കുന്ന ഒട്ടേറെ കലാസാഹിത്യ സാംസ്കാരിക സംഘടനകളും ഈ രംഗത്ത് ഒട്ടേറെ സംഭാവനകൾ ചെയ്തിട്ടുള്ളവരും ഇപ്പോഴും കർമ്മനിരതരായിരിക്കുന്നവരും ധാരാളമുണ്ട് അതിൽ കേരള കലാമണ്ഡലം കേരള സംഗീത നാടക അക്കാദമി എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളും നിരവധി കൃതികളുടെ കർത്താവുമായ പ്രൊഫസർ വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള 1936 പ്രസിദ്ധീകരിച്ച കഥകളി പ്രദീപിക എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ശ്രീ കരൂർ കെ മാധവ കുരുക്കൾ കവിയും പത്രപ്രവർത്തകനുമായ ശ്രീ കരൂർ ശശി അദ്ദേഹത്തിന്റെ സഹധർമ്മിണിയും നോവലിസ്റ്റും ആയ ദിവംഗതയായ ശ്രീമതി പി ആർ ശ്യാമള നടനും അര ഡസനിലേറെ കൃതികളുടെ കർത്താവുമായ ശ്രീ വട്ടപ്പറമ്പിൽ പീതാംബരൻ കവയത്രി ശ്രീമതി വിഎസ് ബിന്ദു നോവലിസ്റ്റായ പോത്തൻകോട് ഷാജഹാൻ തുടങ്ങിയവർ ഉൾപ്പെടുന്നു ഷാജഹാന്റെ ആഗസ്റ്റ് 15 അബ്ദുള്ളയുടെ വീടും പി ആർ ശ്യാമളയുടെ മുത്തുക്കുട എന്നീ നോവലുകളിൽ പോത്തൻകോഡിന്റെ സാമൂഹിക ജീവിതത്തിന്റെ നല്ല ചിത്രീകരണങ്ങളുണ്ട് വോട്ടെൻ തുള്ളൽ രംഗത്ത് പ്രാഗല്ഭ്യം പ്രകടമാക്കി പ്രശസ്തരായി തീർന്ന ഭാർഗവൺ നായർ വേലുക്കുട്ടി പിള്ള എന്നിവർ സാംസ്കാരിക കേരളത്തിന് ഈ ഗ്രാമം സംഭാവന നൽകിയ അമൂല്യ രത്നങ്ങളാണ് പോത്തൻകോട് പഞ്ചായത്തിലെ വാവറ അമ്പലം വാർഡിൽ തല ഉയർത്തി നിൽക്കുന്ന ആയിരവല്ലിക്കുന്ന് നന്ദനാരുടെ ആയിരവല്ലിക്കുന്നിന്റെ താഴ്വരയിൽ എന്ന നോവലിലൂടെ സാഹിത്യ രംഗത്ത് സ്ഥാനം നേടിയ ഒന്നാണ്. ഇന്ന് ഭൂ മാഫിയയുടെ ആസുര പ്രവർത്തനത്തിലൂടെ നശിച്ചുകൊണ്ടിരിക്കുകയാണ് ഈ പ്രദേശം കഴിഞ്ഞ 30 വർഷക്കാലമായി പ്രശസ്തമായി പ്രവർത്തിച്ചുവരുന്ന പോത്തൻകോട് കഥകളി ക്ലബ്ബ് നൂറുകണക്കിന് കഥകളി ആസ്വാദകരെ സൃഷ്ടിച്ചുകൊണ്ട് അഭിനന്ദനീയമായ നിലയിൽ പ്രവർത്തിക്കുന്നു.
പോത്തൻകോട് അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ് അടൂർ കഴക്കൂട്ടം സംസ്ഥാനപാത ഇതുവഴിയാണ് കടന്നുപോകുന്നത് പോത്തൻകോട് നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റോഡുകൾ ഉണ്ട് പതിനാലാം പദ്ധതിക്കാലത്ത് ആവിഷ്കരിച്ച ജനപ്രതിനിധികളുടെയും പഞ്ചായത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ കെഎസ്ആർടിസി ടെർമിനൽ ഒരു പരിധി വരെ യാത്രാക്ലേശം പരിഹരിച്ചിട്ടുണ്ടെങ്കിലും ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരം ആയിട്ടില്ല സ്ഥലപരിമിതി മൂലം സമൃദ്ധമായ ഒരു ആസൂത്രണം തയ്യാറാക്കുവാൻ ഈ കാര്യത്തിൽ നമുക്ക് സാധിച്ചിട്ടില്ല ഇത് പരിഹരിക്കാൻ പോത്തൻകോട് കഴക്കൂട്ടത്തോളം പോന്ന ഒരു ഉപ നഗരമായി മാറും എന്നതിൽ സംശയമില്ല അതിനുവേണ്ട പദ്ധതികളും ആവിഷ്കരിക്കേണ്ടത് ഉണ്ട് കഴിഞ്ഞ പഞ്ചവത്സര കാലത്ത് തന്നെ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു.
ഈ പ്രബുദ്ധമായ സാംസ്കാരിക രാഷ്ട്രീയ സമ്പന്നതയാകെ തകർക്കുവാൻ അത് വിനാശകരമായി കടന്നുവരുന്ന അധിനിവേശ സംസ്കാരത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് പോത്തൻകോടിനും മോചനം ഇല്ല ജനകീയ ഇടപെടലുകൾ കൂടുതൽ ഫലപ്രദമാകുന്നതിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ കഴിയുകയുള്ളൂ സമ്പന്നമായ സാംസ്കാരിക ചരിത്രം നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിയും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം.
ശ്രദ്ധേയരായ വ്യക്തികൾ
- കരൂർ മാധവകുരുക്കൾ ( സാഹിത്യകാരൻ )
- പോത്തൻകോട് സത്യൻ ( നാടക കലാകാരൻ )
- ദാമോദരൻ വൈദ്യൻ , വേലുക്കുട്ടി നായർ ( ഓട്ടൻതുള്ളൽ കലാകാരന്മാർ )
- കെ പ്രഭുല്ലചന്ദ്രൻ ( ലക്ഷ്മി വിലാസം സ്കൂൾ പ്രഥമ അദ്ധ്യാപകൻ ,മാനേജർ )
- കരൂർ ശശി ( കവി )
- സുധാകരൻ ചന്തവിള ( കവി )
- വി എസ് ബിന്ദു ( കവയത്രി )