"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12060 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2020-21)=
=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2020-21)=
=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2019-20)=
=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2019-20)=
വരി 19: വരി 20:
===ചാന്ദ്രദിനാഘോഷം_ഡിജിറ്റൽ ക്വിസ് മത്സരം_25_07_2019===
===ചാന്ദ്രദിനാഘോഷം_ഡിജിറ്റൽ ക്വിസ് മത്സരം_25_07_2019===
തച്ചങ്ങാട് ഗവ.ഹൈസ്കൂളി‍ലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയായിരുന്നു മത്സരം. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ, സി.വി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. ഹൈടെക് ക്ലാസ്സ് മുറിയെ ഏറ്റവും സർഗ്ഗാത്മകമായ ഉപയോഗിച്ച പരിപാടിയായിരുന്നു ഇത്. ഇതിന്റെ സാങ്കേതിക കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.
തച്ചങ്ങാട് ഗവ.ഹൈസ്കൂളി‍ലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയായിരുന്നു മത്സരം. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ, സി.വി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. ഹൈടെക് ക്ലാസ്സ് മുറിയെ ഏറ്റവും സർഗ്ഗാത്മകമായ ഉപയോഗിച്ച പരിപാടിയായിരുന്നു ഇത്. ഇതിന്റെ സാങ്കേതിക കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.
===നാളത്തെ കേരളം ലഹരി മുക്ത്ത കേരളം ലഹരി വിരുദ്ധ പ്രതിജ്ഞ-04-12-2019===
[[പ്രമാണം:Laharivimukthi pledge 4.jpg|ലഘുചിത്രം|എക്സൈസ് –വിമുക്ത്തി ‘നാളത്തെ കേരളം ലഹരി മുക്ത്ത കേരളം’ 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.]]
എക്സൈസ് –വിമുക്ത്തി ‘നാളത്തെ കേരളം ലഹരി മുക്ത്ത കേരളം’ 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ , അനുമോദനം
===ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് നേട്ടം===
[[പ്രമാണം:കാരവൽ വാർത്ത 07 12 2019.jpg|ലഘുചിത്രം|കാരവൽ വാർത്ത 07 12 2019.]]
2019ഡിസംബർ 2, 3 തീയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 27-ാ മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് സംസ്ഥാന തല പ്രൊജക്ട് മത്സരത്തിൽ "കോട്ടപ്പാറ കാനത്തിലെ സസ്യ വൈവിധ്യവും ജലസംഭരണ ശേഷിയും " എന്ന പ്രൊജക്ടിന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനികളായ സ്നേഹ എ,  രസിക എ.വി എന്നീ കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചു. കോട്ടപ്പാറ കാനത്തിലെ സസ്യങ്ങൾ ,കാനത്തിൽ നിന്നും ഒരു ദിവസം ഒഴുകി പോകുന്ന ജലത്തിന്റെ അളവ് ,അതിന്റെ ഗുണനിലവാരം എന്നിവയാണ് കുട്ടികൾ പഠനവിധേയമാക്കിയത്.ഏത് കാലാവസ്ഥയേയും അതിജീവിക്കാൻ ശേഷിയുള്ള ആവാസവ്യവസ്ഥയായ ഇത്തരം കാനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രൊജക്ടിലൂടെ കുട്ടികൾ എടുത്ത് പറയുന്നു. ബയോളജി അദ്ധ്യാപിക കെ. ബീനയാണ് കുട്ടികളുടെ ഗൈഡ്.
==ലഹരി വിരുദ്ധപ്രതിജ്ഞ.(14_01_2020)===
[[പ്രമാണം:ലഹരി വിരുദ്ധപ്രതിജ്ഞ. 14 01 2020 6.jpg|ലഘുചിത്രം|വിമുക്തി ലഹരി വർജ്ജന മിഷന്റെ 90 ദിന തീവ്രയത്നപരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധപ്രതിജ്ഞസ്കൂൾ ലീഡർ സ്വാതി കൃഷ്ണ ചൊല്ലിക്കൊടുക്കുന്നു.]]
വിമുക്തി ലഹരി വർജ്ജന മിഷന്റെ 90 ദിന തീവ്രയത്നപരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധപ്രതിജ്ഞ 14_01_2020ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്നു. പ്രധാനാധ്യാപിക ശ്രീമതി ഭാരതി ഷേണായി ലഹരി വിരുദ്ധ സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഏറ്റുചൊല്ലുകയും ചെയ്തു.
===കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സ് സംഘടിപ്പിച്ചു. (27_01_2020)===
[[പ്രമാണം:Adolescence class 2.jpg|ലഘുചിത്രം|കൗമാരാരോഗ്യ വിദ്യാഭ്യാസം സ്കൂൾ തല ക്ലാസ്സിന്റെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ശ്രീ.നാരായണൻ നിർവ്വഹിക്കുന്നു. ]]
ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ജീവിത നൈപുണികൾ ആർജിക്കുന്നതിനായി SCERT യുടെ സഹകരണത്തോടെ തയ്യാറാക്കിയ 'കൗമാരാരോഗ്യ വിദ്യാഭ്യാസം ' പദ്ധതിയുടെ ഭാഗമായുള്ള സ്ക്കൂൾതല ക്ലാസ്സുകൾ നടന്നു. ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ ശ്രീ.നാരായണൻ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.കുഞ്ഞബ്ദുള്ള മൗവ്വൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീ.വിജയകുമാർ സ്വാഗതവും സജീത പി നന്ദിയും പറ‍ഞ്ഞു. ജീവിതവിജയത്തിനായി വൈകാരിക സുസ്ഥിരതയും മാനസീകാരോഗ്യവും അനിവാര്യമാണെന്ന് തിരിച്ചറിയുക, വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കുന്നതിനുള്ള ശേഷി കൈവരിക്കുക, കൗമാര കാലഘട്ടത്തിലെ ശാരീരിക മാനസീക വളർച്ചാ സവിശേഷതകൾ തിരിച്ചറിയുക , വൈകാരിക സന്തുലനം കൈവരിക്കുക, ലിംഗനീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക , വിവരവിനിമയ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയവയായിരുന്നു ഈ പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ. ശാരീരിക വളർച്ച, ആഹാരവും പോഷണവും, വ്യക്താന്തര ബന്ധം , മാനസീക സുസ്ഥിതിയും മാനസീകാരോഗ്യവും, ലിംഗനീതി, സൈബർ സുരക്ഷ എന്നീ വ്യത്യസ്ത ആശയ മേഖലകളിലായിട്ടാണ് ക്ലാസ്സുകൾ നടന്നത്. അദ്ധ്യാപകരായ സജിത പി, ബീന കെ , അഭിലാഷ് എം, കൗൺസിലിംഗ് അദ്ധ്യാപിക ബിന്ദു ശേഖർ എന്നിവരാണ് വിവിധ മേഖലകളിലായുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒമ്പതാം തരത്തിലെ എ,ബി,സി,ഡി,ഇ ഡിവിഷനുകളിലെ വിദ്യാർത്ഥികളാണ് ക്ലാസ്സുകളിൽ പങ്കാളികളായത്.
===കൊറോണ വൈറസ് പ്രതിരോധ ബോധവൽക്കരണം(12-02-2020)===
ലോകം മുഴുവൻ ഭീതി വിതച്ച കൊറോണ വൈറസ് പ്രതിരോധ പ്രവർത്തന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വീഡിയോ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പ്രദർശിപ്പിച്ചതിന്റെ ഭാഗമായി പ്രസ്തുത വീഡിയോ തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിലും 03-02-2020 ന് പ്രദർശിപ്പിച്ചു. എൽ.പി, യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 33 ക്ലാസ്സ് മുറികളിലായി 1080 ഓളം കുട്ടികളും 45 ഓളം അധ്യാപക അനധ്യാപതരും പ്രസ്തുത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്.കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ ഹൈടെക് ക്ലാസ്സ് മുറികളും പ്രൈമറി ക്ലാസ്സുകളിലേക്കനുവദിച്ച പ്രൊജക്ടറുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രധാനാധ്യാപിക ഭാരതി ഷേണായി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.ഐ.ടി.സി അഭിലാഷ് രാമൻ, ജോ.എസ്.ഐ.ടി സജിത പി, പ്രണാപ് കുമാർ, മനോജ് പീലിക്കോട്, ര‍ഞ്ജിനി കാനായി, രാജേഷ് എം എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.
<gallery>
പ്രമാണം:Korona class 2020 1.jpg
</gallery>


=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2018-19)=
=സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2018-19)=