"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി. | ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി. | ||
== പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം == | == പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം == |
21:46, 26 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ 2024 -25
പ്രവേശനോത്സവം 2024
ജൂൺ മൂന്നിന് പുതിയ അദ്ധ്യായനവർഷം തുടങ്ങി . കുട്ടികളുടെ ആരവത്താൽ വിദ്യാലയം ഉണർന്നു. പ്രവേശനോത്സവം ഭംഗിയാക്കുന്നതിനു വേണ്ടി ബാൻഡ് സെറ്റ്, ലിറ്റിൽ കൈറ്റ്സ് , എൻ സി സി , റെഡ് ക്രോസ് തുടങ്ങിയവയുടെ അകമ്പടിയോടെ പുതിയ കുട്ടികളെയും വിശിഷ്ട അതിഥിയായി എത്തിയ വയലിസ്റ്റ് ശ്രീ .വിധു മോഹനനെയും സ്വീകരിച്ചു. 2024ലെ എസ്എസ്എൽസി എക്സാമിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് അന്നേദിവസം അനുമോദനം അർപ്പിച്ചു .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇതിന്റെ എല്ലാം ഡോക്യുമെന്റേഷൻ LITTLE KITES കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .
ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി.
പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം
ജൂൺ 24 ന് പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം സ്കൂളിൽ നടത്തി കുട്ടികളെ ബോധവൽക്കരിച്ചു.
പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
ലഹരി വിരുദ്ധദിനം
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
ബഷീർ ദിനം 2024
സെന്റ് തോമസ് സ്കൂളിൽ ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും , കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും , അദ്ദേഹത്തിന്റെ ഭാഷാ ശൈലിയുടെ പ്രത്യേകതകൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പ്രസംഗവും , വായനക്കുറിപ്പും , ചിത്രരചന ,ക്വിസ് മത്സരം എന്നിവയും നടത്തി.
എഴുത്തുകൊണ്ടു വായനക്കാരുടെ ഹൃദയം കവർന്ന പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ. കൂടാതെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബഷീർ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൃതികളും കഥാപാത്രങ്ങളെയും ഉള്ളടക്കം ചെയ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു . രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ' ബേപ്പൂർ സുൽത്താൻ 'എന്ന ഡോക്യുമെന്റേഷൻ കുട്ടികൾ പ്രദർശിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് നിർവഹിച്ചു . തുടർന്ന് വായിക്കുക
-
കഥാപാത്രങ്ങൾ മതിലുകൾ
-
ബഷീർ വായനയിലാണ്
-
വായനക്കുറിപ്പ്
-
ഡോക്യുമെന്റേഷൻ
-
കഥാപാത്രങ്ങൾ
.