"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
01:05, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2024→വർണ്ണക്കൂടാരം നിർമാണോദ്ഘാടനം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== SSLC പരീക്ഷാനേട്ടം2024 == | |||
[[പ്രമാണം:44055 SSLC full aplus meetig24.jpg|ലഘുചിത്രം|പിടിഎ പ്രസിഡന്റ് സലാഹുദീൻ അഭിനന്ദിക്കുന്നു]] | |||
SSLC പരീക്ഷാ ഫലം വന്നപ്പോൾ സ്കൂളിന് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു.തുടർച്ചയായി നാലാം വർഷവും നൂറു ശതമാനം വിജയം നിലനിർത്താനായത് വലിയ നേട്ടമായി.മാത്രമല്ല 19 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായി.എട്ട് പേർക്ക് ഒമ്പത് എ പ്ലസും നേടാനായി.ഏറ്റവും കൂടുതൽ എ പ്ലസ് മലയാളത്തിനാണ് ലഭിച്ചത്.ഡി പ്ലസിന്റെ ശതമാനം താഴ്ത്താനായിയെന്നതും നേട്ടമായി.ഫുൾ എ പ്ലസ് ലഭിച്ച കുട്ടികളെ അന്നു തന്നെ സ്കൂളിൽ നിന്നും വിളിച്ച് അഭിനന്ദിക്കുകയും അടുത്ത ദിവസം മെയ് 9 ന് സ്കൂളിൽ വിളിച്ച് ആദരിക്കുകയും ചെയ്തു. | |||
== വർണ്ണക്കൂടാരം നിർമാണോദ്ഘാടനം == | |||
എസ് എസ് കെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി വിഭാഗത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയുടെ നിർമാണോദ്ഘാടനം 2024 ഫെബ്രുവരി 28 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അരുവിക്കര എം എൽ എ അഡ്വ.സ്റ്റീഫൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ,ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ,കാട്ടാക്കട ബിപിസി ശ്രീകുമാർ സാർ എന്നിവർ സന്നിഹിതരായിരുന്നു.പിടിഎ,എസ്എംസി,എംപിടിഎ ഭാരവാഹികളും പൂർവവിദ്യാർത്ഥി പ്രതിനിധികളും ബിആർസിയും സഹായസഹകരണങ്ങളുമായി ഉണ്ടായിരുന്നു.പത്ത് ലക്ഷം രൂപ പദ്ധതിയിട്ടിരിക്കുന്ന വർണക്കൂടാരത്തിൽ പതിമൂന്ന് ഇടങ്ങളാണ് ഒരുക്കേണ്ടത്.അതിൽ ഹരിത ഇടത്തിൽ തൈ നട്ട് കൊണ്ട് ഇടങ്ങളുടെ രൂപീകരണ ഉദ്ഘാടനം നടത്തി. | |||
== പഠനോത്സവം2024 == | |||
[[പ്രമാണം:44055-padanotsavam 2024.jpg|ലഘുചിത്രം|പഠനോത്സവം സ്കിറ്റ്]] | |||
2024 ഫെബ്രുവരി 24 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പഠനോത്സവം സംഘടിപ്പിച്ചു.എൽ പി,യു പി,എച്ച് എസ് വിഭാഗത്തിലെ കുട്ടികൾ ഈ ഒരു അധ്യയനവർഷം തങ്ങൾ ആർജ്ജിച്ചെടുത്ത അറിവുകൾ കഥയായും നാടകമായും പ്രസന്റേഷനായും കവിതയായും പ്രദർശനത്തിലൂടെയും എക്സ്പെരിമെന്റായും അവതരിപ്പിച്ചത് എല്ലാവരുടെയും പ്രശംസയ്ക്ക് കാരണമായി.സ്കൂളിലെ മുൻ അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ സുരേഷ്കുമാർ സാറാണ് ഉദ്ഘാടനം നിർവഹിച്ചത്.സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു. എച്ച് എസ് എസ് ആർ ജി കൺവീനർ പ്രിയങ്ക ടീച്ചറും യു പിയിലെ കണവീനർ കുമാരി ടീച്ചറും എൽ പിയിലെ കൺവീനർ ദീപാ കരുണ ടീച്ചറും ആശംസകളറിയിച്ചു.വിവിധ അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.3.30 ന് പഠനോത്സവം സമാപിച്ചു. വിവിധ മാഗസിനുകളുടെ പ്രകാശനവും നടന്നു. | |||
== സന്നദ്ധസംഘടന റീച്ച് ഡസ്ക്ടോപ്പ് വിതരണം2024 == | |||
[[പ്രമാണം:44055-Reach2024.jpg|ലഘുചിത്രം|ഡസ്ക്ടോപ്പുകൾ എച്ച് എം ഏറ്റുവാങ്ങുന്നു]] | |||
2024 ഫെബ്രുവരി 19 ന് ടെക്നോപാർക്ക് ആർ ആർ ഡി കമ്പനിയുടെ ഭാരവാഹികൾ അവരുടെ റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി യൂസ്ഡ് ഡസ്ക്ടോപ്പുകൾ കുട്ടികളുടെ പഠനാവശ്യങ്ങൾക്കായി ലഭ്യമാക്കി സാധാരണക്കാരായ കുട്ടികളെ പഠനമികവിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വീരണകാവ് സ്കൂളിലും എത്തി. എച്ച് എസ് ലാബിലേയ്ക്ക് സംഭാവന നൽകപ്പെട്ട ഡസ്ക്ടോപ്പുകൾ യു പി,എൽ പി വിഭാഗത്തിൽ പുതിയ ലാബ് തുടങ്ങാനായി പ്രൈമറി വിഭാഗത്തിനായി നൽകി. | |||
== യു പി തല ഗണിതോത്സവം2024 == | |||
[[പ്രമാണം:44055 up ganitholsavam2024.jpg|ലഘുചിത്രം|ganitholsavam2024 up]] | |||
2024 ഫെബ്രുവരി 6 ന് സ്കൂളിലെ പ്രൈമറിവിഭാഗം കിഫ്ബി കെട്ടിടത്തിൽ വച്ച് യു പി തല ഗണിതോത്സവം സംഘടിപ്പിക്കുകയുണ്ടായി. ഗണിതോത്സവം എച്ച് എം സന്ധ്യ ഉദ്ഘാടനം ചെയ്യുകയും പിടിഎ പ്രസിഡന്റും എം പിടിഎ പ്രസിഡന്റും എസ്എംസി ചെയർമാനും ആശംസകളറിയിച്ചു. എല്ലാ ക്ലാസിലെയും കുട്ടികൾ ഉത്സാഹപൂർവമാണ് പങ്കെടുത്തത്.അവർ പേപ്പറുകളും പരിസ്ഥിതിസൗഹൃദസാധനങ്ങളുപയോഗിച്ചും ഗണിത രൂപങ്ങളും ഗണിതാശയങ്ങളും പ്രദർശിപ്പിച്ചു. ഗണിത പ്രാർത്ഥന വേറിട്ടൊരു അനുഭവമായിരുന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും പ്രദർശന വസ്തുക്കളുടെ ഗുണമേന്മ കൊണ്ടും ഗണിതോത്സവം പഠനത്തിന്റെ ഒരു മികവുത്സവമായി മാറി. | |||
== ഒ ആർ സി മോട്ടിവേഷൻ ക്ലാസ്2024 == | |||
[[പ്രമാണം:44055 ORS class2024.jpg|ലഘുചിത്രം|ഒ ആർ സി മോട്ടിവേഷൻ ക്ലാസ്2024]] | |||
വനിതാശിശുക്ഷേമ വികസന വകുപ്പ്,തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വീരണകാവ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ് 2024 ജനുവരി 25 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ 12.30 വരെ സംഘടിപ്പിക്കുകയുണ്ടായി.സ്കൂൾ തല ഒ ആർ സി ടീമിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പ്രസ്തുത പരിശീലനം നടത്തിയത്. ഒ ആർ സി ട്രെയിനർ അജോ പി ആണ് രസകരവും പ്രചോദനകരവുമായ ക്ലാസ് നയിച്ചത്. ക്ലാസിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സന്ധ്യ സി നിർവഹിച്ചു. ഏകദേശം എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്ലാസ് അജോ സാറിന്റെ ചടുലവും രസകരവും വിജ്ഞാനപ്രദവുമായ ഇടപെടലുകളിലൂടെ കുട്ടികളെ ജീവിതത്തെകുറിച്ചും പഠനത്തെ കുറിച്ചും വ്യക്തമായ ഉൾക്കാഴ്ചയുള്ളവരാക്കാനും ജീവിതത്തെ ക്രിയാത്മകമായി അഭിമുഖീകരിക്കാനും പരീക്ഷാപ്പേടി അകറ്റി പഠനം ആസ്വാദ്യകരമായ അനുഭവമാക്കിമാറ്റാനും സാധിച്ചു. രസകരമായ കളികളിലൂടെയും വിജ്ഞാനപ്രദമായ കാര്യങ്ങൾ പകർന്നു നൽകുന്നതിലൂടെയും കുട്ടികളെ ക്ലാസിൽ ഫലപ്രദമായി ഇടപെടുത്തിക്കൊണ്ടും മുന്നേറിയ ക്ലാസ് വളരെ പ്രയോജനകരമായിരുന്ന് പറഞ്ഞുകൊണ്ട് സ്കൂൾ തല കോർഡിനേറ്റർ സന്ധ്യ കെ എസ് നന്ദി അർപ്പിച്ചു. | |||
== സ്റ്റാഫ് ടൂർ2024 == | |||
[[പ്രമാണം:44055 staff tour 2024.jpg|ലഘുചിത്രം|സ്റ്റാഫ് ടൂർ 2024]] | |||
സ്റ്റാഫിന്റെ മാനസികോല്ലാസത്തിനും ഈ വർഷം വിരമിക്കുന്ന ശ്രീമതി ജയകുമാരി ടീച്ചറിന് സമ്മാനമായും സ്റ്റാഫ് ഒരുമിച്ച് ഒരു അവധിദിനം ചെലവിടാൻ തീരുമാനിച്ചു. 2024 ജനുവരി 15 ന് സ്റ്റാഫ് സെക്രട്ടറി ശ്രീ ഡീഗാൾ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂറിൽ പൂവാർ സന്ദർശനവും ബോട്ട് സവാരിയും ഫ്ലോട്ടിംഗ് റെസ്റ്റോറന്റിലെ ഭക്ഷണവും വി എച്ച് എസ് ഇ യിലെ ശ്രീ അഗസ്ത്യാനോസ് സാർ ഒരുക്കി. ഏകദേശം എല്ലാ സ്റ്റാഫും പങ്കെടുത്ത വൺഡേ ടൂർ എല്ലാവരും ആസ്വദിച്ചു. രാവിലെ ഒമ്പതിന് പുറപ്പെടുകയും പൂവാറിലെത്തി ബോട്ടിൽ എവിഎം കനാലിലൂടെ യാത്ര ചെയ്യുകയും പൊഴി സന്ദർശിക്കുകയും ഫ്ലോട്ടിംഗ് റെസ്റ്റൊറന്റിൽ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം അടിമലത്തുറ സന്ദർശിച്ച് എല്ലാവരും കടലിൽ കളിക്കുകയും തീരത്ത് പട്ടം പറത്തുകയും ചെയ്തു. ഫോട്ടോ ഷൂട്ട് എല്ലാവരെയും രസിപ്പിച്ചു. ശ്രീ ജേക്കബ് സാറിന്റെ വീട്ടിലൊരുക്കിയ ചായയും കേക്കും കഴിച്ച് വൈകിട്ട് അഞ്ചു മണിയോടെ ടൂർ അവസാനിപ്പിച്ച് എല്ലാവരും ആഹ്ലാദത്തോടെ തിരിച്ചെത്തി. | |||
== ബറ്റാലിയൻ വിസിറ്റ്@2024 == | |||
[[പ്രമാണം:44055 NCC Visit2024.jpg|ലഘുചിത്രം| എൻ സി സി സ്കൂൾ വിസിറ്റ് 2024]] | |||
തിരുവനന്തപുരം ജില്ലയിലെ ഏഴു ബറ്റാലിയനുകളിലെ സ്കൂളുകളും കോളേജുകളുമുൾപ്പെടെയുള്ള 25 സ്ഥാപനങ്ങളിൽ നിന്നും എൻ സി സി യിലെ മികച്ച പ്രകടനം വിലയിരുത്തി രണ്ടു സ്കൂളുകളാണ് ബ്രിഗേഡിയർ ആനന്ദ് കുമാർ വിസിറ്റിനായി തിരഞ്ഞെടുത്തത്.അതിൽ ഒരു സ്കൂൾ ഗവ.വി.എച്ച്.എസ്.എസ് വീരണകാവ് ആയതിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തെ സ്വീകരിക്കാനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചു.ചിട്ടയായ പരിശീലനവും മികച്ച പ്രകടനവും എൻ സി സി കേഡറ്റുകൾ എ എൻ ഓ ശ്രീകാന്ത് സാറിന്റെ ശിക്ഷണത്തിൽ നേടുകയും തുടർ പരിശീലനങ്ങൾക്കായി മുകളിൽ നിന്നുള്ള പട്ടാളക്കാർ എത്തുകയും ചെയ്തു.2024 ജനുവരി പതിനൊന്നാം തീയതി രാവിലെ തന്നെ സ്കൂളും ഓഡിറ്റോറിയവും ഒരുങ്ങി.മിലിറ്ററി ക്യാമ്പിൽ നിന്നും വേണ്ട സാധനങ്ങൾ കൊണ്ടുവരുകയും ഗേറ്റ് മുതൽ പരവതാനി വിരിക്കുയും ചെടിച്ചട്ടികളും സേനാ കൊടിതോരണങ്ങളും നാട്ടുകയും ചെയ്തു.പത്ത് മണിയ്ക്ക് ബ്രിഗേഡിയർ ആനന്ദ് കുമാർ എത്തിച്ചേർന്നു.പ്രിൻസിപ്പൽ ശ്രീമതി രൂപാനായർ ബൊക്കെ നൽകുകയും എൻ സി സി കേഡറ്റുകൾ സല്യൂട്ട് നൽകി സ്വീകരിക്കുകയും ചെയ്തു.തുടർന്ന് ഓഫീസിലെത്തിയപ്പോൾ ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യ ടീച്ചർ പൂവ് നൽകി സ്വീകരിച്ചു.തുടർന്ന് അദ്ദേഹം ഓഫീസിൽ കുറച്ചുസമയം ചെലവിടുകയും പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീൻ,മദർ പിടിഎ പ്രസിഡന്റ് ശ്രീമതി രജിത തുടങ്ങിയവരെ പരിചയപ്പെടുകയും ചെയ്തു.തുടർന്ന് സ്റ്റേജിലേയ്ക്ക് എൻ സി സി കേഡറ്റുകൾ ആചാരപ്രകാരം ആനയിച്ചു.രൂപ ടീച്ചർ സ്വാഗതവും സന്ധ്യ ടീച്ചർ ആശംസയും പറഞ്ഞു.എൻ സി സി കുട്ടികൾക്കും അതിഥികൾക്കും സൽക്കാരം ഉണ്ടായിരുന്നു.പിടിഎ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്,പ്രിൻസിപ്പൽ മുതലായവർ അദ്ദേഹത്തിന് സമ്മാനം നൽകി.എ എൻ ഓ ശ്രീകാന്ത് സാറിനെ ട്രോഫി നൽകി ബ്രിഗേഡിയർ ആദരിച്ചു.സ്കൂളിനെ കുറിച്ചും എൻ സി സി കുട്ടികളെ കുറിച്ചും നല്ല അഭിപ്രായം രേഖപ്പെടുത്തി 1 മണിയോടെ അദ്ദേഹം തിരിച്ചുപോയപ്പോൾ സ്കൂളിന്റെ ചരിത്രത്തിലെ ഒരു പൊൻതൂവലായി മാറി ഈ വിസിറ്റ് എന്നതിൽ സംശയമില്ല. | |||
== ലിറ്റിൽ കൈറ്റ്സ് സബ്ഡിസ്ട്രിക്ട് ക്യാമ്പ്2023 == | |||
കാട്ടാക്കട പി ആർ വില്യം സ്കൂളിൽ വച്ച് 2023 ഡിസംബർ 29,30 തീയതികളിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കാട്ടാക്കട സബ്ഡിസ്ട്രിക്ട് ക്യാമ്പിൽ സ്കൂൾ ക്യാമ്പിലെ എട്ടു കുട്ടികൾ വീതമാണ് പങ്കെടുത്തത്.മൂന്നു ബാച്ചുകളിലായി കാട്ടാക്കട സബ്ഡിസ്ട്രിക്ടിലെ എല്ലാ സ്കൂളുകളിലെയും നാലു കുട്ടികൾ വീതം അനിമേഷനും നാലു കുട്ടികൾ വീതം പ്രോഗ്രാമിങ്ങിനും പങ്കെടുത്തതിൽ വീരണകാവ് സ്കൂളിലെ പങ്കാളിത്തം ശ്രദ്ധേയമായി.അനിമേഷനിൽ പഞ്ചമി എം നായർ,മീര,രഞ്ചന,കീർത്തന എന്നിവരും പ്രോഗ്രാമിങ്ങിൽ ഗൗരി സുനിൽ,വിജിത,രഞ്ചു,ഹൃദ്യ അനിൽ എന്നിവരും പങ്കെടുത്തു.കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ പ്രോഗ്രാമിങ്ങിന്റെ ആർ പി യായി മൂന്നു ബാച്ചുകളിലും സതീഷ് സാറിന്റെ സഹായിയായി ക്ലാസെടുത്തു. | |||
== വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം == | |||
വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം ഡിസംബർ നാലിന് ഊരുട്ടമ്പലം പഞ്ചമി സ്മാരക യു പി എസിൽ വച്ചു നടന്നു. അഭിനയത്തിന് ട്വിങ്കിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== ജനാധിപത്യം പരിശീലനം == | |||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2023 ഡിസംബർ നാലിന് നടന്നു.നവംബർ 28 ന് കുട്ടികൾ നാമനിർദേശപത്രിക സമർപ്പിക്കുകയും അടുത്ത ദിവസം ലിസ്റ്റ് നോട്ടീസ് ബോർഡിൽ പതിപ്പിക്കുകയും ചെയ്തു.തുടർന്ന് നാലിന് നടന്ന ഇലക്ഷൻ യു പി വിഭാഗത്തിൽ വേറിട്ടൊരു അനുഭവമായി മാറി.ശ്രീ.സജീഷ് സാറിന്റെ നേതൃത്വത്തിൽ ഇലക്ഷൻ സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്ത് മൊബൈലിന്റെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് പരിശീലിപ്പിച്ചു.കുട്ടികൾ പ്രിസൈഡിംഗ് ഓഫീസേഴ്സാകുകയും മഷി പുരട്ടി,ഒപ്പിട്ട ശേഷം വോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തുകയും ചെയ്തു.ഹൈസ്കൂൾ വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സ്,സോഷ്യൽ സയൻസ് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ ലാപ്‍ടോപ്പുകളിൽ സമ്മതി സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്ത്,കുട്ടികൾ തന്നെ സ്ഥാനാർത്ഥികളുടെ പേര് എന്റർ ചെയ്ത്,ഇലക്ഷൻ നടത്തി.ഇലക്ഷനായി ഓരോ ക്ലാസിനും ഈ രണ്ടു പേരെ വീതം നിയമിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗം ലാപ്‍ടോപ്പ് പ്രവർത്തിപ്പിക്കുകയും സോഷ്യൽ സയൻസ് ക്ലബംഗം ഇലക്ഷന്റെ മറ്റ് പ്രവർത്തനങ്ങൾ ക്ലാസ് അംഗങ്ങളുടെ സഹായത്തോടെ പൂർത്തീകരിക്കുകയും ചെയ്തു. ക്ലാസ് ടീച്ചേഴ്സ് എല്ലാം മോണിറ്റർ ചെയ്തു.ലിസി ടീച്ചറായിരുന്നു ഇലക്ഷൻ കമ്മീഷണർ.ടീച്ചറിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പിടിഎ പ്രസിഡന്റ് ശ്രീ.സലാഹുദീനും എസ്എംസി ചെയർമാൻ ശ്രീ.മുഹമ്മദ് റാഫിയും ഇലക്ഷൻ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉടനീളം ഉണ്ടായിരുന്നു. | |||
== സ്കൂൾ പാർലമെന്റ് 2023 == | |||
[[പ്രമാണം:44055-election winners23.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് തിരഞ്ഞെടുക്കപ്പെട്ടവർ2023]] | |||
സ്കൂൾ പാർലമെന്റ് ഇലക്ഷന് ശേഷം നാലാം തീയതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് വിജയികളായ കുട്ടികൾ സയൻസ് ലാബിലെത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ,വിഎച്ച്എസ്ഇ അധ്യാപകൻ ശ്രീ സന്തോഷ് സാർ,ഇലക്ഷൻ കമ്മീഷണർ ലിസി ടീച്ചർ,സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്സായ പ്രീജ,ആതിര ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ തുടങ്ങിയവരും ശ്രീകാന്ത് സാർ,സജീഷ് സാർ തുടങ്ങിയവരും ലാബിലെത്തി.തുടർന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.കുട്ടികൾ പരോക്ഷ തിരഞ്ഞെടുപ്പ് രീതി പരിചയപ്പെട്ടു.ചെയർ പേഴ്സണായി പത്ത് എയിലെ തസ്നിമോൾ എം എസും വൈസ് ചെയർ പേഴ്സണായി വിഎച്ച്എസ് ഇ സെക്കന്റ് എഫ് സി റ്റിയിലെ മയൂഖയും സെക്രട്ടറിയായി എഫ് സി റ്റിയിലെ മഞ്ചിമയും ജോയിന്റ് സെക്രട്ടറിയായി അഞ്ച് ബിയിലെ എബിൻ എ എസും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. | |||
== ജലജീവൻ മിഷൻ എക്സിബിഷൻ == | == ജലജീവൻ മിഷൻ എക്സിബിഷൻ == |