"ജി എച്ച് എസ് മണത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 15: | വരി 15: | ||
==== <big>ജിഎച്ച്എസ്എസ് മണത്തലയെക്കുറിച്ച്</big> ==== | ==== <big>ജിഎച്ച്എസ്എസ് മണത്തലയെക്കുറിച്ച്</big> ==== | ||
==== GHSS MANATHALA 1927-ൽ സ്ഥാപിതമായത് വിദ്യാഭ്യാസ വകുപ്പാണ്. നഗര പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. സ്കൂൾ പ്രകൃതിയിൽ ബാധകമല്ല കൂടാതെ സ്കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഈ സ്കൂൾ സമീപിക്കാവുന്നതാണ് ==== | ==== GHSS MANATHALA 1927-ൽ സ്ഥാപിതമായത് വിദ്യാഭ്യാസ വകുപ്പാണ്. നഗര പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. സ്കൂൾ പ്രകൃതിയിൽ ബാധകമല്ല കൂടാതെ സ്കൂൾ കെട്ടിടം ഒരു ഷിഫ്റ്റ് സ്കൂളായി ഉപയോഗിക്കുന്നില്ല. മലയാളമാണ് ഈ സ്കൂളിലെ പഠന മാധ്യമം. ഈ സ്കൂൾ സമീപിക്കാവുന്നതാണ്. ==== | ||
== പ്രധാന പൊതുമേഖലസ്ഥാപനങ്ങൾ == | |||
== ആരാധനാലയങ്ങൾ == | |||
== വിദ്യഭ്യാസ സ്ഥാപനങ്ങൾ == | |||
== വിനോദസഞ്ചാര കേന്ദ്രങ്ങൾ == |
14:06, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മണത്തല
കേരളത്തിലെ തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരു കുസാബ ഗ്രാമമാണ് മണത്തല. ഇത് ചാവക്കാട് മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്. ഈ ഗ്രാമത്തിൻ്റെ വിസ്തീർണ്ണം 890.3263 ഹെക്ടർ ആണ്. ചാവക്കാട് താലൂക്ക് ഓഫീസ്, ചാവക്കാട് പോലീസ് സ്റ്റേഷൻ, മുനിസിപ്പാലിറ്റി ഓഫീസ്, സിവിൽ സ്റ്റേഷൻ, സബ് ജയിൽ, ചാവക്കാട് ബ്ലോക്ക് ഓഫീസുകൾ തുടങ്ങി നിരവധി സർക്കാർ ഓഫീസുകൾ ഈ വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്..
ചരിത്രം
ശാപക്കാട് എന്ന പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിൽ വന്ന തോമാസ്ലീഹാ ചാവക്കാട്ടിലെത്തി പല നമ്പൂതിരിമാരെയും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയും ഒരു ക്രിസ്തീയ ദേവാലയം നിർമ്മിക്കുകയും ചെയ്തു. നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി.ചാവക്കാട് പേരിനു പിന്നിൽ പല കഥകളും ഇന്ന് നില നിൽക്കുന്നു. ഒരു മുനിയുടെ ശാപമായി ലഭിച്ചതാണ് ശാപക്കട് എന്നും, ശവം കുഴിച്ചിട്ടിരുന്ന സ്ഥലമായതിനാൽ ശവക്കാട് എന്നും അത് പിന്നീട് ലോപിച്ചു ചാവക്കാട് ആയതെന്നും പറയുന്നു. കൂടാതെ മത്സ്യബന്ധനത്തിന് പോയവർ ചാപ്പ പണിതിരുന്ന സ്ഥലമായതിനാൽ ചാപ്പക്കാട് എന്നും അത് ലോപിച്ചു ചാവക്കാട് ആയതെന്നും പറയപ്പെടുന്നു.
ചാവക്കാടിന് “കൂട്ടുങ്ങൽ“ എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു.പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു “കൂട്ടുങ്ങൽ”.[അവലംബം ആവശ്യമാണ്] ഇതിനെ കൂട്ടുങ്ങൽ അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്.
പഴയ ചാവക്കാട് നഗരം ഇന്നത്തെ അങ്ങാടി താഴത്ത് ആയിരുന്നു എന്നാണു ചരിത്രം. അങ്ങാടി താഴം എന്ന ഭാഗത്തിനടുത്താണ് ചക്കംകണ്ടം എന്ന പ്രദേശം ഇതായിരുന്നു ശവം വെച്ചിരുന്ന ഭാഗം കാട് പിടിച്ചു കിടന്നിരുന്ന ഈ ഭാഗത്തെ അന്ന് ശവക്കാട് എന്നാണു വിളിച്ചിരുന്നത്. ടിപ്പുസുൽത്താന്റെ സൈനിക അക്രമണത്താൽ ധീരരക്തസാക്ഷിയായ ഹൈദ്രോസ് കുട്ടി മൂപ്പർ താമസിച്ചിരുന്നത് ഇന്നത്തെ പാലയൂർ പള്ളിയുടെ തെക്കു ഭാഗത്തായിരുന്നു. പാലകളുടെ നാടായിരുന്ന പാലയൂരിൽ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നതായി ചരിത്രം വെളിപ്പെടുത്തുന്നു. ഈ ശിവക്ഷേത്രത്തിന്റെ ഭാഗത്തായിട്ടാണ് ഇന്ന് പാലയൂർ പള്ളി ഉയർന്നു നിൽക്കുന്നത്. . പോർട്ടുഗീസ് ഭാരതത്തിലേക്ക് വന്ന സമയമായിരുന്നു പാലയൂർ പള്ളിയുടെ ഉദയം. അത് കൊണ്ട് തന്നെ പാലയൂർ പള്ളിയുടെ നിർമ്മിതിക്ക് പിന്നിൽ പോർട്ടുഗീസ് ബുദ്ധി തള്ളിക്കളയാനാവില്ല. കോഴിക്കോട് സാമൂതിരി തന്റെ കരംപിരിവുകാരനായ ഹൈദ്രോസ് കുട്ടി മൂപ്പർക്കായി പണികഴിപ്പിച്ച മുസ്ലിം പള്ളി ഇന്നും അങ്ങാടി താഴം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.
ചാവക്കാടും പരിസരപ്രദേശങ്ങളും മിനിഗൾഫ് എന്ന നാമത്തിലും അറിയപ്പെട്ടിരുന്നു.ഇവിടത്തെ ജനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇന്ന് തൊഴിലെടുക്കുകയും,വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു.