"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വഴികാട്ടി) |
(തനതു പ്രവർത്തനങ്ങൾ) |
||
വരി 46: | വരി 46: | ||
* ഇ എൻ ശാന്തകുമാരി | * ഇ എൻ ശാന്തകുമാരി | ||
== | == തനതു പ്രവർത്തനങ്ങൾ == | ||
ഞങ്ങളുടെ ഈ വർഷത്തെ തനതുപ്രവർത്തനം പച്ചക്കറി കൃഷിയായിരുന്നു. ഞങ്ങൾക്കുള്ള പരിമിതമായ സാഹചര്യങ്ങൾ ഉപയോഗിച്ച് അധ്യാപകരും കുട്ടികളും PTA യും സംയുക്തമായാണ് കൃഷി നടത്തിയത്. ഇവിടെനിന്നും ലഭിച്ച പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
19:20, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ | |
---|---|
വിലാസം | |
പുലിയന്നൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 31513 |
ചരിത്രം
മുത്തോലി പഞ്ചായത്തിന്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. എല്ലാംകൊണ്ടും ശാന്തസുന്ദരമായ പ്രദേശം.പക്ഷെ ഈ പ്രദേശത്തെ കുട്ടികൾക്ക് അക്ഷരാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം അടുത്തെങ്ങും ഇല്ലായിരുന്നു. അടുത്ത പഞ്ചായത്തിലെ കെഴുവൻകുളം ഗവ.എൽ.പി സ്കൂളാണ് ഉണ്ടായിരുന്നത്.അതും വളരെ അകലെ.അതിനാൽ പുലിയന്നൂർ പ്രദേശത്തെ നല്ലവരായ നാട്ടുകാർ സൗജന്യമായി അനുവദിച്ച പന്ത്രണ്ടര സെൻറ് സ്ഥലത്താണ് 1911ൽ ആദ്യത്തെ സ്കൂൾ ഓലപ്പുരയിൽ ആരംഭിച്ചത്.അങ്ങനെയാണ് ഈ സ്കൂളിന് ഗവ ന്യൂ .എൽ .പി സ്കൂൾ എന്ന് പേരുവന്നത്. പിന്നീട് ആ സ്ഥലം ഗവ. വിലക്കെടുത്തു.അതിന്റെ വടക്കുവശത്തായി 13 സെൻറ് സ്ഥലം കൂടി പിന്നീട് സർക്കാർ വാങ്ങി. അങ്ങനെ ആകെ ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്ത് 1979 ൽ ഇപ്പോഴുള്ള കെട്ടിടം പണികഴിപ്പിച്ചു. ഭൗതിക സാഹചര്യങ്ങളുടെ കുറവുണ്ടെകിലും പാഠ്യപാഠ്യേതര രംഗത്ത് ഇവിടത്തെ കുട്ടികൾ ഉയരങ്ങളിലെത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന സ്കൂളിന് ചെറിയ ഒരു കളി സ്ഥലം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൂൾ മാഗസിൻ
- വിദ്യാ രംഗം കലാ സാഹിത്യ വേദി
- വായന ക്ലബ് പ്രവർത്തനങ്ങൾ
- പച്ചക്കറിത്തോട്ടം
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ലീലാമ്മ
- മേരി വി എം
- ഇ എൻ ശാന്തകുമാരി
തനതു പ്രവർത്തനങ്ങൾ
ഞങ്ങളുടെ ഈ വർഷത്തെ തനതുപ്രവർത്തനം പച്ചക്കറി കൃഷിയായിരുന്നു. ഞങ്ങൾക്കുള്ള പരിമിതമായ സാഹചര്യങ്ങൾ ഉപയോഗിച്ച് അധ്യാപകരും കുട്ടികളും PTA യും സംയുക്തമായാണ് കൃഷി നടത്തിയത്. ഇവിടെനിന്നും ലഭിച്ച പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ നിന്നും വലത്തോട്ടു 50 മീറ്റർ മാറി ഈ സ്കൂൾ സ്ഥിതി ചെയുന്നു.
{{#multimaps:9.696544,76.645176 |width=1100px|zoom=16}}