"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19071 (സംവാദം | സംഭാവനകൾ)
No edit summary
19071 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:


Let's keep the momentum going as we light up our lives with knowledge and sustainable practices!
Let's keep the momentum going as we light up our lives with knowledge and sustainable practices!
==IUHSS എനർജി ക്ലബ്ബ്‌ ഉത്ഘാടനം==
IUHSS എനർജി ക്ലബ്ബിന്റെ ഉത്ഘാടനവും 'ഷീൽഡ് 24' എന്ന പേരിൽ ഡിസാസ്റ്റർ മാനേജ്മെൻ്റ് & ലീഡർഷിപ്പ് ട്രൈനിങ് പ്രോഗ്രാമും കുട്ടികളിൽ വ്യത്യസ്ത അനുഭവമായി മാറി ..
പരിപാടിയിൽ, *Anoop Vellila, **Divisional Warden, Kerala Civil Defence # Fire & Rescue*,  ട്രൈനിങ് നയിച്ചു. 
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ ഫയർ & റെസ്ക്യൂ ഡയറക്ടർ ജനറലിൻ്റെ *DG Disk & കമൻ്റേഷൻ സർട്ടിഫിക്കറ്റ്* ജേതാവ് *Anvar Santhapuram, **Deputy Divisional Warden, Kerala Civil Defence # Fire & Rescue*,  അപകടങ്ങളിൽ എങ്ങിനെ സ്വയം രക്ഷ നേടാം എന്നുള്ളതും മറ്റുള്ളവരെ എങ്ങിനെ രക്ഷപ്പെടുത്താം എന്നതിനെ കുറിച്ച് ഡെമോൺസ്ട്രേറ്റഡ് പരിശീലനം നൽകി
*58 സിവിഷനിൽ നിന്നുള്ള കുട്ടികളും Scout and Guides, JRC കുട്ടികൾക്കുമാണ്* ഈ ട്രൈനിങ് നൽകിയിരിക്കുന്നത്. 
*അപകടമുണ്ടായാൽ ചെയ്യാൻ കഴിയുന്ന വിവിധ രക്ഷാപ്രവർത്തനങ്ങൾ* കുട്ടികൾക്ക് *ഡെമോൺസ്ട്രേറ്റ്* ചെയ്താണ് പരിശീലനം നൽകി.  വർദ്ധിച്ച് വരുന്ന അപകടങ്ങൾ ഉണ്ടാകുന്ന ഘട്ടങ്ങളിൽ എങ്ങിനെ സ്വയം രക്ഷനേടാനും മറ്റുള്ളവരെ രക്ഷിക്കാനും ഉള്ള ആത്മ ദൈര്യം കുട്ടികളിൽ ഉളവാക്കി
*100 ൽ അധികം വിദ്യാർത്ഥികൾ* പങ്കെടുത്ത പരിപാടിയിൽ, IUHSS  H M  *മമ്മു മാസ്റ്റർ* അദ്ധ്യക്ഷത വഹിച്ചു. 
*എനർജി ക്ലബ്ബ് കൺവീനർ യൂസഫ് മാസ്റ്റർ* സ്വാഗതവും, *സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ  , ജാബിർ സർ* എന്നിവർ  ആശംസകൾ അർപ്പിച്ചു. 
*സ്ക്കൂൾ പാർലമെൻ്റ് സ്പീക്കർ റയാൻ* നന്ദി രേഖപ്പെടുത്തി.
==വിദ്യാരംഗം കലസാഹിത്യവേദി ഉത്ഘാടനവും സാഹിത്യ പ്രതിഭാസംഗമവും==
സ്ഥലം : സ്കൂൾ ഓഡിറ്റോറിയം
തിയ്യതി : 06-07-2024
ഐ യു എച്ച് എസ് എസ് പറപ്പൂരിലെ സാഹിത്യ പ്രതിഭകളായ കുട്ടികളെയും പൂർവ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് സാഹിത്യ പ്രതിഭാ സംഗമം ജൂലൈ 6:ന് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രശസ്ത കവിയും പ്രാസംഗികനൻ ശ്രീ. ശ്രീജിത്ത് അരിയല്ലൂർ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു. മലയാളം മേധാവി ശരീഫ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രധാന അദ്ധ്യാപകൻ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ആയിട്ടുള്ള പ്രതിഭകളായ ഡോ. എം ഡി മനോജ്, ശശിധരൻ ക്ലാരി, രാജമോഹൻ, സി കെ അഹമ്മദ് കുട്ടി മാസ്റ്റർ, സജ്‌ന കോട്ടക്കൽ, സനൂബിയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വായന മരിച്ചിട്ടില്ല എന്ന വിഷയത്തെ ആസ്പദമാക്കി നാടകാവതരണവും വിശിഷ്ടാതിഥികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരവും ലഭിച്ചു.
==ബഷീർ ദിനാചരണം==
സ്ഥലം : സ്കൂൾ ഓഡിറ്റോറിയം
തിയ്യതി : 05-07-2024
പ്രശസ്ത കേരളത്തിൻ്റെ മഹാ എഴുത്തുകാരനായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന നാമകരണത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ വിട പറഞ്ഞിട്ട് 30 വർഷം പൂർത്തിയായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബഷീർ ദിനാചരണം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ. ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസീസ് മാസ്റ്റർ, റഷീദ് മാസ്റ്റർ ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു. ശേഷം കുട്ടികൾക്കും അദ്ധ്യാപകർക്കും എഴുത്തുക്കാരനുമായി സംവദിക്കാനും അവസരം ലഭിച്ചു.കുട്ടികളുടെ പൂർണ പങ്കാളിത്തം ഇതിൽ ഉണ്ടായിരുന്നു.ബഷീറിന്റെ കഥാപാത്ര ആവിഷ്കരവും കവിതാലാപനവും വേദിയിൽ അരങ്ങേറി. വായനാ മാസചാരണത്തിന്റെ ഭാഗമായി 10 F ക്ലാസ്സിലെ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് 50 പുസ്തകങ്ങൾ നൽകി കൊണ്ട് മാതൃകയായി. ശേഷം മലയാളം വിഭാഗം അധ്യാപിക വിൻഷി നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് പരിസമാപ്തി കുറിച്ചു.
==വായനാദിനം==
സ്ഥലം : സ്കൂൾ ഓഡിറ്റോറിയം തിയ്യതി : 19-06-2024
കേരള ഗ്രന്ഥശാലാ സംഘത്തിൻ്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന 3/5 നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. അദ്ദേഹത്തിന്റെ സ്മരണാർത്ഥം വായനാദിനാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മൊയ്തീൻകുട്ടി എന്ന കുഞ്ഞു, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അഷ്റഫ് മാസ്റ്റർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. മലയാളം വിഭാഗം മേധാവി ശരീഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വായനാദിന പ്രതിജ്ഞ, നൃത്താവിഷ്കാരം, കഥാപാത്രവിഷ്കാരം, പത്ര വായന തുടങ്ങിയ പരിപാടികൾ പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ വെച്ചായിരുന്നു സംഘടിപ്പിച്ചത്. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് മുഖ്യ അതിഥി എഴുത്തുകാരൻ പി സുരേന്ദ്രൻ അവകളുമായി അഭിമുഖം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കവിതാലാപനവും, കലാപരിപാടികളും വേദിയിൽ അരങ്ങേറി. കഥാപാത്രങ്ങളുമായി സംവദിക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിച്ചു. വായന മാസാചരണ പരിപാടികളുടെ ഭാഗമായി പത്രവാർത്ത പ്രശ്നോത്തരിക്ക് തുടക്കമിട്ടു.
==ചിത്രശാല==
<gallery mode="packed">
പ്രമാണം:19071-Agri Club.jpg|ഐ യു ഹൈസ്കൂളിലെ കാർഷിക ക്ലബ്ബ്
പ്രമാണം:19071-Arabic Club.jpg|ഐ യു ഹൈസ്കൂളിലെ അറബിക് ക്ലബ്ബ്
പ്രമാണം:19071-Election.jpg|ഐ യു ഹൈസ്കൂളിലെ തെരെഞ്ഞെടുപ്പ്
പ്രമാണം:19071-English Club.jpg|ഐ യു ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ്
പ്രമാണം:19071-Haritha Club.jpg|ഐ യു ഹൈസ്കൂളിലെ ഹരിത ക്ലബ്ബ്
പ്രമാണം:19071-Hindi Club.jpg|ഐ യു ഹൈസ്കൂളിലെ ഹിന്ദി ക്ലബ്ബ്
പ്രമാണം:19071-Maths club.jpg|ഐ യു ഹൈസ്കൂളിലെ ഗണിത ക്ലബ്ബ്
പ്രമാണം:19071-Pravesanolsavam.jpg|ഐ യു ഹൈസ്കൂളിലെ പ്രവേശനോത്സവം
പ്രമാണം:19071-Preliminary camp.jpg|ഐ യു ഹൈസ്കൂളിലെ പ്രിലിമിനറി ക്യാമ്പ്
പ്രമാണം:19071-SS club.jpg|ഐ യു ഹൈസ്കൂളിലെ  എസ് എസ് ക്ലബ്ബ്
പ്രമാണം:19071-Wayanad Rice.jpg|ഐ യു ഹൈസ്കൂളിലെ കാർഷിക ക്ലബ്ബ് കൃഷിചെയ്ത അരി വയനാട്ടിലെ ദുരിതാശ്വാസ സഹായമായി നൽകുന്നു
</gallery>