"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/എന്റെ ഗ്രാമം എന്ന താൾ സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
21:27, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
അറിവ് ആനന്ദമാണ് . ആശ്രയമാണ്.അന്നവും ആയുധവുമാണ്. അയൽക്കാരന്റെയും , അവനവന്റെയും അറിവും ആരോഗ്യവുമാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്. സത്യവും സമൃദ്ധിയും സമാധാനവും ലൿ്യമാക്കുന്ന അറിവ് നിറയാനും പകരാനുമുള്ളതാണ്. അതിനാൽ "എന്റെ നാടിനെ" അറിയാനുള്ള - അറിയിക്കാനുള്ള ഒരു ശ്രമമാണ് ഈ പ്രവർത്തനത്തിലൂടെ ഞങ്ങൾ ലക്ഷ്യമാക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവിൽ ഗാംഭീര്യത്തോടെ തലയുയർത്തി നില്ക്കുന്ന മലയോര മേഘലയുടെ ഒരു ഭാഗമാണ് വേളംകോട് ഗ്രാമം . കോഴിക്കോട് ജില്ലയിലെ പൗരാണികരുടെ പ്രൗഢിയുറങ്ങുന്ന താമരശ്ശേരി പട്ടണത്തിൽ നിന്നും 15 കി.മീ അകലെയായി സ്ഥിതി ചെയ്യുന്ന വേളംകോട് ഗ്രാമത്തിന്റെ ചരിത്ര സ്മരണകളെ രണ്ടു ഭാഗമായി തിരിയ്ക്കാം. ടിപ്പു സുൽത്താൻ പഴശ്ശിരാജ എന്നിവരുടെ പടയോട്ടം മൂലം ഉണ്ടായ അന്തരീക്ഷം മുതൽ നാല്പതൂകളിൽ ആരംഭിച്ച കുടിയേറ്റവും പിന്നീടുണ്ടായ സാംസാക്കാരികാഭിവൃദ്ധിയുമടക്കം വേളംകോടിനുണ്ടായമാറ്റങ്ങളും സെൻറ് ജോർജ് ഹൈസ്ക്കൂളിന്റെ ചരിത്രം പ്രതിപാതിക്കുന്നു.
മലബാർ കുടിയേറ്റം
മണ്ണിലേടത്ത് കുടുംബങ്ങൾക്ക് അവകാശമായി ലഭിച്ച പശ്ചിമഘട്ടത്തിന്റെ മലകളോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തു നിന്ന് ഓടയും മുളയും മുറിച്ചു മാറ്റുന്നതിനുള്ള ഓടച്ചാർത്തവകാശം ഉണ്ണിമാച്ചൽ,അഹമ്മദ് ഹാജി എന്നിവർ എഴുതി വാങ്ങി.ഈ അവകാശത്തിന്റെ മറവിൽ വിലപിടിപ്പുള്ള മരങ്ങളും മറ്റും വെട്ടി മാറ്റിയ 5000 ഏക്കർ സ്ഥലമാണ് കുടിയേറ്റക്കാർ സ്വന്തമാക്കിയത്. മലമ്പനിയുടെയും വസൂരിയുടെയും വെല്ലുവിളികളെയും പട്ടിണി മരണങ്ങളെയും എല്ലാം നേരിട്ട് ഈ മലയോര പ്രദേശങ്ങളെ തേനും പാലും ഒഴുകുന്ന കാനാൻ ദേശമാക്കി മാറ്റിയത് കുടിയേറ്റക്കാരാണ്
ആദ്യകാലകുടിയേറ്റക്കാർ
ചെമ്പാട്ട് ചെറിയാൻ മകൻ പൗലോസ് ,കോറാട്ടുകുടി പൗലോസ്,കോറാട്ടുകുടി പൈലി,കൽപ്പള്ളിതൊടുകയിൽ കാതിരിഹാജി എന്നിവരാണ്.എർണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിപ്പാർത്തവരുടെ കഠിനാധ്വാനം ഈ നാടിന്റെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായി.
തൊഴിൽ മേഘലകൾ
ഈപ്രദേശം ഒരുകാർഷിക മേഖലയാണ് . കൃഷിക്കനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഈ നാടിൻറ അനുഗ്രഹമാണ്. നെല്ല്, കപ്പ, തെങ്ങ്, കമുക്, എന്നിവയാണ് ആദ്യകാലങ്ങളിൽ കൃഷിചെയ്യ്തിരുന്നു. പിന്നീട് റബ്ബർ തോട്ടങ്ങളും വ്യാപകമായി.
സ്ഥാപനങ്ങൾ
ഈ പ്രദേശത്ത് ഒരു പോസ്റ്റോഫീസ്, ഒരു പൊതുഗ്രന്ഥശാല ഒരു ഇംഗ്ളിഷ് മീഡിയം എ ൽ.പി. സ്ക്കൂൂൾ നാല് ആരാധനാലയങ്ങൾ എന്നിവയുണ്ട്. ഈ പ്രദേശത്തിൻറെ തിലകക്കുറിയായി വിലസുന്ന സെന്റ്.ജോർജ് ഹൈസ്ക്കൂളാണ് ഈ പ്രദേശത്തെ പ്രധാന സ്ഥാപനം.
തനതുകലാരൂപങ്ങൾ
തിരുവാതിര, മാർഗ്ഗംകളി, പരിചമുട്ട് കളി എന്നിവയാണ് ഈപ്രദേശത്തിന്റെ തനത് കലാരൂപങ്ങൾ
ജനസംഖ്യ
വേളംകോട് പ്രദേശത്ത് ആകെയുള്ള ജനസംഖ്യ 1657 ആണ്. 333 വീടുകളാണുള്ളത്. പട്ടിക വർഗ്ഗത്തിൽ പ്പെട്ട 8 കുടുബങ്ങളുണ്ട്.