"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവർത്തി പരിചയ മേള 2024==
ജൂലൈ 26ന് നടന്ന സ്കൂൾ തല പ്രവർത്തി പരിചയ മേളയിൽ നിന്ന്
==ലഹരി വിരുദ്ധദിനം 2024==
==ലഹരി വിരുദ്ധദിനം 2024==
ജൂൺ -26 ലോക ലഹരി വിരുദ്ധ ദിനം.    ജി .വി .എച്ച് എസ് എസ് വട്ടേനാടിൽ എസ്.പി.സിയും, വിമുക്തി ക്ലബും സംയുക്തമായി വിവിധ പരിപാടികളോടെ ലഹരി വിമുക്ത ദിനം ആചരിച്ചു. രാവിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും  ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ലഹരിക്കെതിരെയുള്ള ഫ്ലാഷ് മൊബ്, പോസ്റ്റർ / കൊളാഷ് നിർമ്മാണം എന്നിവയുണ്ടായി. തൃത്താല എക്സൈസ് പ്രിവെന്റീവ് ഓഫീസർ ശ്രീ. വി.പി മഹേഷ് സാറിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. പ്രധാനധ്യാപകൻ ശ്രീ. പി. പി ശിവകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.ഒ സുജാത ടീച്ചർ സ്വാഗതം പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ ഷബ്‌നം ഉമ്മർ, അനസ് സ്റ്റാഫ് സെക്രട്ടറി എൻ.വി പ്രകാശൻ സാർ, ശോഭിത ടീച്ചർ എന്നിവർ ആശംസകളറിയിച്ചു. വിമുക്തി ക്ലബ്ബ് കൺവീനർ വിമല ടീച്ചർ നന്ദി രേഖപ്പെടുത്തി.<gallery widths="250" heights="250">

10:39, 6 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവർത്തി പരിചയ മേള 2024

ജൂലൈ 26ന് നടന്ന സ്കൂൾ തല പ്രവർത്തി പരിചയ മേളയിൽ നിന്ന്

ലഹരി വിരുദ്ധദിനം 2024

ജൂൺ -26 ലോക ലഹരി വിരുദ്ധ ദിനം. ജി .വി .എച്ച് എസ് എസ് വട്ടേനാടിൽ എസ്.പി.സിയും, വിമുക്തി ക്ലബും സംയുക്തമായി വിവിധ പരിപാടികളോടെ ലഹരി വിമുക്ത ദിനം ആചരിച്ചു. രാവിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ലഹരിക്കെതിരെയുള്ള ഫ്ലാഷ് മൊബ്, പോസ്റ്റർ / കൊളാഷ് നിർമ്മാണം എന്നിവയുണ്ടായി. തൃത്താല എക്സൈസ് പ്രിവെന്റീവ് ഓഫീസർ ശ്രീ. വി.പി മഹേഷ് സാറിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. പ്രധാനധ്യാപകൻ ശ്രീ. പി. പി ശിവകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.ഒ സുജാത ടീച്ചർ സ്വാഗതം പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ ഷബ്‌നം ഉമ്മർ, അനസ് സ്റ്റാഫ് സെക്രട്ടറി എൻ.വി പ്രകാശൻ സാർ, ശോഭിത ടീച്ചർ എന്നിവർ ആശംസകളറിയിച്ചു. വിമുക്തി ക്ലബ്ബ് കൺവീനർ വിമല ടീച്ചർ നന്ദി രേഖപ്പെടുത്തി.

മൈലാഞ്ചി മൊഞ്ച്2024

മൈലാഞ്ചി മൊഞ്ച് - മെഹന്ദി മത്സരം ജി വി എച്ച് എസ് എസ് വട്ടേനാട് ബക്രീദിനോട് അനുബന്ധിച്ച് കുട്ടികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പാരമ്പര്യവും ആധുനികവുമായ ഡിസൈനുകൾ സമന്വയിപ്പിച്ചു നൂറിലധികം കഴിവുറ്റ കലാകാരികൾ മനോഹമാക്കിയ മൈലാഞ്ചിക്കയ്യുകൾ മത്സരത്തിന് മിഴിവേകി. യുപി വിഭാഗത്തിൽ നിന്ന് 42 കുട്ടികളും എച്ച് എസ് വിഭാഗത്തിൽ നിന്ന് 84 കുട്ടികളുംഎച്ച് എസ് എസ് വിഭാഗം 10 കുട്ടികളും പങ്കെടുത്തു. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്‌ഥാനം ലഭിച്ചവർക്ക്‌ സമ്മാനം വിതരണം ചെയ്തു.

ടോയ്‍ലറ്റ് കോംപ്ലൿസ്

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി 10.06.2024 ന് വട്ടേനാട് സ്കൂളിൽ പുതിയ ടോയ്‍ലറ്റ് കോംപ്ലൿസ് പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ ഉദ്ഘാടനം ചെയ്തു.

വിജയോത്സവം2024

വിജയോത്സവം 2023-24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി സമ്പൂർണ്ണ വിജയം നേടി ജി.വി. എച്ച്.എസ് വട്ടേനാട് സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ച മുഴുവൻ കുട്ടികളേയും അനുമോദിച്ചു കൊണ്ട് 08/06/24 ന് വിജയോത്സവം വിപുലമായി ആഘോഷിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്ക്കൂളിൽ നിന്ന് കൂറ്റനാട് കെ.എം. ഓഡിറ്റോറിയത്തിലേക്ക് മുഴുവൻ വിദ്യാർത്ഥികളും മാർച്ച് നടത്തി. പൂർവ്വ അധ്യാപകർ ഒരുക്കിയ പായസവിതരണത്തിനു ശേഷം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിജയോത്സവം ബഹു. തദ്ദേശ സഹകരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.പി. റജീന , പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. ബാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ, പൂർവ്വ അധ്യാപക പ്രതിനിധികൾ, സ്കൂൾ പി.ടി.എ , എം പി ടി എ ഭാരവാഹികൾ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. വിജയികളായ 611 കുട്ടികൾക്കും വിജയമുദ്രയായി മെഡൽ നല്കി അനുമോദിച്ചതോടൊപ്പം എസ്.എസ്. എൽ.സി. ,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും , എൻ. എം.എം.എസ് ,യു.എസ്. എസ് ജേതാക്കൾക്കും മന്ത്രി ട്രോഫികൾ നല്കി സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച്, വിജയനേട്ടത്തിന് പാരിതോഷികമായി വട്ടേനാട് സ്കൂളിന് ഒരു ബസ്സ് നല്കാമെന്ന ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രഖ്യാപനം സ്കൂളിന് ഇരട്ടിമധുരമായി. ഹെഡ്മാസ്റ്റർ ശ്രീ. ശിവകുമാർ, പ്രിൻസിപ്പാൾ ശ്രീമതി റാണി അരവിന്ദൻ, വി.എച്ച്. എസ്.ഇ പ്രിൻസിപ്പാൾ ശ്രീ ടിനോ മൈക്കിൾ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പ്രവേശനോത്സവം 2024

2024-2025 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3ന് വളരെ ആഘോഷത്തോടെ നടന്നു

ഒരുമിച്ചൊര‍ുക്കാം നമ്മുടെ വിദ്യാലയം

മാലിന്യ മുക്ത വിദ്യാലയത്തിനായി 2024 മെയ് 30ന് പി ടി എ, എസ് എം സി അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ സ്കൂളിൽ ഏകദിന ശുചീകരണ യജ്ഞം നടത്തി.